ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, January 9, 2018

ശ്രീ കൃഷ്ണ വിലാസം കാവ്യം - ശ്രീകൃഷ്ണ കഥകൾ



"ഗുരോരനുഗ്രഹേണൈവ
പുമാൻ പൂർണ്ണ പ്രശാന്തയേത്."

ഗുരു കൃപകൊണ്ടാണ് നമ്മൾ പൂർണ്ണനായി പ്രകാശിക്കുന്നത്. ഉത്തമമായ ഗുരുശിഷ്യ ബന്ധത്തിന്റെ മകുടോദാഹരണമാണ് ശ്രീ സുകുമാരകവിയുടെ ജീവിതം. സംസ്കൃതത്തിൽ രചിക്കപ്പെട്ടിട്ടുള്ള മഹത്തായ കൃതികളിൽ പ്രധാനമായ "ശ്രീകൃഷ്ണ വിലാസം" കാവ്യം രചിച്ചത് ഇദ്ദേഹമാണ്.
ഗുരുകുലവിദ്യാഭ്യാസം നിലനിന്നിരുന്ന ആ കാലഘട്ടത്തിലാണ് ഇദ്ദേഹം വളർന്നത്. 


സുകുമാരകവിയുടെ ശരിയായ പേര് പ്രഭാകരൻ  എന്നായിരുന്നു. പ്രഭാകരന്‍ ഗുരുവിന്‍റെ ഗൃഹത്തിൽ താമസിച്ചാണ് വിദ്യയഭ്യസിച്ചത്.
അതിബുദ്ധിമാനും, പഠിക്കാൻ വളരെ മിടുക്കനും മറ്റു ശിഷ്യന്മാരേക്കാൾ സമർത്ഥനുമായിരുന്നു പ്രഭാകരന്‍. പക്ഷേ ഗുരുനാഥന്‍ സദാ പ്രഭാകരനോട് ദേഷ്യത്തോടെയാണ് പെരുമാറിയിരുന്നത്. മാത്രമല്ല കടുത്ത ശിക്ഷയും പതിവായിരുന്നു. അത്യന്തം പ്രയാസമേറിയ ശ്ലോകങ്ങൾ മറ്റു കുട്ടികൾക്ക് പത്തും നൂറും പ്രാവശ്യം പറഞ്ഞുകൊടുത്ത്, ഗുരു കൂടെയിരുന്ന് പഠിപ്പിക്കും എന്നാൽ പ്രഭാകരന് ഒരു തവണ മാത്രമേ പറഞ്ഞുകൊടുക്കൂ. കുട്ടികൾ തെറ്റുവരുത്തിയാൽ അത് വളരെ സമാധാനത്തോടെ പറഞ്ഞു തിരുത്തുന്ന ഗുരുനാഥൻ, പ്രഭാകരന്റെ  ചെറിയ തെറ്റുകൾക്ക് കഠിനമായി ശിക്ഷ നല്കി. ഇതെല്ലാമായിരുന്നെങ്കിലും പ്രഭാകരന് പഠിക്കാൻ വലിയ ഇഷ്ടവും ഉത്സാഹവുമായിരുന്നു.  ഇപ്രകാരം ഗുരുകുല വിദ്യാഭ്യാസം  തുടർന്നു. 


യുവാവായപ്പോഴേക്കും പ്രഭാകരൻ  നല്ല പണ്ഡിതനായി മാറി. എന്നീട്ടുപോലും  ഗുരു ഒരിക്കലും അദ്ദേഹത്തെ അഭിന്ദിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. ഇത്രയും വലിയ ആളായിട്ടും  ശിക്ഷയും നിർത്തിയില്ല. മാത്രമല്ല പഠനം തുടർന്ന് പോന്നു. അദ്ദേഹത്തിന്റെ കൂടെയുണ്ടയിരുന്ന വിദ്യാര്‍ത്ഥികളെല്ലാം ഗുരുവിന്റെ നിർദ്ദേശപ്രകാരം  വിദ്യാഭ്യാസം പൂർത്തിയാക്കി തിരിച്ചുപോയി. 


ഒരു ദിവസം പഠിച്ചുകൊണ്ടിരുന്ന വിഷയത്തിൽ പ്രഭാകരന് ഒരു സംശയം വന്നു.  അദ്ദേഹം  ഗുരുവിനോട് അത് ചോദിച്ചതും ഗുരു ദേഷ്യത്തിൽ "പമ്പര വിഡ്ഢീ, ഇതുപോലും മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലാ ല്ലേ" എന്നു പറഞ്ഞ് ഒരു ചൂരൽ വലിച്ചെടുത്ത് പ്രഭാകരനെ കഠിനമായി മർദ്ദിച്ചു.  തുടയിലെ തൊലി പോയി ചോര ഒഴുകി തുടങ്ങിയപ്പോൾ ഗുരു ചൂരൽ വലിച്ചെറിഞ്ഞ് അവിടെ നിന്ന് പോയി. പ്രഭാകരനും അവിടെ നിന്ന് ഓടിപ്പോയി.  ഓടി കുറെ ദൂരം പോയപ്പോൾ അദ്ദേഹത്തിന് ഗുരുവിനോട് ആദ്യമായി മനസ്സിൽ എന്തെന്നില്ലാത്ത ദേഷ്യം തോന്നി. പ്രഭാകരന്‍ ചിന്തിച്ചു.
ഇത്രയും ക്രൂരമായി  ശിക്ഷിക്കാൻ താൻ എന്തു തെറ്റാണ്  ചെയ്തത്? ഇത് തികച്ചും അന്യായമാണ്.  ഈ ക്രൂരതയ്ക്ക് പ്രതികാരം ചെയ്യണം. ഇത്രയും നാൾ പട്ടിയെപ്പോലെ തല്ലുകൊണ്ടു . ഇനി വയ്യ. ഇതിനു പ്രതികാരമായി ഗുരുവിനെ കൊല്ലണം. പക്ഷേ എങ്ങിനെ ഗുരുവിനെ കൊല്ലാൻ കഴിയും.  വളരെയധികം ചിന്തിച്ച് ഒരു മാർഗ്ഗം കണ്ടുപിടിച്ചു. ഗുരു കിടക്കുന്ന മുറിയുടെ മച്ചിന് മുകളിൽ ഒരു കല്ലുമായി കയറി ഒളിച്ചിരുന്ന് ഗുരു കിടന്ന് ഉറങ്ങുമ്പോൾ കല്ല്‌ ഉരുട്ടി തലയിലിട്ടു കൊല്ലുക. ആരും കണാതെ ഒരു വലിയ കല്ലുമായി പ്രഭാകരന്‍  നേരത്തെ തന്നെ മച്ചിൽ കയറി ഗുരുവിന്റെ കട്ടിലിനു മുകളിൽ  ഇരിപ്പായി.



വൈകിട്ട് സന്ധ്യാവന്ദനം കഴിഞ്ഞ് ഗുരു വന്നപ്പോൾ പത്നി അദ്ദേഹത്തിന് അത്താഴം വിളമ്പി. ആ സമയം ഗുരു "എനിക്ക് നല്ല സുഖമില്ല. ഇന്ന്  ഭക്ഷണം വേണ്ട " എന്നു പറഞ്ഞു പോയി കിടന്നു.  ഗുരു കഴിക്കാത്തതിനാൽ പത്നിയും കഴിക്കാതെ  ഭർത്താവിന്റെ അടുത്തെത്തി. " എന്തു പറ്റി? എന്താ വല്ലാതിരിക്കുന്നത്? എന്തോ വലിയ സങ്കടം അങ്ങയെ അലട്ടുന്നുവല്ലോ?"
അപ്പോൾ ഗുരു പറഞ്ഞു. 


ഇന്നു ഞാൻ നമ്മുടെ പ്രഭാകരനെ കുറച്ചധികം ശിക്ഷിച്ചു. അത്ര വേണ്ടിയിരുന്നില്ലാ പാവം  അവനും ഇന്നു നന്നായി വേദനിച്ചീട്ടുണ്ട്. അതുകൊണ്ടാണ് അവൻ ഇവിടെ നിന്നും ഓടിപ്പോയത്."
ഗുരുവിന്‍റെ വിവശത കണ്ട് പത്നി സങ്കടത്തോടെ  പറഞ്ഞു.  " അങ്ങ്  എന്തിനാണ് അവനെ ഇങ്ങനെ ശിക്ഷിക്കുന്നത്? അവനെപ്പോലെ മിടുക്കനും ബുദ്ധിശാലിയുമായ ഒരു ശിഷ്യൻ  അങ്ങേയ്ക്ക് ഉണ്ടായീട്ടുണ്ടോ? പാവം. ഒരിക്കൽപ്പോലും  അനുചിതമായ ഒരു വാക്കോ പ്രവൃത്തിയോ അവന്റെ ഭാഗത്തു നിന്നും ഉണ്ടായീട്ടില്ല. എന്നീട്ടും അവനെ അങ്ങ് കഠിനമായി ശിക്ഷിക്കുന്നുവല്ലോ? 


ഗുരു തൊണ്ടയിടറിക്കിണ്ടു പറഞ്ഞു, " എനിക്ക് പ്രിയപ്പെട്ട ശിഷ്യനാണ് അവൻ  നമ്മുടെ മക്കളെക്കാൾ എനിക്ക് അവനോടാണ് പ്രിയം.  അവൻ ഇത്ര വലുതായെങ്കിലും എനിക്കിപ്പോളും ഒരു കൊച്ചു കുട്ടിയെപ്പോലെയാണ് . ഇത്ര പണ്ഡിതനായീട്ടും കൊച്ചുകുട്ടി പുതിയ  കാര്യങ്ങൾ പഠിക്കാൻ കാണിക്കുന്ന ഉത്സാഹത്തോടെ  അവൻ ഇപ്പോഴും പഠിക്കുന്നു.  എനിക്കുറപ്പുണ്ട് ഭാവിയിൽ എന്റെ ശിഷ്യന്റെ പേരിലായിരിക്കും ഞാൻ അറിയപ്പെടുന്നത്."

ഇത്രയും പറഞ്ഞതും ഗുരു വിതുമ്പിപ്പോയി.

പത്നി അദ്ദേഹത്തിന്റെ ചുമലിൽ പിടിച്ചുകൊണ്ട് ചോദിച്ചു.


