എല്ലാ പൌരന്മാരും ഈ രാഷ്ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ പങ്കാളിയാകണം. മനോഹരമായ എന്തെങ്കിലും സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യം നിങ്ങള്‍ അറിയുമാറാകട്ടെ.
സദ്ഗുരു
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
“നമ്മള് ധ്യാനിക്കുന്നതെന്തിനാണ്? ഏകാഗ്രതയ്ക്കുവേണ്ടിയല്ലേ. കരയുമ്പോള്‍ ഒരു പ്രയാസവുമില്ലാതെ ഏകാഗ്രത കിട്ടുന്നില്ലേ. മിഥ്യാകാര്യങ്ങള്‍ക്കുവേണ്ടി കരയാതെ ഭഗവാനുവേണ്ടി കരഞ്ഞാല്‍ അതില്‍പ്പരം വലിയ ധ്യാനം മേറ്റ്ന്താണ്? അതാണ് ഗോപികകളും മീരാബായിയും മറ്റും ചെയ്തത്. മീരാബായി പ്രാര്‍ത്ഥിച്ചിരുന്നത് എത്ര നിസ്വാര്ത്ഥമായിട്ടാണെന്നറിയാമോ? “ഹേ ഗിരിധാരീ, അവിടുന്നെന്നെ സ്നേഹിച്ചില്ലെങ്കിലും സാരമില്ല, അവിടുത്തെ സ്നേഹിക്കാനുള്ള അവകാശം എനിക്ക് നിഷേധിക്കരുതേ.” എന്നാണ്. ഭഗവാനുവേണ്ടി കരഞ്ഞുകരഞ്ഞ് അവരുടെ ജീവിതംതന്നെ ഇടതടവില്ലാത്ത പ്രാര്‍ത്ഥനയായി മാറി. ആ ദിവ്യപ്രേമം അഗ്നിയായി അവരുടെ വാസനകളെ എരിച്ചുചാമ്പലാക്കി. ആ അഗ്നിയില്‍ അവര്‍ തങ്ങളെത്തന്നെ ഹവിസ്സായി ആത്മസമര്‍പ്പണം ചെയ്തു.|
|
നദികളെ രക്ഷിക്കാനുള്ള ഈ സംരംഭം മനുഷ്യകുലത്തെയും ഭാരതത്തെയും സംബന്ധിച്ചാണ്. നമ്മുടെ രാജ്യത്തിന്റെ മഹത്വം നമ്മുടെ മഹാനദികളില്‍ അധിഷ്ഠിതമാണ്.
This Rally for Rivers is
about humanity and about Bharat. The greatness of our nation is rooted in our
great rivers.
സദ്ഗുരു
|
കാന്തസ്പര്ശംകൊണ്ട് ഇരുമ്പു കാന്തമാകുന്നപോലെ ഗുരു സൃഷ്ടിക്കുന്ന സ്നേഹാന്തരീക്ഷം ശിഷ്യന്റെ സമസ്തവ്യക്തിത്വത്തെയും പരിവര്‍ത്തനം ചെയ്യിക്കുന്നു. ശിഷ്യനെ സ്വയം സ്നേഹസ്വരൂപനാക്കി മാറ്റാന്‍ അത് സഹായിക്കുന്നു. ശിഷ്യഹൃദയത്തില് പ്രേമാഗ്നി ജ്വലിച്ചുതുടങ്ങിയാല് എല്ലാ അധമവാസനകളും അതില്‍ എരിഞ്ഞുചാമ്പലായിത്തീരും. പിന്നീട് അഗ്നിക്ക് ഇന്ധനമാകുന്നത് മറ്റു ചിന്തകളാണ്. ചിന്തകളെല്ലാം ആ ചിതയിലൊടുങ്ങിയാല് സാധകന്റെ ദഹരാകാശം വസ്തുശൂന്യമായിത്തീരുന്നു. ആ ഹൃദയം കവിഞ്ഞുനിസ്വാര്ത്ഥ സ്നേഹത്തിന്റെ പ്രകാശം പരക്കുമ്പോള്‍ ലോകം അതിനെ കാരുണ്യമെന്നുവിളിക്കുന്നു. ലക്ഷ്യം പ്രാപിച്ച സാധകന് തിരികെ ലോകത്തില്‍ പ്രവര്‍ത്തിക്കാന്‍ അവലംബം ഈ കാരുണ്യമാണ്. ആ കാരുണ്യംകൊണ്ടാണ് ഇരുട്ടില്‍ വെളിച്ചം തേടിയുഴലുന്ന ആത്മാക്കളുടെ രോദനത്തിന് ചെവികൊടുക്കാന്‍ മുക്തപുരുഷന് സാധിക്കുന്നത്. മഹാത്മാവിന്റെ ജീവിതത്തില്‍ നാം കാണുന്ന കാരുണ്യവും സ്നേഹവും ഭിന്നമല്ല; അവ ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്.
