ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, December 24, 2017

ശ്രീകൃഷ്ണ കഥകൾ




ശ്രീകൃഷ്ണ ഭക്തരായ വിദുരർക്കും, പത്നിയ്ക്കും കൃഷ്ണനെ സ്വഗൃഹത്തിൽ കൊണ്ടുവന്നു പാദപൂജ ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് വളരെ മോഹമുണ്ടായിരുന്നു. അങ്ങിനെ ഇരിക്കുമ്പോഴാണ് കണ്ണൻ മഥുരയിലേക്ക് കംസന്റെ ക്ഷണം സ്വീകരിച്ചു വന്നത്. വിദുരർ സന്തോഷത്തോടെ ശ്രീകൃഷ്ണ ഭഗവാനെ ഗൃഹത്തിലേക്ക് ക്ഷണിച്ചു. സമയമാകുമ്പോൾ ഞാൻ തീർച്ചയായും വരാം എന്ന് കണ്ണൻ ഉറപ്പു നൽകി. ആ നിമിഷം മുതല്‍ വിദുരപത്നി ഭഗവാന്‍ വരുന്ന ദിവസവും സമയവും കാത്തിരിക്കുന്നു. സാദാ കൃഷ്ണ ചിന്ത മാത്രമായി അവർക്ക്. എപ്പോഴാ കണ്ണൻ വരിക ന്നു നിശ്ചാല്യാലോ. ഭഗവാന്‍ വരുമ്പോള്‍ എങ്ങനെ സ്വീകരിക്കണം, എന്തൊക്കെ നല്‍കണം, എന്തൊക്കെ പറയണം, കണ്ണൻ എന്തൊക്കെ ചോദിക്കും,എന്തൊക്കെ പറയും, എന്നെല്ല‍ാം ഓര്‍ത്ത് ഓരോ ദിവസവും കഴിയും. രാത്രിയിൽ കണ്ണൻ വരുന്നതും തങ്ങളുടെ ആഥിത്യം സ്വീകരിക്കുന്നതും എന്നും സ്വപ്നം കാണും. അവരുടെ നയനങ്ങൾ സാദാ കൃഷ്ണ ചിന്തയിൽ നിറഞ്ഞൊഴുകും. എന്നും കൃഷ്ണനെ സ്വീകരിക്കാന്‍ വേണ്ടതെല്ല‍ാം ഒരുക്കിവച്ച് കണ്ണനായി കാത്തിരിക്കും. കണ്ണൻ എപ്പോഴാണ് വരിക എന്നറിയില്യ ലോ.



അടുത്ത ഗൃഹത്തിലെ ഒരു ഉണ്ണി എപ്പോഴും വിദുര പത്നിയുടെ സഹായത്തിനു വരാറുണ്ടായിരുന്നു. ആ ഉണ്ണിയോട് കൃഷ്ണനെ കുറിച്ച് എപ്പോഴും പറയും. അമ്പാടിയിൽ കണ്ണൻ ഓരോ വികൃതികൾ കാട്ടിയത്, വെണ്ണ കട്ടത്‌ , കലമുടച്ചത്, പൈക്കളെ മേച്ചത്, ഗോവർദ്ദനം ഉയർത്തിയത്‌ എന്ന് വേണ്ട എല്ലാമെല്ലാം  എത്ര പറഞ്ഞാലും ആ അമ്മക്ക് മതിയാവില്ല.
അങ്ങിനെ ഒരു ദിവസം വിദുരപത്നി  കുളിക്കാൻ  പോയ സമയത്ത് കണ്ണൻ വന്നു. വിദുരരും ഗൃഹത്തിൽ ഉണ്ടായിരുന്നില്യ. കണ്ണൻ വരുന്നത് ഉണ്ണി കണ്ടു. ധാരാളം കേട്ടത് കൊണ്ട് കണ്ണനെ കണ്ടതും ഉണ്ണിക്കു മനസ്സിലായി. ഉണ്ണി ഓടിച്ചെന്നു ഭഗവാന്‍ വന്ന വിവരം വിദുരപത്നിയെ അറിയിച്ചു. മുങ്ങി നിവർന്ന ഉടനെയാണ് കണ്ണൻ വന്നു എന്ന് കേട്ടത്. കേട്ടപാതി, കേള്‍ക്കാത്ത പാതി, ആ അമ്മ  ”കൃഷ്ണ, കൃഷ്ണാ” എന്ന് വിളിച്ചുകൊണ്ട് ഭഗവാന്റെ സമീപത്തേക്ക് ഓടിച്ചെന്നു.  താന്‍ നനഞ്ഞ വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നതെന്ന്  മറന്ന അവർ കണ്ണനെ കണ്ട മാത്രയിൽ എല്ലാം മറന്നു ഗാഡം പുണർന്നു. ഈ സമയം ഉണ്ണി വേഗം ചെന്ന് അമ്മ ഒരുക്കി വച്ച പഴങ്ങളും പീഠവും എടുത്തുകൊണ്ടുവന്നു. അത് കണ്ട ആ ഭക്ത ”കൃഷ്ണ, കൃഷ്ണാ” എന്ന് വിളിച്ചുകൊണ്ട്  ഭഗവാന് ഇരിക്കാന്‍ വച്ച പീഠത്തില്‍ അവര്‍ തന്നെ കയറിയിരുന്നു. ഭഗവാന്റെ കൈ പിടിച്ചു താഴെ ഇരുത്തി. ഭക്തിയുടെ  സച്ചിതാനന്ദത്തിൽ അവർ ഒന്നും തന്നെ അറിയുന്നില്ല. പിന്നീട് പഴം തൊലിയുരിഞ്ഞ് തൊലി ഭഗവാന് നല്‍കാന്‍ തുടങ്ങി.  തൊലിയ്ക്ക് പകരം പഴം താഴെ കളഞ്ഞു. ഭഗവാന്‍  പഴത്തിന്റെ തൊലി വളരെ സ്വാദോടെ ആസ്വദിച്ച് കഴിക്കാനും തുടങ്ങി. ഇതെല്ലാം കണ്ടു ഉണ്ണി അമ്പരന്നു നിൽക്കുകയാണ്.  ഇതെന്താ ഇങ്ങനെ? ഒരു പക്ഷെ ഇങ്ങന്യാവോ കണ്ണന്‌ കൈങ്കര്യം ചെയ്യേണ്ടത്?




ഈ സമയത്താണ് വിദുരര്‍ വന്നത്. ഈ കാഴ്ച കണ്ട് അദ്ദേഹം അമ്പരന്നു. ഭാര്യ നനഞ്ഞ് ഈറനായ വസ്ത്രങ്ങളോടെ, തല തോര്‍ത്താതെ ഭഗവാന്റെ മുന്‍പില്‍ ഒരു പീഠത്തില്‍ ഇരിക്കുന്നു.  ഭഗവാനെ തറയില്‍ ഇരുത്തിയിട്ട് ഉയര്‍ന്ന പീഠത്തില്‍! ഭഗവാന്റെ ശരീരവും പീതവസനവും എല്ലാം നനഞ്ഞിരിക്കുന്നു. മാത്രമല്ല പഴം താഴെ കളഞ്ഞിട്ട്, തൊലി ഭഗവാനെ തീറ്റിക്കുന്നു. അവിടുന്നാണെങ്കില്‍ യാതൊന്നുമറിയാത്ത പോലെ വളരെ സ്വാദോടെ അതു ഭക്ഷിക്കുന്നു. അദ്ദേഹത്തിന് സങ്കടം സഹിക്കാനയീല്യ. 'എന്റെ കൃഷ്ണാ' എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ആ തൃപ്പാദത്തിൽ വീണു.
അപ്പോഴാണ് വിദുര പത്നിക്കു ബാഹ്യബോധം  ഉണ്ടായത്.  ആ സ്വാധ്വി  ആകെ പരിഭ്രമിച്ചു. 'എന്റെ കൃഷ്ണാ ഇവളുടെ അവിവേകം പൊറുക്കണേ'
എന്നു കരഞ്ഞു കൊണ്ട് കൃഷ്ണ പാദത്തിൽ നമസ്കരിച്ചു. അപ്പോൾ കണ്ണൻ പറഞ്ഞു.



”നിങ്ങള്‍ ആചാരപ്രകാരം പൂജ ചെയ്യുനതിനെക്കാൾ ഇഷ്ടമായതും ഉചിതമയതും നിഷ്ക്കാമമായ നിറഞ്ഞ സ്നേഹത്തോടെയുള്ള ഈ സൽക്കാരം തന്നെയാണ്. പഴത്തൊലിയോളം സ്വാദ് വേറെ ഒന്നിനും ഇല്ല്യ. ഇത്രയും ഹൃദ്യമായത് എനിക്ക് അത്യപൂർവ്വമായി മാത്രമേ ലഭിക്കാറുള്ളൂ".
ഭഗവാന്റെ മുന്‍പില്‍ ന‍ാം നമ്മെത്തന്നെ മറക്കണം. അവിടെ ഞാനും നീയുമില്ല. അതുകൊണ്ട്തന്നെ  ഒരാചാരത്തിന്റെയും ആവശ്യമില്ല.  ആ പരമ പ്രേമം ഉണ്ടായാൽ മാത്രമേ ഭക്തനും ഭഗവാനും ഒന്നായി ആ സച്ചിതാനന്ദം അനുഭവിക്കാൻ കഴിയുകയുള്ളൂ.


എല്ലാവർക്കും ഇഷ്ടായോ.?


കണ്ണാ ഈ അക്ഷരപ്പൂക്കൾ  എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.


ഹരേ...കൃഷ്ണ 

കടപ്പാട്  ശ്രീവൽസം

കലിയുഗവരദന്റെ മഹിമകളിലൂടെ - ഭൂതനാഥോപാഖ്യാനം : അഞ്ചാം അദ്ധ്യായം പൊന്നമ്പല നിര്‍മ്മാണം


ayyappan-new

അന്തഃപുരത്തിലെത്തിയ രാജാവിനോടു രാജ്ഞി പറഞ്ഞു: പ്രാണനാഥാ, അസഹ്യമായ തലവേദന കാരണം ഞാന്‍ വല്ലാതെവലയുന്നു. ഈ വേദന ശമിക്കാന്‍ ഉടന്‍ തന്നെ വല്ല പ്രതിവിധിയും ചെയ്തില്ലെങ്കില്‍ എന്റെ ജീവന്‍ ഇല്ലാതാകുന്നതാണ്. പത്‌നിയുടെ ദൈന്യതനിറഞ്ഞ വാക്കുകള്‍ ശ്രവിച്ച് പന്തളരാജന്‍ ദുഃഖിതനായി. രാജ്ഞിയെ ചികിത്സിക്കുവാന്‍ വൈദ്യനെ കൊണ്ടുവരിക എന്ന രാജ കല്‍പ്പനപ്രകാരം മന്ത്രി വൈദ്യനെ വിളിച്ചുകൊണ്ടുവന്നു. രാജ്ഞിയെ പരിശോധിച്ച വൈദ്യന്‍ രാജാവിനോടു പറഞ്ഞു: പ്രഭോ, അല്‍പം പുലിപ്പാലുകിട്ടിയാല്‍ രാജ്ഞിയുടെ തലവേദന നിശ്ശേഷംമാറുന്നതാണ്. മറ്റേതെങ്കിലും ഔഷധം കൊണ്ട് ഈ അസുഖം മാറ്റാമെന്ന് കള്ളവൈദ്യന്മാരേ പറയുകയുള്ളു.

വൈദ്യന്റെ വാക്കുകേട്ട് വ്യസനിച്ച് രാജാവ്ചിന്തിച്ചു. മനുഷ്യര്‍ എത്രതന്നെ ഉത്‌സാഹിച്ചാലും പുലിപ്പാലുകിട്ടുകഎന്നത് അസാധ്യംതന്നെ. രോഗബാധിതയായ എന്റെ പത്‌നിക്ക് ഇപ്പോള്‍ മരണകാലമടുത്തുവെങ്കില്‍ അതുകണ്ടിരിക്കുകയേ എനിക്കു നിര്‍വ്വാഹമുള്ളൂ. ഇതെല്ലാം എന്റെ ദുഷ്‌ക്കര്‍മ്മങ്ങളുടെ ഫലംതന്നെ. നാനാവിധചിന്തകളാല്‍ ശോകാകുലനായി കണ്ണീര്‍ പൊഴിച്ച് രാജാവിനെ വന്ദിച്ച് മണികണ്ഠന്‍ പറഞ്ഞു: മഹാരാജാവേ, ഞാനുള്ളപ്പോള്‍ അങ്ങ് ഇങ്ങനെ ദുഃഖിക്കുന്നതിനു കാരണമില്ല. അങ്ങ് ഒരു കല്‍പ്പന തന്നാല്‍മാത്രംമതി. വ്യാഘ്രികളെ(പെണ്‍പുലികളെ) കൊണ്ടുവരാന്‍ ഇപ്പോള്‍ത്തന്നെ ഞാന്‍ പോകുന്നതാണ്. ആവശ്യാനുസരണം പാല്‍ നമുക്ക് കറന്നെടുക്കാനാവും. രാജ്ഞിയുടെ രോഗവും മാറും. ഉണ്ണുന്ന ചോറിനു നന്ദികാണിക്കാത്തവന്‍ ആരായാലും അവന്‍ ആണല്ല എന്നറിഞ്ഞാലും.

കുമാരന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിച്ച രാജശേഖരനൃപന്‍ ബഹുമാനത്തോടും സ്‌നേഹത്തോടും പറഞ്ഞു: അടുത്തുചെല്ലുന്ന നേരത്ത്കടിച്ചു തിന്നാന്‍ മിടുക്കോടെ ചാടിയെത്തുന്ന പുലികളെ പിടിച്ചുകൊണ്ടുവന്ന് പാല്‍കറക്കാം എന്നു ചിന്തിക്കുന്നത് എത്രമാത്രം സാഹസികമാണ്. ഒരുവിധത്തില്‍ പുലികളെ കെണിവെച്ചു പിടിച്ചു എന്നുതന്നെ ഇരിക്കുക. എന്നാലും കണികാണാനെങ്കിലുമുള്ള പാല്‍ കറന്നെടുക്കുന്നതെങ്ങിനെ?. അസാദ്ധ്യമായ കാര്യംചിന്തിച്ച് മനസ്സില്‍ ആധിവളര്‍ത്തേണ്ട. മറ്റെന്തെങ്കിലും മരുന്നു നല്‍കി രാജ്ഞിയുടെ രോഗം മാറ്റാന്‍ ശ്രമിക്കാം. നാടിനു യുവരാജാവാകേണ്ട കുമാരനാണു നീ. കാട്ടിലേക്കു പോകാതെ ഇവിടെ ഇരുന്നുകൊള്‍ക.

ഭൂപാലന്റെ വാക്കുകേട്ട് മായാമാനുഷനായ മണികണ്ഠന്‍ തന്റെ മായയാല്‍ രാജാവിനെ മയക്കി. എന്നിട്ട് പറഞ്ഞു. മഹീപതേ, എന്നാല്‍ എന്റെ മനസ്സിലുള്ള ഒരാഗ്രഹംഅങ്ങ് സാധിച്ചുതരുമെന്ന് സത്യംചെയ്താലും. മണികണ്ഠന്റെ മായയ്ക്ക് അടിമപ്പെട്ട രാജശേഖരന്‍ അപ്രകാരം ചെയ്യാമെന്ന് സത്യംചെയ്തു. അപ്പോള്‍ കുമാരന്‍ പറഞ്ഞു: കാട്ടില്‍ചെന്ന് പുലിക്കൂട്ടത്തെ കൂട്ടിക്കൊണ്ടുവരാന്‍ എനിക്ക് ആജ്ഞ തരണം. ഇതല്ലാതെ മറ്റൊരു ആഗ്രഹം എനിക്കില്ല. കല്യാണനിധിയായ അങ്ങ്‌ചെയ്ത സത്യത്തെ പാലിച്ചാലും.