" ഇത്ര സ്നേഹം ഉള്ളിലുണ്ടായീട്ടും അങ്ങ് അതൊന്നും പുറത്തു കാണിക്കാത്തത് എന്ത്? ഇത് അറിഞ്ഞാൽ അവനെത്ര സന്തോഷപ്പെടുമായിരുന്നു. "


ഗുരു പറഞ്ഞു 

"അവന്റെ നന്മയെക്കരുതിതന്നെ ആണ് ഞാൻ ഇങ്ങിനെ പെരുമാറിയത്? എനിക്ക് ഇത്രയും പ്രിയമുണ്ട് എന്നറിഞ്ഞാൽ  അവൻ സ്വന്തം  കഴിവിൽ അഹങ്കരിക്കും. അഹങ്കാരം സർവ്വനാശത്തിന് കാരണമാകും.
ഞാൻ അവനെ എപ്പോളും ശിക്ഷിക്കുന്നിന്റെ  ഗുണം അവനുണ്ടാകും. നാളെ ലോകം മുഴുവൻ അറിയുന്ന ഒരു വിദ്വാൻ ആയി എന്റെ ശിഷ്യൻ മാറും. "
ഗുരുവിന്‍റെ വാക്കുകള്‍ കേട്ട് പ്രഭാകരൻ പശ്ചാത്താപത്താൽ നീറിപ്പിടഞ്ഞു. ഈശ്വരാ എത്ര വലിയ മഹാപാപമാണ് ഞാൻ ചിന്തിച്ചത്. ഈ പാപം ചെയ്യാതെ എന്നെ കാത്തത് എന്റെ ഗുരുനാഥന്‍റെ അനുഗ്രഹം മാത്രമാണ്.
സങ്കടം സഹിക്കവയ്യാതെ പ്രഭാകരൻ  ഉറക്കെ കരഞ്ഞുകൊണ്ട് മച്ചിനു മുകളിൽ നിന്ന് ഇറങ്ങി വന്ന് ഗുരുവിന്റെ കാലിൽ  ഗുരുവിനും ശിഷ്യനെ കണ്ടപ്പോൾ വാത്സല്യം കൊണ്ട് കണ്ണുകൾ നിറഞ്ഞു. 


ഗുരു ചോദിച്ചു " മകനേ നീ എന്റെ അടി പേടിച്ചു ഇവിടെ കയറി ഒളിച്ചിരിക്കുകയായിരുന്നല്ലേ? ഞാൻ നിന്റെ നല്ലതിന് വേണ്ടിയാണ് ശിക്ഷിച്ചിരുന്നത് . എന്നാൽ പ്രായാധിക്ക്യത്താൽ ഇപ്പോൾ കോപത്തെ നിയന്ത്രിക്കാൻ പറ്റാതെ വരുന്നു.  ഇനി  ഞാൻ ഒരിക്കലും നിന്നെ ഇനി ശിക്ഷിക്കില്ല


അതുകൂടി കേട്ടതോടെ പ്രഭാകരൻ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. 
"അങ്ങേയ്ക്ക് എന്നെ എത്രവേണേലും ശകാരിക്കാം, ശിക്ഷിക്കുകയുമാവാം. അങ്ങയുടെ സ്നേഹം മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കില്ലാതെ പോയി. പക്ഷേ ഇനി ഞാൻ അങ്ങയുടെ ശിഷ്യനാണ് എന്നു പറയുന്നത് അങ്ങേയ്ക്ക് തീരാ കളങ്കമാണ്. "


മോനേ ഇത്തരം കടുത്ത വാക്കുകള്‍ പറയാതിരിക്കൂ. എനിക്കും ശിക്ഷയുടെ പരിധി വിട്ടുപോയി. അതിനു നീ...?


ഗുരോ....അതല്ല. അടിയുടെ വേദനകൊണ്ടും എന്റെ അറിവില്ലായ്മ കൊണ്ടും ഞാൻ പൊറുക്കാനാവാത്ത ദ്രോഹങ്ങൾ മനസ്സിൽ ചിന്തിച്ചു.  അങ്ങയെ വധിക്കണമെന്ന  ആഗ്രഹത്തോടെയാണ് ഞാൻ ഇവിടെ ഒളിച്ചിരുന്നത്‌. ദുർവിചാരം മൂലം ഞാൻ  മഹാപാപിയായിത്തീർന്നു. ഇനിയും എനിക്ക് അങ്ങയുടെ ശിഷ്യനെന്നു പറയാൻ യോഗ്യതയില്ല. അവിടുത്തെ കാരുണ്യത്താൽ എന്റെ തെറ്റിനുള്ള ശിക്ഷ നല്കി എന്നെ മഹാപാപത്തിൽ നിന്ന് രക്ഷിക്കണം.


ഗുരു പറഞ്ഞു. "ഇപ്പോൾ എനിക്ക് നിന്നെക്കുറിച്ചുള്ള അഭിമാനം കൂടി. കുഞ്ഞേ പശ്ചാത്താപത്തേക്കാൾ വലിയ പ്രായശ്ചിത്തം ഇല്ല. ഞാനും നിന്നോട് ക്ഷമിച്ചിരിക്കുന്നു. ഇനി വേറെ ഒരു ശിക്ഷയുടേയും ആവശ്യമില്ല."
പക്ഷേ ഗുരുവിന്‍റെ ഈ സ്വാന്തനംകൊണ്ട് പ്രഭാകരന്റെ മനസ്താപം ഒട്ടും മാറിയില്ല. 


ഗുരു തന്നോടുള്ള വാത്സല്യം കൊണ്ട് തന്നെ ശിക്ഷിക്കില്ല എന്നു മനസ്സിലാക്കി. തന്റെ മനസ്സിൽ വന്ന ആ ദുർവിചാരത്തിന് തക്കതായ പ്രായശ്ചിത്തം എന്താണെന്ന് ബ്രാഹ്മണ സഭയിൽ പോയി ചോദിച്ചു. ഗുരുവിനെ വധിക്കാൻ ആലോചിച്ചതിന് ഉമിത്തീയിൽ നീറിയുള്ള മരണം  എന്നായിരുന്നു അവർ ശിക്ഷ വിധിച്ചത്. 



ആ ശിക്ഷ സ്വീകരിക്കാൻ പ്രഭാകരന് ഒരു ഭയവും തോന്നിയില്ല. സന്തോഷത്തോടെ അത് സ്വീകരിച്ചു. ശിക്ഷാനടപടികൾ തുടങ്ങി.
പ്രഭാകരനെ ഒരു സ്ഥലത്ത് കൊണ്ടുവന്ന് നിർത്തി കഴുത്തറ്റം ഉമി കൊണ്ടു മൂടി. ഉമിക്കൂനയുടെ അടിയിൽ നാല് ഭാഗത്തു  നിന്നുംതീ കൊടുത്തു. ഇതുകൊണ്ടും തന്റെ തെറ്റിന്റെ പരിഹാരം പൂർണ്ണമാവില്ല എന്നു തോന്നിയ  പ്രഭാകരൻ ആ ഉമിത്തീയ്യിൽ നിന്നുകൊണ്ട്  താപത്രയങ്ങളെ നീക്കുന്നതും, സർവ്വപാപങ്ങൾക്കും പരിഹാരവുമായ ശ്രീകൃഷ്ണാന്റെ ലീലകൾ ഭക്തിയോടും പ്രേമത്തോടും കൂടി പാടാൻ തുടങ്ങി. ഇതാണ്‌ പ്രസിദ്ധമായ "ശ്രീ കൃഷ്ണ വിലാസം കാവ്യം". ഈ കാവ്യം പൂർണ്ണമാകുന്നതിനു മുൻപ് അവസാന ശ്ലോകത്തിന്‍റെ രണ്ടുവരി ബാക്കി നില്ക്കേ പ്രഭാകരന്റെ ജീവൻ ശരീരം ഉപേക്ഷിച്ചു പോയി.  അതിശ്രേഷ്ഠമായ ഈ കാവ്യം കണ്ണന് വളരെ പ്രിയപ്പെട്ടതാണ്. ഇത്രയും മനോഹരമായ കാവ്യം  പൂർത്തിയാക്കണമെന്ന് മഹാകവി കാളിദാസന് ആഗ്രഹമുണ്ടായി.  പകുതിയിൽ നിർത്തിയ അവസാനത്തെ ശ്ലോകത്തെ പൂർത്തിയാക്കാൻ അദ്ദേഹം മുതിർന്നപ്പോൾ
"പട്ടുനൂലിന്റെ കൂടെ വാഴ നാര് കൂട്ടി കെട്ടാൻ നോക്കണ്ടാ"
എന്നൊരു അശരീരി ഉണ്ടായി. 


ഭഗവാൻ തന്നെ അംഗീകരിച്ച കാവ്യമാണ് ഇത്. 


ഗുരുശിഷ്യബന്ധത്തിന്റെ പൊൻകിരീടത്തിൽ നീലക്കല്ലായി ഈ കാവ്യം ഇന്നും പ്രകാശിക്കുന്നു. 


എല്ലാ അക്ഷരപ്പൂക്കളും എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലി.


സുദർശന രഘുനാഥ്
വനമാലി

കര്‍ണ്ണ വധം - പുരാണകഥകൾ


യുദ്ധത്തിന്റെ പതിനേഴാം ദിവസം കര്‍ണ്ണന്‍ ശല്യര്‍ സജ്ജമാക്കിയ തേരില്‍ കയറി. തലേ രാത്രിയില്‍ കണ്ട ദുസ്വപ്നങ്ങള്‍ ഒരു നിമിഷം മനസ്സില്‍ മിന്നി മാഞ്ഞു. എല്ലാം അടുത്തു വന്നിരിയ്ക്കുന്നു. വിധിയെ തടുക്കാനാര്‍ക്കുമാവില്ല. അര്‍ജ്ജുനാസ്ത്രത്തെ തടുക്കുവാന്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ ആകെ അവശേഷിച്ചിരുന്ന നാഗാസ്ത്രം അഭിമന്ത്രിക്കുമ്പോള്‍ മറവിയില്‍ നിന്ന് മന്ത്രം ചികഞ്ഞെടുക്കാന്‍ കര്‍ണ്ണന്‍ ഏറെ പണിപ്പെട്ടു.  . നാഗാസ്ത്രമന്ത്രം ജപിച്ചപ്പോൾ അർജ്ജുനന്റെ പൂർവ്വശത്രുവായ അശ്വസേനനാഗമാണ് പ്രകടമായത് . ഖാണ്ഡവ ദാഹത്തിൽ തന്റെ മാതാവിനെ വധിച്ച അർജ്ജുനനോട് അശ്വസേനന് തീരാത്ത പകയുണ്ടായിരുന്നു . കർണ്ണന്റെ അസ്ത്രത്തോടൊപ്പം നാഗവും അർജ്ജുനന്റെ കഴുത്തറുക്കാനായി പാഞ്ഞു കയറി .



