കതിര്‍മാല ചൂടുന്ന ശബരി ശൈലം
കനകാഭയൊഴുകുന്ന സന്നിധാനം
കരളിലും കനവിലും ശരണമന്ത്രം
കഥനങ്ങളാറ്റുന്ന കാവ്യമന്ത്രം
കരിമല കയറുവാന്‍ വൃതമെടുത്തു
ഞാനാകാരുണ്യ കാതയില് നടതുറന്നു
കര്‍പ്പൂര തുളസീ മാലചാര്‍ത്തി
മനശുദ്ധിയില് ധര്മ്മസനാതനനായി
കമനീയ വിഗ്രഹം കണികണ്ടു ഞാന്‍
കളഭചാര്ത്തും കണ്ടു നടയിറങ്ങി
കല്ലില്ല മുള്ളില്ല പൂവുപോലെ
കാടും വഴികളും കുളിരുപോലെ
കരുണാമയന്‍ തന്റെ മായയല്ലോ
കാണുന്നതഖിലവും സ്വാമിരൂപം
കാറ്റായി കൂട്ടായി കൈവല്യമായി
വഴികാട്ടിയായി നമ്മളെ കാക്കുമെന്നും
കനകാഭയൊഴുകുന്ന സന്നിധാനം
കരളിലും കനവിലും ശരണമന്ത്രം
കഥനങ്ങളാറ്റുന്ന കാവ്യമന്ത്രം
കരിമല കയറുവാന്‍ വൃതമെടുത്തു
ഞാനാകാരുണ്യ കാതയില് നടതുറന്നു
കര്‍പ്പൂര തുളസീ മാലചാര്‍ത്തി
മനശുദ്ധിയില് ധര്മ്മസനാതനനായി
കമനീയ വിഗ്രഹം കണികണ്ടു ഞാന്‍
കളഭചാര്ത്തും കണ്ടു നടയിറങ്ങി
കല്ലില്ല മുള്ളില്ല പൂവുപോലെ
കാടും വഴികളും കുളിരുപോലെ
കരുണാമയന്‍ തന്റെ മായയല്ലോ
കാണുന്നതഖിലവും സ്വാമിരൂപം
കാറ്റായി കൂട്ടായി കൈവല്യമായി
വഴികാട്ടിയായി നമ്മളെ കാക്കുമെന്നും