ഈ വാക്കുകള്‍കേട്ട് മഹാരാജാവ് ദണ്ഡുകൊണ്ട് അടികിട്ടിയ പന്നഗത്തെപ്പോലെ ഭൂമിയില്‍ പതിച്ച് ഗദ്ഗദകണ്ഠനായി പുത്രനോടു പറഞ്ഞു. വത്‌സാ, നിന്നാല്‍ ഞാന്‍ വഞ്ചിതനായല്ലോ. എന്നേപ്പോലൊരു ഭോഷന്‍ ഭൂമിയില്‍ ഉണ്ടാവുകയില്ല. പുത്രാ, ഭവാന്‍ രാമനായി മാറിയല്ലോ. എന്റെ പത്‌നി കൈകേയിയും ഞാന്‍ ദശരഥനുമായി മാറിയല്ലോ. സത്യത്തെ ത്യജിക്കാനും പുത്രനെ ത്യജിക്കാനും ശക്തനല്ലാതെ പണ്ട് കോസലാധിപതിയായ ദശരഥന്‍ വലഞ്ഞു. അതു പോലെ ഇപ്പോള്‍ ഞാന്‍ എന്തുചെയ്തിടേണ്ടൂ. ഞാന്‍ എവിടെപ്പോകേണ്ടൂ. ജഗല്‍പതിയായ ശ്രീപരമേശ്വരാ എന്നെ രക്ഷിച്ചാലും. ചിന്തിക്കാതെ ഞാന്‍ ഇന്നു സത്യംചെയ്തു പോയല്ലോ. അയ്യോ! എന്റെചിത്തം വെന്തുരുകുന്നുവല്ലോ.

ഇങ്ങനെ പലതും പറഞ്ഞു വിലപിക്കുന്ന മഹാരാജാവിനോടു ഭൂതനാഥന്‍ പറഞ്ഞു: എന്നില്‍ നിന്നും ഉണ്ടാകേണ്ടകാര്യങ്ങള്‍ ഉണ്ടാകാതെയിരുന്നാല്‍ എന്നേക്കൊണ്ട് ഒരു ഉപകാരവും ഇല്ല എന്നുവന്നുചേരും. ഭക്ഷണവും പാലും ഒന്നുംകഴിക്കാതെ എന്നെക്കണ്ടുകൊണ്ടിരുന്നാല്‍ വിശപ്പും ദാഹവും മാറുമോ?. തനിക്ക് അന്നം തരുന്നവന്റെ കാര്യങ്ങളൊന്നും നന്നായിചെയ്യാത്തവന്‍ വീട്ടിലെ ഭക്ഷണം മോഷ്ടിച്ചു കഴിക്കുന്ന മൂഷികനെപ്പോലെയാണ്. വ്യാഘ്രികളെ കാട്ടില്‍ നിന്നും കൊണ്ടുവരാനുള്ള ആജ്ഞ ശീഘ്രം നല്‍കിയാലും. ഉടന്‍ തന്നെ ഞാന്‍ ചെന്നു പിടിച്ചുകൊണ്ടുവരുന്നുണ്ട്.

പുത്രന്റെവാക്കുകള്‍ കേട്ട മഹാരാജാവ് സത്യപരിപാലനം ചേയ്യേണ്ടതിനാല്‍ ഉള്ളിലെ ദുഃഖം മറച്ച്കല്‍പ്പിച്ചു: സേനകളോടുകൂടി ഭവാന്‍ കാട്ടിലേക്കു പോകുക. കാട്ടില്‍ തനിയേ പോകേണ്ട. കാട്ടാളക്കൂട്ടവും കൂടെവരും. പുലിയെ പിടിക്കാനുള്ള ഉപായവും അവര്‍ പറഞ്ഞുതരും. മണികണ്ഠന്‍ പറഞ്ഞു. പ്രഭോ, കാട്ടിലേക്കു ഞാന്‍ തനിയെ പോകുന്നതാണ്. അല്ലെങ്കില്‍ പുലികളെ കിട്ടാന്‍ പ്രയാസമാണ്. അങ്ങ്അത് സമ്മതിച്ചാലും.ഒടുവില്‍ രാജാവു പറഞ്ഞു. മണികണ്ഠാ, ഞാന്‍ ഇതാ അനുവാദം തന്നിരിക്കുന്നു. ഒറ്റയ്ക്കുതന്നെ പൊയ്‌ക്കൊള്ളുക. ചന്ദ്രശേഖരനായ മഹാദേവന്റെ കാരുണ്യത്താല്‍ ദോഷമില്ലാതെ കാര്യങ്ങളെല്ലാം സാധിച്ചുവരിക. മുക്കണ്ണനെ സദാ സ്മരിക്കുക. ഇതാ ഈ മൂന്നുകണ്ണുള്ള നാളികേരവും ഭക്ഷണപദാര്‍ത്ഥങ്ങളും കൊണ്ടു പോകുക. അല്ലെങ്കില്‍ കാട്ടില്‍പട്ടിണിക്കിടയാകും. തുടര്‍ന്ന് മനസ്സുനിറഞ്ഞ് അനുഗ്രഹിച്ച രാജാവ് ‘വേഗത്തില്‍ മടങ്ങിവരിക’എന്നുകല്‍പ്പിച്ച് ഭക്ഷണപദാര്‍ത്ഥങ്ങളും നാളികേരവുമെല്ലാം അടങ്ങിയ ഭാണ്ഡവും അമ്പും വില്ലുംമണികണ്ഠനു നല്‍കി യാത്രയാക്കി. രാജാവിന്റെസ്‌നേഹചുംബനം ഏറ്റുവാങ്ങി അദ്ദേഹത്തിന്റെ പാദങ്ങള്‍തൊട്ടുവന്ദിച്ച് ഭാണ്ഡം തലയിലേന്തി മണികണ്ഠകുമാരന്‍ യാത്രയാരംഭിച്ചു. മഹാദേവനെ ധ്യാനിച്ച് മഹാരാജാവ് കൊട്ടാരത്തില്‍ കഴിഞ്ഞു.വനത്തിലേക്കുതിരിച്ച കുമാരനെക്കണ്ടു പരിഹാസപൂര്‍വ്വം ചില സ്ത്രീജനങ്ങള്‍ പറഞ്ഞു: തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ക്കു കളിക്കാനായി ഓരോ പുലിക്കുട്ടികളേക്കൂടികൊണ്ടുവരുമല്ലോ അല്ലേ?’. ‘കൊണ്ടുവരാം’എന്നുമാത്രം പറഞ്ഞ് വീരനായ ആ കുമാരന്‍ കാട്ടിലേക്കു നടന്നു.

മണികണ്ഠന്‍ പോയതോടെ ദുഷ്ടനായ മന്ത്രിക്ക് സന്തോഷവും പന്തളരാജാവിനു ദുഃഖവും ഉള്ളില്‍ വര്‍ദ്ധിച്ചു വന്നു. പന്തളനഗരം വിട്ട് കൊടുംകാട്ടിലെത്തിയ ഭൂതേശ്വരന്റെ മുന്നില്‍ ശിവനിയോഗമനുസരിച്ച് ഭൂതവൃന്ദങ്ങളെല്ലാംഎത്തിച്ചേര്‍ന്നു. അവര്‍ തങ്ങളുടെ സ്വാമിയെ വന്ദിച്ചു. വാപരന്‍, കടുരവന്‍, വീരഭദ്രന്‍, കൂപകര്‍ണ്ണന്‍, ഘണ്ടാകര്‍ണ്ണന്‍, കൂപനേത്രന്‍ തുടങ്ങിയ ഭൂതനാഥന്മാരോടും ലക്ഷലക്ഷം ഭൂതവൃന്ദങ്ങളോടുംകൂടി ഭൂതേശ്വരനായ മണികണ്ഠന്‍ പമ്പാതീരത്തിലെത്തിച്ചേര്‍ന്നു. അവിടെ മഹര്‍ഷിമാര്‍ അതിമോദത്തോടെ ഭക്തിപൂര്‍വ്വം ഭൂതേശനെ പൂജിച്ചു. പമ്പാതീരത്തു നിന്നും പത്തു യോജന ദൂരെ ഭംഗിയേറിയ പര്‍വ്വതശിഖരത്തില്‍ സുന്ദരമായ ഒരു സ്വര്‍ണ്ണമന്ദിരം (ഇന്നത്തെ പൊന്നമ്പലമേട്)തങ്ങളുടെ തപശ്ശക്തികൊണ്ടു മുനിമാര്‍ നിര്‍മ്മിച്ചു. അതിന്റെ മദ്ധ്യത്തില്‍ രത്‌ന സിംഹാസനത്തിലിരുത്തി അവര്‍ ത്രിപുരാന്തക പുത്രനും ദീനവത്‌സലനുമായ ഭഗവാനെ പൂജിച്ചു. ഭക്തന്മാരെകടാക്ഷിച്ചുകൊണ്ട് ഭൂതവൃന്ദങ്ങളോടൊപ്പം ഭൂതനാഥനായതാരകബ്രഹ്മം തന്റെ അവതാരലക്ഷ്യം സാധിക്കുന്നതിനായികാത്തിരുന്നു. (അഞ്ചാം അദ്ധ്യായം സമാപിച്ചു)


സുകേഷ് പി. ഡി.

ശുഭചിന്ത



എത്ര മോശപ്പെട്ട അവസ്ഥയിലും കാഴ്ച്ചപ്പാട് മാറ്റിയാല്‍ നന്മ കാണാനാവും..........!!


പരാജയത്തെ വെല്ലുവിളിയായും, തെറ്റിനെ ഒരു പാഠമായും കാണാൻ ശ്രമിക്കുക......


തോല്‍‌വിയെ വിജയത്തിലേക്കുള്ള ചവിട്ട് പടിയായും, വഞ്ചനയെ ഒരനുഭവമായും, രോഗാവസ്ഥയെ ശരീരത്തിന്റെ മുന്നറിയിപ്പായും കണ്ടു നോക്കൂ..........,


എത്ര പരാജയങ്ങള്‍ ഉണ്ടായാലും വിജയികള്‍ പതറാറില്ല എന്നതാണ് സത്യം.........


ഗുരുവായൂരപ്പനും ശങ്കരാചാര്യരും




ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ ചടങ്ങുകളുടെ കൃത്യ നിഷ്ടയ്യാണ് .. 1200 ഓളം വർഷങ്ങൾക്ക് മുമ്പ് ശങ്കരാചാര്യർ ചിട്ടപെടുത്തിയ പൂജാ ക്രമങ്ങൾ ആണ് ഇപ്പോളും അവിടെ അണുവിട തെറ്റാതെ നടക്കുന്നത് . ശങ്കരാചാര്യർ ശിവന്റെ അംശവതാരം ആണെന്നാണല്ലോ വിശ്വാസം . അദ്ദേഹത്തിനു ഭൂമിയിലൂടെയും യോഗബലം കൊണ്ട് ആകാശത്തിലൂടെയും സഞ്ചരിക്കാൻ കഴിവുണ്ടായിരുന്നു . ഒരിക്കൽ അദ്ദേഹം ആകാശ മാർഗ്ഗേ ശ്രിംഗേരി പോകുകയായിരുന്നു . ഗുരുവായൂരിനു മുകളിലൂടെ ആയിരുന്നു യാത്ര . അപ്പോൾ താഴെ ഗുരുവായൂരിൽ ശീവേലി നടക്കുകയായിരുന്നു . എന്നാൽ ശൈവ തേജസ്‌ ആയ ആചാര്യർ ഭഗവാനെ വണങ്ങാൻ കൂട്ടാക്കിയില്ല . ആചാര്യരുടെ അഹങ്കാരം ഭഗവാനു സഹിച്ചില്ല . അദ്ദേഹം ഒരു മാത്ര നേരത്തേക്ക് ശങ്കരാചാര്യരുടെ യോഗ സിദ്ധി ഇല്ലാതാക്കുകയും ആചാര്യർ ഭൂമിയിലേക്ക്‌ വന്നു വീഴുകയും ചെയ്തു . അതും ഗുരുവായൂർ വടക്കേ നടപന്തലിൽ ഭഗവാന്റെ ശീവേലിക്ക് മുമ്പിലേക്ക് വന്നു വീണു . വീണതും അചാര്യര്ക്ക് തന്റെ തെറ്റ് മനസ്സിലാവുകയും അവിടെകിടന്നു തന്നെ ഗോവിന്ദാഷ്ടകം രചിച്ച് പാടുകയും  ഭഗവാനോട് മാപ്പിരക്കുകയും ചെയ്തു.. പിന്നീട് അദ്ദേഹം അവിടെ ഒരു മണ്ഡലം ഭജനം ഇരിക്കുകയും ഗുരുവായൂരിലെ പൂജ ക്രമങ്ങൾ പരിഷ്കരിക്കുകയും ചെയ്തു . മണ്ഡലം ചിറപ്പും അതിനുള്ളിൽ ഏകാദശിയും വരുന്ന രീതിയിൽ പൂജയും ഉദയാസ്തമന പൂജയുടെ ക്രമങ്ങളും എല്ലാം അദ്ദേഹം ചിട്ടപെടുത്തി . അതിൽ പിന്നെ ആ രീതിയാണ് ഇവിടെ പിന്തുടരുന്നത് . ശങ്കരാചാര്യർ വന്നു വീണ സ്ഥലം വടക്കേ ശീവേലിപ്പുരയുടെ മുകളിൽ ഒരു ചെറിയ ദ്വാരം ഇട്ടു ഇപ്പോളും അടയാള പ്പെടുത്തിയിട്ടുണ്ട് . ശങ്കരാചാര്യരുടെ പ്രതിമയും ഇപ്പോൾ ആ ഭാഗത്തുണ്ട് .. ഇപ്പോളും ശീവേലി എഴുന്നള്ളി ഈ ഭാഗത്തു വരുമ്പോൾ ശങ്കരാച്ചര്യർ അന്ന് വീണതിന്റെ സ്മരണക്കായി മേളം ഒരു നിമിഷം നിർത്തി ആ ഓർമ പുതുക്കാറുണ്ടത്രേ ...




ഉത്സവ കാലത്ത് ഭഗവാൻ പൊൻപഴുക്കാ മണ്ഡപത്തിൽ ദർശനം കൊടുക്കുന്നതും ശങ്കരാചാര്യർ അന്ന് വീണ സ്ഥലത്ത് വച്ചാണ് .
വടക്കേ നടയിൽ വച്ച് ഭഗവാനെ ദർശിക്കുന്നത് അതീവ പുണ്യമായി കരുതുന്നു . ഗുരുവായൂര് വടക്കേ നട സ്വർഗ്ഗ വാതിൽ ആയി കണക്കാക്കപ്പെടുന്നു . കൃഷ്ണനാട്ടം കളി നടക്കുന്നതും വടക്കേ നടയിൽ വച്ചാണ് . രാവിലെയും വൈകുന്നേരവും രാത്രിയിലും നടക്കുന്ന ശീവേലി വടക്കേ നടയിൽ എത്തുമ്പോൾ മിക്ക ഭക്തജനങ്ങളും സ്രാഷ്ടംഗം വീണു നമസ്ക്കരിക്കുന്നത് ആ സ്മരണയിൽ ആണ് ..


ഭഗവാനെ നാരായണ ... ഹന്ത ഭാഗ്യം ജനാനാം

Saturday, December 23, 2017

കര്‍മ്മഫലം



മഹാഭാരതത്തില്‍ സുപ്രധാനമെന്നു വിശേഷിപ്പിക്കാവുന്ന ആയിരകണക്കിന് മുഹൂര്‍ത്തങ്ങളുണ്ട് ...ഇക്കൂട്ടത്തില്‍ എല്ലാ സുമനസ്സുകള്‍ക്കും അറിയാവുന്ന ഒരു സന്ദര്‍ഭമാണ് ഭീഷ്മാചാര്യരുടെ അന്ത്യമെന്നത്...ഭീഷ്മാചാര്യര്‍ ശരശയ്യയില്‍ കിടക്കുന്ന അവസരം..മനുഷ്യന് വന്നുചേരാവുന്ന നിരവധി പ്രതിസന്ധികള്‍ക്ക് ഭീഷ്മാചാര്യര്‍ ഉത്തരം നല്‍കുന്നുണ്ട്...ഈ കലിയുഗത്തിലും നിത്യജീവിതത്തിലേക്ക് പകര്‍ത്താന്‍ കഴിയുന്ന കാര്യങ്ങളാണ് അവയെല്ലാം...ഭീഷ്മാചാര്യരുടെ ദുഃഖം കണ്ടു ധര്‍മ്മപുത്രര്‍ ആശ്വസിപ്പിക്കാനായി ശ്രമിച്ചു...

എത്ര മഹാനായിരുന്നാലും അനുഭവിക്കേണ്ട ദുരിതങ്ങള്‍ അനുഭവിക്കുകതന്നെ വേണം..ഭീഷ്മര്‍ ഈ അവസരത്തില്‍ ധര്മ്മപുത്രരോട് ഗൌതമിയെന്ന വൃദ്ധയുടെ കഥ പറഞ്ഞു...ഗൌതമിയുടെ കഥ ആലോചനാമൃതമായിമാറുന്നു....