 നാഗാസ്ത്രം പ്രയോഗിച്ചപ്പോൾ ദിക്കൊക്കെയും ശോഭിച്ചു . വാനത്തിൽ കൊള്ളിമീൻ പോലെ എരിഞ്ഞുകൊണ്ട് കർണ്ണന്റെ നാഗാസ്ത്രം മുന്നേറി .അസ്ത്രത്തിന്റെ തീക്ഷ്ണത കണ്ട് " അർജ്ജുനാ നീ മരിച്ചു കഴിഞ്ഞു " എന്ന് കർണ്ണൻ വെമ്പലോടെ പറഞ്ഞുപോയി . എന്നാൽ ഭഗവാൻ കൃഷ്ണൻ സമയോചിതമായി പ്രവർത്തിച്ചു . ഭയാനകമായ നാഗാസ്ത്രം വരുന്നതുകൊണ്ട് ഭഗവാൻ കൃഷ്ണൻ അർജ്ജുനന്റെ തേർത്തട്ടിനെ നാലംഗുലം ചവുട്ടി താഴ്ത്തിക്കളഞ്ഞു . കുതിരകൾ മുട്ടുകുത്തുകയും പാഞ്ഞുവന്ന നാഗാസ്ത്രം അർജ്ജുനന്റെ കിരീടത്തെ തകർത്തുകൊണ്ട് കടന്നുപോകുകയും ചെയ്തു . ദേവേന്ദ്രൻ അണിയിച്ച ഈ കിരീടത്തിന്റെ മഹത്വത്താലാണ് അർജ്ജുനന് കിരീടി എന്ന് പേരുണ്ടായത് . ദിവ്യാസ്ത്രങ്ങൾക്കു പോലും അപ്രതിരോധ്യമായ ആ കിരീടത്തെ കർണ്ണന്റെ സർപ്പമുഖബാണം തകർത്തുകളഞ്ഞു . 



കിരീടം കത്തിക്കരിഞ്ഞു പൊടിയായി നിലംപതിച്ചു. തുടർന്ന് യുദ്ധം തുടർന്നെങ്കിലും പണ്ട് കിട്ടിയ ബ്രാഹ്മണശാപത്താൽ കർണ്ണന്റെ തേരിന്റെ ഇടത്തേചക്രം ഭൂമിയിൽ താണുപോയി . തേര് ഇളകുകയുണ്ടായില്ല . കൂടാതെ പരശുരാമന്റെ ശാപത്താൽ ബ്രഹ്‌മാസ്‌ത്രം വേണ്ടവിധം തോന്നുകയുണ്ടായില്ല .


രഥചക്രം ഉയര്‍ത്താനുള്ള ശ്രമത്തില്‍ തേരില്‍ നിന്നിറങ്ങിയ കര്‍ണ്ണന്‍  അർജ്ജുനനോട് താൻ തേർചക്രം ഉയർത്തുന്നതുവരെ തന്റെ മേല് ബാണം പ്രയോഗിക്കരുതെന്നും , ധർമ്മത്തെയോർത്തു അർജ്ജുനൻ കുറച്ചു ക്ഷമിക്കണമെന്നും പറഞ്ഞു .


ആകെ പതറി, നീതിയ്ക്ക് വേണ്ടി കേണ കര്‍ണ്ണന് മുന്‍പില്‍ കൃഷ്ണന്‍ അദ്ദേഹം കഴിഞ്ഞ കാലങ്ങളില്‍ ചെയ്ത അനീതികള്‍ ഒന്നൊന്നായി നിരത്തി.
ധർമ്മത്തെക്കുറിച്ചു പറയാൻ കർണ്ണനെന്തവകാശം ? ഭീമനെ വിഷച്ചോറൂട്ടിയപ്പോഴും, ദുര്യോധനനോട് ചേർന്ന് അരക്കില്ലത്തിലിട്ടു പാണ്ഡവരെ കത്തിക്കാൻ ശ്രമിച്ചപ്പോഴും, രജസ്വലയായ കൃഷ്ണയെ സഭയിലിട്ടു വസ്ത്രാക്ഷേപം ചെയ്തപ്പോഴും , ശകുനിയോടൊപ്പം ചതിച്ചൂതു നടത്തിയപ്പോഴും കർണ്ണന്റെ ധർമ്മം എവിടെപ്പോയിരുന്നു , പതിമൂന്നുവര്ഷം കഴിഞ്ഞു പാണ്ഡവർ തിരികെ വന്നപ്പോൾ അവർക്കുള്ള രാജ്യം കൊടുക്കാൻ നീ വിസമ്മതിച്ചിലേ, അന്നൊക്കെ നിന്റെ ധർമ്മം എവിടെപ്പോയിരുന്നു ? അപ്പോഴൊന്നുമില്ലാത്ത ധർമ്മത്തിന് വേണ്ടി ഇപ്പോഴെന്തിനാണ് വ്യര്ഥമായി പുലമ്പുന്നത് ?  കർണ്ണൻ അതുകേട്ടു ലജ്ജിച്ചു തലകുനിച്ചു നിന്നുപോയി .



മറുപടിയില്ലാതെ തൊഴു കയ്യുയര്‍ത്തിയ കര്ണ്ണന് നേരെ കൃഷ്ണന്റെ ഉപദേശമനുസരിച്ചു യമദണ്ഡം പോലെ ഭയങ്കരവും , വജ്രം പോലെ ശോഭിക്കുന്നതും നാരായണാസ്ത്രം പോലെ ഭയങ്കരവും ആയ ആഞ്ജലികം എന്ന അസ്ത്രത്തെ വില്ലിൽ ചേർത്തു . അപ്പോൾ മഹർഷിമാരും ദേവന്മാരും ലോകത്തിനു "സ്വസ്തി,സ്വസ്തി " എന്ന് ആശംസിച്ചു . " ഞാൻ ചെയ്ത തപസ്സിനു ഫലമുണ്ടെങ്കിൽ , ഗുരുപ്രസാദം എന്നലുണ്ടെങ്കിൽ ഞാൻ പൂജിക്കുന്ന ഈ ശരം കർണ്ണനെ വധിക്കും "- എന്ന് പറഞ്ഞുകൊണ്ട് അർജ്ജുനൻ അസ്ത്രം പ്രയോഗിച്ചു . ആ അസ്ത്രം രഥമുയർത്തുന്ന കർണ്ണന്റെ ശിരസ്സറുത്തു വീഴ്ത്തി . മരിച്ചുവീണ കർണ്ണന്റെ ശരീരത്തിൽ നിന്നും തീക്ഷ്ണമായ ഒരു തേജസ്സുയർന്നു സൂര്യദേവനിൽ പോയി ലയിക്കുന്നതു സകലരും അത്ഭുതത്തോടെ കണ്ടുനിന്നു . കര്‍ണ്ണന്‍ മരിച്ചു. ആ സൂര്യ തേജസ്സ് മന്ദമായി ഭൂമിയില്‍ നിന്നുയര്‍ന്ന് ആകാശത്ത് വിലയം പ്രാപിച്ചു. സൂര്യ രശ്മികള്‍ ശീതികരങ്ങളായി. ആര്‍ക്കും സഹിയ്ക്കാന്‍ കഴിഞ്ഞില്ല ആ യുഗ പ്രഭാവന്റെ അന്ത്യം. 

പ്രേമവും കാരുണ്യവും - അമൃതവാണി

രണ്ടെന്നതൊഴിഞ്ഞാല്‍ അവിടെ നമ്മുടെ പ്രേമപ്രകാശം സ്വയം പരക്കുകയായി. അത്‌ ആത്മസ്വഭാവമാണ്‌. ഭേദഭാവനയും ഭയവും അഹങ്കാരവുമൊക്കെയാണിന്നിപ്പോളതിന്‌ തടസ്സമായി നില്‍ക്കുന്നത്‌. അവ നശിച്ചാല്‍പ്പിന്നെ അവിടെ സ്നേഹം മാത്രമവശേഷിക്കുന്നു. സ്നേഹം ജീവിതമായിത്തീരുന്നു. അത്‌ പകരം എന്തെങ്കിലും പ്രതീക്ഷിച്ചിട്ടുള്ള കാമ്യതയല്ല. തിരിയെ സ്നേഹം കിട്ടട്ടെ, കിട്ടാതിരിക്കട്ടെ, നമ്മുടെ സ്നേഹപ്രവാഹത്തെ അത്‌ ഒരു തരത്തിലും ബാധിക്കുന്നില്ല. ആ പ്രേമത്തിന്റെ നദിയില്‍ ആര്‍ക്കുവേണമെങ്കിലും മുങ്ങിക്കുളിക്കാം. രോഗിയാകട്ടെ ആരോഗ്യവാനാകട്ടെ, യുവാവാകട്ടെ, വൃദ്ധനാകട്ടെ, ആണാകട്ടെ, പെണ്ണാകട്ടെ, ദരിദ്രനാകട്ടെ, ധനവാനാകട്ടെ പ്രേമനദി ആരെയും നിരസിക്കുന്നില്ല. ആരെങ്കിലും കുളിക്കട്ടെ, കുടിക്കട്ടെ, മുങ്ങുകയോ നീന്തുകയോ എന്തുവേണമെങ്കിലുമാകട്ടെ, അല്ലെങ്കില്‍ കുളിക്കാനും കുടിക്കാനും വിസമ്മതിച്ചുകൊള്ളട്ടെ, പ്രേമനദി അനുസ്യൂതം ഒഴുകുന്നു അത്രതന്നെ. ആ പ്രേമപ്രവാഹം ഓരോ വാക്കിലും നോക്കിലും പ്രവൃത്തിയിലും കവിഞ്ഞൊഴുകുമ്പോള്‍ അതിനെ നമ്മള്‍ കാരുണ്യമെന്ന്‌ വിളിക്കുന്നു.


– മാതാ അമൃതാനന്ദമയീദേവി


Monday, January 8, 2018

ശുഭചിന്ത





"130 കോടിയിലധികം ജനങ്ങളുള്ളപ്പോള്‍, മണ്ണും വെള്ളവും ഇല്ലാതായാല്‍, അതൊരു ഭയങ്കര ദുരന്തമായിരിക്കും. നമുക്ക് നമ്മുടെ നദികളുടെ രക്ഷക്കായി പിന്തുണ നല്‍കാം."


With over 1.3 billion people, if our soil and water fail, it will be a horrible disaster. Let’s stand up for our rivers.

സദ്ഗുരു 




കലിയുഗവരദന്റെ മഹിമകളിലൂടെ - പതിനെട്ട് പടികള്‍

Related image

ശബരിമല സന്നിധാനത്തേയ്ക്ക് അയ്യപ്പദര്‍ശനത്തിനായിവരുന്നവര്‍ പതിനെട്ട് പടികള്‍ കയറിയാണ് ഭഗവാന്റെസവിധത്തിലെത്തുന്നത്. തത്ത്വമസി പൊരുളായ ഭഗവാനിലേയ്ക്ക് ഭക്തന്‍ എത്തുന്നത് പതിനെട്ട് പടവുകള്‍ താണ്ടിയാണ്എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് പതിനെട്ടാം പടി.