പണ്ടുണ്ടായിരുന്ന ഋഷികള്‍ കാരുണ്യമൂര്‍ത്തികളായിരുന്നു. അവരുടെ മഹത്വം വിവരിക്കുവാന്‍ വാക്കുകളില്ല. അവരുടെ കാരുണ്യമില്ലായിരുന്നെങ്കില്‍ ഈ ലോകമെന്നോ ഒരു നരകമായേനെ. മഹാത്മാക്കളുടെ ത്യാഗവും കൃപയുമാണ് ലോകത്തെ താങ്ങിനിര്‍ത്തുന്നത്. സ്വാര്‍ത്ഥമതികളായ മനുഷ്യര്‍ ചെയ്തുകൂട്ടുന്ന പാപത്തിന്റെ ഇരുട്ടകറ്റുന്നത് ആ തേജോദീപ്തിയാണ്. അതാണ് മനുഷ്യരാശിയുടെ താളലയം നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ സഹായിക്കുന്നത്. അവരാണ് ലോകത്തിന് ശരിയായ നന്മ ചെയ്യുന്നവര്‍. മഹാത്മാക്കളുടെ കൃപ തങ്ങളെ എതിര്‍ക്കുന്നവരെക്കൂടി പരിപൂതമാക്കുന്നതാണ്.
ശാസ്ത്രജ്ഞന് തന്റെ പരീക്ഷണത്തോട് പ്രേമമുണ്ട്. പക്ഷേ, ആ സ്നേഹം പരിമിതമാണ്. അത് തന്റെ വിഷയത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ലാതെ എല്ലാ ജീവരാശികളെയും ഉള്‍ക്കൊള്ളുവാന്‍ തക്കവണ്ണം വികസിക്കുന്നില്ല. അയാള്‍ തന്റെ ഗവേഷണശാലയിലും പരീക്ഷണോപകരണങ്ങളിലും മാത്രമായി ഒതുങ്ങിക്കൂടുന്നു. തനിക്ക് ചുറ്റുമുള്ള യഥാര്‍ത്ഥജീവിതവുമായി അയാള്‍ക്ക് ബന്ധമില്ല. ചന്ദ്രനിലും ചൊവ്വയിലും ജീവനുണ്ടോ എന്നറിയാനാണ് അയാള്‍ക്ക് താല്‍പ്പര്യം കൂടുതല്‍. ജീവന് എങ്ങനെ നിലനിര്ത്താമെന്നതിലേറെ, അത് നശിപ്പിക്കാന്‍ എന്തെല്ലാം അണ്വായുധങ്ങള്‍ ഉണ്ടാക്കാമെന്നാണയാള് ചിന്തിക്കുന്നത്.
|
ജീവിതം സ്നേഹമാണ്. എല്ലാറ്റിലും ഒരു ജീവചൈതന്യം കാണുന്നതാണ് സ്നേഹം. ചന്ദ്രനില്‍ ജീവനുണ്ടോ ചൊവ്വയില്‍ ജീവനുണ്ടോ എന്നല്ല, ചന്ദ്രനും സൂര്യനും ചൊവ്വയും എല്ലാമെല്ലാം ജീവസ്സുറ്റതായി കാണണം. ജീവന് ഇവിടെയും അവിടെയും എന്നല്ല, എല്ലായിടത്തും ഉണ്ട്. ജീവചൈതന്യം തുടിക്കാത്തതായി പ്രപഞ്ചത്തിലൊന്നുമില്ല. അതുപോലെയാണ് സ്നേഹവും. ജീവനെവിടെയുണ്ടോ അവിടെ സ്നേഹമുണ്ട്, മറിച്ചും. ജീവനെന്നും പ്രേമമെന്നും രണ്ടില്ല.