സാത്വികയായ ഒരു വൃദ്ധയാണ് ഗൌതമി...തികച്ചും ഈശ്വരഭക്ത...എല്ലാ സല്‍ഗുണങ്ങളുടെയും വിളനിലം ...വനത്തില്‍ അവര്‍ ഏകയായി കഴിയുന്നു...ആകെയുള്ളത് ഒരു പുത്രനാണ് .. ഗൌതമിക്ക് തന്റെ പുത്രനേക്കാള്‍ പ്രിയപ്പെട്ടതായി ഈ പ്രപഞ്ചത്തില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല്ല....  ഗൌതമിയുടെ പുത്രനും ഗുണസമ്പന്നനാരുനു..ആരെയും വേദനിപ്പിക്കാതെ ഒരു യുവാവ്,.... 


അങ്ങനെയിരിക്കെ ഒരു ദിവസം സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു...
ഗൌതമിയുടെ പുത്രന്‍ വനത്തിലൂടെ നടന്നുവരുന്നു...ഒരു സര്‍പ്പം ആ യുവാവിനെ കടിച്ചു...സര്‍പ്പദംശനമെറ്റ യുവാവ് തല്‍ക്ഷണം മൃതിയടഞ്ഞു...
ഗൌതമിക്ക് ഈ ദുഃഖം താങ്ങാന്‍ കഴിഞ്ഞില്ല എന്നത് സ്വാവാഭികം..കനത്ത ദുഃഖം വരുമ്പോള്‍ അത് ക്ഷോഭാമായി മാറും..കുറ്റവാളി ആരെന്നു അറിയുമ്പോളാണ് ദേഷ്യമുണ്ടാകുക...ഇവിടെ സര്‍പ്പമാണ് കാരണമെന്ന് അറിഞ്ഞതോടെ ഗൌതമിയുടെ നിയന്ത്രണം തെറ്റി...തന്റെ വ്യകതിപരമായ എല്ലാ സിദ്ധികളെയും പുറത്തെടുക്കാന്‍ തന്നെ ഗൌതമി തീരുമാനിച്ചു...അര്‍ജ്ജുനകന്‍ എന്ന വ്യക്തിയെ ഗൌതമി വിളിച്ചു വരുത്തി ..ഗൌതമിയുടെ അഞ്ജാനുവര്‍ത്തിയാരുന്നു അര്‍ജ്ജുനകന്‍ ...കുറ്റവാളിയായ സര്‍പ്പത്തെ എത്രയും വേഗം പിടിച്ച ശേഷം കണ്മുന്നില്‍ ഹാജരാക്കാന്‍ ആരുന്നു കല്‍പ്പന...അര്‍ജ്ജുനകന്‍ ആ ദൌത്യം ഏറ്റെടുത്തു ...കുറ്റവാളിയായ സര്‍പ്പത്തെ പിടിച്ചു ഗൌതമിയുടെ മുമ്പില്‍ ഹാജരാക്കിയപ്പോള്‍ ആ സര്‍പ്പം പറഞ്ഞു "ഞാന്‍ നിരപരാധിയാണ് "..



നീ എങ്ങനെയാണ് നിരപരാധിയാകുക ..?.."....സര്‍പ്പം തുടര്‍ന്നു...
"കാലനാണ് യഥാര്‍ഥ കുറ്റവാളി ഞാന്‍ ഒരു നിമിത്തം മാത്രമാണ് ..
ഗൌതമി നിസ്സാരക്കാരിയല്ല ..കാലനെ ശിക്ഷിക്കാനുള്ള തപശക്തി ഗൌതമിക്കുണ്ട് ...ഗൌതമി തന്റെ സിദ്ധി ഉപയോഗിച്ച് കാലനെ മുമ്പില്‍ വരുത്തി ...ചോദിച്ചു...?.."എന്തിനാണ് എന്റെ പുത്രനെ ശിക്ഷിച്ചത് ...?കാലന്‍ പറഞ്ഞു..


"ഞാന്‍ ആരെയും രക്ഷിക്കുന്നില്ല ശിക്ഷിക്കുന്നുമില്ല ലോകത്തിന്റെ വ്യാകരണമനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു...കാലം അവസാനിക്കുന്നു എന്നതിന് കാലനായ ഞാന്‍ പ്രതീകാത്മകമായി നിലകൊള്ളുന്നു..."
ഇതൊന്നും എനിക്ക് കേള്‍ക്കണ്ട..എന്റെ പ്രിയ പുത്രന്‍ എന്ത് തെറ്റാണ് ചെയ്തത്...?


"കര്‍മ്മഫലം ആരും അനുഭവിച്ചേ പറ്റു..കര്മ്മഫലത്തില്‍ നിന്നും ആര്‍ക്കും മോചനമില്ല...ഗൌതമി ചെയ്ത കര്‍മ്മത്തിന്റെ ഫലം കൊണ്ടാണ് പുത്രാ ദുഃഖം അനുഭവിക്കേണ്ടി വന്നത്.....


ഞാന്‍ ഇനി എന്ത് ചെയണം...?


"അനുഭവിക്കുക ഫലം സ്വയം ഏറ്റെടുക്കുക ...കര്‍മ്മഫലം ഏറ്റെടുക്കാന്‍ ഗൌതമി ഗൌതമി തയ്യാറായിരുന്നു...അവര്‍ ആരെയും കുറ്റപ്പെടുത്തിയില്ല ...ഈ കഥ പറഞ്ഞ ശേഷം ഭീഷ്മര്‍ പറഞ്ഞു ..

ഞാന്‍ എന്റെ കര്‍മ്മഫലം ശരശയ്യയില്‍ കിടന്നു അനുഭവിച്ചുകൊണ്ടിരിക്കുന്നു..  വളരെ വലിയ ഒരു ഗുണപാഠം ഇതില്‍നിന്നു പഠിക്കാനുണ്ട്..  പ്രതിസന്ധിഘട്ടങ്ങളില്‍ പതറിയതുകൊണ്ട് കാര്യമില്ല...  അത് ഏറ്റെടുക്കുക..  പുഞ്ചിരിയോടെ നേരിടുക..  അനര്‍ഹമായ ഒരു പ്രതിസന്ധിയും നമുക്ക് വന്നുചേരുകയില്ല...

കലിയുഗവരദന്റെ മഹിമകളിലൂടെ – ഭൂതനാഥോപാഖ്യാനം : രണ്ടാം അദ്ധ്യായം (23)

Ayyan

ദുര്‍വ്വാസാവിന്റെ ശാപംകേട്ട് ചിന്താവിവശനായി നിന്ന ഇന്ദ്രനോടു ബൃഹസ്പതി പറഞ്ഞു: ‘ദേവേന്ദ്രാ, ഭവാന്‍ എന്തിനാണ് ദുഃഖിക്കുന്നത്? കാരണംകൂടാതെ നീ കൈലാസപര്‍വ്വതത്തെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. അതിനാല്‍ നിന്റെ അഹങ്കാരം ശമിപ്പിക്കാന്‍ സര്‍വജ്ഞനായ മഹാദേവന്‍ അയച്ചതാണ് ദുര്‍വ്വാസാവു മഹര്‍ഷിയെ. മഹര്‍ഷിയുടെ ശാപത്തിന്റെ ഫലം ദേവലോകത്തു കണ്ടുതുടങ്ങി.


ദേവന്മാരുടേയും ദേവിമാരുടേയും മുടിനരച്ചും പല്ലുകള്‍ കൊഴിഞ്ഞും അവര്‍ ക്ലേശിച്ചുതുടങ്ങി. പാരിജാതത്തിന്റെ പൂവുകള്‍വാടിവീഴുന്നു. അനേകം ദുര്‍ന്നിമിത്തങ്ങള്‍ സ്വര്‍ഗ്ഗലോകത്തു ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ ദുരവസ്ഥയേക്കുറിച്ച് ഉടന്‍ തന്നെ ബ്രഹ്മദേവനെ അറിയിക്കുക’.


ഗുരുവിന്റെ വാക്കുകള്‍കേട്ട ഇന്ദ്രാദിദേവകള്‍ സത്യലോകത്തിലെത്തി ബ്രഹ്മദേവനെ കണ്ടു. ദേവന്മാരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് ബ്രഹ്മദേവന്‍ ശിവനെ സമീപിച്ചു. ശിവന്‍ ബ്രഹ്മാദികളെ വിഷ്ണു സവിധത്തിലേക്കയച്ചു. പാല്‍ക്കടലില്‍ പള്ളികൊള്ളുന്ന മഹാവിഷ്ണുവിനെ ദേവകള്‍ സ്തുതിച്ചു. അവരുടെ ദുഃസ്ഥിതി കണ്ട് മഹാവിഷ്ണു പറഞ്ഞു: ‘പാലാഴികടഞ്ഞ് ലഭിക്കുന്ന അമൃത്കഴിച്ചാല്‍ നിങ്ങളുടെ ജരാനരകള്‍ മാറുകയും അമരത്വം ലഭിക്കുകയും ചെയ്യും. അതിനാല്‍ പാലാഴിമഥനം ചെയ്ത് അമൃത് നേടാനുള്ളവഴികാണുക’.


വിഷ്ണുവിന്റെ നിര്‍ദ്ദേശം അംഗീകരിച്ച ദേവകള്‍ പാലാഴിമഥനത്തേക്കുറിച്ച് ആലോചിച്ചു. ദുര്‍ബലരായ തങ്ങളേക്കൊണ്ടു മാത്രം അതു സാധിക്കുകയില്ല എന്നറിഞ്ഞ ഇന്ദ്രാദികള്‍ അസുരന്മാരുമായി മഹാദേവന്റെ മധ്യസ്ഥതയില്‍ സന്ധിചെയ്തു. പാല്‍ക്കടല്‍ കടഞ്ഞുകിട്ടുന്ന അമൃത് അസുരന്മാര്‍ക്കുകൂടി നല്‍കാമെന്ന ദേവന്മാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അസുരന്മാര്‍ പാലാഴിമഥനത്തില്‍ പങ്കുചേരാന്‍ തീരുമാനിച്ചു.


മഥനത്തിനു കടകോലായി നിശ്ചയിച്ച മന്ദരപര്‍വ്വതത്തെ വിഷ്ണു നിയോഗമനുസരിച്ച് ഗരുഡന്‍ കൊണ്ടുവന്നു. കടകോലിനുള്ള കയറായി തന്റെ കണ്‍ഠാഭരണമായ വാസുകിയെ കരുണാമയനായ മഹാദേവന്‍ വിട്ടു നല്‍കി. നാനാവിധത്തിലുള്ള ദിവ്യൗഷധങ്ങള്‍ അശ്വിനീദേവന്മാര്‍ പാലാഴിയില്‍ നിക്ഷേപിച്ചു. പാലാഴിമഥനത്തേക്കുറിച്ചുള്ള വര്‍ണ്ണന കൂര്‍മ്മപുരാണത്തില്‍ വിസ്തരിച്ചിട്ടുള്ളതിനാല്‍ കഥ താന്‍ സംഗ്രഹിച്ചുസാരാംശം മാത്രം പറയുകയാണ് എന്ന് സൂതന്‍ മഹര്‍ഷിമാരെ അറിയിക്കുന്നു.


സൂതന്‍ തുടര്‍ന്നു: ‘ദാനവരും ദേവകളും ഒന്നുചേര്‍ന്ന് ഒരേ മനസ്സായി പാലാഴികടഞ്ഞുതുടങ്ങി. കടയുംതോറും പാലാഴിയില്‍ നിന്ന് ഓരോ ദിവ്യവസ്തുക്കള്‍ (ചന്ദ്രന്‍, കൗസ്തുഭം, ഉച്ചൈശ്രവസ്സ്, ഐരാവതം, കൗസ്തുഭം, ജ്യേഷ്ഠാദേവി, ലക്ഷ്മീദേവി, വാരുണീദേവി എന്നിങ്ങനെ) ഉയര്‍ന്നുവന്നുതുടങ്ങി. അവയെ വിഷ്ണുമഹേശ്വരാദിദേവന്മാര്‍ സ്വീകരിച്ചു. ഒടുവില്‍ ഈരേഴുലോകങ്ങളും നിറഞ്ഞ തേജസ്സോടുകൂടിയ ധന്വന്തരീദേവന്‍ അമൃതകലശവുമായി പാലാഴിയില്‍ നിന്നും ഉയര്‍ന്നുവന്നു. ധന്വന്തരിയെ കണ്ട അസുരന്മാര്‍ അദ്ദേഹത്തിന്റെകയ്യിലെ അമൃതകുംഭം തട്ടിയെടുത്ത് കഴിക്കാന്‍ ഉദ്യമിച്ചു. ഇതു കണ്ടദേവകള്‍ അമൃതകുംഭത്തിനായി അസുരന്മാരോടു യുദ്ധം ചെയ്തു. വൃദ്ധരായ സുരന്മാര്‍ക്ക്അസുരന്മാരുടെമുന്നില്‍ അടിയറവു പറയേണ്ടിവന്നു. ദേവന്മാരെ പരാജയപ്പെടുത്തിയ അസുരന്മാര്‍ സന്തോഷപൂര്‍വ്വം അമൃത് കുടിക്കുവാന്‍ ഒരുങ്ങി. അവര്‍ വൃത്താകൃതിയില്‍ ഇരുപ്പുറപ്പിച്ചു.


ദേവകളുടെ സങ്കടം തീര്‍ക്കാന്‍ തീരുമാനിച്ച മഹാവിഷ്ണു യൗവനപൂര്‍ണ്ണയായ സുന്ദരിയായി മോഹിനീരൂപത്തില്‍ അസുരന്മാരുടെ നടുക്ക് ആവിര്‍ഭവിച്ചു. തന്റെ മന്ദഹാസത്താല്‍ ദൈത്യരെ മോഹിപ്പിച്ച മോഹിനി അവരോടു പറഞ്ഞു: ‘വീരന്മാരായഅല്ലയോ അസുരന്മാരേ ഞാന്‍ അമൃത് തുല്യമായി നിങ്ങള്‍ക്കുവീതിച്ചുതരാം. കന്യകയായ എന്റെ കൈകൊണ്ടു വിളമ്പുന്ന അമൃത്കഴിച്ചാല്‍ നിങ്ങള്‍ക്കു ലഭിക്കുന്ന സൗഭാഗ്യങ്ങള്‍ അളവറ്റതായിരിക്കും’. മോഹിനിയുടെ മായയില്‍ മയങ്ങിയ അസുരന്മാര്‍ അത് സമ്മതിച്ചു. അവര്‍ സന്തോഷപൂര്‍വ്വം അമൃതകുംഭം മോഹിനിയെ ഏല്‍പ്പിച്ചു. അതിനുശേഷം ഒരു ദൈത്യന്‍ ദേവിയെ സമീപിച്ചു തന്റെ ഭാര്യയാകണമെന്ന് അഭ്യര്‍ത്ഥിച്ചു.


കാമവിവശരായ മറ്റ് ദൈത്യന്മാരും ദേവിയെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചു മുന്നോട്ടുവന്നു. ഇതു കണ്ട് മോഹിനി ദൈത്യന്മാരോടു പറഞ്ഞു: ‘ഞാന്‍ ഒരു കന്യകയേയുള്ളൂ. നിങ്ങള്‍ അനേകായിരമുണ്ട്. നിങ്ങളില്‍ നിന്ന് ഒരാളേയേ എനിക്കു സ്വീകരിക്കാനാവൂ. അതിനാല്‍ ഞാന്‍ ഒരു പരീക്ഷ നടത്തുകയാണ്. അതില്‍ വിജയിക്കുന്ന ആള്‍ക്ക് ഞാന്‍ സ്വന്തമായിത്തീരും. എല്ലാവരും കണ്ണടച്ചിരിക്കുക. ഞാന്‍ അമൃതം വിളമ്പാം. ഏറ്റവും ഒടുവില്‍ കണ്ണുതുറക്കുന്ന വീരനെയാണു ഞാന്‍ ഭര്‍ത്താവായി സ്വീകരിക്കുക’. മോഹിനിയുടെ വ്യവസ്ഥ അംഗീകരിച്ച അസുരന്മാര്‍ അമൃതു കഴിക്കാനുള്ള പാത്രം മുന്നില്‍വെച്ച് കണ്ണടച്ചിരുന്നു.