ശബരിമല ക്ഷേത്രംഏതുപ്രകാരം നിര്‍മ്മിക്കണമെന്ന്മണികണ്ഠസ്വാമി പന്തളരാജാവിനു നല്‍കുന്ന ഉപദേശം ഭൂതനാഥോപാഖ്യാനം പത്താം അദ്ധ്യായത്തില്‍കാണാം. പതിനെട്ടാംപടിയേക്കുറിച്ചു മണികണ്ഠന്‍ പറയുന്നു

 – ”ക്ഷേത്രത്തില്‍എന്റെലിംഗപ്രതിഷ്ഠയുടെകിഴക്കുഭാഗത്ത് പതിനെട്ടു പടിയോടുകൂടിയസോപാനം നിര്‍മ്മിച്ചു കൊള്ളുക. പഞ്ചേന്ദ്രിയങ്ങള്‍, അഷ്ടരാഗങ്ങള്‍, ത്രിഗുണങ്ങള്‍, വിദ്യ, അവിദ്യഎന്നിവയെ കടന്നാലേ നിര്‍ഗുണനായഎന്നെ കാണാന്‍ കഴിയുകയുള്ളൂ. അതേപോലെ പതിനെട്ടു പടികയറിവന്നാല്‍ ഭക്തര്‍ക്ക്എന്റെലിംഗം കാണാന്‍ കഴിയണം.”

മണികണ്ഠ നിര്‍ദ്ദേശാനുസാരം പതിനെട്ട് തത്ത്വസോപാനങ്ങളോടുകൂടിയ ശബരിമല ക്ഷേത്രം പന്തളമഹാരാജാവ് പണികഴിപ്പിച്ചുവെന്ന് ഭൂതനാഥോപാഖ്യാനം പതിനഞ്ചാം അദ്ധായത്തില്‍കാണാം.



ശബരിമലശാസ്താവിന്റെ പൂങ്കാവനത്തില്‍ പതിനെട്ട് മലകളാണുള്ളത്. പൊന്നമ്പലമേട്, ഗരുഡമല, നാഗമല, ഇഞ്ചിപ്പാറമല, സുന്ദരമല, ചിറ്റമ്പലമല, ഖല്‍ഗിമല, മാതംഗമല, മൈലാടുംമല, ശ്രീപാദമല, ദേവര്‍മല, കാളകെട്ടിമല,ശബരിമലഎന്നീ 18 മലകളെയാണ് പതിനെട്ട് പടികള്‍ പ്രതിനിധീകരിക്കുന്നത് എന്നുംകരുതാം. ഓരോമലയുടേയുംദേവതഓരോ പടിയിലായി നിലകൊള്ളുന്നു. പതിനെട്ടു മലകള്‍ കടന്നുചെന്ന്മലദേവതകളെവന്ദിച്ച്ശാസ്താവിനെ ദര്‍ശിക്കുന്നുഎന്നുസാരം.ചുരികമുതല്‍അസ്ത്രംവരെയുള്ള പതിനെട്ടുതരംആയുധങ്ങള്‍ അയ്യപ്പന്‍ ഉപയോഗിച്ചിരുന്നുവെന്നും അവയില്‍ഓരോന്നുംഓരോ പടികളായി പരിണമിച്ചുവെന്നുംഒരു സങ്കല്പമുണ്ട്. നാലുവേദങ്ങള്‍, ആറ്ശാസ്ത്രങ്ങള്‍, ചതുരുപായങ്ങള്‍ (സാമദാനഭേദദണ്ഡങ്ങള്‍) നാലുവര്‍ണ്ണങ്ങള്‍ (ബ്രാഹ്മണക്ഷത്രിയ വൈശ്യശൂദ്ര) എന്നിവയെ പ്രതിനിധീകരിക്കുന്നവയാണ്എന്നും പറയാറുണ്ട്.




പതിനെട്ടു തത്വങ്ങളുടെഇരിപ്പിടവും പരമപവിത്രവുമായതിനാല്‍ വ്രതനിഷ്ഠയില്ലാത്തവര്‍ ഈ ദിവ്യസോപാനങ്ങള്‍ ചവുട്ടിക്കയറുന്നതിന് യോഗ്യരല്ല. ഇരുമുടിക്കെട്ടുംഏന്തിവരുന്ന ഭക്തര്‍ക്കേ പതിനെട്ടാംപടിചവുട്ടാനുള്ളഅര്‍ഹതയുള്ളൂ. ശബരിമല തന്ത്രിക്കും, പന്തളരാജപ്രതിനിധിക്കുംഇരുമുടിയില്ലാതെ പടിചവുട്ടാം. കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച പതിനെട്ടാം പടിയില്‍ നാളികേരമുടച്ച്ആയിരുന്നു പണ്ടുകാലങ്ങളില്‍ അയ്യപ്പന്മാര്‍ സ്വാമിദര്‍ശനം നടത്തിയിരുന്നത്. പതിനെട്ടുപടികളിലുംതേങ്ങയുടച്ചുകയറുന്ന പതിവുമുണ്ടായിരുന്നു. കന്നിസ്വാമിയായിവരുന്നയാള്‍ഒന്നാം പടിയിലും പതിനെട്ടാം തവണ (വര്‍ഷം) മലചവുട്ടുന്നയാള്‍ പതിനെട്ടാംപടിയിലും നാളികേരംഉടയ്ക്കുന്ന പതിവുംഉണ്ടായിരുന്നു. പതിനെട്ടുപടികളിലും പതിനെട്ടു വര്‍ഷങ്ങള്‍കൊണ്ട് നാളികേരമുടച്ച്‌സ്വാമിദര്‍ശനം നടത്തുന്ന ഭക്തന്‍ ആ വര്‍ഷം ശബരിമലയില്‍ഒരുതെങ്ങു നടണമെന്നുംആചാരമുണ്ട്. പതിനെട്ടാം പടിയെപരിശുദ്ധമായ നാളികേരജലത്താല്‍അഭിക്ഷേകംചെയ്യുന്ന ചടങ്ങാണ് പതിനെട്ടാം പടിയിലെ നാളികേരമുടയ്ക്കല്‍എന്നും;തന്റെ പാപങ്ങളെയെല്ലാം ഭഗവദ്‌സന്നിധിയില്‍തച്ചുടയ്ക്കുന്നതിന്റെ പ്രതീകമാണ് പതിനെട്ടാം പടിയിലെ നാളികേരമുടയ്ക്കല്‍ എന്നും വിശ്വസിക്കപ്പെടുന്നു. പതിനെട്ടുവര്‍ഷംമലചവുട്ടിയ അയ്യപ്പ ഭക്തന്‍ 19-ാം വര്‍ഷംവീണ്ടുംഒന്നാം പടിയില്‍ നാളികേരമടിച്ച്ദര്‍ശനം നടത്തുന്നു. പല തവണഒന്നാം പടിയില്‍ നാളികേരമുടയ്ക്കാന്‍ ഭാഗ്യം സിദ്ധിച്ച അനേകം പരമഭക്ത•ാര്‍കേരളത്തിലുണ്ടായിരുന്നു.




പതിനെട്ടാം പടിയില്‍ നിരന്തരമായി നാളികേരമുടയ്ക്കല്‍ നടന്നുവന്നതിനാല്‍കരിങ്കല്‍പ്പടികള്‍ക്കു നാശം സംഭവിച്ചു. അതുമൂലം പഞ്ചലോഹംകൊണ്ട് പൊതിഞ്ഞ്ഇപ്പോള്‍സംരക്ഷിക്കുന്നു. പടികളില്‍ നാളികേരംഉടയ്ക്കുന്നതും നിര്‍ത്തലാക്കി. പടികളുടെഇരുവശത്തുമായികറുപ്പസ്വാമിയുംകറുപ്പായി അമ്മയും കടുത്തസ്വാമിയും ശബരിമലക്ഷേത്രത്തിനു കാവല്‍ നില്‍ക്കുന്നു. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സ്ഥലത്ത് നാളികേരമുടച്ച് പടികളുടെചുവട്ടിലുള്ളജലപ്രവാഹത്തില്‍കാല്‍ നനച്ച് പതിനെട്ടുപടികളുംതൊട്ടുവന്ദിച്ചുവേണം പതിനെട്ടാം പടികയറുവാന്‍. ഇടതുകാല്‍വെച്ച് പടികയറുവാന്‍ ആരംഭിക്കരുത്. മുന്‍പ് ദര്‍ശനം കഴിഞ്ഞുമടങ്ങുന്ന ഭക്തര്‍ പതിനെട്ടാം പടിക്കുമുകളില്‍ നാളികേരംഉടച്ച് ഭഗവാനെ വന്ദിച്ച് പുറംതിരിയാതെഓരോപടിയുംതൊട്ടുവന്ദിച്ച് പടികളിറങ്ങിമടക്കയാത്ര ആരംഭിച്ചിരുന്നു. ഭക്തജനബാഹുല്യംകാരണംഇപ്പോള്‍ പതിനെട്ടാം പടി ഇറങ്ങുവാന്‍ ഭക്തരെ അനുവദിക്കാറില്ല. പടിയുടെമുകളില്‍ നിര്‍ദ്ദിഷ്ടസ്ഥാനത്ത് നാളികേരമുടച്ച്ശരണംവിളിച്ച്‌വടക്കേനടവഴി ഇറങ്ങിയാണ്ഇപ്പോള്‍ ഭക്തരുടെമടക്കയാത്ര. ശബരിമല ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തിനോളംതന്നെ പ്രാധാന്യം പതിനെട്ടാം പടിക്കുമുണ്ട്. അതിനാല്‍ ഭക്തര്‍ പതിനെട്ടാം പടിയെ ഭക്തിപൂര്‍വ്വംശരണംവിളിയിലൂടെയുംസ്മരിക്കുന്നു.




ജന്മഭൂമി: 

കളമെഴുത്തിന്റെ ഐതീഹ്യം



പണ്ട് രാക്ഷസവംശം വിഷ്ണു ചക്രത്താല് നശിച്ചകാലം നാലു രാക്ഷസസ്ത്രീകള് പാതാളത്തില് ചെന്ന് ഒളിച്ചിരുന്നു. അതില് ഒരു രാക്ഷസി ബ്രഹ്മാവിനെ തപസുചെയ്ത് രാക്ഷസവംശത്തിന്റ നിലനില്പിനായി തനിക്ക് ഒരു സന്തതിയെ വേണമെന്ന് ആവശ്യപ്പെട്ടു. ബ്രഹ്മാവിന്റെ അനുഗ്രഹത്താല് ദാരികന് എന്ന പുത്രന് ജനിച്ചു.