ഈ തക്കംനോക്കി അമൃതകലശം കയ്യിലെടുത്ത് സദേവി അമൃത്‌ദേവന്മാര്‍ക്കു വേഗത്തില്‍ വീതിച്ചു നല്‍കി. മോഹിനീസ്വരൂപിയായ വിഷ്ണുവിനെ സ്തുതിച്ച്‌ദേവന്മാര്‍ അമൃതു ഭുജിച്ചു വീര്യവാന്മാരും ജരാവിഹീനരുമായിത്തീര്‍ന്നു. ഇതിനിടയില്‍ മുന്നിലെ പാത്രത്തില്‍ അമൃതുവിളമ്പാത്തതില്‍ സംശയാലുവായ ഒരസുരന്‍ തനിക്കു മോഹിനിയെ വേണ്ട അമൃതുമതി എന്ന് ധൈര്യപൂര്‍വ്വം തീരുമാനിച്ച് കണ്ണുതുറന്നു നോക്കി. മോഹിനിയേയോ അമൃതകുംഭത്തേയോ കാണാതെ പരിഭ്രമിച്ച അസുരന്‍ മറ്റ് അസുരന്മാരെ വിവരം അറിയിച്ചു. കണ്ണടച്ചിരുന്ന തങ്ങളെ കബളിപ്പിച്ച് അമൃതുമായി മോഹിനി കടന്നുകളഞ്ഞു എന്നു മനസ്സിലാക്കിയ അസുരന്മാര്‍ ഇത് മഹാവിഷ്ണുവിന്റെ ചതിയാണ് എന്ന് ഉറപ്പിച്ചു. ഈ വന്‍ചതിക്കു പകരംവീട്ടാനും അമൃത് തിരിച്ചുപിടിക്കാനുമായി അവര്‍ ദേവലോകം ആക്രമിച്ചു. അമൃത്കഴിച്ചു ശക്തിവീണ്ടുകിട്ടിയ ദേവന്മാര്‍ അസുരന്മാരെ നിഷ്പ്രയാസം പരാജയപ്പെടുത്തി. തോറ്റു പിന്മാറിയ അസുരന്മാര്‍ പകയോടെ പാതാളത്തിലേക്കു മടങ്ങി. മഹാവിഷ്ണുവിനെ സ്തുതിച്ച് ഇന്ദ്രാദിദേവകള്‍ ദേവലോകത്ത് സസുഖം വസിച്ചു. (രണ്ടാം അദ്ധ്യായം സമാപിച്ചു.)


സുകേഷ് പി. ഡി.


ശുഭചിന്ത



Image result for flowers images

കാമസ്യ നേന്ദ്രിയപ്രീതിർല്ലാഭോ ജീവതേ യാവതാ
ജീവസ്യ തത്വജിജ്ഞാസാ നാർത്ഥോ യശ്ചേഹ കർമ്മഭിഃ


കാമം മൂലം ലഭിക്കുന്ന ഇന്ദ്രിയസുഖം ശാശ്വതമല്ല. ജീവിതത്തിന്റെ ലക്ഷ്യം തത്ത്വജ്ഞാനമാണ്. അല്ലാതെ കർമ്മം കൊണ്ട് അർത്ഥം സമ്പാദിക്കുകയല്ല.




തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം - 108 ശിവ ക്ഷേത്രങ്ങൾ




108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്‍ കര്‍ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്



തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം ശിവൻ, ശ്രീ ഉയ്യവന്തപ്പെരുമാൾ കിഴക്ക് തിരുമിറ്റക്കോട്ട് തിരുമിറ്റക്കോട് പാലക്കാട് ജില്ല



പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തിരുമിറ്റകോട് അഞ്ചുമൂർത്തി ക്ഷേത്രം.


പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് .

പരമശിവനൊപ്പം തന്നെ മഹാവിഷ്ണുവിനും തുല്യപ്രാധാന്യമുള്ള ഒരു ക്ഷേത്രമാണിത്.

അഞ്ചുപ്രതിഷ്ഠാമൂർത്തികൾ ഇവിടെ കുടികൊള്ളുന്നതിനാൽ തിരുമിറ്റകോട് അഞ്ചുമൂർത്തീക്ഷേത്രം എന്ന് അറിയപ്പെടുന്നു.
വൈഷ്ണവരുടെ 108 തിരുപതികളിൽ ഒന്നുകൂടിയാണ് ഈ ക്ഷേത്രം. വൈഷ്ണവ വിശ്വാസപ്രകാരം ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ ഉയ്യവന്ത പെരുമാളാണ്


അംബരീക്ഷ മഹാരാജാവിന് മുക്തികിട്ടിയത് ഇവിടെവെച്ചാണ് എന്നു വിശ്വസിക്കുന്നു. അതുപോലെതന്നെ വനവാസകാലത്ത് പാണ്ഡവർ ഇവിടെ ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുകയും ഇവർ ഒരോരുത്തരും ശ്രീകൃഷ്ണപരമാത്മാവിനെ നിത്യവും പൂജിക്കാനായി ഭാരതപ്പുഴയുടെ തീരത്ത് പ്രതിഷ്ഠ നടത്തുകയും ചെയ്തു. നകുല-സഹദേവന്മാർ ചേർന്ന് ഒരു പ്രതിഷ്ഠയും മറ്റു മൂന്നുപേർ ഒരോ പ്രതിഷ്ഠയും നടത്തി എന്നാണ് ഐതിഹ്യം.
കാശി ദർശനം കഴിഞ്ഞ് മടങ്ങിയ ബ്രാഹ്മണനുമുന്നിൽ ദർശനം നൽകി ശിവഭഗവാനും ഈ പുണ്യതീരത്ത് കുടികൊണ്ടു എന്നാണ് മറ്റൊരു ഐതിഹ്യം.


അല്ല പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നും കരുതുന്നു. അങ്ങനെ പാണ്ഡവർ പ്രതിഷ്ഠിച്ച നാലു വിഷ്ണുപ്രതിഷ്ഠകളും പരശുരാമ പ്രതിഷ്ഠിതമായ ശിവലിംഗപ്രതിഷ്ഠയും ചേർന്ന് അഞ്ചുപ്രതിഷ്ഠാമൂർത്തികൾ ഇവിടെ കുടികൊള്ളുന്നു.


അങ്ങനെ അഞ്ചുമൂർത്തികൾ കുടുകൊള്ളുന്നതിനാൽ തിരുമിറ്റകോട് അഞ്ചുമൂർത്തീക്ഷേത്രം എന്ന് അറിയപ്പെട്ടു പോന്നു

.
ക്ഷേത്ര രൂപകല്പന


ഭീമൻ പ്രതിഷ്ഠിച്ച വിഷ്ണുക്ഷേത്രം
ഭാരതപ്പുഴയുടെ പറ്റിഞ്ഞാറേ തീരത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
ശിവനും മഹാവിഷ്ണുവിനും നാലമ്പലങ്ങൾ ഉണ്ട്. രണ്ടു നാലമ്പലങ്ങൾക്കും ചേർന്ന് ഒരു ഭിത്തിയാണ്.


ക്ഷേത്രനിർമ്മാണം നടത്തിയതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടില്ല. എങ്കിലും രണ്ടാം ചേരരാജക്കന്മാരുടെ കാലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് എന്നുകരുതി പോരുന്നു.


പൂജകളും, വിശേഷങ്ങളും


ശിവരാത്രി അഷ്ടമിരോഹിണി വിഷു

ദിവ്യദേശം
വൈഷ്ണവ വിശ്വാസപ്രകാരം ഇവിടെ ശ്രീ ഉയ്യവന്തപെരുമാൾ കുടികൊള്ളുന്നു. ഇവിടുത്തെ പുണുതീർത്ഥം (പുഷ്കരണി) ഭാരതപ്പുഴയിലെ ചക്രതീർത്ഥം എന്നറിയപ്പെടുന്ന സ്ഥലമാണ്. വിമാനം തതുവ കാഞ്ചന വിമാനമാണ്.


ഉപദേവന്മാർ

ഗണപതി
ദക്ഷിണാമൂർത്തി
അയ്യപ്പൻ
നാഗദൈവങ്ങൾ
ഭഗവതി
ബ്രഹ്മരക്ഷസ്സ്
നവഗ്രഹങ്ങൾ
ചണ്ഡികേശ്വരൻ
നീലഗ്രീവൻ
ഋഷഭൻ
നന്തികേശ്വരൻ
സിംഹോദരൻ
സുബ്രഹ്മണ്യൻ
നവഗ്രഹങ്ങൾ



ക്ഷേത്രത്തിൽ എത്തിചേരാൻ

പാലക്കാട് പട്ടാമ്പിക്കടുത്താണ് കുന്നംകുളം റോഡിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

Friday, December 22, 2017

ചെട്ടികുളങ്ങര ശ്രീ ഭഗവതിക്ഷേത്രം



കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തിരുവല്ല കായംകുളം സംസ്ഥാന പാതയുടെ ഓരത്ത് സ്ഥിതി ചെയ്യുന്ന  പ്രസിദ്ധ ക്ഷേത്രമാണ് ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം അഥവാ ശ്രീദേവി ക്ഷേത്രം.
Image result for ചെട്ടികുളങ്ങര ശ്രീ ഭഗവതിക്ഷേത്രം


തിരുവിതാംകൂർ ദേവസ്വം കണക്കുകൾ അനുസരിച്ച് ദേവസ്വത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ഈ ക്ഷേത്രത്തിൽ നിന്നാണ്. ഇവിടത്തെ പ്രതിഷ്ഠ ശ്രീ ഭദ്രകാളിയാണ്.
ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങരയിലാണ്. ചെട്ടികുളങ്ങര ഉൾപ്പെടുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക് എന്നിവ ഉൾപ്പെടുന്ന പ്രദേശം പൊതുവെ ഓണാട്ടുകര എന്ന പേരിൽ അറിയപ്പെടുന്നു.അതുകൊണ്ട് ചെട്ടികുളങ്ങര അമ്മയെ ഓണാട്ടുകരയുടെ പരദേവത എന്നും വിളിക്കുന്നു.മാവേലിക്കരയ്ക്കു പടിഞ്ഞാറായി 5 കി.മീ. മാറിയും കായംകുളത്തിനു വടക്കായി 6 കി.മീ മാറിയും ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
പ്രതിഷ്ഠ ഭദ്രകാളിയാണെങ്കിലും പ്രഭാതത്തിൽ ദേവി സരസ്വതിയായും മധ്യാഹ്നത്തിൽ മഹാലക്ഷ്മിയായും സായംസന്ധ്യ നേരത്ത് ശ്രീ ദുർഗ അഥവാ ഭദ്രകാളി എന്നീ രൂപങ്ങളിലും വിരാജിക്കുന്നു എന്നു സങ്കല്പം.
അതു കൊണ്ട് മൂന്ന് നേരവും മൂന്നു രീതിയിലുള്ള പൂജകൾ ഇവിടുത്തെ പ്രത്യേകതയാണ്. 


കുംഭഭരണി നാളുകളിൽ സ്ഥലവാസികൾ കൊഞ്ചുമാങ്ങ എന്ന വിഭവം ഉണ്ടാക്കുന്നു. ഇത് വീട്ടിലെ സദ്യയിൽ ഒഴിച്ചുകൂടാനാവാത്തതായി കണക്കാക്കപ്പെടുന്നു.

13 കരകൾ ഉൾപ്പെട്ടതാണു ഈ ക്ഷേത്രം. ഈരേഴ(തെക്ക്), ഈരേഴ(വടക്ക്), കൈത(തെക്ക്), കൈത(വടക്ക്) എന്നിവ ക്ഷത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകൾ കണ്ണമംഗലം (തെക്ക്), കണ്ണമംഗലം (വടക്ക്),പേള, കടവൂർ , ആഞ്ഞിലിപ്ര, മറ്റം(വടക്ക്), മറ്റം(തെക്ക്), മേനാംപള്ളി, നടക്കാവ് എന്നിവയാണ്.



ചരിത്രം

ഈ ക്ഷേത്രം ശ്രീ ആദിശങ്കരന്റെ ശിഷ്യനായ പദ്മപാദ ആചാര്യരാൽ സമർപ്പിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. അതനുസരിച്ച് ക്രി.വ. 843 മകരമാസത്തിലെ ഉത്രട്ടാതി നാളിലാണു ക്ഷേത്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഈ പറഞ്ഞത് ഒരുവിഭാഗം ചരിത്രകാരന്മാരുടെ അഭിപ്രായം ആണ്. ഇന്നത്തെ നിലയിലുള്ള ക്ഷേത്രം കാലാകാലങ്ങളായി പല മാറ്റങ്ങൾക്കും വിധേയമായതാണ്.



ഐതിഹ്യം


ചെട്ടികുളങ്ങര ദേവി കൊടുങ്ങല്ലൂർ ഭഗവതിയുടെ മകളാണെന്നാണു സങ്കല്പം. പണ്ട് ഈരേഴ(തെക്ക്) കരയിലെ ചെമ്പോലിൽ വീട്ടിലെ കുടുംബനാഥനും സുഹൃത്തുക്കളും കൊയ്പ്പള്ളി കാരാഴ്മ ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയി. അവിടുത്തെ കരപ്രമാണിമാർ അവരെ എന്തോ പറഞ്ഞ് അപമാനിച്ചു. ദുഃഖിതരായ അവര് ചെട്ടികുളങ്ങരയിൽ മടങ്ങിയെത്തി പുതിയ ക്ഷേത്രം നിര്മ്മിക്കുന്നതിനേക്കുറിച്ച് ആലോചിച്ചു. അവർ തീർഥാടനത്തിനായി പുറപ്പെടുകയും കൊടുങ്ങല്ലൂരിലെത്തി ഭജനം പാർക്കുകയും ചെയ്തു. പന്ത്രണ്ടാം ദിവസം ദേവി അവർക്ക് സ്വപ്ന ദർശനം നൽകുകയും, ചെട്ടികുളങ്ങരയിൽ ദേവീസാന്നിധ്യം ഉണ്ടാവുമെന്ന് അരുളിച്ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിലെ വെളിച്ചപ്പാട് തന്റെ വാൾ അവര്ക്ക് കൊടുക്കുകയും ചെയ്തു. ഏതാനും നാളുകൾ കഴിഞ്ഞ് ഒരു വൃദ്ധ ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കരിപ്പുഴത്തോടിന്റെ കരയിലെത്തുകയും, ഒരു കടത്തുകാരൻ അവരെ ഇക്കരെ കടത്തുകയും ചെയ്തു. ചെട്ടികുളങ്ങരയിലെ ബ്രാഹ്മണ ഗൃഹത്തിന്റെ മേച്ചിൽ ജോലികൾ നടന്നു കൊണ്ടിരിക്കുമ്പോൾ വൃദ്ധ അവിടെയെത്തുകയും അവിടെ നിന്നും മുതിരപ്പുഴുക്കും കഞ്ഞിയും വാങ്ങിക്കുടിക്കുകയും ചെയ്തു. അതിനു ശേഷം വൃദ്ധ പൊടുന്നനെ അപ്രത്യക്ഷയായി . 



ഈ സംഭവത്തെത്തുടർന്ന് ജ്യോത്സ്യന്മാരെ വരുത്തി പ്രശ്നം വയ്പ്പിക്കുകയും ദേവീസാന്നിദ്ധ്യം പ്രകടമാണെന്നു തെളിയുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് അവിടെ ക്ഷേത്രം പണികഴിപ്പിച്ചു.



ഉത്സവങ്ങൾ


ഇവിടത്തെ ഏറ്റവും പ്രശസ്തമായ ഉത്സവം കുംഭ ഭരണി ആണ്. (കുംഭമാസത്തിലെ ഭരണി ദിവസം നടക്കുന്ന ഉത്സവം). എല്ലാ വർഷവും ഫെബ്രുവരി - മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത്. എല്ലാ ദിവസവും ക്ഷേത്രത്തിൽ ചാന്താട്ടം വഴിപാടായി നടത്തുന്നു. 2020 വരെ ദിവസം 9 ആൾക്കാർ വീതം ഈ വഴിപാട് മുൻ‌കൂർ ഉറപ്പിച്ചു കഴിഞ്ഞു.
കുത്തിയോട്ടം


ഭക്തജനങ്ങൾ നടത്തുന്ന കുത്തിയോട്ടം ആണ് ഈ ഉത്സവത്തിലെ പ്രധാന വഴിപാട്. കുത്തിയോട്ടം എന്ന അനുഷ്ഠാന കല ചെട്ടികുളങ്ങരയുടെ പ്രാന്തപ്രദേശങ്ങളിൽ നിലവിലുള്ള ഒന്നാണ്. ഈ പ്രദേശത്ത് നിരവധി കുത്തിയോട്ട സംഘങ്ങൾ ഉണ്ട്. ഓരോ സംഘത്തിനും ഓരോ ആശാൻ ഉണ്ടാകും .പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടം വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരുന്നു.കുത്തിയോട്ടത്തിൽ ആൺകുട്ടികൾക്ക് എല്ലാ മതപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രി മുതൽ ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവിൽ കുട്ടി വ്രതാനുഷ്ഠാനം ചെയ്യ്ണം. ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വർണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരൽ മുറിയുന്ന ചടങ്ങ്‌എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്.


ബാലന്മാരെ ഒരുക്കി തലയിൽ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യിൽ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തു പിടിച്ച്‌ കയ്യിൽ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും. പിന്നീട്‌ കുട്ടികളുടെ അരയിൽ സ്വർണ്ണമോ, വെള്ളിയോ കൊണ്ടു നിർമ്മിച്ച നൂൽ കോർക്കും. ഇതാണ്‌ ചൂരൽ മുറിയൽ
വെഞ്ചാമരം കൊണ്ടു വീശിയും പനിനീർ തളിച്ചും ഘോഷയാത്രയായാണ്‌ ബാലന്മാരെ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. ലോഹനൂൽ ഊരിയെടുത്ത്‌ ദേവിക്ക്‌ സമർപ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട്‌ അവസാനിക്കും.



കെട്ടുകാഴ്ച

ഈ ക്ഷേത്രത്തിൽ നടത്തിവരുന്ന നൂറ്റണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ഉൽസവമാണ്‌ കെട്ടുകാഴ്ച


ഉത്സവ ദിവസം ഉച്ചകഴിഞ്ഞ് കെട്ടുകാഴ്ച ഉത്സവം നടക്കുന്നു. ക്ഷേത്രത്തിനു ചുറ്റും ഉള്ള 13 കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകഴ്ച നടക്കുന്നത്. ഭീമാകാരമായ അലങ്കരിച്ച എടുപ്പുകുതിരകളും രഥങ്ങളും ഭീമൻ, പാഞ്ചാലി, ഹനുമാൻ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളുടെ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഉള്ള വയലിൽ എത്തിക്കുന്നു. രാത്രി സമയത്ത് ദേവിയുടെ രൂപം ഘോഷയാത്രയായി വയലിൽ ഉള്ള ഓരോ രൂപങ്ങളെയും സന്ദർശിച്ച് ദേവി 13 കരകളിലും പ്രസാദിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. ഈ രൂപങ്ങൾ പിന്നീട് ഓരോ കരകളുടെയും കാവുകളിലേക്ക് കൊണ്ടുപോവുന്നു. കെട്ടുകാഴ്ച എഴുന്നള്ളത്ത് ഓരോ കരയുടെയും ക്രമം അനുസരിച്ച് വയലിൽ ഇറക്കുകയാണു ചെയ്യുക. ഇതിൽ ഒന്നാമത്തെ കര ഈരേഴ(തെക്ക്) കരയാണ്. കെട്ടുകാഴ്ചയുടെ ഭാഗമായ കുതിര എന്ന രൂപത്തിനു 'കുതിര' എന്ന ജീവിയുമായി താരതമ്യം ചെയ്യുവാനുള്ള ഒരു രൂപമല്ല ഉള്ളത്. അതിനു അംബരചുംബിയായ ഗോപുരം പൊലെയുള്ള ഒരു രൂപമാണുള്ളത്. ഭീമൻ,പാഞ്ചാലി,ഹനുമാൻ എന്നീ രൂപങ്ങൾ ദാരുശില്പങ്ങളാണ്. ഈ ദാരുശില്പങ്ങൾ ഒരുക്കിയെടുക്കുവാനുള്ള പരമ്പരാഗതമായ അവകാശം ഒരു ആശാരിക്കുടുംബത്തിനു സ്വന്തമാണ്. ഓരോ കരയുടെയും [കുതിരയുടെ] മധ്യഭാഗത്തായി പ്രഭട എന്നു പറയുന്ന ദാരുരൂപം പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ കുതിരയ്ക്കും മുകളിൽ ഏഴ് താഴെ ആറ് എന്ന കണക്കിൽ 13 എടുപ്പുകൾ കാണാം. കുതിരയ്ക്ക് 125 അടിയിലധികം പൊക്കം ഉണ്ടാകും.
നാലുചക്രങ്ങളിൽ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയിൽ ഒരേ വലിപ്പത്തിൽ മേൽക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ഘടന. അടികൂടാരം ഇടക്കൂടാരം മേൽക്കൂടാരം എന്ന മൂന്നു ഭാഗങ്ങൾ കുതിരയ്ക്കുണ്ട്. ഇടക്കൂടാരത്തിനും അടിക്കൂടാരത്തിനും ഇടയിലുള്ള സ്ഥലത്താണ് നെറ്റിപ്പട്ടവും തിടമ്പും ദാരുശില്പങ്ങളും ഒരുക്കുക. പിരമിഡ് ആകൃതിയും നീണ്ട നാമ്പും കൂടിയതാണ് മേൽക്കൂടാരം. അടിത്തട്ടിനുമുകിലോട്ടുള്ള തട്ടുകൾ നിലത്തുവെച്ച് പണിക്കൂറ തീർത്ത് കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി ഒന്നിനുമുകളിലൊന്നായി ചട്ടത്തിൽ ഉറപ്പിക്കുന്നു. വെള്ളത്തുണിയും തൊങ്ങലുകളും വർണ്ണക്കടലാസുകളുമാണ് അലങ്കാരപ്പണിക്ക് ഉപയോഗിക്കുന്നത്.  തേരിനെക്കാൾ വർണ്ണവൈവിധ്യം കുതിരയ്ക്കുണ്ടായിരിക്കും.



ചെട്ടികുളങ്ങരയിൽ 5 തേരുകളും 6 കുതിരകളുമാണ് കെട്ടുകാഴ്ചയായി വരുന്നത്. മറ്റംവടക്ക്, തെക്ക് കരക്കാരാണ് ഭീമന്റെയും ഹനുമാന്റെയും രൂപങ്ങൾ കെട്ടുകാഴ്ചകളായി ക്ഷേത്രത്തിലെത്തിക്കുന്നത്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തിൽ കുംഭഭരണി നാളിൽ സന്ധ്യയോടെ അണിനിരക്കുന്ന തേരും കുതിരയും ഭീമനും ഹനുമാനും ഒരുക്കുന്ന വർണ്ണക്കാഴ്ചയ്ക്കു സമാനമായൊരു ദൃശ്യം ലോകത്തൊരിടത്തുനിന്നും ലഭിക്കുന്നതല്ല. കറുപ്പിലും ചുവപ്പിലും അഗ്നിപ്രഭയിലും അഭിരമിക്കുന്ന, ആണ്ടിലൊരിക്കൽ ചെട്ടിക്കുളങ്ങര ഭഗവതിനടയിൽ അരങ്ങേറുന്ന, ഈ കെട്ടുകാഴ്ചകൾ ചേതോഹരമാണ്. ചെട്ടികുളങ്ങരയിലുള്ള അത്രയും ഉയരമുള്ള കെട്ടുകാഴ്ചകൾ കേരളത്തിൽ മറ്റൊരിടത്തും കാണാനാവുകയില്ല 


കുതിരമൂട്ടിൽ കഞ്ഞി

ഭക്തജനങ്ങൾ നടത്തുന്ന ഒരു നേർച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി. പരമ്പരാഗതമായ രീതിയിൽ തന്നയാണ് ഇന്നും ഈ വഴിപാട് നടത്തുന്നത്. ഭഗവതി ഈ നാട്ടിൽ വന്നപ്പോൾ ആദ്യമായി കഴിച്ച ആഹാരം എന്നൊരു സങ്കല്പവും ഇതിനു പിന്നിൽ കാണാം. ഇലയും,തടയും,പ്ലാവിലയും മറ്റുമാണ് ഇപ്പോഴും ഇതിനുപയോഗിക്കുന്നത്. മുതിരപ്പുഴുക്കും, അസ്ത്രവും, കടുകുമാങ്ങയും ഇതിലെ ഒഴിച്ചു കൂടാനാവത്ത വിഭവങ്ങളാണ്. വഴിപാട് നടത്തുന്ന ആളിന്റെ കഴിവനുസരിച്ച് കഞ്ഞിസദ്യയിലെ വിഭവങ്ങളുടെ എണ്ണവും കൂടും. മധ്യതിരുവിതാംകൂറിന്റെ കാർഷിക സമൃദ്ധിയുടെ പഴയ ഓർമ്മകൾ ഇതുപോലെ ഇവിടുത്തെ പല കാര്യങ്ങളിലും കാണ
കൊഞ്ചും  മാങ്ങ കറി


ഒരു ഭരണി നാളിൽ കൊഞ്ചും മാങ്ങ പാകം ചെയ്യുന്നത്തിനിടെ വിടിനു സമീപത്തു കൂടെ കുത്തിയോട്ട ഘോഷയാത്ര കടന്നു പോയപ്പോൾ, ഘോഷയാത്ര കാണണം എന്ന് ആ വീട്ടമ്മക്ക്‌ അതിയായ ഉണ്ടായി. എന്നാൽ അടുപ്പിൽ ഇരിക്കുന്ന കൊഞ്ചും മാങ്ങ വിട്ടുപോകാൻ വിട്ടമ്മക്ക് ആകുമായിരുന്നില്ല. ഒടുവിൽ കറി കരിയരുതേ എന്ന് ഭഗവതിയെ വിളിച്ച്കേണപേക്ഷിച്ച് വിട്ടമ്മ കുത്തിയോട്ടം കാണാൻ പോയി . മടങ്ങി എത്തിയപ്പോൾ കറി തയ്യാറായിരുന്നു . ഈ കാര്യം പ്രദേശമാകെ പരന്നു . കാലാന്തരത്തിൽ കൊഞ്ചും മാങ്ങ എന്ന വിഭവം കുംഭഭരണിക്ക് ചെട്ടികുളങ്ങരകാർക്ക്‌ ഒഴിച്ചു കുടാനാവാത്തതായി .  കൊടുങ്ങല്ലോരിൽ നിന്നും ചെട്ടികുളങ്ങരയിലെത്തിയ ഭഗവതിക്ക് കരയിലെ ഒരു വിട്ടിൽ നിന്നും കൊഞ്ചും മാങ്ങയും കൂട്ടി ഭക്ഷണം നൽകി എന്നാണ് മറ്റൊരു ഐതിഹ്യം.

കലിയുഗവരദന്റെ മഹിമകളിലൂടെ – ഭൂതനാഥോപാഖ്യാനം : രണ്ടാം അദ്ധ്യായം (22)

ayappa

സുന്ദരമഹിഷവും മഹിഷിയുമായുള്ള സംയോഗവും, ദുര്‍വാസാവിന്റെ ശാപം മൂലം ദേവാദികള്‍ അമൃതമഥനം നടത്തുന്നതും മോഹിനീ അവതാരവുമാണ് ഭൂതനാഥോപാഖ്യാനം രണ്ടാം അദ്ധ്യായത്തിലെ പ്രതിപാദ്യം.


സൂതന്‍മഹര്‍ഷിമാരോടു പറയുന്നു: ‘മഹാവിഷ്ണുവിന്റെ വാക്കുകള്‍കേട്ട്‌ സുന്ദരമഹിഷം ബ്രഹ്മാവിനേയും ശിവനേയും വിഷ്ണുവിനേയും പ്രദക്ഷിണംചെയ്തു വന്ദിച്ചു. അതിനുശേഷം സുന്ദരമഹിഷം ദേവലോകത്തെത്തി.


കാമാര്‍ത്തനായി സന്തോഷത്തോടെ സുന്ദരമഹിഷം ചെയ്ത ഗര്‍ജ്ജനം കേട്ട് മഹിഷി മഹിഷത്തിനു മുന്നിലെത്തി. കാമദേവന്റെ ഇടപെടലുകളാല്‍ മഹിഷി മഹിഷത്തില്‍ അനുരക്തയായി.


പ്രേമവിവശയായി തന്നത്താന്‍ മറന്നു നില്‍ക്കുന്ന മഹിഷിയിലേക്ക് അവളില്‍ നിന്നു മുന്‍പ് ഉത്ഭവിച്ച മഹിഷഗണങ്ങളെല്ലാം ലയിച്ചു ചേര്‍ന്നു.


സുന്ദരമഹിഷവുമായി പ്രണയത്തിലായ മഹിഷി കുറച്ചുകാലം സ്വര്‍ഗ്ഗത്തില്‍തന്നെ കാമകേളികളാടി വസിച്ചു. പിന്നെ സ്വര്‍ഗ്ഗലോകംവിട്ട് ഭൂമിയില്‍ വനങ്ങളില്‍ മദിച്ചു നടന്ന ആ മഹിഷ ദമ്പതിമാരില്‍ നിന്നും മഹിഷവംശം ഉണ്ടായി.


സ്വര്‍ഗ്ഗലോകത്തില്‍ നിന്നും മഹിഷി പോയതിനു ശേഷം ബ്രഹ്മദേവന്റെ ആജ്ഞാനുസാരം ദേവേന്ദ്രാദികള്‍ അമരാവതിയില്‍ എത്തി പഴയതു പോലെ സുഖിച്ചു വസിച്ചു.


ഒരുദിവസം വീണാപാണിയായ നാരദമഹര്‍ഷി ദേവേന്ദ്രനെ കാണുവാനെത്തി. മഹര്‍ഷിയെക്കണ്ടു ഇന്ദ്രന്‍ സിംഹാസനത്തില്‍നിന്നും ഇറങ്ങി ആദരപൂര്‍വംഅദ്ദേഹത്തെ വന്ദിച്ച് പൂജിച്ചു സ്വര്‍ണ്ണസിംഹാസനത്തില്‍ ഇരുത്തി.


ഇന്ദ്രന്‍ ചോദിച്ചു. ‘ഹേ, മുനിപുംഗവാ, എന്നെ ധന്യനാക്കുവാന്‍ ഭവാന്‍ എവിടെ നിന്നാണു എഴുന്നള്ളിയത്? വിശേഷങ്ങളെല്ലാം ദയവായി അരുളിച്ചെയ്താലും.


അതുകേട്ട് നാരദമഹര്‍ഷി പറഞ്ഞു ദേവേന്ദ്രാ, അങ്ങയുടെ സല്‍ക്കീര്‍ത്തി പ്രകീര്‍ത്തിച്ചു കൊണ്ട് എല്ലാവരും സുഖമായി വസിക്കുന്നു.


എന്നിരുന്നാലും ഗര്‍വ്വോടുകൂടി പറന്നു നടക്കുന്ന പര്‍വതങ്ങള്‍മൂലം ജനങ്ങള്‍ക്കു കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകുന്നു. ചിറകുകള്‍ ഉളളതിനാല്‍ പര്‍വ്വതങ്ങള്‍ അങ്ങും ഇങ്ങും പറന്നു നടക്കുകയും എവിടെങ്കിലും പറന്നുവീഴുകയും ചെയ്യുന്നു.


അതിന്റെ ആഘാതത്താല്‍ ഭൂതലം വിറയ്ക്കുന്നു. പര്‍വ്വതങ്ങളുടെ ചിറകുകള്‍ അരിയുക. എങ്കില്‍ ഭവാന്‍ പര്‍വതാരിയെന്ന് അറിയപ്പെടും. മൈനാകം, മന്ദരം, ഗന്ധമാദനം, കൈലാസം, മഹാമേരു, ഹിമവാന്‍ എന്നീ ആറു പര്‍വതങ്ങളെ പീഡിപ്പിക്കരുത്.


അവര്‍ മറ്റുള്ളവര്‍ക്ക് ഒരു ദോഷവും ഉണ്ടാക്കുന്നവരല്ല.മഹാദേവനെ ധ്യാനിച്ച് അവര്‍ നിലകൊള്ളുന്നു. സമയംകളയാതെ പര്‍വ്വതങ്ങളുടെ അഹങ്കാരം തീര്‍ക്കാന്‍ വേണ്ടതുചെയ്യുക’. ഇത്രയും പറഞ്ഞശേഷം നാരദന്‍ അപ്രത്യക്ഷനായി.


നാരദന്റെ നിര്‍ദ്ദേശമനുസരിച്ച് ഇന്ദ്രന്‍ ഭൂമിയിലെത്തി. പറന്നു നടക്കുന്ന  പര്‍വ്വതങ്ങളുടെ ചിറകുകള്‍ തന്റെ ഖഡ്ഗത്താല്‍ വെട്ടി വീഴ്ത്തി ഇന്ദ്രന്‍ സഞ്ചരിച്ചു.

ഇന്ദ്രനെ ഭയന്നു പര്‍വ്വതങ്ങള്‍ ചിറകുകള്‍ ഒതുക്കി വനങ്ങളിലും മറ്റും ചലിക്കാതെ നിലയുറപ്പിച്ചു. അന്നുമുതല്‍ പര്‍വ്വതങ്ങള്‍ അചലമെന്നും അറിയപ്പെട്ടു തുടങ്ങി. പര്‍വ്വതങ്ങളെ ജയിച്ചവനാണു താന്‍ എന്ന അഹങ്കാരത്തോടെ ഇന്ദ്രന്‍ കൈലാസത്തിലെത്തി.