ദാരികന് യൗവ്വനം ആയപ്പോള് രാക്ഷസവംശത്തിന്റെ അഭിവൃദ്ധിക്കായി ബ്രഹ്മാവിനെ തപസ്സുചെയ്ത് അനേകം വിദ്യായുധങ്ങള് സ്വന്തമാക്കി. ആരാലും വധിക്കപ്പെടരുത് എന്ന വരം വേണ്ടേയെന്ന് ബ്രഹ്മാവ് ചോദിച്ചപ്പോള് തന്റെ ശക്തിയില് അഹങ്കാരം കൊണ്ട ദാരികന് ആ വരം വേണ്ടെന്ന് പറഞ്ഞു. എന്നാല് സ്ത്രീയാല് തന്നെ നീ വധിക്കപ്പെടുമെന്ന് പറഞ്ഞ് ബ്രഹ്മാവ് മറഞ്ഞു.
ദാരികന് പാതാളത്തില് നിന്നും പുറത്തുവന്നു. ത്രിലോകങ്ങളും കീഴടക്കി. ഭയന്നോടിയ ദേവന്മാരും മുനികളും കൈലാസത്തിലെത്തി ശ്രീപരമേശ്വരനില് അഭയം തേടി. ദാരികന്റെ ദുഷ്ടതകള് കേട്ട് കോപിച്ച പരമശിവന്റെ തൃക്കണ്ണില് നിന്നും ഭദ്രകാളി ഉത്ഭവിച്ചു.



ശ്രീപരമേശ്വരന്റെ നിര്ദ്ദേശപ്രകാരം ഭദ്രകാളി അനേകായിരം ഭൂതഗണങ്ങളോടും ഘണ്ഠാകര്ണ്ണനോടുമൊപ്പം വേതാളത്തിന്റെ പുറത്തു കയറിച്ചെന്ന് ദാരികനെ പോരിന് വിളിച്ചു. ഭദ്രകാളിയും ദാരികനുമായി ഘോരയുദ്ധം തുടങ്ങി. ദാരികന് പരാജയം ഉണ്ടാകുമെന്നു ഭയന്ന ദാരികപത്നി പരമശിവനോട് തന്റെ ഭര്ത്താവിനെ രക്ഷിക്കാന് വരം വേണമെന്ന് അപേക്ഷിച്ചു. ക്ഷിപ്രപ്രസാദിയായ പരമേശ്വരന് തന്റെ നെറ്റിയില് നിന്നും വിയര്പ്പ് വടിച്ചു നല്കി. ഇത് ആരില് പ്രയോഗിക്കുന്നുവോ അവന് വീണുപോകുമെന്ന് പറഞ്ഞു. വസൂരിയുടെ വിത്താണ് ഭഗവാന് നല്കിയത്. ശ്രീപരമേശ്വരന് നല്കിയ വിത്തുമായി തിരിച്ച ദാരിക പത്നി കണ്ടത് തന്റെ ഭര്ത്താവിന്റെ ശിരസുമായി കോപാക്രാന്തയായി വരുന്ന കാളിയെയാണ്. കോപവും സങ്കടവും കൊണ്ട് ദാരികപത്നി വസൂരിയുടെ വിത്ത് ഭദ്രകാളിയുടെ നേരേ എറിഞ്ഞു. ദേവി കുഴഞ്ഞു. കൂടെയുണ്ടായിരുന്ന ഘണ്ഠാകര്ണ്ണന് ദേവിയുടെ വ്രണങ്ങള് നക്കിയെടുത്ത് ദേവിയെ അസുഖത്തില് നിന്നും മോചിപ്പിച്ചു.


ഭഗവതിയെ വിട്ട് ഓടിയെ വസൂരിദേവതയെ ഭദ്രകാളി പിടിച്ചുകൈകാലുകള് ബന്ധിച്ചു. കണ്ണും കാതും പൊടിച്ചു. തന്നെ വധിക്കരുതെന്ന് അപേക്ഷിച്ച വസൂരിമാലയെ ദേവി തന്റെ അധീനതയിലാക്കി. അന്നുമുതല് ഭദ്രകാളിയുടെ കീഴിലാണ് വസൂരിദേവത. 


കോപാക്രാന്തയായി വേതാളത്തിന്റെ പുറത്ത് പാഞ്ഞുവരുന്ന ദേവിയുടെ കോപം ശമിപ്പിക്കാന് ഈ രൂപം കാണണമെന്ന് പരമേശ്വരന് സുബ്രഹ്മണ്യനോട് നിര്ദ്ദേശിച്ചതനുസരിച്ച് കൈലാസ കവാടത്തില് വര്ണ്ണപ്പൊടികള് കൊണ്ട് കളം വരച്ചു. ഇതാണ് ആദ്യകളം എന്നാണ് ഐതീഹ്യം. ദേവിയുടെ ഈ രൂപമാണ് വടക്കുപുറത്തു പാട്ടിന് വരയ്ക്കുന്നത്. പുതുശ്ശേരി കുറുപ്പന്മാരാണ് കളം വരയ്ക്കുന്നത്. ദേവിയുടെ ഈ രൂപം വരച്ച് ആരാധിക്കുന്നത് നാടിനും നാട്ടുകാര്ക്കും ശ്രേയസ്കരമാണ്.


#ഭാരതീയചിന്തകൾ

സര്‍പ്പം തുള്ളല്‍ , സർപ്പപ്പാട്ട് , നാഗപ്പാട്ട്



ഗൃഹത്തിലും നാട്ടിലും ഉണ്ടാകുന്ന പല ദൌര്ഭാഗ്യങ്ങള്ക്കും രോഗങ്ങള്ക്കും സര്പ്പദേവതയുടെ കോപമാണെന്ന് കരുതി അതിനു പ്രതിവിധിയായി നടത്തുന്ന അനുഷ്ഠാനമാണ് സര്പ്പം തുള്ളല്. സര്പ്പപ്പാട്ട്, പാമ്പിന്കളം, നാഗപ്പാട്ട് എന്നീ പേരുകളില് അറിയപ്പെടുന്നു.


സര്പ്പകോപത്തിനു പ്രതിവിധിയായും, ഐശ്വര്യം കൈവരുത്തുവാനുമായി സര്പ്പക്കാവുകളില്വെച്ച് നാഗക്കളവും പാട്ടും നടത്തുന്നു. ഭൂമിയുടെ അധിപനായ നാഗങ്ങളെ പ്രസാദിപ്പിക്കാന് പലതറവാടുകളിലും സര്പ്പം തുള്ളല് വഴിപാടായി നടത്താറുണ്ട്.


കന്നി, തുലാം, കുംഭം, മേടം തുടങ്ങിയ മാസങ്ങളിലാണ് സര്പ്പം തുള്ളല് നടത്തുന്നത്. സര്പ്പം തുള്ളലിന് കാര്മ്മികത്വം വഹിക്കുന്നത് പരമ്പരാഗതമായി പുള്ളുവര് സമുദായങ്ങളാണ്.


നാഗക്കളം എഴുതുന്നതിനു മുമ്പ് കളം കുറിക്കുക എന്നൊരു ചടങ്ങുണ്ട്. എഴുദിവസത്തിനു മുമ്പ് കളത്തിനുവേണ്ട സാധന സാമഗ്രികളുടെ ചാര്ത്ത് കുറിക്കുന്നു.


വീട്ടുമുറ്റത്തോ സര്പ്പക്കാവിലോ ഇട്ട പന്തലില് പാലക്കൊമ്പ്, കുലവാഴ, എന്നിവകൊണ്ട് അലങ്കരിക്കും. ത്രിസന്ധ്യകഴിഞ്ഞാല് പന്തലിന്റെ കന്നി മൂലയില് ഗണപതി പൂജ നടത്തുന്നു. അതിനുശേഷമാണ് കളമെഴുത്ത് തുടങ്ങുന്നത്.


മഞ്ഞള്പ്പൊടി, അരിപ്പൊടി, കരിപ്പൊടി, വാകപ്പൊടി എന്നിവയാണ് കളമെഴുതാന് ഉപയോഗിക്കുന്ന വസ്തുക്കള്. കണ്ണന് ചിരട്ടയില് പൊടി നിറച്ചശേഷം നിലത്ത് തട്ടിതട്ടിയാണ് കളം വരക്കുന്നത്. പ്രഭാതത്തില് തുടങ്ങുന്ന കളമെഴുത്ത് ഉച്ചയാകുന്നതോടെ പൂര്ത്തിയാകും. ഏഴരവെളുപ്പിന് മുന്പ് എല്ലാ ചടങ്ങുകളും പൂര്ത്തിയാക്കണം എന്നാണ് പ്രമാണം. രാഹുകാലത്ത് ചടങ്ങുകള് ആരംഭിക്കാറില്ല. ചുറ്റി പിണഞ്ഞിരിക്കുന്ന രണ്ട് നാഗങ്ങളെയാണ് ചെറുതായ കളത്തില് ചിത്രീകരിക്കുന്നത്. നാഗഫണം കിഴക്ക് വരുന്ന രീതിയിലാണ് വരയ്ക്കുന്നത്.
സര്പ്പം തുള്ളല് നടത്തുന്ന തറവാടുകളില് അവിടുത്തെ മുതിര്ന്ന സ്ത്രീ കര്മ്മങ്ങള്ക്ക് നേതൃത്വം നല്കും.


ഇവരെ സഹായിക്കാന് ഒരു പെണ്കുട്ടിയും, ആണ്കുട്ടിയും ഉണ്ടാകും. 'കാപ്പും, കന്യാവും' എന്നാണ് ഇവരെ വിളിക്കുന്നത്. സാധാരണയായി പന്ത്രണ്ട് വയസ്സിനു താഴെയുള്ള ബാലികാബാലന്മാരെയാണ് ഇതിനു തെരഞ്ഞെടുക്കുന്നത്. ഒമ്പത് ദിവസത്തെ വ്രതം എടുത്തു വേണം കര്മ്മത്തിനു തയ്യാറാവാന്.


കൈയ്യില് മഞ്ഞള് കഷ്ണം ചേര്ത്ത ചരട് കെട്ടുന്നതോടെ കാപ്പും, കന്യാവും കര്മ്മികളാകുന്നു. പട്ടും മഞ്ഞളും ചാര്ത്തിയ വിളക്കിന് മുമ്പില് നാഗങ്ങള്ക്ക് നൂറും പാലും നല്കുന്നു.