നാരദന്റെ വാക്കുകള്‍ വിസ്മരിച്ച്‌ കൈലാസത്തിന്റെ ചിറകരിയാന്‍ ശ്രമിച്ച ഇന്ദ്രനെ നന്ദികേശന്‍ തന്റെ യോഗബലത്താല്‍ സ്വര്‍ഗ്ഗലോകത്തിലെത്തിച്ചു
.

നന്ദികേശന്റെ ശക്തിയില്‍ വിസ്മയം പൂണ്ട ഇന്ദ്രന്‍ തന്റെ അഹങ്കാരം വെടിഞ്ഞ് ഗുരുവായ ബൃഹസ്പതിയെ കണ്ടു വന്ദിച്ചു. നടന്നതെല്ലാം ജ്ഞാനദൃഷ്ടിയാല്‍ അറിഞ്ഞ ബൃഹസ്പതി ഇന്ദ്രനെ നോക്കിചിരിച്ചുകൊണ്ടു പറഞ്ഞു. അഹങ്കാരത്താല്‍ നീ നാരദന്‍ പറഞ്ഞതു മറന്ന് ശിവനെ ദ്വേഷിക്കുവാന്‍ ശ്രമിച്ചു.


താപസപത്‌നിയായ അഹല്യയെ പ്രാപിച്ചതിന്റെ പാപം തീരത്തതിനാലാണു മഹാദേവനെ ദ്വേഷിക്കുവാന്‍ നിനക്കു തോന്നിയത്. നല്ലതു നല്ലവര്‍ക്കേ തോന്നുകയുള്ളൂ എന്നത് ഉറപ്പാണ്.


നല്ലതും ചീത്തയും തിരിച്ചറിയുവാനാണു വേദശാസ്ത്രാദികള്‍ അഭ്യസിക്കുന്നത്. ശാസ്ത്രങ്ങള്‍ പഠിക്കുമ്പോള്‍ ഗുരുവിന്റെ കാരുണ്യത്താല്‍ അതിന്റെ ഉള്ളില്‍ അടങ്ങിയിരിക്കുന്ന തത്വം അറിയണം
.

നല്ലതുചെയ്യാനുള്ള ശക്തികിട്ടാനായി എല്ലാവരും ജഗദീശ്വരനെ സേവിക്കണം. പിന്നെ തന്റെ ഗുരുവിനേയും സന്തോഷിപ്പിക്കണം. അപ്പോള്‍ നല്ലതുചെയ്യാനുള്ള കഴിവുണ്ടാകും.


തനിക്കുണ്ടായ ദുഃഖം അന്യര്‍മൂലമാണെന്നു വിചാരിക്കരുത്. തന്റെതന്നെ കര്‍മ്മദോഷത്താലാണു ദുഃഖം ഉണ്ടാവുന്നത്. ധന്യരായ ജനങ്ങളെല്ലാം ഈ സത്യം അറിയുന്നവരാണ്.


മലിനജലത്തില്‍ മുങ്ങിയവര്‍ക്കു പലതരം രോഗങ്ങള്‍ ഉണ്ടായാല്‍ അതുജലത്തിന്റെ ദോഷമെന്നതിനെക്കാള്‍ നിജദോഷം(തന്റെദോഷം) എന്നു പറയുന്നതാണു നല്ലത്.


ഡംഭ്, അസൂയ, ക്രോധം, മാന്ദ്യം, പരസ്ത്രീഗമനം, അന്യന്റെ സമ്പത്ത് കയ്യടക്കല്‍ എന്നിവയൊന്നും നന്നല്ല എന്ന തിരിച്ചറിവു നല്‍കുന്ന ബുദ്ധി എല്ലാവര്‍ക്കും ഉത്തമസുഹൃത്താണ്. ഇങ്ങനെ ബൃഹസ്പതി ദേവേന്ദ്രനു ധര്‍മ്മോപദേശം കൊടുത്തുകൊണ്ടിരുന്ന അവസരത്തില്‍ ശൈവാംശജാതനും, അത്രിപുത്രനും അതികോപിയുമായ ദുര്‍വാസ്സാവ് മഹര്‍ഷി അവിടെ വന്നു ചേര്‍ന്നു.


അതീവഹൃദ്യമായ സുഗന്ധം പരത്തുന്നതും സുന്ദരവുമായ പുഷ്പങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച ഒരുമാല അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നു. ആ മാലയില്‍ നിന്നുള്ള സുഗന്ധം ആസ്വദിച്ച ദേവകളെല്ലാം വിസ്മയിച്ചു.


ഇന്ദ്രന്‍ മഹര്‍ഷിയെ ആദരപൂര്‍വം സ്വീകരിച്ചു പൂജിച്ചുസല്‍ക്കരിച്ചു. പൂമാല നോക്കി വിസ്മയിച്ചു നില്‍ക്കുന്ന ഇന്ദ്രനോട് ദുര്‍വ്വസാവുമഹര്‍ഷി പറഞ്ഞു: ‘കുന്നിന്‍ കുമാരിയായ ശ്രീപാര്‍വ്വതി മുടിയില്‍ചൂടിയിരുന്ന ഈ ദിവ്യമാല്യം ധന്യനായ ഭവാനു തരാനാണു ഞാന്‍ കൊണ്ടുവന്നത്. ഇതുവാങ്ങി ശിരസ്സില്‍ ധരിക്കുക.


ഭവാനു മംഗളമുണ്ടാകും. മഹര്‍ഷി നല്‍കിയ പുഷ്പമാല്യം ആദരവോടെ ഇന്ദ്രന്‍ ഏറ്റുവാങ്ങി തന്റെ സമീപത്തു നിന്നിരുന്ന ഐരാവതത്തിന്റെ മസ്തകത്തില്‍ വെച്ചു. മാലശിരസ്സിലണിയുന്നതിനുമുന്‍പായി തന്റെ മുടി ഒതുക്കിവെക്കാന്‍ ഇന്ദ്രന്‍ കണ്ണാടിയില്‍ നോക്കി.


ഈ സമയം പൂക്കളിലെ തേന്‍ നുകരാന്‍ എത്തിയ വണ്ടുകളേകൊണ്ട് ശല്യമേറുകയാല്‍ ഐരാവതം മസ്തകത്തിലിരുന്ന മാല തുമ്പിക്കയ്യിലെടുത്തു നിലത്തെറിഞ്ഞു. തുടര്‍ന്ന് കാലുകള്‍ കൊണ്ട് മാല ചവിട്ടിയരച്ചു. ഇതു കണ്ട് ദുര്‍വ്വാസാവുമഹര്‍ഷി കോപിച്ച് ഇന്ദ്രനേയും ദേവകളെയും ശപിച്ചു.


‘അംബികാദേവിയുടെ നിര്‍മ്മാല്യമായ മാലയെ അഹങ്കാരംമൂലം അവഹേളിച്ച ഹേ ഇന്ദ്രാ, നിനക്കും മറ്റ്‌ ദേവന്മാര്‍ക്കും ഭൂമിയിലെ മനുഷ്യര്‍ക്കെന്നപോലെ ജരാനരകള്‍ ബാധിക്കുന്നതാണ്’. ഇങ്ങനെ ശപിച്ച് ദുര്‍വ്വാസാവുമഹര്‍ഷി അപ്രത്യക്ഷനായി. ശാപവാക്കുകള്‍കേട്ട് ദുഃഖിതനായ ദേവേന്ദ്രന്‍ ഇനിയെന്തുചെയ്യേണ്ടൂ എന്നറിയാതെ നിന്നു.


സുകേഷ് പി. ഡി.


ശുഭചിന്ത




ഭൂതകാലത്തിലെ ജീവിത നിമിഷങ്ങളെ നമുക്ക് ഓർത്തെടുക്കാം..........,

പക്ഷെ അവിടെ പോയി നമുക്ക് ജീവിക്കാൻ ആകില്ല ..........!!

ജീവിതം ഈ നിമിഷങ്ങളിലും ഇനിയുള്ള നിമിഷങ്ങളിലും  ആണ്  .........!

പ്രത്യാശയുടെ കരുത്തു നമുക്ക്   അനുഭവവേദ്യമാകുന്നത*് ഇക്കാലയളവിലാണ് ....

വിശ്വാസത്തിന്റെ അടിസ്ഥാനം  എന്തുതന്നെയായാലും  അത് നിങ്ങള്ക്ക് നല്ല നാളുകൾക്കു പ്രതീക്ഷ നല്കുന്നതായിരിക്കണം* .....


കാവുകള്‍ വളരട്ടെ! കുളങ്ങള്‍ നിറയട്ടെ!




പാലപ്പൂവിന്റെ ഗന്ധം മന്ദമാരുതനിലൂടെ ഒഴുകിപ്പരക്കുന്നു. ഇവിടമാകെ ചെമ്പകപ്പൂവിന്റെയും വാകപ്പൂവിന്റെയും അഭൗമസുഗന്ധം! പച്ചപ്പുകളുടെ ഇടയില്‍ നിന്നൊരു കുയില്‍പ്പെണ്ണിന്റെ പാട്ട്…. ഉപ്പന്റെ നിലവിളി! ചെറുകാറ്റില്‍ ആടിയുലയുന്ന വൃക്ഷലതാദികളുടെ മര്‍മ്മരം ആസ്വദിച്ച് ഇളകിപ്പറക്കുന്ന പക്ഷികളുടെ കലപില ശബ്ദം… ഇത് കാവാണ്. പല തരത്തിലുള്ള മരങ്ങളും വള്ളിപ്പടര്‍പ്പുകളും യഥേഷ്ടം നിറഞ്ഞുവളരുന്ന സാക്ഷാല്‍ കാവ്. കേരളത്തില്‍ കാവുകള്‍ക്കുള്ള പ്രാധാന്യവും പ്രസക്തിയും അവാച്യമാണ്.


പണ്ടുതൊട്ടേ ഇവിടെ കാവുകള്‍ ഉണ്ട്. അപ്പനപ്പൂപ്പന്മാര്‍ പ്രകൃതിഭംഗിയെ അഗാധമായി പ്രണയിച്ചിരുന്നു. കാവുകളിലെ ഹരിതാഭയെ ആരാധനയോടെ കണികണ്ടുണരുകയും തൊഴുതു വന്ദിക്കുകയും ചെയ്തിരുന്നു. പൂര്‍വ്വികന്മാര്‍ വൃക്ഷസഞ്ചയത്തിനു വിളക്കുവെച്ചവരാണ്. അവര്‍ക്കറിയാം, അവിടന്നാണ് പ്രാണവായു പ്രദാനം ചെയ്യുന്നതെന്ന്. കാവുകള്‍ക്ക് ദിവ്യത്വം കല്‍പ്പിച്ചതെന്നാണ്? ദൈവിക പരിവേഷം ചാര്‍ത്തിയതാരാണ്? അറിയില്ല. ആര്‍ക്കുമറിയില്ല. എന്തായാലും കാലാന്തരത്തില്‍ കാവുകള്‍ വിഭജിക്കപ്പെട്ടു. സര്‍പ്പക്കാവെന്നും യക്ഷിക്കാവെന്നുമൊക്കെ കാവുകള്‍ക്കു പേരുവീണു. ത്രിസന്ധ്യ നേരത്ത് സര്‍പ്പക്കാവില്‍ വിളക്കുവെക്കാന്‍ പോകുന്ന സുന്ദരിയെക്കുറിച്ചും യക്ഷിക്കാവില്‍ തിരിതെളിച്ചു മടങ്ങിവരുന്ന കന്യകയെക്കുറിച്ചും വിസ്തരിച്ചെഴുതിയിട്ടുള്ള കവികളും കഥാകാരന്മാരും നോവലിസ്റ്റുകളും നിരവധിയാണ്.


ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. കാവുകള്‍ക്കും വശ്യമായൊരു മണമുണ്ട്. പ്രണയവസന്തത്തിന്റെയും പ്രാണവായുവിന്റെയും സുഖകരമായ മണം. അതില്‍ സര്‍വവും വിസ്മരിച്ചു വിലയിച്ചുനിന്നാല്‍ ആയുസും ആരോഗ്യവും വര്‍ധിക്കുമത്രേ! കാവുകളുമായുള്ള മനുഷ്യന്റെ ബന്ധം നിസ്സാരമല്ല. അവന്റെ ജീവനും ജീവിതവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. അതുകൊണ്ടുതന്നെ ഓരോ ദേശത്തിന്റെ മുക്കിലും മൂലയിലും വമ്പന്‍ കാവുകള്‍ തലയുയര്‍ത്തി നില്‍ക്കുന്നതു കാണാം.


കാവുകള്‍ ധാരാളമുണ്ട്. സ്ഥലനാമങ്ങളില്‍ പോലും കാവുകള്‍ നിറഞ്ഞുനില്‍ക്കുന്നു. ഇതാ കണ്ടില്ലേ? കോയിക്കലേത്തുക കാവ്, വീരണ കാവ്, വവ്വാക്കാവ്, ഭരണിക്കാവ്, പാണ്ഡവര്‍ കാവ്, പുതിയ കാവ്, മണ്ണക്കല്‍ കാവ്, ആര്യങ്കാവ്, മണ്ണടിക്കാവ്, ഇലഞ്ഞിക്കാവ്, ഇരിങ്ങോള്‍ കാവ് അങ്ങനെ കാവുകളുടെ എണ്ണം പെരുകുന്നു. കാവുകള്‍ മാത്രമല്ല കുളങ്ങളും വളരെ പ്രധാനമാണ്. കാവുകള്‍ എവിടെയുണ്ടോ അവിടെയെല്ലാം കുളങ്ങളും ഉണ്ടാവും. മഴയും പുഴയുംപോലെയാണ് ആ ബന്ധം. യഥാര്‍ത്ഥത്തില്‍ കാവിന്റെ കണ്ണാടിയാണ് കുളം. സദാസമയവും വേരുകള്‍ ജലത്തിലേക്ക് ഇറക്കിയിട്ട് മുഖസൗന്ദര്യവും നോക്കി കാവങ്ങനെ സ്വപ്‌നം കണ്ടുനില്‍ക്കും. കാവുകള്‍ക്കു വ്യത്യസ്തമായ ഒരുപാട് ഭാവങ്ങളുണ്ട്. ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചാല്‍ ആര്‍ക്കുമത് തിരിച്ചറിയാന്‍ സാധിക്കും. പ്രഭാതത്തില്‍ നിഷ്‌ക്കളങ്കയായൊരു കുട്ടിയുടെ ഭാവമാണെങ്കില്‍ നട്ടുച്ചയ്ക്ക് വൃദ്ധയുടെ വിളറിയ ഭാവം. സായന്തനത്തില്‍ സൗമ്യമാണ്. പാതിരായ്ക്ക് അതുമാറും. പിന്നെ ഭീകരതയുടെ ഭാവമണിഞ്ഞു നില്‍ക്കും. അപ്പോള്‍ ഒരിലപോലും ചലിക്കില്ല. എന്നാല്‍ മഴയെത്തുമ്പോള്‍ കാവുകള്‍ക്കൊരു പ്രത്യേക ചൈതന്യമായിരിക്കും, ഉണര്‍വും ഉന്മേഷവുമായിരിക്കും. അപ്പോഴുള്ള ചലനവും ചന്തവും ആരെയും ആകര്‍ഷിക്കാതിരിക്കില്ല.


ഏഴിലംപാല, പുന്ന, കരിമ്പന, മരോട്ടി, ആല്‍, വാക, കാഞ്ഞിരം, വേപ്പ്, കൂവളം, ഞാവല്‍ അങ്ങനെ നീളുന്ന വിവിധതരം വൃക്ഷങ്ങളുടെ സങ്കേതമാണ് കാവ്. ഏതു ദുഷിച്ച അന്തരീക്ഷത്തെയും ശുദ്ധീകരിക്കാന്‍ കെല്‍പ്പുള്ള വൃക്ഷങ്ങള്‍ കാവുകളിലുണ്ട്. ആല്‍മരവും കാഞ്ഞിരവും വേപ്പുമൊക്കെ അതില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഇനങ്ങളാണ്. ”പത്തുമരം കൂടിയാലേ കാവ് ആകൂ. പത്ത് ആളു കൂടിയാലേ വിവാഹമാകൂ…. എന്നാണ് പഴമൊഴി.” കാവില്‍ മരങ്ങള്‍ കൂടി നില്‍ക്കുന്നതുപോലെ വിവാഹത്തിനും ആളുകള്‍ കൂടണം. അതാണ് പഴമൊഴിയുടെ സാരം. കാവുകളില്‍ ധാരാളം പക്ഷികളുണ്ട്, പൊന്മാന്‍, മൈന, മൂങ്ങ, ഉപ്പന്‍, കാക്ക, തത്ത, പരുന്ത്, കുയില്‍, പഞ്ചവര്‍ണക്കിളികള്‍. ഇങ്ങനെ പറഞ്ഞാലൊന്നും തീരില്ല. പക്ഷികള്‍ക്കിടയില്‍ ശത്രുക്കളും മിത്രങ്ങളുമുണ്ട്. എങ്കിലും വാസസ്ഥലത്തുവച്ച് പരസ്പരം അക്രമിക്കാറില്ല. അതുകൊണ്ടുതന്നെ കാവ് ജീവിതം അവറ്റകള്‍ക്ക് ആശ്വാസവും ആഘോഷവുമായി മാറുന്നു. 


പക്ഷികളും മൃഗങ്ങളും മറ്റു ജീവജാലങ്ങളുമൊക്കെ കുളിക്കുന്നതും കുടിക്കുന്നതും കാവിന്റെ കണ്ണാടിയായ കുളത്തില്‍ നിന്നാണ്. കുളിക്കുമ്പോഴും കുടിക്കുമ്പോഴും അവറ്റകളുടെ ആഹ്ലാദപ്രകടനങ്ങള്‍ കണ്ണിനും കാതിനും കൗതുകമേറ്റുന്നു. സത്യം പറഞ്ഞാല്‍ കാവും കുളവും നാടിന്റെ പുണ്യവും ഐശ്വര്യവുമാണ്. കുളത്തിലെ ജലം കുളിക്കാനും കുടിക്കാനും മാത്രമല്ല ഉപകരിക്കുന്നത്. കാര്‍ഷിക സമൃദ്ധിക്കും കൂടി പ്രയോജനം ചെയ്യും. കുളത്തിലെ നീരുറവ ഒഴുകിച്ചെല്ലുന്നത് വയലേലകളിലേക്കാണ്. കൃഷിക്ക് അതുവളരെ ഗുണമാകുകയും ആ പ്രദേശത്തെ ഫലഭൂയിഷ്ഠമാക്കുകയും ചെയ്യും.



കാവിലെപ്പോലെ തന്നെ കുളത്തിലും ഒരുപാട് ജീവികള്‍ വസിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണു മത്സ്യം. മത്സ്യങ്ങള്‍ നീന്തിക്കളിക്കുന്ന രസകരമായ ദൃശ്യം ഇഷ്ടപ്പെടാത്തതായി ആരാണുള്ളത്. കാരി, കൂരി, മുശി, വരാല്‍, പള്ളത്തി, കരട്ടി, കരിമീന്‍ അങ്ങനെ എത്രയെത്ര ഇനങ്ങള്‍! സൂത്രത്തില്‍ മീന്‍ പിടിക്കാന്‍ കണ്ണടച്ചു തപസ്സിരിക്കുന്ന കൊറ്റികളെയും കുളക്കരയില്‍ യഥേഷ്ടം കാണാം. വെള്ളത്തിലും കരയിലും ഒരുപോലെ വിഹരിക്കുന്ന ജീവികളും വിരളമല്ല. തവള, പുളവന്‍, ഞണ്ട്, ആമ ഇവയൊക്കെ അതിന് ഉദാഹരണങ്ങളാണ്. ചില തല്‍പ്പര കക്ഷികളുടെ ക്രൂരമായ ഇടപെടല്‍ മൂലം ഇവയില്‍ ചിലതിനൊക്കെ വംശനാശം വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണല്ലോ കൊതുകുകള്‍ പോലുള്ള ക്ഷുദ്രജീവികള്‍ പെരുകി മനുഷ്യജീവിതം ദുരിതവും ദുസ്സഹവുമാകുന്നത്.
കാവുകളില്‍ പല നിറത്തിലും തരത്തിലുമുള്ള പൂവുകള്‍ എപ്പോഴുമുണ്ടാവും. അതിന്റെ സൗരഭ്യം അവിടെ നിറഞ്ഞുനില്‍ക്കും. പുഷ്പങ്ങളുടെ ശയ്യാഗൃഹമാണ് കാവ്. തെച്ചി, മന്ദാരം, ചെമ്പകം, കാട്ടുതുളസി, കല്യാണസൗഗന്ധികം, കാട്ടുമല്ലി, നിശാഗന്ധി അങ്ങനെ ഏതെല്ലാം പുഷ്പങ്ങള്‍! പൂവുകളുടെ പരിമളം ആസ്വദിക്കാന്‍ പൂന്തേനുണ്ണാന്‍ വര്‍ണശലഭങ്ങള്‍, വണ്ടുകള്‍, അടയ്ക്കാക്കുരുവികള്‍, ചെറുപ്രാണികള്‍, തേനീച്ചകള്‍ എന്നിവയെല്ലാമെത്തും. ഇവയെല്ലാം പൂക്കളെ വട്ടമിട്ടു പറന്ന് അനുനയിപ്പിച്ച് അനുവാദം വാങ്ങിയിട്ടാവും തേന്‍ നുകരുക. തേന്‍ ശേഖരിച്ചുവെക്കുന്ന പ്രാണികളും കാവുകളിലുണ്ട്. കടന്നലുകളും തേനീച്ചകളും അതില്‍ പ്രധാനികളാണ്. ആയുര്‍വേദ ഔഷധങ്ങളില്‍ പ്രഥമ ഗണനീയ സ്ഥാനമാണ് തേനിനുള്ളത്. പൂന്തേന്‍ നല്ല മധുരമാണ്. മരുന്നാണ്. ലഹരിയുമാണ്. കാവുകളില്‍ ഉരഗജീവികളുടെ സാന്നിദ്ധ്യവും കുറച്ചൊന്നുമല്ല. ചേര, കീരി, പാമ്പ്, എലി, അരണ, അണ്ണാന്‍, ഓന്ത് എന്നിവയൊക്കെ ഇവിടെ സൈ്വരവിഹാരം നടത്തുന്നു. കൂടാതെ മൃഗങ്ങളും ധാരാളമുണ്ട്. കുരങ്ങ്, കുറുക്കന്‍, മുള്ളന്‍പന്നി, മരപ്പട്ടി, കാട്ടുപൂച്ച എന്നിവയെ ധാരാളമായി കാണാം. ജീവജാലങ്ങള്‍ മനുഷ്യന്റെ ശത്രുക്കളല്ല. തികച്ചും മിത്രങ്ങളാണ്. ഉപകാരികളാണ്. ഏതെങ്കിലും തരത്തില്‍ മനുഷ്യനുമായി ബന്ധമുള്ളവയാണ് ഇവ. എന്തൊക്കെയാണെങ്കിലും കാവിന്റെ നിശ്ശബ്ദത ഭയാനകമാണ്. 



ആ വിജനതയില്‍ ഒറ്റയ്ക്കു ചെല്ലുമ്പോള്‍ ഉണ്ടാകുന്ന ഭയവും വിഹ്വലതയും നെഞ്ചിടിപ്പേറ്റാതിരിക്കില്ല. പച്ചമരുന്നുകളുടെ കലവറയാണു കാവുകള്‍. അവിടെ കിട്ടാത്ത നാട്ടുമരുന്നുകള്‍ വേറെ എങ്ങുമുണ്ടാവില്ല. മുക്കുറ്റി, മൂടില്ലാത്താളി, കരിനൊച്ചി, മാതളം, കൂവളം, എരുക്ക്, മുരിക്ക്, ശതാവരി, ആനച്ചുവടി, അശോകം, ആടലോടകം, ആവണക്ക്, ആര്യവേപ്പ്, കറുക, കാഞ്ഞിരം, കീഴാര്‍നെല്ലി, കുടകപ്പാല, കുടങ്ങല്‍, കുന്നി, കുറുന്തോട്ടി, കൊഴിഞ്ഞില്‍, ചക്രത്തകര, നീലക്കൊടുവേലി, നറുനീണ്ടി, നീര്‍മാതളം അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ഇനങ്ങള്‍ അവിടുന്നു ലഭിക്കുമായിരുന്നു.
പക്ഷേ ഇപ്പോള്‍ കാവുകളില്ല. നാട്ടുമരുന്നുകളുമില്ല. എവിടെപ്പോയി? നമ്മുടെ നാട്ടിന്റെ സൗഭാഗ്യങ്ങളായിരുന്ന ഇവ എവിടെപ്പോയി? പച്ചപ്പുകളെല്ലാം വെട്ടിനശിപ്പിക്കുകയാണ്. കാവുകള്‍ ചുരുങ്ങി ശോഷിച്ച് ഇല്ലാതാകുന്നു. നാം നമ്മോടുതന്നെ കാട്ടുന്ന ക്രൂരത. കാവ് തീണ്ടിയാല്‍ കുളം വറ്റുമെന്നൊരു ചൊല്ലുണ്ട്. അത് തികച്ചും അന്വര്‍ത്ഥമാണ്. 


കാവില്ലെങ്കില്‍ മരമില്ലെങ്കില്‍ മഴയില്ല. മഴയില്ലെങ്കില്‍ കുളവുമില്ല. വെള്ളവുമില്ല. ഒരു ദാക്ഷിണ്യവുമില്ലാതെ കാവുകള്‍ വെട്ടിനശിപ്പിക്കുകയാണ്. കുളങ്ങളും നികത്തുന്നു. സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി മലകളും കുന്നുകളുമെല്ലാം ഇടിച്ചുനിരത്തുകയാണ്. പ്രകൃതിയെ ക്രൂരമായി കൊല്ലുന്നതിന്റെ ഫലമായി പല കുഴപ്പങ്ങളും നാം അനുഭവിക്കേണ്ടിവരുന്നു.


ഭൂമി കുലുക്കം, വെള്ളപ്പൊക്കം, രൂക്ഷമായ വരള്‍ച്ച. മനുഷ്യന്റെ കൊള്ളരുതായ്മ മൂലം ഭൂമിയുടെ സന്തുലിതാവസ്ഥ തകിടം മറിയുകയാണ്, തകരുകയാണ്. കാവുകള്‍ വെട്ടിമാറ്റരുത്. ഭൂമിയുടെ സമതുലിതാവസ്ഥയ്ക്കു ഭംഗം വരുത്തുന്ന ഒരു പ്രവൃത്തിയും ഉണ്ടാകരുത്. ഉണ്ടായാല്‍ അതു മാനവന്റെ നിലനില്‍പ്പിനുതന്നെ ആപത്തായിത്തീരും. കാവുകള്‍ വെട്ടിയാല്‍, പച്ചപ്പുകള്‍ നശിപ്പിച്ചാല്‍ പക്ഷികള്‍ പറന്നുപോകും. മൃഗങ്ങള്‍ അകലും. സര്‍പ്പങ്ങള്‍, ചെറുജീവികള്‍ ഒക്കെ ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകും. അങ്ങനെ സംഭവിച്ചാല്‍ മനുഷ്യസമൂഹത്തിന്റെ അവസ്ഥ എന്തായിത്തീരും?. ഏവരും ചിന്തിക്കേണ്ട ഒന്നാണിത്.
മനുഷ്യന്റെ പ്രതിരോധ ശക്തിയാണു പ്രകൃതി. അതു വികലമാക്കുന്നതു വിഡ്ഢിത്തമാണ്. പക്ഷികളും മൃഗങ്ങളും ചെറുപ്രാണികള്‍പോലും സംരക്ഷിക്കപ്പെടണം, കുന്നും കുഴിയും ഇവിടെ വേണം. മലയും പുഴയും വേണം. കാവും കുളവുമൊന്നും നഷ്ടപ്പെടാന്‍ പാടില്ല. ഭൂമിയുടെ ആഭരണമാണത്. ഭംഗിയും സംരക്ഷണവലയവുമാണത്. മനുഷ്യനു ജീവിക്കണമെങ്കില്‍ സംശുദ്ധമായ അന്തരീക്ഷവും ഓക്‌സിജനും വേണം. അങ്ങനെയെങ്കില്‍ നമുക്ക് ആവശ്യമുള്ളതൊക്കെ വിതരണം ചെയ്യുന്ന, നമ്മെ സംരക്ഷിച്ചു നിര്‍ത്തുന്ന കാവുകള്‍, കുന്നുകള്‍, മരങ്ങള്‍, കുളങ്ങള്‍, സഹജീവികള്‍ ഒക്കെ സംരക്ഷിക്കപ്പെടണം. എങ്കില്‍ മാത്രമേ നമുക്കിവിടെ സുഗമമായി ജീവിക്കാന്‍ സാധ്യമാകൂ.



കാവുകള്‍ വളരട്ടെ! കുളങ്ങള്‍ നിറയട്ടെ! വെട്ടിനശിപ്പിക്കുകയല്ല, വെച്ചുപിടിപ്പിക്കുകയാണു വേണ്ടത്. നമുക്കു മാത്രമല്ല, വരും തലമുറകള്‍ക്കു കൂടി ഉപകാരപ്രദമാകാന്‍ കാവും കുളവുമൊക്കെ നമുക്കു സംരക്ഷിക്കാം. ഒരുക്കിവെക്കാം ഒരു നല്ല നാടിനായ്!

Thursday, December 21, 2017

കലിയുഗവരദന്റെ മഹിമകളിലൂടെ – ഭൂതനാഥോപാഖ്യാനം : ഒന്നാം അദ്ധ്യായം (21)


ayyappan

ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ ഒരുമിച്ച് തങ്ങളുടെ അംശങ്ങള്‍ചേര്‍ത്ത് അത്രിമഹര്‍ഷിയുടേയും അനസൂയാദേവിയുടേയും മകനായി ദത്താത്രേയന്‍(ദത്തന്‍) എന്ന നാമത്തോടെഅവതരിച്ചു.


ത്രിദേവിമാരുടെ അംശങ്ങള്‍ചേര്‍ന്ന് ഗാലവമഹര്‍ഷിയുടെ പുത്രിയായി അവതരിച്ചു. ദേവിയുടെ മായയെക്കുറിച്ച്അറിവുള്ള ഗാലവമഹര്‍ഷി പുത്രിക്ക്‌ലീലഎന്നു പേരിട്ടു.


ലീലയുടെ ജനനോദ്ദേശംഅറിഞ്ഞിരുന്ന ഗാലവമഹര്‍ഷി ദത്തനു മായിലീലയുടെ വിവാഹം നടത്തി. ദത്തനും ലീലയും വളരെക്കാലം ഒരുമിച്ചു സുഖങ്ങള്‍ അനുഭവിച്ചുജീവിച്ചു. ഇങ്ങനെ കഴിഞ്ഞുവരുന്ന കാലത്ത് ദത്തനു തന്റെജന്മോദ്ദേശം ഓര്‍മ്മവരികയും ലോകോപകാരകമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഹേഹയരാജ്യാധിപനായ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ തുടങ്ങിയതന്റെ ഭക്തരുടെ ദുഃഖങ്ങള്‍ ശമിപ്പിക്കാന്‍ അവധൂതനായി മഹായോഗിയായി കഴിയാന്‍ ദത്തന്‍ തീരുമാനിച്ചു. വന്‍ തപം അനുഷ്ഠിച്ച് തന്റെ അവതാരോദ്ദേശങ്ങള്‍ നിര്‍വഹിച്ച് തന്റെ ഉത്ഭവത്തിനു കാരണമായ ബ്രഹ്മത്തില്‍ ലയിക്കാന്‍ സന്നദ്ധനായ ദത്തനെ കണ്ട് ലീല ദുഃഖാര്‍ത്തയായി.



കാമലീലകളിലും വിഷയസുഖങ്ങളിലും തൃപ്തിവരാത്ത ലീല തപസ്സിനൊരുങ്ങിയ ഭര്‍ത്താവിനെ തടഞ്ഞു നിര്‍ത്തികാമവിവശയായി പറഞ്ഞു. ‘പ്രഭോ, അങ്ങ് പത്‌നിയായ ഇവളെ ഉപേക്ഷിച്ച് തപസ്സിനു പോകരുത്. എനിക്കു മറ്റൊരാശ്രയമില്ല. എന്റെആഗ്രഹങ്ങള്‍ ഒന്നും ഇതുവരെ സഫലമായിട്ടുമില്ല. അതിനാല്‍ അങ്ങ്എന്നോടൊത്തു വസിച്ചാലും’.ലീലയോടു ദത്തന്‍ പറഞ്ഞു:’ചപലകളായ സ്ത്രീകളേപ്പോലെ ഭവതി സംസാരിക്കരുത്.