പുള്ളുവന്പ്പാട്ട് ആരംഭിക്കുമ്പോള് കവുങ്ങില് പൂക്കില കൈയ്യില് തിരുകി കാപ്പും കന്യാവും കളത്തില് ഇരിക്കും. കളമെഴുതി ആവാഹിച്ചു സര്പ്പങ്ങള് പ്രവേശിക്കുന്നതോടെ ഇവര് കലികയറി പൂക്കുല കുലുക്കി പുള്ളുവന് പാട്ടിനൊത്ത് തുള്ളും. തറവാട്ടിലെ കന്യകമാരും ഇതില് പങ്കുചേരും. പാട്ടിന്റെ ദ്രുതാവസ്ഥയില് കന്യകമാര് നാഗങ്ങളായി ആടി കളം മായ്ക്കുന്നു. ഇതോടുകൂടി കളമെഴുത്ത് പാട്ടും അവസാനിക്കുന്നു.
പാട്ടിനൊത്ത് കളം മായ്ക്കാതിരുന്നാല് പൂജ ഫലിച്ചിട്ടില്ലെന്നാണ് വിശ്വാസം. അപ്പോള് വീണ്ടും ചടങ്ങുകള് ആവര്ത്തിക്കുന്നു


#ഭാരതീയചിന്തകൾ

പ്രേമവും കാരുണ്യവും - അമൃതവാണി

രണ്ടെന്നതൊഴിഞ്ഞാല്‍ അവിടെ നമ്മുടെ പ്രേമപ്രകാശം സ്വയം പരക്കുകയായി. അത്‌ ആത്മസ്വഭാവമാണ്‌. ഭേദഭാവനയും ഭയവും അഹങ്കാരവുമൊക്കെയാണിന്നിപ്പോളതിന്‌ തടസ്സമായി നില്‍ക്കുന്നത്‌. അവ നശിച്ചാല്‍പ്പിന്നെ അവിടെ സ്നേഹം മാത്രമവശേഷിക്കുന്നു. സ്നേഹം ജീവിതമായിത്തീരുന്നു. അത്‌ പകരം എന്തെങ്കിലും പ്രതീക്ഷിച്ചിട്ടുള്ള കാമ്യതയല്ല. തിരിയെ സ്നേഹം കിട്ടട്ടെ, കിട്ടാതിരിക്കട്ടെ, നമ്മുടെ സ്നേഹപ്രവാഹത്തെ അത്‌ ഒരു തരത്തിലും ബാധിക്കുന്നില്ല. ആ പ്രേമത്തിന്റെ നദിയില്‍ ആര്‍ക്കുവേണമെങ്കിലും മുങ്ങിക്കുളിക്കാം. രോഗിയാകട്ടെ ആരോഗ്യവാനാകട്ടെ, യുവാവാകട്ടെ, വൃദ്ധനാകട്ടെ, ആണാകട്ടെ, പെണ്ണാകട്ടെ, ദരിദ്രനാകട്ടെ, ധനവാനാകട്ടെ പ്രേമനദി ആരെയും നിരസിക്കുന്നില്ല. ആരെങ്കിലും കുളിക്കട്ടെ, കുടിക്കട്ടെ, മുങ്ങുകയോ നീന്തുകയോ എന്തുവേണമെങ്കിലുമാകട്ടെ, അല്ലെങ്കില്‍ കുളിക്കാനും കുടിക്കാനും വിസമ്മതിച്ചുകൊള്ളട്ടെ, പ്രേമനദി അനുസ്യൂതം ഒഴുകുന്നു അത്രതന്നെ. ആ പ്രേമപ്രവാഹം ഓരോ വാക്കിലും നോക്കിലും പ്രവൃത്തിയിലും കവിഞ്ഞൊഴുകുമ്പോള്‍ അതിനെ നമ്മള്‍ കാരുണ്യമെന്ന്‌ വിളിക്കുന്നു.

– മാതാ അമൃതാനന്ദമയീദേവി


Sunday, January 7, 2018

ശുഭചിന്ത




ഒരു ദിവസം ഈ ഭൂമി നിങ്ങളെ ഗ്രസിക്കും. അതെന്നാണ്‌ എന്നത് നിങ്ങള്‍ എന്തു കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.


One day, the earth will consume you. What you consume decides when you will be consumed.

സദ്ഗുരു 


കലിയുഗവരദന്റെ മഹിമകളിലൂടെ - സ്വാമി അയ്യപ്പൻ, കലിയുഗവരദൻ, ശബരിമല, മാളികപ്പുറത്തമ്മ, ഭൂതനാഥോപാഖ്യാനം

ayappan00


ഭൂതനായകശാസ്താവ്

ഘനച്ഛവീകളേബരം കനല്‍കിരീടമണ്ഡിതം
വിധോഃ കലാധരംവിഭുംവിഭൂതിമണ്ഡിതാംഗകം
അനേക കോടിദൈത്യഗോത്രഗര്‍വവൃന്ദനാശനം
നമാമി ഭൂതനായകംമുരാന്തകം പുരാന്തകം

ഗംഭീരമായ ശോഭയുള്ളശരീരത്തോടുകൂടിയവനും ജ്വലിക്കുന്ന കിരീടമണിഞ്ഞവനും ചന്ദ്രക്കല അണിഞ്ഞവനും ഭസ്മലേപിതമായ അംഗങ്ങളോടുകൂടിയവനും അനേകകോടിദൈത്യഗോത്രങ്ങളുടെ ഗര്‍വിനെ നശിപ്പിച്ചവനും മുരാന്തകനും പുരാന്തകനുമായ ഭൂതനായകനെ ഞാന്‍ നമിക്കുന്നു.




ശബരിഗിരീശ്വരന്‍

അഖിലഭുവനദീപം ഭക്തചിത്താബ്ജസൂനം
സുരഗണപരിസേവ്യംതത്ത്വമസ്യാദിലക്ഷ്യം
ഹരിഹരസുതമീശംതാരകബ്രഹ്മരൂപം
ശബരിഗിരിനിവാസം ഭാവയേ ഭൂതനാഥം


ഭക്തരുടെചിത്തമാകുന്ന താമരതാമരമൊട്ടിന് അഖിലഭുവനങ്ങള്‍ക്കും പ്രകാശമേകുന്ന ദീപമായിരിക്കുന്നവനും (ഭക്തഹൃദയപദ്മത്തെ വിടര്‍ത്തുന്നവനും)സുരഗണങ്ങളാല്‍ പരിസേവിതനായവനും തത്ത്വമസ്യാദി മഹാവാക്യങ്ങളുടെലക്ഷ്യമായവനും ഹരിഹരസുതനും ഈശനും താരകബ്രഹ്മരൂപനും ശബരിഗിരിയില്‍ വസിക്കുന്നവനുമായ ഭൂതനാഥനെ ഞാന്‍ ചിന്തിക്കുന്നു.



ധ്യായേദാനന്ദകന്ദം പരമഗുരുവരം
ജ്ഞാനദീക്ഷാകടാക്ഷം
ചിന്മുദ്രംസത്സമാധിംസുകൃതിജനമനോ-
മന്ദിരംസുന്ദരാംഗം
ശാന്തം ചന്ദ്രാവതംസം ശബരിഗിരിവരോ-
ത്തുംഗ പീഠേ നിഷണ്ണം
ചിന്താരത്‌നാഭിരാമം ശ്രുതിവിനുതപദാം



ഭോരുഹം ഭൂതനാഥം ആനന്ദത്തിനു മൂലമായവനും പരമഗുരുവരനും കടാക്ഷത്തിലൂടെ ജ്ഞാനദീക്ഷ നല്‍കുന്നവനും ചിന്‍ മുദ്രയണിഞ്ഞവനും സമാധിയില്‍ നിലകൊള്ളുന്നവനും സുകൃതികളായ ജനങ്ങളുടെ മനസ്സ്‌വാസഗേഹമാക്കിയവനും സുന്ദരമായ അംഗങ്ങളോടുകൂടിയവനും ശാന്തസ്വരൂപനും ചന്ദ്രനെ ശിരസ്സിലണിഞ്ഞവനും ശബരിഗിരിയിലെ ശ്രേഷ്ഠവുംഉന്നതവുമായ പീഠത്തില്‍വാഴുന്നവനും ചിന്താരത്‌നത്തിനു സമം അഭിരാമനും വേദങ്ങളാല്‍ സ്തുതിക്കപ്പെടുന്ന പാദപദ്മങ്ങളോടുകൂടിയവനുമായ ഭൂതനാഥനെ ഞാന്‍ ധ്യാനിക്കുന്നു.



ശ്രീമാതാ പരമാത്മനോ ഭഗവതസ്സമ്മോഹിനീ മോഹിനീ
കൈലാസാദ്രിനികേതനോളസ്യ ജനകഃ ശ്രീവിശ്വനാഥ പ്രഭുഃ
ഉത്തുംഗേശബരീഗിരൗ പരിലസന്നീലാംബരാഢംബരഃ
അയ്യപ്പശ്ശരണാഗതാന്‍ നിജ ജനാന്‍ രക്ഷന്മുദാശോഭതേ



ആരുടെമാതാവു പരമാത്മാവായ ഭഗവാന്‍ നാരായണന്റെ ഭുവനമോഹനമായമോഹിനീസ്വരൂപവും പിതാവ് കൈലാസാചലവാസിയായ ശ്രീവിശ്വനാഥ പ്രഭുവും ആകുന്നുവോ ആ അയ്യപ്പ സ്വാമി ഉ ത്തുംഗമായ ശബരിഗിരിയില്‍ നീലവസ്ത്രമണിഞ്ഞവനായിതന്നെ ശരണം പ്രാപിക്കുന്ന ഭക്തന്മാരെ സദാരക്ഷിക്കുന്നവനായി ശോഭിക്കുന്നു.



ശബരിപര്‍വ്വതവാസ ദയാനിധേ
സകലനായകസല്‍ഗുണവാരിധേ
സപദി മാം പരിപാഹിസതാംപതേ
വിദധതേഹ്യയിതേസുമതേനുതിം



ശബരിപര്‍വതത്തില്‍വസിക്കുന്ന ദയാനിധേ, സകലരുടേയും നായകനായ സല്‍ഗുണസാഗരമേ, സുകൃതികളും പണ്ഡിതരും ശ്രേഷ്ഠരുമായ സദ്ജനങ്ങളുടെ രക്ഷകനായവനേ,എപ്പോഴുംഎന്നെ പരിപാലിച്ചാലും. അങ്ങേയ്ക്ക് നമസ്‌ക്കാരം.




ഹരിഹരപുത്രന്‍

ത്രിഗുണിതമണിപദ്മംവജ്രമാണിക്യദണ്ഡം
സിതസുമശരപാശംഇക്ഷുകോദണ്ഡകാണ്ഡം
ഘൃതമധുരസപാത്രം ബിഭ്രതംഹസ്തപദ്‌മൈര്‍
ഹരിഹരസുതമീഢേ ചക്രമന്ത്രാത്മമൂര്‍ത്തിം

ത്രിഗുണിതമണിപദ്മം, വജ്രമാണിക്യദണ്ഡം(ഗദ, രാജദണ്ഡ്),വിടര്‍ന്ന പൂക്കളാകുന്ന ശരം(പുഷ്പബാണം), പാശം(കയറ്) ഇക്ഷുകോദണ്ഡം(കരിമ്പിന്‍ വില്ല്), നെയ്യും മധുവുംഒക്കെ നിറയ്ക്കുന്ന പാത്രംകൈകളില്‍ ധരിച്ചവനും ചക്രമന്ത്രാത്മമൂര്‍ത്തിയുമായ ഹരിഹരസുതനെ ഞാന്‍ സ്തുതിക്കുന്നു.