കാലനു ജീവഗണങ്ങളോടുംസമുദ്രത്തിനു നദികളോടും അഗ്നിക്കു വിറകിനോടും ഉള്ള ആഗ്രഹത്തിനു തൃപ്തി ഒരിക്കലുംഉണ്ടാവുന്നതല്ല. ആസ്വദിക്കുംതോറും ഭോഗങ്ങളിലുള്ള ആസക്തി കൂടുകയേ ഉള്ളുഎന്ന് മനസ്സിലാക്കുക. അല്ലയോ സാധ്വീ, ശാശ്വതമായ സുഖത്തിനു തടസ്സമായി നില്‍ക്കുന്ന തൃഷ്ണയെ നീ ജയിക്കുക. ആത്മബോധം ഉണ്ടാകുന്നതിനുള്ള വഴികള്‍തേടുക. എന്റെയാത്രയെ തടയാതിരിക്കുക.


ദത്തന്റെ വാക്കുകള്‍കേട്ടിട്ടും പിന്മാറാതെ ലീലവീണ്ടുംവീണ്ടും ദത്തനെ തടഞ്ഞു. തനിക്കു ലഭിക്കേണ്ട ഭൗതികസുഖങ്ങളേക്കുറിച്ചു ലീലയും ഭൗതികസുഖത്തിന്റെ നശ്വരതയെക്കുറിച്ചും സുഖദുഃഖസമ്മിശ്രമായ ജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ചും മനസ്സിന്റെ ശുദ്ധാശുദ്ധാവസ്ഥകളെക്കുറിച്ചും ദത്തനും സുദീര്‍ഘമായി സംസാരിച്ചു. ദത്തന്റെ വാക്കുകള്‍കേട്ടില്ല എന്ന മട്ടില്‍ ലീല ഒടുവില്‍ ദത്തനോടു ഇപ്രകാരം പറഞ്ഞു: ‘ഞാന്‍ ധന്യനായ അങ്ങയുടെ മഹിഷി(ഭാര്യ)യാണ്. എന്നെ കൈവെടിഞ്ഞ് അങ്ങ്എവിടേയും പോകരുതേ’. തന്റെവാക്കുകള്‍ കേട്ടിട്ടുംകേട്ടിട്ടും മനസ്സിലാവാതെ തന്റെവഴി തടയുന്ന ലീലയുടെ പ്രവൃത്തിയില്‍ അരിശം പൂണ്ട ദത്തന്‍ ലീലയെ ശപിച്ചു. ‘കാമാവേശത്താല്‍ മഹിഷി, മഹിഷി എന്നിങ്ങനെ പറഞ്ഞു നീ എന്റെയാത്രയെ തടയുന്നത് അനുചിതമാണ്. അതിനാല്‍ നീ ദാനവകുലത്തില്‍ മഹിഷിയുടെ രൂപം പൂണ്ട് ജനിക്കട്ടെ’.


ഭര്‍ത്താവിന്റെ ശാപവചസ്സുകള്‍കേട്ട് കോപതാപകലുഷിതയായ ലീല ചുമന്നുതുടുത്ത നേത്രങ്ങളോടുകൂടിയവളായി. തന്നെത്തന്നെ മറന്ന ലീലദത്തനേയും ശപിച്ചു: ‘എന്നു ഞാന്‍ മഹിഷിയായി ഭൂമിയില്‍ പിറക്കുന്നുവോ അന്ന് മഹിഷരൂപത്തില്‍ അങ്ങും പിറക്കുന്നതാണ്. മഹിഷിയായ എന്നോടുകൂടെ മഹിഷരൂപനായിരമിച്ച് അങ്ങെനിക്കു ആഗ്രഹസാഫല്യം വരുത്തുന്നതാണ്. അതിനുശേഷം ശാപമോക്ഷവും ലഭിക്കട്ടെ’. ഭാര്യയുടെ ശാപവാക്കുകള്‍കേട്ട് ഒന്നുംമിണ്ടാതെ ഭാവികാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടു ദത്തന്‍ വനത്തിലേക്കു നടന്നു


സുന്ദരിയായ ലീല പിന്നീട് കരംഭനെന്ന ദാനവശ്രേഷ്ഠന്റെ പുത്രിയായി മഹിഷീമുഖത്തോടെ ജനിച്ചു. കരംഭന്റെജ്യേഷ്ഠനായ രംഭന്റെ പുത്രനാണ് സര്‍വ്വലോകര്‍ക്കും പേടിസ്വപ്‌നമായിമാറിയ മഹിഷാസുരന്‍. മഹിഷാസുരനെ വന്‍ യുദ്ധത്തിനൊടുവില്‍ ചണ്ഡികാദേവി നിഗ്രഹിച്ചു. സഹോദരന്റെ മരണവാര്‍ത്ത അറിഞ്ഞ് കുപിതയായി പ്രതികാരദാഹിയായിദേവകളെ പരാജയപ്പെടുത്തുവാനുറപ്പിച്ച് മഹിഷി ബ്രഹ്മദേവനെ ധ്യാനിച്ച് വിന്ധ്യപര്‍വ്വതത്തില്‍ തപസ്സുചെയ്തു.


മരണമില്ലായ്മ ഒഴികെയുള്ള ഏതുവരവും നല്‍കാം എന്ന ബ്രഹ്മദേവന്റെവാഗ്ദാനം കേട്ട്ഹരിഹരന്മാരുടെ പുത്രനേ തന്നെ വധിക്കാവൂ എന്ന് അവള്‍ വരംവാങ്ങി. ബ്രഹ്മദേവനില്‍ നിന്നും അങ്ങനെ വരംവാങ്ങി അജയ്യയായി സ്വര്‍ഗ്ഗലോകത്തില്‍വന്നു ദേവിയായി വാഴുകയാണു മഹിഷി. അല്ലയോ ഇന്ദ്രാ, നിനക്ക് അവളെ പരാജയപ്പെടുത്താനാവില്ല. സത്യലോകത്തില്‍ചെന്ന് ബ്രഹ്മദേവനോടുസങ്കടമെല്ലാം അറിയിക്കുക. നിങ്ങളുടെ പ്രശ്‌നത്തിനുള്ള പരിഹാരം പിതാമഹന്‍ പറഞ്ഞുതരുന്നതാണ്. ഇത്രയും പറഞ്ഞ് ബൃഹസ്പതി അപ്രത്യക്ഷനായി.


ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് ദേവകള്‍ ദേവിമാരോടൊരുമിച്ചു സത്യലോകത്തിലെത്തി ബ്രഹ്മദേവനോടു സങ്കടമുണര്‍ത്തിച്ചു. ഈ പ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കുവാന്‍ ബ്രഹ്മാവ്മഹാദേവനെ സമീപിച്ചു. ഒടുവില്‍ ശിവ നിര്‍ദ്ദേശാനുസാരം എല്ലാവരുംകൂടി വൈകുണ്ഠത്തിലെത്തി. ശങ്കരാദികളെ കണ്ടു മഹാവിഷ്ണു പറഞ്ഞു: ‘മഹിഷിയെക്കൊണ്ടു ദേവകള്‍ക്കുണ്ടായദുഃഖത്തേക്കുറിച്ച് ഞാന്‍ അറിഞ്ഞിരിക്കുന്നു. നിങ്ങള്‍ ദേവലോകത്തു നിന്നും പോന്നശേഷംഅവള്‍ അമരാവതിയില്‍ ദേവിയായി വാഴുകയാണ്. ഇന്ദ്രാദിദേവകള്‍ക്കുള്ള അധികാരങ്ങളെല്ലാം അവള്‍കയ്യടക്കിയിരിക്കുന്നു. അല്ലയോ ബ്രഹ്മദേവാ, അങ്ങ് നല്‍കിയവരംമൂലം അവള്‍ക്കു ആരേയും പേടിയില്ലാതെ ആയിരിക്കുന്നു’.


ഇങ്ങനെ പറഞ്ഞ ശേഷം മഹാവിഷ്ണു മഹാദേവനേയും ബ്രഹ്മദേവനേയും ഒരുമിച്ച്തഴുകി. ത്രിമൂര്‍ത്തികളുടേയും അംശങ്ങള്‍ ഒന്നുചേര്‍ന്ന് ഒരുമഹിഷത്തിന്റെരൂപം പൂണ്ടു. ദത്തന്റെ പുനരാവിര്‍ഭാവമായആ മഹിഷത്തിനു സുന്ദരമഹിഷംഎന്നു ബ്രഹ്മദേവന്‍ പേരു നല്‍കി. വിശ്വകര്‍മ്മാവുമാണിക്യംകൊണ്ടു നിര്‍മ്മിച്ച ഒരുകിങ്കിണി മഹിഷത്തിനെ അണിയിച്ചു. സുന്ദരമഹിഷത്തെ തലോടി മഹാവിഷ്ണു പറഞ്ഞു:’ഹേമഹാമതേ,സ്വര്‍ഗ്ഗലോകത്തില്‍വസിക്കുന്ന മഹിഷിയെകാമ’ത്താല്‍വശീകരിക്കുക. നിന്നില്‍ ആകൃഷ്ടയാകുന്ന അവളെ ഭൂമിയില്‍ വനത്തിലേക്കുകൊണ്ടുപോകുക. ഭവാനെ കാണുമ്പോള്‍ അവള്‍ക്കു അനുരാഗമുദിക്കും. പൂര്‍വജന്മത്തില്‍ ഭവാന്റെ പത്‌നിയായിരുന്നുഅവള്‍. കാമദേവന്‍ അങ്ങയെ സഹായിക്കും. ദേവകാര്യാര്‍ത്ഥമായി ഇപ്രകാരംചെയ്തു ഭവാന്‍ ഒടുവില്‍ കേവലസ്വരൂപരാകുന്ന ഞങ്ങളില്‍ചേരുന്നതാണ്’.

(ഒന്നാം അദ്ധ്യായം സമാപിച്ചു)


സുകേഷ് പി. ഡി.


ശുഭചിന്ത




ജീവിതം ഒരു കണ്ണാടി പോലെയാണ് നമ്മൾ അതിനെ നോക്കി ചിരിച്ചാൽ പ്രതിബിംബവും ചിരിക്കും അതുകൊണ്ട് സന്തോഷമായിരിക്കാനായി എല്ലാവരോടും എല്ലാത്തിനോടും സന്തോഷമായി മാത്രം പെരുമാറുക.


Life is like a mirror: it will smile at you if you smile at it ,so to become happy at all time always behave with smile at everything,everyone.        

സുമിത്ര (സുമിത്രദേവി )



രാമായണത്തിലെ ഏറ്റവും വലിയ ഭാഗം ഏതെന്ന് ചോദിച്ചാൽ ഇതു പറയാം



അവഗണിക്കപ്പെട്ടവൾക്കാണ്‌ ഒരർത്ഥത്തിൽ ഭാഗ്യാതിരേകം വന്നത്‌. മറ്റുളളവർക്ക്‌ ഓരോ പുത്രന്മാരെ ലഭിച്ചപ്പോൾ സുമിത്രയ്‌ക്കു രണ്ടുപേരെ ലഭിക്കുകയുണ്ടായല്ലോ -

ലക്ഷ്‌മണനും ശത്രുഘ്‌നനും.


ശ്രീരാമനു പ്രിയപ്പെട്ടവനായി ലക്ഷ്‌മണൻ; ശത്രുഘ്‌നൻ ഭരതന്റെയും. തന്മൂലം രാമനെ കാട്ടിലയയ്‌ക്കുന്ന പ്രശ്‌നത്തിൽ കൗസല്യ ദുഃഖിക്കുമ്പൊഴും ഭരതൻ രാജാവാകുമല്ലോ എന്നോർത്തു കൈകേയി ആഹ്ലാദിക്കുമ്പൊഴും സുമിത്ര സന്തുലിതമായ മനസ്സിന്റെ ഉടമയായി നിന്നു.


സുമിത്ര എന്ന പേരും വളരെ അർത്ഥവത്തായിട്ടുണ്ട്‌. കൗസല്യയ്‌ക്കും കൈകേയിക്കും ഇടയിൽ, രാമനും ഭരതനും ഇടയിൽ, സൗമിത്രത്തിന്റെ അഥവാ സാഹോദര്യത്തിന്റെ പൊൻചരടാണവൾ.

കാടും നാടും സുമിത്രയ്‌ക്ക്‌ ഒരുപോലെയാണ്‌. സുഖവും ദുഃഖവും അവൾക്ക്‌ ഒരുപോലെയാണ്‌. ഒരു മകൻ (ലക്ഷ്‌മണൻ) കാട്ടിൽ പോയതിന്റെ ദുഃഖമാകട്ടെ, മറ്റൊരു മകനായ ശത്രുഘ്‌നൻ നാട്ടിൽ അടുത്തുണ്ടല്ലോ എന്ന സന്തോഷമാകട്ടെ സുമിത്രയെ വലുതായി ബാധിക്കുന്നില്ല.


സമത്വബുദ്ധിയും സന്തുലിതമായ മനസ്സും കൊണ്ട്‌ സുമിത്ര ഒരു തത്വചിന്തയുടെ ഔന്നത്യം കൈവരിച്ചതുപോലെ തോന്നാം. സൗമ്യവും ശാന്തവുമായ പ്രകൃതം അവളെ അധികനേരവും കൗസല്യയുടെ കൂടെ കഴിയാൻ പ്രേരിപ്പിച്ചു.


സുമിത്രയ്‌ക്കു രാമായണത്തിൽ രത്‌നശോഭ കൈവരുന്ന ഒരു സന്ദർഭമുണ്ട്‌. വനവാസത്തിനു പുറപ്പെട്ടു വന്ന സീതാരാമലക്ഷ്‌മണന്മാരെ ഓരോരുത്തരെയായി ആശ്ലേഷിച്ച്‌ അനുഗ്രഹിക്കുമ്പൊഴാണത്‌. ഒടുവിൽ സ്വപുത്രനായ ലക്ഷ്‌മണന്റെ മൂർദ്ധാവിൽ മുകർന്നു  സുമിത്ര പറയുന്ന വരികൾ ലോകപ്രശംസ നേടിയതാണ്‌.


“രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി
ഗച്ഛ താത യഥാ സുഖം.”


“ശ്രീരാമനെ നീ ദശരഥനായി കാണണം. സീതയെ നിന്റെ മാതാവായ എന്നെപ്പോലെയും കണ്ടു സ്‌നേഹാദരങ്ങൾ നൽകണം. ഘോരവനത്തെ അയോദ്ധ്യയാണെന്നും കരുതിക്കൊളളുക. യാത്ര സുഖമാകട്ടെ! മകനേ, നീ പോയി വരിക!”


രാമായണത്തിലെ ഇരുപത്തിനാലായിരം ശ്ലോകങ്ങളിൽ ഏറ്റവും ശ്രേഷ്‌ഠമായ ശ്ലോകം ഇതാണെന്നു മഹാപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. സുമിത്രയുടെ നാവിലൂടെ വരുന്നതാണത്‌. ഈ ശ്ലോകത്തിനു തത്ത്വചിന്താപരമായും മറ്റും ഒട്ടേറെ വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്‌.


പറയിപെറ്റ പന്തിരുകുലം എന്ന കഥയിലെ നായകൻ വരരുചി മഹർഷിയാണ്‌. വിക്രമാദിത്യ മഹാരാജാവിന്റെ പണ്ഡിതസദസ്സിലെ ഏറ്റവും പ്രഗത്ഭനായിരുന്നു അദ്ദേഹം. അദ്ദേഹത്തെയും കുഴക്കിയ ഒരു ചോദ്യത്തിന്റെ ഉത്തരമെന്ന നിലയിൽ, സുമിത്രയുടേതായ ഈ ശ്ലോകം കൂടുതൽ പ്രശസ്‌തി ആർജ്ജിക്കുകയുണ്ടായി.


രാമായണ രചനയ്‌ക്കുമുമ്പ്‌ വാല്‌മീകിമഹർഷിയിൽനിന്നു “മാനിഷാദ പ്രതിഷ്‌ഠാം‘ എന്നു തുടങ്ങുന്ന ഒറ്റശ്ലോകം ഉണ്ടായല്ലോ. അതുപോലെ രാമായണത്തിന്റെ മുഴുവൻ സത്തയായി ഒരു ശ്ലോകം പിന്നീടുണ്ടായി. അതു സുമിത്രയിലൂടെയാണ്‌.


പലരും സുമിത്രയുടെ മഹത്വം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. സുമിത്രാദേവി നൽകുന്ന സന്ദേശം നിസ്സംഗതയുടേതാണ്‌. സമസ്‌ത ലോകത്തിനും മാനസികാനന്ദം അനുഭവിക്കാനുളള സമതയുടെ ഏകമാർഗ്ഗമാണത്‌.