ജന്മഭൂമി: 

ശുഭാരംഭങ്ങള്ക്ക് ആദ്യം ഗണപതിയെ ആരാധിക്കണം; എന്തുകൊണ്ട്?




“ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം”


ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. പരമശിവന്റേയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി.
സിദ്ധിയുടേയും ബുദ്ധിയുടെയും ഇരിപ്പിടമായാണ് ഹിന്ദുക്കള്  മഹാഗണപതിയെ കണക്കാക്കുന്നത്.


ലോക വ്യവഹാരങ്ങളിലും അധ്യാത്മിക മാർഗ്ഗത്തിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നതോടെ ഇല്ലാതെയാകുമെന്നാണ് വിശ്വാസം. എലിയാണ് ഗണപതിയുടെ വാഹനം.



മനുഷ്യന്റെ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വര്ണ്ണിച്ചിരിയ്ക്കുന്നത്.


ഒരു കൊമ്പ് ഒടിഞ്ഞാണിരിക്കുന്നത്. രണ്ടു കൈകളില് താമരയും മറ്റു രണ്ട് കൈകള് അഭയമുദ്രയിലും വരദമുദ്രയിലുമാണുള്ളത്.

ശിവ ശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് കല്പ്പന. ഗണേശന്, വിനായകന്, ബാലാജി, വിഘ്നേശ്വരന് തുടങ്ങിയ പേരുകളിലും ഗണപതി അറിയപ്പെടുന്നു. 


സാധാരണയായി വിഘ്നങ്ങള് അകറ്റുന്നവനായാണ് മഹാഗണപതിയെ കണക്കാക്കുന്നത്.


ഏതൊരു കാര്യം ആരംഭിക്കുന്നതിനു മുമ്പും ഗണേശ സ്മൃതി നല്ലതാണെന്നാണ് വിശ്വാസം. കർണ്ണാടകസംഗീതകച്ചേരികളും മറ്റും ഗണപതിസ്തുതിയോടെയാണ് ആരംഭിയ്ക്കുക.


ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്ന സ്തുതിയാണ് വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വേളയില് ഹൈന്ദവർ ആദ്യമായി എഴുതിക്കാറുള്ളത്.  



ഏതൊരു ശുഭ കാര്യത്തിനു മുമ്പും ഗണപതിഹോമം നടത്തുക എന്നത് ഹൈന്ദവർക്കിടയിൽ സാധാരണമാണ്. ഗൃഹപ്രവേശം, കച്ചവട ആരംഭം, വിഘ്ന നിവാരണം, ദോഷ പരിഹാരം എന്നിങ്ങനെയുള്ള കാര്യങ്ങള്ക്കെല്ലാം മുഖ്യ ഇനമായാണ് ഗണപതിഹോമം നടത്തുക. കൂടാതെ ഉദ്ദിഷ്ടകാര്യ സിദ്ധിക്കായും ചില പ്രത്യേക തരത്തില് ഗണപതി ഹോമം നടത്താറുണ്ട്. പ്രത്യേക ദ്രവ്യങ്ങൾ ചേർത്ത് ഇത്തരത്തിൽ നടത്തുന്ന ഹോമം വളരെ ഉത്തമമാണെന്നാണ് തന്ത്രഗ്രന്ഥങ്ങളില് പോലും സൂചിപ്പിക്കുന്നത്.

        

വിശേഷാൽ പതിനാറു കൊട്ട തേങ്ങ, മുപ്പത്തിരണ്ട് കദളിപ്പഴം, പതിനാറുപലം ശർക്കര, നാഴിതേൻ, ഉരിയ നെയ്യ് എന്നിവയാണ് ഹോമിക്കാനായി ഉപയോഗിക്കാറുള്ളത്.

വിഘ്നങ്ങൾ ഇല്ലാതിരിക്കാനും ശുഭാരംഭത്തിനും ഗണപതിയെ ആദ്യം പൂജിക്കുന്നതുകൊണ്ട് പ്രഥമ പൂജ്യൻ എന്ന നാമത്തിലും ഗണപതി അറിയപ്പെടുന്നു. ഓം ശ്രീ ഗണേശായ നമഃ എന്നമന്ത്രവും ഓം ഗം ഗണപതയേ നമഃ എന്ന മന്ത്രവുമാണ് ഗണപതിയെ സംബന്ധിച്ച് ഉച്ചരിക്കാറുള്ളത്.



#ഭാരതീയചിന്തകൾ

മനുസ്മൃതി സത്യവും മിഥ്യയും




മനുസ്മൃതി ഒരു പക്ഷേ ഭാരതീയ സാഹിത്യങ്ങളില്‍വെച്ച് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമായിരിക്കണം. ഏറെ വിവാദമായ നിരവധി പ്രശ്‌നങ്ങള്‍ക്കും ജാതീയതയ്ക്കും സ്ത്രീഹത്യയ്ക്കും വിവേചനങ്ങള്‍ക്കും കാരണഭൂതമായ കൃതിയായാണ് മനുസ്മൃതിയെ കണക്കാക്കുന്നത്. എന്നാല്‍ അതിന്റെ രചനാകാലത്ത് അത് ഏറെ പ്രാമാണികവും ലോകപ്രിയവുമായിരുന്നുവെന്ന് കാണിക്കുന്ന നിരവധി പ്രമാണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഭാരതത്തില്‍ നിരവധി സ്മൃതികള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രാമാണികമായി ഗണിച്ചുപോരുന്നത് മനുസ്മൃതി തന്നെയാണ്. സ്വയംഭൂമനുവാണ് ആദ്യ മനുസ്മൃതിയുടെ കര്‍ത്താവ്. 


മാനവധര്‍മ്മശാസ്ത്രം, ഭൃഗുസംഹിത, മാനവസംഹിത, മനുസ്മൃതി എന്നൊക്കെ ഈ സ്മൃതിക്ക് പേരുണ്ട്.


വിധിക്കുകയും ആ വിധി നടപ്പിലാക്കുകയും ചെയ്യുക എന്ന സാമൂഹ്യമായ ഒരു നീതിശാസ്ത്രത്തിന്റെ കെട്ടില്‍പ്പെടുന്ന ഒന്നാണ് മനുസ്മൃതി എന്നുപറയാം. 


വര്‍ണാശ്രമധര്‍മ്മങ്ങള്‍, വ്യക്തി-സമുദായം എന്നിവ തമ്മിലും ഒറ്റയ്ക്കുമുള്ള ബന്ധങ്ങള്‍, അവരുടെ ഉത്തരവാദിത്തങ്ങള്‍, രാജ്യഭരണം, ആദ്ധ്യാത്മികമായ ഉപദേശങ്ങള്‍ തുടങ്ങിയവയെല്ലാം മനുസ്മൃതിയുടെ വിശാലമായ പരിധിയില്‍ വന്നുചേരുന്നു. ഭൗതികവും ആദ്ധ്യത്മികവുമായ വിചാരധാരകളെ പരസ്പരം സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നതാണ് ഭാരതീയമായ തത്ത്വദര്‍ശനം. ആ ദര്‍ശനത്തിനെ സഫലീകരിക്കുന്നതിന് ഉതകുന്ന നിരവധി ഉപദേശങ്ങളുടെ സമൂഹമാണ് മനുവിന്റെ സ്മൃതി എന്നുപറയാം. 


ഈ വിചിത്രമായ ധര്‍മ്മ മാര്‍ഗ്ഗം വേദാനുകൂലമായ മാനവധര്‍മ്മശാസ്ത്രമാണ്. ഭാരതീയ സംസ്‌കൃതിയുടെ ആദിമൂലം വേദങ്ങളാണ്. മനു തന്നെ വേദമാണ് ധര്‍മ്മത്തിന്റെ വേരെന്ന്പറഞ്ഞിട്ടുണ്ട്. 

വേദനകൂടാതെ ശിക്ഷണം കഴിയില്ല - അമൃതവാണി

മഹാത്മാവില്‍ പ്രേമവും കരുണയും അതിന്റെ പൂര്‍ണതയില്‍ നമുക്ക്‌ ദര്‍ശിക്കാമെങ്കിലും പലപ്പോഴും അവര്‍ സ്നേഹം പ്രകടിപ്പിക്കുന്നത്‌ ശിക്ഷണത്തിലൂടെയാണ്‌. ശിക്ഷണത്തില്‍ ശിഷ്യന്‍ അല്‍പ്പം വേദന അനുഭവിക്കേണ്ടിവരും, അതിന്‌ ഔഷധമായി ഗുരുവിന്റെ കരുണയുണ്ടാകാമെങ്കില്‍ക്കൂടി; നമ്മള്‍ ഒരാളെ ശാസിക്കുകയോ അയാളിലെ തെറ്റുചൂണ്ടിക്കാണിക്കുകയോ ചെയ്യുമ്പോള്‍ മുറിവേല്‍ക്കുന്നത്‌ അയാളുടെ അഹങ്കാരത്തിനാണ്‌. അയാളുടെ വ്യക്തിത്വത്തെപ്പറ്റിയുള്ള ധാരണകളാണ്‌ അവിടെ തകരുന്നത്‌. അതാര്‍ക്കും ചെയ്യപ്പെടാനോ തിരുത്തപ്പെടാനോ ആരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ ഏതുതരം ശിക്ഷണത്തിലും കുറെയൊക്കെ വേദന കൂടാതെ പറ്റില്ല.


– മാതാ അമൃതാനന്ദമയീദേവി


Saturday, January 6, 2018

ശുഭചിന്ത



ഇത് ജീവിതത്തിലൊരിക്കല്‍ മാത്രമാണ്, നമ്മുടെ മാത്രമല്ല - രാഷ്ട്രത്തിന്‍റെയും. വെള്ളമുപയോഗിക്കുന്ന എല്ലാവരും നദികള്‍ക്കായി അണിചേരണം.


This is once in a lifetime, not just in our lives – in the nation’s life. Everyone who consumes water must Rally for Rivers.

കലിയുഗവരദന്റെ മഹിമകളിലൂടെ - ശാസ്താവിന്റെ ധ്യാനശ്ലോകങ്ങളിലൂടെ

ayyappa-swami


ശ്രീധര്‍മ്മശാസ്താവിനെ വ്യത്യസ്തഭാവങ്ങളില്‍ ആരാധിച്ചുവരുന്നു. ഭഗവാന്റെ മുഖ്യധ്യാനശ്ലോകങ്ങളും അവയുടെ ലഘുവിവരണവുമാണ് ഇനി നല്‍കുന്നത്.


പ്രഭാസത്യകസമേതശാസ്താവ്

സ്‌നിഗ്ദ്ധാരാള വിസാരികുന്തളഭരംസിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജല്‍പത്രസുക്‌നുപ്തകുണ്ഡലമഥേഷ്വിഷ്വാസഭൃദ്ദോര്‍ദ്വയം
നീലക്ഷൗമവസം നവീനജലദശ്യാമം പ്രഭാസത്യക-
സ്ഫായല്‍ പാര്‍ശ്വയുഗംസുരക്തസകലാകല്പം സ്മരേദാര്യകം


മിനുത്തുചുരുണ്ടതും അഴിഞ്ഞുകിടക്കുന്നതുമായ തലമുടിയോടുകൂടിയവനും, സിംഹാസനത്തില്‍ ഇരിക്കുന്നവനും, ശോഭയേറിയ കുണ്ഡലങ്ങളോടുകൂടിയവനും, വലതുകയ്യില്‍ അമ്പും ഇടതുകയ്യില്‍ വില്ലും ധരിക്കുന്നവനും, നീലനിറമുള്ള വസ്ത്രം ഉടുത്തവനും, പുതുകാര്‍മ്മേഘം എന്നപോലെ ശ്യാമവര്‍ണ്ണമാര്‍ന്നവനും, ഇടതു ഭാഗത്ത് പ്രഭ എന്ന ഭാര്യയോടും വലതു ഭാഗത്ത് സത്യകന്‍ എന്ന പുത്രനോടുംകൂടിയവനും, ചുവപ്പുനിറമാര്‍ന്ന ആഭരണങ്ങളോടുകൂടിയവനുമായ ആര്യകനെ(ശ്രേഷ്ഠനെ ശാസ്താവിനെ) ഞാന്‍ സ്മരിക്കുന്നു.



പൂര്‍ണ്ണാപുഷ്‌ക്കലാസമേതഗജാരൂഢശാസ്താവ്

ശ്രീമച്ഛങ്കരനന്ദനം ഹരിസുതംകൗമാരമാരാഗ്രജം
ചാപം പുഷ്പശരാന്വിതംമദഗജാരൂഢംസുരക്താംബരം
ഭൂതപ്രേതപിശാചവന്ദിതപദംശ്മശ്രുസ്വയാലംകൃതം
പാര്‍ശ്വേപുഷ്‌ക്കലപൂര്‍ണ്ണകാമിനിയുതംശാസ്താമഹേശം ഭജേ



ശങ്കരനന്ദനനും ഹരിസുതനും കുമാരന്‍(സുബ്രഹ്മണ്യന്‍) മാരന്‍(കാമദേവന്‍) എന്നിവരുടെ അഗ്രജന്‍(ജ്യേഷ്ഠന്‍) ആയവനും ചാപം(കരിമ്പിന്‍ വില്ല്), പുഷ്പശരം എന്നിവ കയ്യില്‍ ധരിച്ചവനും മദയാനയുടെ പുറത്തേറിയവനും ചുമന്നവസ്ത്രം ഉടുത്തവനും ഭൂതപ്രേതപിശാചാദികളാല്‍ വന്ദിക്കപ്പെടുന്ന പാദങ്ങളോടുകൂടിയവനും ശ്മശ്രുവാല്‍(താടിരോമങ്ങളാല്‍) അലംകൃതനായവനും പാര്‍ശ്വത്തില്‍ പൂര്‍ണ്ണാ പുഷ്‌ക്കലാ എന്നീ കാമിനിമാരോടുകൂടിയവനും മഹേശനുമായ ശാസ്താവിനെ ഭജിക്കുന്നു.




വിദ്യാപ്രദ മഹാശാസ്താവ്

ശാന്തംശാരദചന്ദ്രകാന്തധവളം ചന്ദ്രാഭിരാമാനനം
ചന്ദ്രാര്‍ക്കോപമകാന്തകുണ്ഡലധരം ചന്ദ്രാവഭാസാംശുകം
വീണാം പുസ്തകമക്ഷസൂത്രവലയംവ്യാഖ്യാനമുദ്രാംകരൈര്‍
ബിഭ്രാണംകലയേസദാ ഹൃദിമഹാശാസ്താരമാദ്യംവിഭും

ശാന്തസ്വരൂപനും ശരദ്കാലചന്ദ്രകാന്തത്തിന്റെ ധവളവര്‍ണ്ണത്തോടുകൂടിയവനും ചന്ദ്രനേപ്പോലെശോഭിക്കുന്ന മനോഹരമുഖത്തോടുകൂടിയവനും സൂര്യചന്ദ്രന്‍മാരെപ്പോലെ ശോഭിക്കുന്ന കുണ്ഡലങ്ങളണിഞ്ഞവനും ചതുര്‍ബാഹുക്കളില്‍വീണ, പുസ്തകം, അക്ഷമാല, വ്യാഖ്യാനമുദ്ര എന്നിവ ധരിച്ചവനും വിഭുവുമായമഹാശാസ്താവിനെ ഞാന്‍ നിത്യവുംഹൃദയത്തില്‍ ധ്യാനിക്കുന്നു. ശാസ്താവിന്റെസത്വഗുണസ്വരൂപ ധ്യാനമാണിത്.




ത്രൈലോക്യമോഹന ശാസ്താവ്

മഹാദേവനെ മോഹിപ്പിച്ച മോഹിനീ ദേവിയുടെ പുത്രനായശാസ്താവിനെ ത്രിലോകങ്ങളേയുംമോഹിപ്പിക്കുന്നവനായിആരാധിക്കുന്നു. ത്രൈലോക്യസമ്മോഹനനായശാസ്താവിന്റെ ധ്യാനം ഇതാണ്.

തേജോമണ്ഡലമധ്യഗം ത്രിണയനം
ദിവ്യാംബരാലങ്കൃതം
ദേവം പുഷ്പശരേക്ഷുകാര്‍മുകലസ-
•ന്മാണിക്യപാത്രാഭയം
ബിഭ്രാണംകരപങ്കജൈര്‍മദഗജ-
സ്‌കന്ധാധിരൂഢംവിഭും
ശാസ്താരംശരണം ഭജാമിസതതം
ത്രൈലോക്യസമ്മോഹനം

തേജോമണ്ഡലത്തിന്റെ മദ്ധ്യത്തില്‍ ഇരിക്കുന്നവനും ത്രിനേത്രങ്ങളോടുകൂടിയവനും ദിവ്യമായവസ്ത്രങ്ങളാല്‍അലങ്കരിക്കപ്പെട്ടവനും പുഷ്പശരം(പൂവമ്പ്), ഇക്ഷുകാര്‍മ്മുകം(കരിമ്പിന്‍ വില്ല്) മാണിക്യനിര്‍മ്മിതമായ പാത്രം, അഭയമുദ്ര എന്നിവ നാലുകരങ്ങളില്‍ ധരിക്കുന്നവനും മദയാനയുടെകഴുത്തില്‍ഇരിക്കുന്നവനും ത്രൈലോക്യങ്ങളെമോഹിപ്പിക്കുന്നവനും വിഭുവും ആയ ശാസ്താവിനെ എല്ലായ്‌പ്പോഴുംശരണം പ്രാപിക്കുന്നു.ശാസ്താവിന്റെരജോഗുണസ്വരൂപ ധ്യാനമാണിത്





ശത്രുമര്‍ദ്ദകശാസ്താവ്

കല്‍ഹാരോജ്ജ്വല നീലകുന്തളഭരം
കാളാംബുദശ്യാമളം
കര്‍പ്പൂരാകലിതാഭിരാമവപുഷം
കാന്തേന്ദു ബിംബാനനം
ശ്രീദണ്ഡാങ്കുശപാശശൂലവിലസത്
പാണിംമദാന്ധദ്വിപാ-
രൂഢം ശത്രുവിമര്‍ദ്ദനം ഹൃദിമഹാ-
ശാസ്താരമാദ്യം ഭജേ

കല്‍ഹാരത്തിനേപ്പോലെ(നീല ആമ്പലിനെപ്പോലെ) ഉജ്ജ്വലിക്കുന്ന നീലനിറമാര്‍ന്ന തലമുടിക്കെട്ടോടുകൂടിയവനും, കാര്‍മ്മേഘത്തിന്റെ ശ്യാമവര്‍ണ്ണത്തോടുകൂടിയവനും, കര്‍പ്പൂരസുഗന്ധത്താല്‍അഭിരാമമായദേഹത്തോടുകൂടിയവനും കാന്തിയേറിയ ചന്ദ്രബിംബം പോലെ പ്രകാശിക്കുന്ന മുഖത്തോടുകൂടിയവനുംദണ്ഡം(ഇരുമ്പുലക്ക), പാശം(കയറ്), അങ്കുശം(തോട്ടി), ശൂലംഎന്നിവ ധരിച്ച നാലുകരങ്ങളോടുകൂടിയവനും മദയാനയുടെ പുറത്തേറിയവനും ശത്രുക്കളെമര്‍ദ്ദിക്കുന്നവനും ആദ്യനു മായമഹാശാസ്താവിനെ ഞാന്‍ ഹൃദയത്തില്‍ ഭജിക്കുന്നു. ശാസ്താവിന്റെതമോഗുണസ്വരൂപ ധ്യാനമാണിത്



ഇഷ്ടവരദായകശാസ്താവ്

ആശ്യാമകോമളവിശാലതനും വിചിത്ര
വാസോവസാന മരുണോത്പലദാമഹസ്തം
ഉത്തുംഗരത്‌നമകുടംകുടിലാഗ്രകേശം
ശാസ്താരമിഷ്ടവരദംശരണം പ്രപദ്യേ

ശ്യാമവര്‍ണ്ണമാര്‍ന്ന വലിയശരീരത്തോടുകൂടിയവനും വിചിത്രമായ (വൈവിധ്യമാര്‍ന്ന) വസ്ത്രംഅണിഞ്ഞവനും ചുവപ്പു നിറമാര്‍ന്ന ഉത്പല(താമര) ദാമം(മൊട്ട്) കയ്യില്‍ ധരിച്ചവനും ഉത്തുംഗമായരത്‌നകിരീടത്തോടുംകുടിലോഗ്രമായകേശത്തോടുംകൂടിയവനും ഇഷ്ടവരദായകനുമായശാസ്താവിനെ ഞാന്‍ ശരണം പ്രാപിക്കുന്നു.



ജന്മഭൂമി: