ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, December 5, 2017

നിയമങ്ങളും സദാചാരങ്ങളും



ഉള്ളവനില്‍ നിന്നുള്ള ആദേശമാണ്‌ അമ്മയെ മടക്കിക്കൊണ്ട്‌ വന്നത്‌. തിരിച്ചുവരാനൊരു സങ്കല്‍പ്പമിട്ടാല്‍പ്പിന്നെ ശരീരം മറ്റ്‌ ശരീരങ്ങളെപ്പോലെ ലോകത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നു. അപ്പോള്‍ സമൂഹത്തിന്റെ നിയമങ്ങളും സദാചാരങ്ങളും കുറെയൊക്കെ അംഗീകരിച്ചുകൊടുക്കേണ്ടിവരും. ചുറ്റുമുള്ള എല്ലാം ഒറ്റയടിക്ക്‌ മാറ്റാന്‍ പറ്റുന്നവയല്ല.അത്ര വേഗത്തിലൊരു മാറ്റം ജനങ്ങള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. മഹാത്മാവ്‌ പിന്തുടരുന്ന രീതികള്‍ വാസനയില്‍ നിന്നുണ്ടായതല്ല. അത്‌ അവര്‍ മനഃപൂര്‍വം സമൂഹത്തെ ഉദ്ധരിക്കാന്‍വേണ്ടി സ്വീകരിക്കുന്നതാണ്‌. ചുറ്റുമുള്ള ജനതയ്ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മാറ്റമേ മഹാത്മാവ്‌ നടപ്പില്‍ വരുത്തൂ. രോഗം മാറണമെങ്കില്‍ മരുന്നെല്ലാം ഒന്നിച്ച്‌ ഒരു ഡോസായി കൊടുത്താല്‍ പറ്റുമോ? അതിനുള്ള ക്രമം അവര്‍ക്കറിയാം. അങ്ങനെയല്ലാതെ തനിക്ക്‌ കഴിയുമെന്നതുകൊണ്ട്‌ എല്ലാ ആചാര്യമര്യാദകളെയും കാറ്റില്‍ പറത്തി ഒരു മഹാത്മാവ്‌ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ അതു സമൂഹത്തെ ഉദ്ധരിക്കുന്നതിന്‌ പകരം ജനങ്ങളില്‍ അരാജകത്വം ഉണ്ടാക്കാന്‍ മാത്രമേ കാരണമാകൂ.


– മാതാ അമൃതാനന്ദമയീദേവി


Monday, December 4, 2017

കലിയുഗവരദന്റെ മഹിമകളിലൂടെ- ശാസ്താവിന്റെ വാഹനം (3)



ayaaapan

ദേവന്റെ അല്ലെങ്കില്‍ ദേവിയുടെ സ്വരൂപംഏതിലൂടെ ഭക്തര്‍ക്കു സ്പഷ്ടമാകുന്നുവോ (ഭക്തരില്‍ എത്തിച്ചേരുന്നുവോ) അതിനെ പ്രതീകവത്കരിക്കുന്നതാണു വാഹനം. സാധാരണയായി തിര്യഗ് രൂപങ്ങളില്‍ ഒന്നായിരിക്കും വാഹനമായി പറയുക.


വിഷ്ണുവിനു ഗരുഡന്‍, ശിവനു വൃഷഭം, ദുര്‍ഗയ്ക്കു സിംഹം, സരസ്വതിക്കു ഹംസം എന്നിങ്ങനെ.’പുലിവാഹനനേ ശരണം പൊന്നയ്യപ്പാ’ എന്ന് ഭക്തിപൂര്‍വ്വം നാം ശരണം വിളിക്കാറുണ്ട്.


പന്തളം രാജ്ഞിയുടെ തലവേദന ശമിപ്പിക്കുന്നതിനു പുലിപ്പാല്‍ തേടിപ്പോയ അയ്യപ്പന്‍ പുലിരൂപം ധരിച്ച ദേവേന്ദ്രനു മുകളിലേറി കൊട്ടാരത്തില്‍ തിരിച്ചെത്തി എന്നാണു ഐതിഹ്യം. അതിനാല്‍ പുലിവാഹനനായ അയ്യപ്പന്‍ ഭക്തമനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. എന്നാല്‍ തന്ത്രശാസ്ത്ര ഗ്രന്ഥങ്ങളില്‍ ശാസ്താവിന്റെ വാഹനമായി പറയുന്നത് കുതിരയെ ആണ്.


ഭഗവാന്റെ ധ്വജപ്രതിഷ്ഠകളില്‍ വാഹനമായി പ്രതിഷ്ഠിക്കപ്പെടുന്നത് അശ്വമാണ്. ശാസ്താവിന്റെ കൊടിയടയാളവും കുതിര തന്നെ.


വാജിവാഹനന്‍, തുരഗവാഹനന്‍, തുരംഗവാഹനന്‍, ഹയാരൂഢന്‍, അശ്വാരൂഢന്‍ എന്നെല്ലാം ശാസ്താവ് വിളിക്കപ്പെടുന്നു. അതിവേഗം ഗമിക്കുന്നത്, ചിന്ത എന്നെല്ലാമാണു തുരഗം (തുരംഗം), അശ്വം, വാജി, ഹയം എന്നീ പദങ്ങള്‍ക്കെല്ലാമുള്ള സാമാന്യാര്‍ത്ഥം. മനുഷ്യന്റെ ചിന്തകളെയാണു ധര്‍മ്മമൂര്‍ത്തിയായ ശാസ്താവിന്റെ വാഹനമായി കല്‍പ്പിച്ചിരിക്കുന്നത്.


അതിവേഗം സഞ്ചരിക്കുന്ന ചിന്തകളെ നിയന്ത്രിക്കാനുള്ള കടിഞ്ഞാണ്‍ ഭഗവാന്റെ കയ്യിലാണ്. വ്രതവിശുദ്ധിയാണു കടിഞ്ഞാണ്‍. ഭക്തന്റെ ചിന്തകളെ നേര്‍വഴിക്കുനയിക്കുന്നവന്‍ എന്നു സൂചിപ്പിക്കുവാനാണു പ്രതീകാത്മകമായി തുരഗവാഹനനായി ശാസ്താവിനെ പൂര്‍വ്വികര്‍ അവതരിപ്പിച്ചത്.


കാറ്റിനെ വെല്ലുന്ന വേഗത്തില്‍ പായുന്ന കുതിരയുടെ പുറത്ത് അമ്പും വില്ലും ധരിച്ചവനായി ഭക്തരുടെ മനസ്സാകുന്ന കാട്ടില്‍ വിഹരിക്കുന്ന രാഗദ്വേഷാദികളായ ദുഷ്ടമൃഗങ്ങളെ സംഹരിക്കാന്‍ എഴുന്നള്ളുന്ന വില്ലാളിവീരനാണു ധര്‍മ്മശാസ്താവ് എന്ന് ഒരു ധ്യാനശ്ലോകത്തില്‍ ഭഗവാനെ വന്ദിക്കുന്നതും അതിനാല്‍ത്തന്നെ ശ്രദ്ധേയമാണ്.


ആരൂഢഃ പ്രൗഢവേഗ പ്രവിജിതപവനം തുംഗതുംഗം തുരംഗം
ചേലം നീലം വസാനഃ കരതലവിലസല്‍ കാണ്ഡകോദണ്ഡ ദണ്ഡഃ
രാഗദേ്വഷാദിനാനാവിധമൃഗപടലീഭീതികൃല്‍ ഭൂതഭര്‍ത്താ
കുര്‍വ്വന്നാഖേടലീലാം പരിലസതു മനഃകാനനേ മാമകീനേ  


വേദങ്ങളില്‍ വാജി ശബ്ദം ബലവാനായ ജീവാത്മാവ് എന്ന അര്‍ത്ഥത്തിലാണു പ്രയോഗിച്ചിരിക്കുന്നത്. അപ്പോള്‍ വാജിവാഹനന്‍ ജീവാത്മാവിനോടു ചേര്‍ന്ന പരമാത്മാവ് എന്ന ആശയവും ഉള്‍ക്കൊള്ളുന്നു.


മദമേറിയ ആനപ്പുറത്ത് ഏറിയവനായും (മദഗജാരൂഢം) ശാസ്താവിനെ ധ്യാനിക്കാറുണ്ട്. ശാസ്താവിന്റെ ശത്രുനാശകഭാവത്തിലുള്ള ധ്യാനങ്ങളിലാണു (രജോഗുണ, തമോഗുണ ധ്യാനങ്ങളില്‍) മദഗജവാഹനം പറയപ്പെടുന്നത്.


തേജോമണ്ഡലമധ്യഗം ത്രിണയനംദിവ്യാംബരാലങ്കൃതം
ദേവം പുഷ്പശരേക്ഷു കാര്‍മുകലസ•ാണിക്യപാത്രാഭയം 
ബിഭ്രാണം കരപങ്കജൈര്‍ മദഗജസ്‌കന്ധാധിരൂഢം വിഭും 
ശാസ്താരം ശരണം ഭജാമി സതതംത്രൈലോക്യസമ്മോഹനം   
കല്‍ഹാരോജ്ജ്വല നീലകുന്തളഭരംകാളാംബുദശ്യാമളം
കര്‍പ്പൂരാകലിതാഭിരാമവപുഷംകാന്തേന്ദു ബിംബാനനം
ശ്രീ ദണ്ഡാങ്കുശപാശശൂല വിലസത്പാണിം മദാന്ധദ്വിപാ-
രൂഢം ശത്രുവിമര്‍ദ്ദനം ഹൃദി മഹാശാസ്താരമാദ്യം ഭജേ   
 

മദയാനയുടെ സവിശേഷത എന്തിനേയും തല്ലിത്തകര്‍ക്കാനുള്ള ആക്രമണോത്‌സുകതയാണ്. ആ മദയാനയെ നിയന്ത്രിച്ച് അതിനു മുകളിലേറി ശത്രു സമൂഹത്തിനു നേരെ പടനയിക്കുന്ന മഹാപരാക്രമിയാണു ശാസ്താവ്.


വ്യാഘ്രം (പുലി, കടുവ), സിംഹം (ഹരിവരാസനം) എന്നീ വാഹനങ്ങളേറിയ ശാസ്താസങ്കല്‍പ്പങ്ങളും ഇതു തന്നെ ആണു സൂചിപ്പിക്കുന്നത്.


ധര്‍മ്മമാര്‍ഗ്ഗത്തില്‍ ചലിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന കാമക്രോധലോഭമോഹമദമാത്‌സര്യാദികളാകുന്ന ശത്രുക്കളെ എതിരിടാന്‍ വാഹനമേറിയ ശാസ്താവിന്റെ കൃപ ഭക്തനു ആവശ്യമായി വരുന്നു. കരുണാമൂര്‍ത്തിയായ ഭഗവാന്‍ ഭക്തനെ രക്ഷിക്കാന്‍ വന്നെത്തുകയും ചെയ്യുന്നു.



ശിവസ്തുതികൾ


Related image


ജടയഴിച്ചാടു നീ തുടികൊട്ടിയാടു നീ
ഉടലുറഞ്ഞാടു നീ ഉഗ്രമൂർത്തേ

ജടയഴിച്ചാടു നീ തുടികൊട്ടിയാടു നീ
ഉടലുറഞ്ഞാടു നീ ഉഗ്രമൂർത്തേ

കലിതുള്ളിയാടുനീ കൺ‌തുറന്നാടു നീ
മതിമറന്നാടു നീ നടനമൂർത്തേ

ശിവപൂജയുടെ മാഹാത്മ്യം



പണ്ട് ശംബരൻ എന്നൊരു വേടൻ കാട്ടിൽ താമസിച്ചിരുന്നു. ആരോഗ്യം കൊണ്ടും ശക്തി കൊണ്ടും പ്രബലനായ ശംബരൻ ഏതു ക്രൂര മൃഗത്തേയും നിഷ് പ്രയാസം നേരിടുന്നതിൽ അതിസമർത്ഥനായിരുന്നു.


           ഒരിക്കൽ വേട്ട കഴിഞ്ഞ് മടങ്ങുകയായിരുന്ന ശംബരൻ വഴിയിൽ ജീർണ്ണിച്ച് നാമാവശേഷമായി കിടക്കുന്ന ഒരു ശിവക്ഷേത്രം കാണുവാനിടയായി. ക്ഷേത്രത്തിന്റെ ഭിത്തികളും വാതിലുകളും പൊട്ടിപൊളിഞ്ഞു കിടക്കുന്ന ആ ക്ഷേത്രത്തിൽ മഴയും മഞ്ഞും വെയിലും ഏറ്റു കിടക്കുന്ന ഒരു ശിവലിംഗം ആവേടന്റെ ദൃഷ്ടിയിൽപ്പെട്ടു.അത്യധികം തേജസ്സുള്ള ആ ശിവലിംഗത്തേയും കൈയ്യിലെടുത്ത് ശംബരൻ കാട്ടിലൂടെ തന്റെ മാടത്തിലേക്കുള്ള യാത്ര തുടർന്നു


        മാർഗ്ഗമദ്ധ്യേ വേട്ടയ്ക്കായി കാട്ടിലെത്തിത്തിയ പാഞ്ചാല രാജാവിനെ കാണാനിടയായ ശംബരൻ അദ്ദേഹത്തെ താണു തൊഴുതു കൊണ്ട് ഇപ്രകാരം ഉണർത്തിച്ചു.


         'മഹാഭോ! അടിയനാരു വേടനാണ്. വനത്തിൽ നാമാവശേഷമായി കിടക്കുന്ന ഒരു ക്ഷേത്രത്തിൽ നിന്നം അടിയന് ലഭിച്ചതാണ് ഈ ശിവലിംഗം. നീച ജാതിക്കാരനായ അടിയന് പൂജാവിധികളൊന്നും തന്നെ അറിയുകയില്ല.. അതിനാ ദയവുണ്ടായി അങ്ങ് നീച ജാതിക്കൊത്ത പൂജാവിധികൾ വല്ലതും   ഉണ്ടെങ്കിൽ അടിയന് പറഞ്ഞു തന്നാലും:'    
   വേട വാക്കുകൾ കേട്ട രാജാവ് സന്തോഷത്തോടെ ശബരന് യോജിച്ച വിധത്തിലുള്ള പൂജാവിധികൾ ഇപ്രകാരം വിവരിച്ചു കൊടുത്തു" അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ദേഹശുദ്ധി വരുത്തി ശിവലിംഗത്തെ ഒരു പാറമേൽ വെച്ച് പുഴ വെള്ളത്താൽ കുളിപ്പിക്കണം. പൂജ ചെയ്യുന്നവനാരോ അവൻ നിത്യവും തന്റെ വസ്ത്രവും പല്ലും വെളുപ്പിക്കണം ശിവപൂജക്ക് ഏറ്റവും ശ്രേഷ്ഠമായത് ചുടല ഭസ്മമാകയാൽ നീ ആ ഭസ്മം ശരീരത്തിലും ശിവലിംഗത്തിലും പൂശണം .ഫലമൂലാദികളും വരിനെല്ലാംoചാറും ചാമയും ഭഗവാന്  നിവേദിയ്കണം ഒരിക്കലും ശൈവ പൂജ കഴിയാതെ ഭക്ഷണം കഴിക്കാൻ പാടുള്ളതല്ല


      പാഞ്ചാല രാജന്റെ ഉപദേശങ്ങൾ കേട്ട ശംബരൻ മാടത്തിലെത്തിയ ഉടൻ തന്നെ ദേഹശുദ്ധി വരുത്തിയ ശേഷം ഒരു പാറപ്പുറത്ത് ശിവലിംഗം പ്രതിഷ്ഠിിച്ച് പുഴ വെള്ളം കൊണ്ടുവന്ന് സ്നാനം കഴിപ്പിച്ചു.കാടായ കാടെല്ലാം അലഞ്ഞ് ' കണ്ടെത്തി കൊണ്ടുവന്ന ചുടല ഭസ്മം തന്റെ ദേഹത്തും ശിവലിംഗത്തിലും പൂശികയുണ്ടായി. നെല്ലും ചോറും കാട്ടിൽ ലഭ്യമല്ലാത്തതിനാൽ യഥാശക്തി ക്കനുസരിച്ച് ശംബരൻ ചുട്ട മാംസമാണ് ദഗവാന്ു നിേവദിച്ചത്.    'പുലിത്തോലുവിരിച്ചതിലിരുന്ന് ശ്രീപരമേശ്വരന് നിവേദ്യങ്ങൾ അർപ്പിച്ച് പുഷ്പാഞ്ഞലി നടത്തുന്ന ശംബരന്റെ ചെയ്തികൾ നോക്കി നിൽക്കാറുള്ള വേടത്തിയും ഭഗവദ് ഭക്തിയാൽ പൂജാവിധികൾ നിർവഹിക്കുവാൻ തുടങ്ങി


  എന്നും ശിവപൂജ നിർവഹിക്കുന്ന .ശംബരൻ പൂജ കഴിഞ്ഞ് പ്രസാദം വേടത്തിയ്ക്ക് നൽകുകയും അവൾ അത് ഭക്തിയോടെ ഭുജിക്കുകയും പതിവാക്കി. വർദ്ധിച്ചഭക്തിയാൽ വേടത്തി ശിവലിംഗ പ്രതിഷ്ഠയ്ക്ക്് സമീപം തന്നെ ഒരു പർണ്ണശാല തീർത്ത് അതിൽ താമസ്സ് വുമാക്കി'
  മാസങ്ങൾ പലതു കഴിഞ്ഞു'   ഒരിയ്ക്കൽ ചുടല ഭസ്മം തേടി വളരെ അലഞ്ഞിട്ട് അത് ലഭിക്കാതെ വന്ന ശബരൻ അതീവ ദുഃഖവും നിരാശയും ഉണ്ടായി'  


      ഭഗവത് പൂജയ്ക്ക് ഒരിക്കലും വിഘ്നം സംഭവിക്കരുതെന്ന് മനസ്സിലുറപ്പിച്ച ശംബരൻ തന്റെ പ്രിയപത്നി പടുത്തുയർത്തിയ പർണ്ണശാലക്ക് തീവെച്ചു.ആ പർണ്ണ ശാലയിൽ തന്റെ വേടത്തി ഉണ്ടായിരുന്നു വെന്ന കാര്യം ശംബരൻ ചിന്തിച്ചതേ ഇല്ല, ആശ്രമത്തോടൊപ്പ.ം അവളും വെന്ത് െവണ്ണറായി. യാതൊന്നും സംഭവിക്കാത്ത മട്ടിൽ ശബരൻ ആഭസ്മം എടുത്ത് തന്റെ ദേഹത്തും ശിവ ലിംഗത്തിലും പൂശി യഥാവിധി പൂജകൾ നടത്തി
 നിത്യേനയുള്ള പൂജ കഴിഞ്ഞ ശംബരൻ പ്രസാദം നൽകാനായി തന്റെ പ്രിയ പത്നിയെ വിളിച്ചു 'അത്ഭുതമെന്ന് പറയട്ടെ വേടത്തി ചിരിച്ചു കൊണ്ട് രണ്ട് കൈകളും നീട്ടി പ്രസാദം ഏറ്റുവാങ്ങാൻ തൊട്ടരുകിൽ നില്കുന്നു ആശ്രമത്തിനൊപ്പം തന്റെ പ്രിയ പത്നിയേയും അഗ്നിക്കിരയാക്കിയ കാര്യം ഓർമ്മിച്ചു പോയി. 


     അത്ഭുത മൂറുന്ന മിഴികളോടെ തന്നെ തന്നെ നോക്കി നിൽക്കുന്ന വേടനോടായിoവടത്തി പറഞ്ഞു 

   " അല്ലയോനാഥാ! ചുടല ഭസ്മം ലഭിക്കാതെ വന്നതി   നാൽ ശിവപൂജഒരിക്ക ലും മുടങ്ങരുത് എന്ന ചിന്തയിൽ ആശ്രമത്തോടെപ്പം എ ന്നെയും അഗ്നിക്കിരയാക്കി് യെങ്കീലും ആ തീജ്വാലകൾ എന്നെ സ്പർശിച്ചതേയില്ല. ആ ശ്രമം കത്തിയ മരുമ്പോൾ പിന്നീട് എന്തുണ്ടായി എന്ന് എനിയ്ക്കു ഓർമ്മയില്ല. അങ്ങയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്.. ഈ അത്ഭുതങ്ങൾക്കെല്ലാം കാരണം മുടങ്ങാതെ അങ്ങു ചെയ്തു വന്ന ശിവലിംഗ പൂജയുടെ മാഹാത്മ്യമൊന്നു തന്നെയാണ് എന്ന് എനിക്ക് ബോദ്ധ്യമായി. വേടത്തിയുടെ വാക്കുകൾ കേട്ട ശംബരൻ അതീവസന്തുഷ്ടനായി.ശിവലിംഗ പൂജയുടെ മാഹാത്മ്യം നേരിട്ടറിഞ്ഞ ഇരുവരും ഭക്തി പുരസ്സരം ശ്രീ പരമേശ്വരനെ സ്തുതിച്ചു - ക്ഷണനേരം കൊണ്ട് പുഷ്പകവിമാനത്തിൽ നിന്നിറങ്ങിയ ശിവ ഭൂതങ്ങൾ ശംബര നേയും പത്നിയേയും വഹിച്ചുകൊണ്ട് ശിവലോകത്തേക്ക് പോയി 

ശക്തിക്കനുസരിച്ച് ആണങ്കിലും മുടങ്ങാതെ ശിവലിംഗ പൂജ നിർവഹിച്ച ശംബരനും പത്നീ യും അങ്ങനെ ശിവപാദ മൂലം പ്രവേശിക്കയുണ്ടായി. ശംബ ചരിതം മറ്റേതിനേക്കാളും ഭക്തിയാണ് അത്യുത്തമം എന്ന് നമ്മേ ഓർമ്മിപ്പിക്കുന്നു


ലളിത കൈമൾ

ശരീരം വെറും ഉപാധി - ശുഭചിന്ത



ലോകത്തിനുവേണ്ടി സ്വന്തം ജീവിതം ഹോമിക്കാന്‍ തയ്യാറായി വരുന്ന മഹാത്മാക്കളുണ്ട്‌. അവരാണ്‌ ലോകവ്യവഹാരങ്ങളില്‍ പങ്കെടുക്കുന്നതും സാധകരെ സാക്ഷാത്ക്കാരത്തിലേക്ക്‌ നയിക്കുന്നതും. അവരുടെ വാക്കും പ്രവൃത്തിയും ജനങ്ങള്‍ക്ക്‌ മാതൃകയായിരിക്കും.

നിത്യാനിത്യവിവേകമെന്തെന്ന്‌ നമുക്ക്‌ അവരുടെ പ്രവൃത്തികള്‍ കണ്ട്‌ മനസ്സിലാക്കാം. ബ്രഹ്മത്യം ജഗന്മിഥ്യ എന്ന ബോധത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ്‌ അവര്‍ ഈ ലോകത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. ലോകത്തിന്റെ നിയമങ്ങള്‍ അനുസരിച്ചുകൊണ്ടും, അതേസമയം അതിന്റെ മിഥ്യാത്വം അറിഞ്ഞുകൊണ്ട്‌ തത്വത്തില്‍ മുറുകെപ്പിടിച്ചുകൊണ്ടും നിഷ്കാമമായി കര്‍മം ചെയ്യേണ്ടതെങ്ങനെയെന്ന്‌ അവര്‍ നമുക്ക്‌ കാണിച്ചുതരുന്നു. ഈ നിയമങ്ങള്‍ അവരനുസരിക്കുന്നത്‌ ജനങ്ങള്‍ക്ക്‌, പ്രത്യേകിച്ച്‌ സാധകര്‍ക്ക്‌ വഴികാട്ടാനാണ്‌.

അവര്‍ക്ക്‌ ശരീരം വെറും ഉപാധിയാണെന്ന അനുഭവമുണ്ട്‌. നമുക്ക്‌ അത്‌ ബുദ്ധിയിലുള്ള അറിവായിട്ടേ ഉള്ളൂ. അതുകൊണ്ട്‌ വിവേകത്തോടെയുള്ള കര്‍മം നമ്മളെ സംബന്ധിച്ച്‌ ഒഴിച്ചുകൂടാന്‍ പറ്റുന്നതല്ല. സാധകന്‍ ഓരോ പ്രവൃത്തിയിലും നിത്യമേത്‌ അനിത്യമേത്‌, ലക്ഷ്യപ്രാപ്തിക്ക്‌ സഹായിക്കുന്നതേത്‌, അതിന്‌ തടസമാകുന്നതേത്‌ എന്നിങ്ങനെ വിചാരം ചെയ്തുനോക്കേണ്ടത്‌ അത്യാവശ്യമാണ്‌.


– മാതാ അമൃതാനന്ദമയി ദേവി


Sunday, December 3, 2017

കലിയുഗവരദന്റെ മഹിമകളിലൂടെ – 2



ഗൃഹസ്ഥാശ്രമിയായ ശ്രീധര്‍മ്മശാസ്താവ് എന്ന സങ്കല്‍പ്പമാണ് ഇന്ന് അവതരിപ്പിക്കുന്നത്. ശാസ്താവിന്റെ അവതാരമായ അയ്യപ്പന്‍ നിത്യബ്രഹ്മചാരിയാണ്. കേരളത്തിലെ ശാസ്താക്ഷേത്രങ്ങളില്‍ ബാലശാസ്താ, അയ്യപ്പ സങ്കല്‍പ്പങ്ങള്‍ക്കാണു പ്രാമുഖ്യം കൂടുതല്‍. ശബരിമലയിലെ പ്രതിഷ്ഠാസങ്കല്‍പ്പം  തപസ്വിയായ ശാസ്താവിന്റേതാണ്. എന്നാല്‍  ഗൃഹസ്ഥാശ്രമിയായ ധര്‍മ്മശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളും അപൂര്‍വമായി കേരളത്തിലുണ്ട്.



പ്രഭാദേവി എന്ന പത്‌നിയോടും സത്യകന്‍ എന്ന പുത്രനോടും കൂടിയ ശാസ്താവാണു ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ക്ഷേത്രത്തിലെ മൂര്‍ത്തി. ശാസ്താവിന്റെ മുഖ്യ ധ്യാനശ്ലോകത്തിലും പ്രഭയേയും സത്യകനേയും സ്മരിക്കുന്നുണ്ട്.



സ്‌നിഗ്ദ്ധാരാള വിസാരികുന്തളഭരംസിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജല്‍ പത്ര സുക്‌നുപ്ത കുണ്ഡലമഥേഷ്വിഷ്വാസഭൃദ്ദോര്‍ദ്വയം
നീലക്ഷൗമവസം നവീനജലദശ്യാമം പ്രഭാസത്യക-
സ്ഫായല്‍ പാര്‍ശ്വയുഗം സുരക്ത സകലാകല്പം സ്മരേദാര്യകം



പ്രഭ എന്നാല്‍ ശോഭ (കാന്തി) എന്നും സത്യകന്‍ എന്നാല്‍ നേരുള്ളവന്‍ (സത്യം വ്രതമായി സ്വീകരിച്ചവന്‍) എന്നും അര്‍ത്ഥം. ധര്‍മ്മത്തിന്റെ പ്രഭയില്‍ നിന്നും ഉത്ഭവിക്കുന്നത് സത്യം ആവാതെ തരമില്ലല്ലോ. പ്രഭാവതി എന്നും പ്രഭാദേവി വിളിക്കപ്പെടുന്നു. ത്രിനേത്രയും വീണാധാരിണിയും ആയാണു പ്രഭാദേവിയെ വര്‍ണ്ണിക്കാറ്. ഭക്തര്‍ക്ക് ഐശ്വര്യദായിനിയാണു ദേവി.



രക്തരക്താംബരാകല്‍പസ്വരൂപാം കാന്തയൗവനാം
ധൃതവീണാം പ്രഭാം വന്ദേ ദേവീം രക്താം ത്രിലോചനാം
ഭൂതാധിപഭാര്യായൈ ഭൂതിദായൈ ദിനേദിനേ
ഭവാന്യൈ ഭവഭക്തായൈ പ്രഭായൈ തേ നമോ നമഃ

എന്ന് പ്രഭാദേവിയേയും


ഭൂതാധിപതനൂജായ ഭൂതിദായാര്‍ത്തിഹാരിണേ
ശരകാര്‍മ്മുകഹസ്തായ സത്യകായ നമോനമഃ

എന്ന് സത്യകനേയും വന്ദിച്ചു വരുന്നു

പൂര്‍ണ്ണാദേവി, പുഷ്‌കലാദേവി എന്നീ ഭാര്യമാരോടുകൂടിയവനായും ശാസ്താവിനെ ആരാധിക്കാറുണ്ട്.


ശ്രീമച്ഛങ്കരനന്ദനം ഹരിസുതം കൗമാരമാരാഗ്രജം
ചാപം പുഷ്പശരാന്വിതം മദഗജാരൂഢം സുരക്താംബരം
ഭൂതപ്രേതപിശാചവന്ദിതപദം ശ്മശ്രുസ്വയാലംകൃതം
പാര്‍ശ്വേപുഷ്‌ക്കലപൂര്‍ണ്ണകാമിനിയുതം ശാസ്താമഹേശം ഭജേ


പൂര്‍ണ്ണതയുടെ പ്രതീകമാണു പൂര്‍ണ്ണാദേവി. പുഷ്‌കലത്വത്തിന്റെ (സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ) പ്രതീകമാണു പുഷ്‌കലാദേവി. എവിടെ ധര്‍മ്മം പരിപൂര്‍ണ്ണമായി പരിലസിക്കുന്നുവോ അവിടെ പൂര്‍ണ്ണതയും ഐശ്വര്യവും ഉണ്ടാകും എന്നു സൂചിപ്പിക്കുകയാണു പൂര്‍ണ്ണാപുഷ്‌കലാസമേതനായ ധര്‍മ്മശാസ്താസങ്കല്‍പ്പത്തിലൂടെ. പൂര്‍ണ്ണാപുഷ്‌കലാദേവിമാരുടെ സമന്വയഭാവമാണു പ്രഭാദേവി. പൂര്‍ണ്ണാപുഷ്‌ക്കലാസമേതനായി ഗൃഹസ്ഥാശ്രമത്തില്‍ വാഴുന്ന ശാസ്താവാണ് അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍.



ഗൃഹസ്ഥാശ്രമിയായ ശാസ്താസങ്കല്‍പ്പം തമിഴ്‌നാട്ടിലാണു കൂടുതല്‍ പ്രചരിച്ചിട്ടുള്ളത്. ശാസ്താതിരുക്കല്ല്യാണ മഹോത്‌സവങ്ങള്‍ പല തമിഴ്ശാസ്താക്ഷേത്രങ്ങളിലും ആചരിച്ചു വരുന്നു. ശാസ്താവിന്റെ വിവാഹം സംബന്ധിച്ച് തമിഴകത്തുള്ള ചില ഐതിഹ്യങ്ങള്‍ പങ്കുവയ്ക്കാം. ആര്യങ്കാവ് ക്ഷേത്രത്തില്‍ വച്ചാണു ശാസ്താവു പ്രഭാദേവിയെ വിവാഹം കഴിച്ചത് എന്ന് ഒരൈതിഹ്യം. സൗരാഷ്ട്രയില്‍ നിന്നും പാണ്ഡ്യരാജ്യത്തു കുടിയേറിയ ബ്രാഹ്മണ സമൂഹത്തിലെ ഒരു സംഘം തെങ്കാശിയില്‍ നിന്നും പന്തളത്തേയ്ക്ക് വരുന്നവഴിയില്‍ ആര്യങ്കാവുവെച്ച് കാട്ടാനകളുടെ ആക്രമണത്തിനു ഇരയായി. അവരുടെ പ്രാര്‍ത്ഥന ശ്രവിച്ച ശാസ്താവ് അവിടെ പ്രത്യക്ഷനായി കാട്ടാനകളെ അകറ്റി അവരെ രക്ഷിച്ചു. അതില്‍ സന്തുഷ്ടനായ ഒരു ബ്രാഹ്മണന്‍ തന്റെ പുത്രിയെ ശാസ്താവ് പത്‌നിയായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഭക്തന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച ശാസ്താവു പ്രഭാദേവിയെ പരിണയിച്ചു. ഇതിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ എല്ലാ വര്‍ഷവും ധനുമാസത്തില്‍ തൃക്കല്ല്യാണ മഹോത്‌സവം ആര്യങ്കാവു ക്ഷേത്രത്തില്‍ ആഘോഷിക്കുന്നു.



നേപ്പാള്‍ രാജാവിന്റെ പുത്രിയാണു പുഷ്‌കലാ ദേവിയെന്നും ചേരരാജപുത്രിയാണു പൂര്‍ണ്ണാദേവിയെന്നും ഒരൈതിഹ്യം. തന്റെ അഭ്യുന്നതിക്കായി നേപ്പാള്‍ രാജാവ് സ്വപുത്രിയെ തന്നെ ബലി കൊടുക്കുവാന്‍ തീരുമാനിച്ചു. ശിവഭക്തയായ പുഷ്‌ക്കല ഭഗവാനെ അഭയം  പ്രാപിച്ചു. ഭക്തയെ രക്ഷിക്കുവാന്‍ മഹാദേവന്‍ ശാസ്താവിനെ നിയോഗിച്ചു. ശാസ്താവിന്റെ വാക്കുകള്‍ കേട്ട് ഉദ്യമത്തില്‍ നിന്ന് പിന്തിരിഞ്ഞ രാജാവ് പുത്രിയെ ശാസ്താവിനു സമര്‍പ്പിച്ചു. ശാസ്താവു പുഷ്‌ക്കലയെ വിവാഹം ചെയ്തു.



ഒരു ചേരരാജാവിനെ വനത്തില്‍ വെച്ച് ദുഷ്ടശക്തികള്‍ ആക്രമിച്ചു. ഭീതനായ രാജാവ് ശാസ്താവിനെ സ്മരിച്ചു. ഭഗവാന്‍ അവരെ തുരത്തിയോടിച്ചു. ചേരരാജാവിന്റെ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹത്തിന്റെ പുത്രി പൂര്‍ണ്ണയെ ഭഗവാന്‍ പത്‌നിയായി സ്വീകരിച്ചു.


ഒരേ ദേവനെ വിവിധ രൂപത്തിലും (ബാല, കുമാര, ഗൃഹസ്ഥ, തപസ്വി) ഭാവത്തിലും (ശാന്ത, വീര, രൗദ്ര) ആരാധിക്കുക എന്നത് സനാതനധര്‍മ്മത്തിന്റെ അനേകായിരം സവിശേഷതകളില്‍ ഒന്നുമാത്രം.




സുകേഷ് പി. ഡി.
Email: sukeshpala@gmail.com Phone: 9847335299 Website: www.vaikhari.org Facebook: facebook.com/sukesh.pala




ശിവലിംഗം എന്നാല്‍ എന്താണ് ?



ചോദ്യം: ശിവലിംഗം എന്നാല്‍ എന്താണ്? 
ശിവലിംഗ തത്ത്വം വിശദീകരിക്കാമോ? 
ലിംഗം എന്നാല്‍ ലൈംഗികാവയവം അല്ലേ?
ഒരു ലൈംഗികാവയവത്തെ  ആണോ ഹൈന്ദവര്‍ ആരാധിക്കുന്നത്?


ഉത്തരം:

ശിവം = മംഗളം, ലിംഗം = ബാഹ്യലക്ഷണം.

ശിവലിംഗം എന്ന് പറഞ്ഞാന്‍ ശിവം ലിംഗ്യതേ ഇതി ശിവലിംഗം. ശിവം എന്നാല്‍ മംഗളം എന്നര്‍ത്ഥം. മംഗളത്തെ സൂചിപ്പിക്കുന്നതെന്തോ  അതിനെയാണ് ശിവലിംഗം എന്ന് പറയുന്നത്. ‘ലിംഗം’ എന്ന വാക്കിന്റെ അര്‍ത്ഥം ‘ലിംഗ്യതേ ഇതി ലിംഗം’ അതായത് സൂചിപ്പിക്കുന്നത് എന്തോ അത് ലിംഗം. സാധാരണ ഭാഷയില്‍ ലിംഗ ശബ്ദത്തിനു ബാഹ്യ ലക്ഷണം എന്നാണ് അര്‍ത്ഥം. ഒരു സംന്യാസിയുടെ ലക്ഷണം എന്തെന്ന് ചോദിച്ചാല്‍ ജ്ഞാനവും വൈരാഗ്യവുമാണ്. എന്നാല്‍ ഒരു സംന്യാസിയുടെ ലിംഗം (ബാഹ്യലക്ഷണം) എന്തെന്നു ചോദിച്ചാല്‍ കാഷായം, മുണ്ഡനം തുടങ്ങിയവയൊക്കെ പറയാം. അതുപോലെ ഒരു ബ്രഹ്മചാരിയുടെ ലിംഗമെന്തെന്നു ചോദിച്ചാല്‍ ശിഖയാണ് (തലയുടെ പിന്‍ ഭാഗത്ത്‌ നീട്ടി വളര്‍ത്തിയ മുടി) എന്നു പറയാം. അങ്ങിനെ എല്ലാവര്‍ക്കും ഓരോ ലിംഗം ഉണ്ട്. വാനപ്രസ്ഥന്റെ ലിംഗം എന്തെന്ന് ചോദിച്ചാല്‍  ജടയാണ് എന്ന് പറയാം. യഥാര്‍ത്ഥ ലക്ഷണം കുറെ കൂടി സൂക്ഷ്മമാണ്. ബാഹ്യ ലക്ഷണമാണ് ലിംഗം. അപ്പോള്‍ ശിവം ലിംഗ്യതേ ഇതി ശിവലിംഗം എന്ന് പറഞ്ഞാല്‍ ശിവത്തെ അഥവാ മംഗളത്തെ സൂചിപ്പിക്കുന്നത് എന്നര്‍ത്ഥം.

എന്താണിത്? ഉപാസനാ തലത്തില്‍ എന്താണിതിന്റെ പ്രാധാന്യം?

ഈശ്വരനു പ്രതിമയില്ല. ‘ന തസ്യ പ്രതിമാ അസ്തി’, അവനു പ്രതിമയില്ല. എന്തുകൊണ്ടെന്നാല്‍, ‘അശബ്ദ അസ്പര്‍ശ അരൂപമവ്യയം’. ശബ്ദമില്ല, സ്പര്‍ശമില്ല, രൂപമില്ല, രസമില്ല. അപ്പോള്‍ ശബ്ദസ്പര്‍ശരൂപരസഗന്ധാദി തത്വങ്ങളൊന്നുമില്ലാത്ത അല്ലെങ്കില്‍ വകഭേദങ്ങളൊന്നുമില്ലാത്ത പരമ ഈശ്വര തത്വത്തെ അത്യന്ത സൂക്ഷ്മബുദ്ധിയായ ഒരു വ്യക്തിക്ക് അനുസന്ധാനം ചെയ്യുവാന്‍ കഴിഞ്ഞേക്കാം. പക്ഷെ ജനസാമാന്യത്തിനു അഥവാ സാധാരണ ജനങ്ങള്‍ക്ക്‌, ആ ഒരു നിര്‍ഗുണ നിരാകാരമായ തത്വത്തെ അനുസന്ധാനം ചെയ്യുവാന്‍ കഴിയില്ല. അപ്പോള്‍ അപാരകൃപാവാന്മാരായ നമ്മുടെ ഋഷീശ്വരന്മാര്‍ എല്ലാവര്‍ക്കും ഉപാസിച്ചുയരാനുള്ള ചില സങ്കേതങ്ങളെ തന്നു. അവയാണ്‌ നാമ സഹായം, രൂപ സഹായം എന്നിവ. അതായത് നാമ രൂപങ്ങളുടെ സഹായത്തെ വിഗ്രഹങ്ങളിലൂടെ സ്വീകരിച്ചു. ‘വിഗ്രഹം’ എന്ന് പറഞ്ഞാല്‍ ‘വിശേഷേണ ഗ്രാഹയതി’. വിശേഷേണ നമ്മെ ഗ്രഹിപ്പിക്കുന്നതെന്തോ അതാണ്‌ വിഗ്രഹം. 


കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അദ്ധ്യാപകന്‍ നമ്മെ എണ്ണം പഠിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ കൈവിരലുകള്‍ ഉപയോഗിക്കുവാന്‍ ഉപദേശിച്ചു. അങ്ങിനെ നമുക്ക് സംഖ്യകളും എണ്ണവും എളുപ്പം മനസ്സിലായി. വിരലുകളുടെ സഹായത്തോടെ നമ്മള്‍ സംഖ്യകളെ  കൂട്ടുകയും കുറക്കുകയും ചെയ്തു. കൈ വിരലുകള്‍ ഉപയോഗിച്ച്പത്ത് വരെയും പിന്നെ കാല്‍ വിരലുകളെ കൂട്ടി ഇരുപത് വരെയും കുട്ടികള്‍ ചെറിയ ക്ലാസ്സുകളില്‍ എണ്ണം പഠിച്ചു. എന്നാല്‍ അതെ കുട്ടികള്‍ വലിയ ക്ലാസുകളില്‍ എത്തുമ്പോള്‍ വിരലുകളുടെ സഹായമില്ലാതെ തന്നെ വലിയ സംഖ്യകള്‍ കൂട്ടാനും, കുറക്കാനും ഗുണിക്കാനും ആയാസരഹിതമായി ചെയ്യുവാന്‍ പഠിച്ചു. ഇവിടെ അമൂര്‍ത്തമായ സംഖ്യ എന്ന സങ്കലപ്പത്തിനു എപ്രകാരം മൂര്‍ത്തമായ വിരലുകളുടെ സഹായം ഒരു കുട്ടി സ്വീകരിച്ചുവോ അതുപോലെ അമൂര്‍ത്തമായി ഇരിക്കുന്ന ഈശ്വര തത്വത്തെ ഉപാസന ചെയ്യുന്നതിന് മൂര്‍ത്തങ്ങളായ വിഗ്രഹങ്ങളെ, നാമ, രൂപ വിഗ്രഹങ്ങളെ നാം സ്വീകരിക്കുന്നു. അത് വ്യത്യസ്തങ്ങളായ സത്വ, രജ, തമോ ഗുണഭേദമനുസരിച്ചിട്ടുള്ള ദേവതകള്‍ക്ക് അതിനനുസരിചിട്ടുള്ള വിഗ്രഹഭേദങ്ങളുണ്ട്. ഋഷീശ്വരന്മാര്‍ ദര്‍ശിച്ചു നിര്‍ദേശിച്ചിട്ടുള്ള ധ്യാനശ്ലോകങ്ങള്‍ക്കനുസരിച്ചാണ് അത്തരം ഓരോ വിഗ്രഹങ്ങളും രൂപകല്പന ചെയ്യുന്നത്. വ്യത്യസ്തമായ ദേവതാരൂപങ്ങളെല്ലാം തന്നെ ഈ ധ്യാനശ്ലോകങ്ങള്‍ക്കനുസരിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. അവയെല്ലാം  സഗുണമാണ്, സാകാരമാണ് ഒന്നു കൂടെ സ്പഷ്ടമായി പറഞ്ഞാല്‍ സകലീകൃതമാണ്, അംഗപ്രത്യംഗങ്ങളോട് കൂടിയതാണ്. അങ്ങനെയുള്ള വിഗ്രഹങ്ങളിലൂടെ ഞാന്‍ ദേവതകളെ ഉപാസിക്കുന്നു. ആ ദേവതകളിലൂടെ ഈശ്വരന്‍ ലക്ഷീകരിക്കപ്പെടുന്നു. ഇങ്ങനെ സഗുണ സാകരമായ, സകലീകൃതമായ ഉപാസനാ പദ്ധതികളാണ് ക്ഷേത്രങ്ങളിലെല്ലാം തന്നെ പ്രചരിക്കുന്നത്. അതിലൂടെ മനുഷ്യന്‍ ഏകാഗ്രതയെ, ശുദ്ധിയെ നേടുന്നു. ഇതാണ് ക്ഷേത്രോപാസനയുടെ അടിസ്ഥാനം.



ശിവലിംഗത്തിനു അവയവങ്ങള്‍ സങ്കല്‍പ്പിക്കാമോ? ഉദാഹരണമായി ശിവലിംഗത്തിനു മുഖച്ചാര്‍ത്തു തുടങ്ങിയവ അണിയിക്കാമോ?


ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ മാത്രമല്ല വിശിഷ്ഠങ്ങളായ മന്ത്രങ്ങള്‍, അത്യന്ത സൂക്ഷ്മ ഉപാസനാ ശക്തിയോടുകൂടിയ ആചാര്യന്റെ അഥവാ തന്ത്രിയുടെ സങ്കല്‍പ്പങ്ങള്‍, അനേകം ഉപാസകന്മാരുടെ സങ്കല്‍പ്പങ്ങള്‍ ഇവയെല്ലാം സമ്മേളിക്കുന്നു. അടിസ്ഥാനപരമായി നോക്കുമ്പോള്‍ ക്ഷേത്രം ഒരു പ്രതീകമാണ്, വിഗ്രഹമാണ്‌. എന്നാല്‍ കേവലം അതൊരു വിഗ്രഹമല്ലതാനും. അവിടെ മന്ത്ര ചൈതന്യം പറയേണ്ടതുണ്ട്, ഉപാസനാനിഷ്ഠനായ തന്ത്രിയുടെ സങ്കല്‍പം പറയേണ്ടതുണ്ട്, അനേകായിരം ഉപാസകന്മാരുടെ സങ്കല്പങ്ങള്‍ പറയേണ്ടതുണ്ട്. ഇവയില്ലാം വച്ച് ഏറ്റവും പ്രധാനം മന്ത്രമാണ്. ക്ഷേത്രം ഒരു പ്രതീകമാണെന്ന് ആദ്യമേ പറയുന്നുവെങ്കിലും അത് വെറുമൊരു പ്രതീകമല്ല. ഇങ്ങനെയുള്ള ഉപാസനാ പദ്ധതി, അംഗ പ്രത്യംഗങ്ങളോടു കൂടിയ, തികച്ചും മാനുഷിക ഭാവത്തോടു കൂടിയ വിഗ്രഹങ്ങള്‍ എന്നിവയില്‍ നിന്നും ആരംഭിച്ച് ക്രമികമായി ഉയര്‍ന്ന്, സര്‍വ്വ വിഗ്രഹങ്ങള്‍ക്കും ഉപരിയുള്ള പരമമായ സത്യാനുസന്ധാനത്തിലേക്ക് നമ്മെ നയിക്കുന്നുണ്ട്‌. ക്ഷേത്രോപാസനയിലൂടെ തന്നെ സകല ഉപാസനകളെയും അതിക്രമിക്കുവാന്‍ ഒരാള്‍ക്ക്‌ സാധിക്കും.


ഇത്രയും മനസ്സിലാക്കിയെങ്കില്‍ പറയട്ടെ, സഗുണസാകാരമായ തലത്തിനും, നിര്‍ഗുണ നിരാകാരമായ തലത്തിനും ഇടക്കുള്ള ഒരു ഘട്ടമാണ് നാം ശിവലിംഗോപാസനയില്‍  കാണുന്നത്. അവിടെ വിഗ്രഹമുണ്ട്, പക്ഷെ വിഗ്രഹത്തിന് അവയവങ്ങള്‍ ഇല്ല. ശിവലിംഗ സങ്കല്പത്തില്‍ അതിനു ആദിയും അന്തവും  ഇല്ലാത്തതാണ്. ശിവലിംഗം എന്നാല്‍ ഒരു പീഠത്തില്‍ ആദ്യന്തരഹിതമായ ഒരു വിഗ്രഹം ഇറക്കി വച്ചിരിക്കുകയാണ്. ആ ശിവലിംഗത്തിന് ഒരു പ്രത്യേക ആകാരമുണ്ട് എന്നു പറയാന്‍ സാധിക്കില്ല. അത് ദീര്‍ഘമല്ല, ചതുരമല്ല, വൃത്തവുംമല്ല. ഈ ശിവലിംഗോപാസന സാധാരണയായിട്ടുള്ള  സഗുണ സാകരാമായ ഉപാസനക്ക് ഒരു പടി ഉയര്‍ന്നതും എന്നാല്‍ നിര്‍ഗുണ നിരാകാര തത്ത്വാനുസന്ധാനം ആയിട്ടില്ലാത്തതുമായ ഒരു തലത്തിലെ ഉത്കൃഷ്ടമായ ഉപാസനയാണ്.
പക്ഷെ നമ്മള്‍ പലപ്പോഴും ഈ ഉത്കൃഷ്ടതലത്തില്‍ നിന്നും ശിവലിംഗോപാസനയെ ഇറക്കികൊണ്ടുവരുന്നു. ശിവലിംഗത്തിനു കണ്ണും, കാതും, മൂക്കും ഒക്കെ വച്ച് നാം അവയെ അലങ്കരിക്കുന്നു. അതിലും ഭേദം ധ്യാനമഗ്നനായ ശിവന്റെ വിഗ്രഹമാണ്‌ അല്ലെങ്കില്‍ നൃത്തമാടുന്ന നടരാജ രൂപമാണ്. ഉന്നതമായ ശിവലിംഗോപാസനയെ നാം ഒരിക്കലും ഇറക്കി കൊണ്ടു വരരുത്.


( 2013 നവംബര്‍ മാസത്തില്‍ എറണാകുളം TDM ഹാളില്‍ വച്ച് നടത്തിയ ഉപനിഷത്ത് വിചാരസത്രത്തിലെ ഒരു ചോദ്യത്തിന് കുളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദ പുരി  നല്‍കിയ മറുപടി.)

പരാജയം വിജയം - ശുഭചിന്ത



നാം നമ്മുടെ ബാഹ്യശരീരത്തെ വൃത്തിയാക്കുന്നു; സോപ്പ്‌ തേക്കുന്നു; സുഗന്ധം പുരട്ടുന്നു; പൗഡറിടുന്നു; അഴക്‌ കൂട്ടുന്നു; താലോലിക്കുന്നു. എന്നാല്‍ നമ്മുടെ ആന്തരശരീരത്തിന്റെ വൃത്തിഹീനതയെപ്പറ്റി ശ്രദ്ധിക്കാനുള്ള സമയമോ ക്ഷമയോ നമുക്കില്ലാതെ പോവുന്നു. അതേസമയം നമുക്കേവര്‍ക്കുമറിയാം, സ്വഭാവമാണ്‌ മനുഷ്യന്റെ മേന്മയെന്ന്‌. ഇത്‌ എത്രയും വ്യസനകരമായ ഒരവഗണനയാണ്‌. ഇത്‌ വേദനാജനകമായ ഒരാത്മനിന്ദയല്ലാതെ മേറ്റ്ന്താണ്‌? നമ്മുടെ പരാജയങ്ങള്‍ നമ്മുടെ വിജയങ്ങളെന്നതുപോലെതന്നെ നമ്മുടെ സൃഷ്ടികളാണ്‌.


– സ്വാമി ചിന്മയാനന്ദന്‍


Saturday, December 2, 2017

കലിയുഗവരദന്റെ മഹിമകളിലൂടെ – ധര്‍മ്മശാസ്താവ് എന്ന നാമപ്പൊരുള്‍ (1)



ayappan1

ഭൂതനാഥ സദാനന്ദ സര്‍വ്വഭൂതദയാപര  രക്ഷ രക്ഷ മഹാബാഹോ ശാസ്‌ത്രേ തുഭ്യം നമോ നമഃ


 ദക്ഷിണഭാരതത്തെ ഒന്നാകെ ശരണഘോഷം കൊണ്ടു മുഖരിതമാക്കുന്ന മണ്ഡലമകരവിളക്കു കാലം ആരംഭിച്ചിരിക്കുന്നു . തത്വമസിപ്പൊരുളായ ശ്രീധര്‍മ്മശാസ്താവിനു മുന്നില്‍ സമസ്തവും സമര്‍പ്പിച്ച് വ്രതവിശുദ്ധിയോടെ ഹൈന്ദവ ഭവനങ്ങള്‍ ദേവാലയങ്ങളാകുന്ന നാളുകള്‍ വരവായി. ഈ പുണ്യദിനങ്ങളെ സാര്‍ത്ഥകമാക്കുന്നതിന് ശാസ്താവിന്റെ മഹിമകളേക്കുറിച്ച് വിശദമാക്കുന്ന ഒരു പരമ്പര ഇന്നു മുതല്‍ ആരംഭിക്കുകയാണ്.


സര്‍വമംഗള സ്വരൂപനായ ഭഗവാന്‍ ശ്രീപരമേശ്വരന്റേയും വിശ്വസംരക്ഷകനായ ഭഗവാന്‍ മഹാവിഷ്ണുവിന്റേയും ശക്തി ഒന്നു ചേര്‍ന്ന ദിവ്യാവതാരമാണു കലിയുഗവരദനായ ശ്രീധര്‍മ്മശാസ്താവ്. അധര്‍മ്മം നടമാടുന്ന കലിയുഗത്തില്‍ സജ്ജനങ്ങളെ സംരക്ഷിക്കുവാന്‍ നിലകൊള്ളുന്ന ധര്‍മ്മജ്യോതിസ്സാണു ശാസ്താവ്. അയ്യനായും, അയ്യനാരായും, അയ്യപ്പനായും ഭക്തകോടികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന താരകസ്വരൂപന്റെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത മഹിമകളിലൂടെ ഒരു യാത്രയാരംഭിക്കുകയാണ്.


ഹരിഹരപുത്രനായ ഈ ദേവനു ധര്‍മ്മശാസ്താവ് എന്ന നാമധേയം നല്‍കിയതിന്റെ സാംഗത്യം നോക്കാം. ‘ധര്‍മ്മസ്യ ശാസനഃകര്‍ത്താ ഇതി ധര്‍മ്മശാസ്താ’ എന്ന് ധര്‍മ്മശാസ്താ ശബ്ദത്തെ വ്യാഖ്യാനിക്കാം. പുണ്യം ചെയ്തവരാല്‍ ധരിക്കപ്പെടുന്നതാണു ധര്‍മ്മം (ധരതി ലോകാന്‍ ധ്രിയതേ പുണ്യാത്മഭിരിതി വാ). നിയമനിഷ്ഠമായ സദാചാരാനുഷ്ഠാനമാണു ധര്‍മ്മം. സകലരുടേയും സംസാരബന്ധത്തെ അകറ്റുന്നതാണു ധര്‍മ്മം. ധര്‍മ്മാനുഷ്ഠാനത്തിലൂടെ ശ്രേയസ്സുണ്ടാകുന്നു. ധൈര്യം, ക്ഷമ, ദമം, അസ്‌തേയം, ശൗചം, നിഗ്രഹം, ലജ്ജ, വിദ്യ, സത്യം, അക്രോധം എന്നിവയാണു ധര്‍മ്മത്തിന്റെ പത്ത് ലക്ഷണങ്ങള്‍ (ഈ പത്തു ലക്ഷണങ്ങളോടും കൂടിയ ധര്‍മ്മം അനുഷ്ഠിക്കുന്നതിലൂടെ ധര്‍മ്മശാസ്താവിലേക്കു നാം എത്തുന്നു. ഈ ധര്‍മ്മാനുഷ്ഠാനം പ്രായോഗികവല്‍ക്കരിക്കപ്പെട്ടതാണു നമ്മുടെ മണ്ഡലവ്രതം എന്നു നിസ്സംശയം പറയാം. ഇതേക്കുറിച്ച് തുടര്‍ന്നുള്ള ദിനങ്ങളില്‍ വിശദമാക്കുന്നതാണ്).


ശാസ്താ (ശാസ്താവ് എന്ന് മലയാള പ്രയോഗം) ശബ്ദത്തിനു രാജാവ് (ഭരണകര്‍ത്താവ്), ആചാര്യന്‍ (ഉപാധ്യായന്‍), ശാസകന്‍ (ശിക്ഷിക്കുന്നവന്‍), പിതാവ് എന്നിങ്ങനെയെല്ലാം അര്‍ത്ഥം പറയാം. ധര്‍മ്മത്തെ സംരക്ഷിക്കുന്നവന്‍, ധര്‍മ്മത്തെ പഠിപ്പിക്കുന്നവന്‍, ധര്‍മ്മച്യുതി വരുത്തുന്നവരെ ശിക്ഷിക്കുന്നവന്‍ (ഹിംസാദികളായ അധര്‍മ്മങ്ങള്‍ ചെയ്യുന്നവരെ ശാസിച്ച് സന്‍മാര്‍ഗ്ഗനിഷ്ഠരാക്കുന്നവന്‍), ധര്‍മ്മത്തെ പരിപോഷിപ്പിക്കുന്നവന്‍ എന്നീ അര്‍ത്ഥങ്ങള്‍ നമുക്കു സ്വീകരിക്കാം. ശാസനഃകര്‍ത്താ എന്നതിനു നേര്‍വഴികാണിക്കുന്നവന്‍ എന്നും അര്‍ത്ഥമുണ്ട്. അപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗമാകുന്ന നേര്‍വഴികാണിക്കുന്നവനാണു ധര്‍മ്മശാസ്താവ്. തത്ത്വമസി (തത് ത്വം അസി-  അതു നീയാകുന്നു) എന്ന ശാശ്വതസത്യത്തിലേക്ക്; ജീവാത്മാവും പരമാത്മാവും ഒന്നു തന്നെയെന്ന അദ്വൈത തത്വത്തിലേക്ക് നേര്‍വഴികാണിക്കുന്നവനാണ് ധര്‍മ്മശാസ്താവ്.



സുകേഷ് പി. ഡി.
Email: sukeshpala@gmail.com Phone: 9847335299 Website: www.vaikhari.org Facebook: facebook.com/sukesh.pala


ശിവപുരാണം




പതിനെട്ട് പുരാണങ്ങളിൽ ഒന്നാണ് ശിവപുരാണം. ഇതിൽ പന്ത്രണ്ട് സംഹിതകളിലായി ഒരു ലക്ഷം ശ്ലോകങ്ങളുണ്ട്. ഇതിനെ വേദവ്യാസൻ 2,40,000 ശ്ലോകങ്ങളായി വർദ്ധിപ്പിക്കുകയും ശിഷ്യനായ ലോമഹർഷനെ പഠിപ്പിക്കുകയും ചെയ്തതായി വിശ്വസിക്കുന്നു. 




ഓരോന്നിലുമുള്ള ശ്ലോകങ്ങൾ


വിന്ധ്യേശ്വര സംഹിത - 10,000

രുദ്ര സംഹിത - 8,000

വൈനായക സംഹിത - 8,000

ഉമാസംഹിത - 8,000

മാത്രി സംഹിത - 8,000

രുദ്രൈകാദശ സംഹിത - 13,000

കൈലാസ സംഹിത - 6,000

ശതരുദ്ര സംഹിത - 3,000

സഹസ്രകോടിരുദ്രസംഹിത - 11,000

കോടിരുദ്ര സംഹിത - 9,000

വയാവിയ സംഹിത - 4,000

ധർമ്മ സംഹിത - 12,000



#ഭാരതീയചിന്തകൾ

ത്രിപുരദഹനം - പുരാണകഥകൾ



ക്ഷിപ്രപ്രസാദിയായ ബ്രഹ്മാവിനെ തപസ്സുചെയ്ത് പ്രത്യക്ഷനാക്കുന്നതും ഇഷ്ടവരപ്രാപ്തി നേടുന്നതും  ത്രിമൂർത്തികളിൽ മറ്റു രണ്ട് പേരെയും പ്രസാദിപ്പിക്കുന്നതിലും ആയാസരഹിതമാണ്. തന്മൂലം അസുരന്മാര്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത് വരം നേടി മനുഷ്യരെയും ദേവന്മാരെയും തോല്പിച്ച് ലോകം സ്വാധീനത്തിലാക്കുന്ന അനേകം കഥകള്‍ പുരാണങ്ങളിലുണ്ട്. 



താരകാസുരന്റെ പുത്രന്മാർ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി എന്നിങ്ങനെയാണ്. ഇവർ ത്രിപുരന്മാർ എന്നറിയപ്പെട്ടു. ബ്രഹ്മാവിനെ തപസ്സുചെയ്ത് സന്തുഷ്ടനാക്കി ഇവർ യഥാക്രമം സ്വർണംകൊണ്ടും വെള്ളികൊണ്ടും ഇരുമ്പുകൊണ്ടും നിർമിച്ച് ചലിക്കുന്ന മൂന്ന് പുരങ്ങൾ (നഗരങ്ങൾ) തങ്ങൾക്കു ലഭിക്കണമെന്നും സ്വർഗത്തിലും, ഭൂമിയിലും, പാതാളത്തിലും യഥേഷ്ടം സഞ്ചരിക്കുന്ന അവ ആയിരം വർഷത്തിൽ ഒരിക്കൽമാത്രം ഒരുമിച്ചു പ്രത്യക്ഷപ്പെടുമ്പോൾ ഒറ്റ അമ്പുകൊണ്ട് അവയെ നശിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ തങ്ങൾക്കു നാശമുണ്ടാകാവൂ എന്നും വരം നേടി. തങ്ങളുടേതായ പുരങ്ങളിൽ യഥാക്രമം സ്വർഗം, ഭൂമി, പാതാളം എന്നിവിടങ്ങൾ അടക്കിവാണു. താരകാസുരന്റെ പുത്രന്മാരായ ത്രിപുരന്മാരെ കൊല്ലുക അത്ര എളുപ്പമായിരുന്നില്ല. മൂന്നു പുരങ്ങൾ വിമാനം പോലെ സഞ്ചരിക്കുന്നവയാണ്, ഓരോന്നിലും ഓരോരുത്തർ തങ്ങളുടെ സന്നാഹങ്ങളോടെ വസിച്ചുപോന്നു. വരലബ്ദിയാൽ ത്രിപുരന്മാർ ദേവന്മാരെ കൂടുതൽ ദ്രോഹിക്കാൻ തുടങ്ങി. ത്രിപുരന്മാരുടെ ശല്യം സഹിക്കവയ്യാതെയായപ്പോൾ ദേവന്മാർ അവരെ നിഗ്രഹിക്കുവാൻ ശിവനെ അഭയം പ്രാപിച്ചു. ഈ കർമ്മത്തിനു സാധാരണ ആയുധങ്ങൾ പോരാതെവന്നു.


മഹാമേരു പർവ്വതത്തെ ധ്വജസ്തംഭമാക്കിമാറ്റി. ഹൈന്ദവ വിശ്വാസപ്രകാരം മഹാമേരുവിന്റെ മുകളിലാണ് ദേവന്മാർ വസിക്കുന്നത്. ധ്വജസ്തംഭനൊപ്പം ദേവന്മാർ മുഴുവനും ശിവനു കൂട്ടിനെത്തി. മഹാവിഷ്ണുവിനെ അമ്പാക്കിമാറ്റി, അമ്പിന്റെ അറ്റത്ത് അഗ്നിദേവനും. അമ്പിന്റെ കടയ്ക്കൽ വായുദേവനും, വായു അമ്പിനെ കൂടുതൽ വേഗത്തിൽ നയിക്കും. ഭഗവാനു പുണ്യരഥമായി ഭൂമിദേവി, ശിവൻ സർപ്പപാദുകനായി ഭഗവാൻ ശിവൻ എഴുന്നള്ളി. പ്രപഞ്ചശക്തികളെല്ലാം പരമശിവന്റെ സഹായത്തിനെത്തി. ഭൂമി തേർത്തട്ടും സൂര്യചന്ദ്രന്മാർ ചക്രവും ദേവന്മാർ കുതിരകളും ബ്രഹ്മാവ് സാരഥിയുമായ രഥത്തിലാണ് പരമശിവൻ യുദ്ധത്തിനു പുറപ്പെട്ടത്. ആയിരം വർഷത്തിൽ ഒരിക്കൽമാത്രം ഒന്നിച്ചുവരുന്ന മൂന്ന് പുരങ്ങളെയും കാത്തുനിന്ന പരമശിവനുനേരേ സർവസന്നാഹങ്ങളോടുമൊത്ത് ത്രിപുരന്മാർ യുദ്ധസന്നദ്ധരായെത്തി. പരമശിവന്റെ വില്ലിന്റെ ദണ്ഡ് സംവത്സര സ്വരൂപമായ കാലവും ഞാണ് കാളരാത്രിയും അമ്പ് സാക്ഷാൽ മഹാവിഷ്ണുവുമായിരുന്നു. മന്ദരപർവതം അച്ചുകോലും മേരുപർവതം ധ്വജസ്തംഭവും മിന്നൽപ്പിണർ കൊടിക്കൂറയുമായിരുന്നത്രെ. (വാസുകിഎന്ന സർപ്പത്തെ വില്ലിനു ഞാണായികെട്ടി എന്നും ഇതരപുരാണങ്ങളിൽ കാണുന്നുണ്ട്).



ഇത്തരത്തിൽ ത്രിപുരന്മാരെ വധിച്ചതിനാലാണ് പരമശിവന് ത്രിപുരാന്തകൻ എന്ന പേരുണ്ടായത്.


അജ്ഞാനത്താലുണ്ടാകുന്ന അഹങ്കാരത്തിന്റെ പ്രതീകമായ ത്രിപുരന്മാരുടെ അഹങ്കാരം ശിവതത്ത്വത്തിന്റെ സഹായത്താൽ നശിക്കുന്നതും അതിന് മഹാവിഷ്ണുവും, ബ്രഹ്മാവും മറ്റു ദേവന്മാരും പ്രപഞ്ചശക്തികളും സഹായകരമായി വർത്തിക്കുന്നതും ആണ് കഥയിലെ ആന്തരാർഥമെന്ന് പണ്ഡിതന്മാർ വിലയിരുത്തുന്നു. 

Friday, December 1, 2017

കലിയുഗവരദന്റെ മഹിമകളിലൂടെ - 01

Untitled-34


ദക്ഷിണഭാരതത്തെ ഒന്നാകെ ശരണഘോഷം കൊണ്ടു മുഖരിതമാക്കുന്ന മണ്ഡലമകരവിളക്കു കാലം ആരംഭിച്ചിരിക്കുന്നു . ഈശ്വരനും ഞാനും ഒന്ന് എന്ന അദ്വൈതവേദാന്തരഹസ്യം മനസ്സിലുറപ്പിച്ച് തത്വമസിപ്പൊരുളായ ശ്രീധര്‍മ്മശാസ്താവിനു മുന്നില്‍ സമസ്തവും സമര്‍പ്പിച്ച് വ്രതശുദ്ധിയോടെ ഹൈന്ദവ ഭവനങ്ങള്‍ ദേവാലയങ്ങളാകുന്ന നാളുകള്‍ വരവായി.

ഈ പുണ്യദിനങ്ങളില്‍ കലിയുഗവരദനായ ശാസ്താവിന്റെ മഹിമകളേക്കുറിച്ച് വിശദമാക്കുന്ന ഒരു പരമ്പര തുടങ്ങുകയാണ്.

ശാസ്ത്യ സങ്കല്‍പം, ശാസ്താവിന്റെ രൂപം, പ്രഭ, സത്യക പൂര്‍ണ്ണാ പുഷ്‌കലാ സങ്കല്‍പങ്ങള്‍, ശാസ്താവിന്റെ വാഹനങ്ങള്‍ (കുതിര, ഗജം, പുലി) അമൃതകലശഹസ്തനും മഹാവൈദ്യനുമായ ശാസ്താവിന്റെ രോഗനിവാരണ ശക്തി, ശനിദോഷ നിവാരണം, രേവന്തന്‍ അയ്യന്‍ അയ്യനാര്‍ ബുദ്ധന്‍ വേട്ടയ്‌ക്കൊരുമകന്‍ തുടങ്ങിയവരുമായുള്ള താതരമ്യ പഠനങ്ങള്‍, യോഗപട്ടബന്ധനം, ചിന്മുദ്ര എന്നിവയുടെ തത്വം, കാവുകളിലേയും പൂരങ്ങളിലേയും ശാസ്താവിന്റെ സാന്നിധ്യം, ഭഗവതിക്കു വഴിമാറുകയും ഭഗവതിക്കു അകമ്പടിയാവുകയും ചെയ്ത ശാസ്താ സങ്കല്‍പം, ദേശവിളക്ക്, ആഴിയും പടുക്കയും, അയ്യപ്പന്‍ തീയാട്ട്, കളമെഴുത്തും പാട്ട്, ശാസ്താംപാട്ട് തുടങ്ങിയ ആചാരങ്ങള്‍, വ്യത്യസ്ത ധ്യാന ശ്ലോകങ്ങളില്‍ വിടരുന്ന ശാസ്ത്യരൂപം, ശചി രക്ഷക ഭാവം, ഭൂതനാഥ ഉപാഖ്യാനത്തെ ആസ്പദമാക്കി ശബരിമല അയ്യപ്പനേക്കുറിച്ചും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളേക്കുറിച്ചും ഉള്ള അറിവുകള്‍, പ്രധാന ശാസ്താക്ഷേത്രങ്ങളുടെ പ്രത്യേകതകളെക്കുറിച്ചുമുള്ള വിവരണങ്ങള്‍ ഇവയെല്ലാം  വായനക്കാര്‍ക്കു നല്‍കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.

ഇതുവരെ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
ധര്‍മ്മശാസ്താവ് എന്ന നാമപ്പൊരുള്‍ (1)
ഗൃഹസ്ഥാശ്രമിയായ ശാസ്താവ് (2)
ശാസ്താവിന്റെ വാഹനം (3)
യോഗപട്ടബന്ധനവും ചിന്മുദ്രയും (4)
വിദ്യാദായകനായ ശാസ്താവ് (5)
മഹാ വൈദ്യനായ ശാസ്താവ് (6)
സംരക്ഷകനായ അയ്യന്‍ (7)
മാര്‍ക്കണ്ഡേയനും വസിഷ്ഠനും ശാസ്താവും (8)
ശാസ്തൃ മൂലമന്ത്രം (9)
ശാസ്തൃഗായത്രീ മന്ത്രം (10)
സ്വാമിയേ ശരണമയ്യപ്പാ (11)
അഭിഷേകപ്രിയന്‍ (12)
നെയ്യഭിഷേകം (13)
കര്‍പ്പൂരപ്രിയന്‍ (14)
കിരാത ശാസ്താവും വേട്ടയ്‌ക്കൊരുമകനും (15)
ഹരിഹരപുത്രന്‍ (16)
ഹരിഹരപുത്രന്‍ (17)
ഹരിഹരസുതന്‍ (18)
ലളിതാപുത്രനും ഭൂതനാഥോപാഖ്യാനവും (19)
ഭൂതനാഥോപാഖ്യാനം : ഒന്നാം അദ്ധ്യായം (20)
ഭൂതനാഥോപാഖ്യാനം : ഒന്നാം അദ്ധ്യായം (21)
ഭൂതനാഥോപാഖ്യാനം : രണ്ടാം അദ്ധ്യായം (22)
ഭൂതനാഥോപാഖ്യാനം : രണ്ടാം അദ്ധ്യായം (23)
ഭൂതനാഥോപാഖ്യാനം : അഞ്ചാം അദ്ധ്യായം പൊന്നമ്പല നിര്‍മ്മാണം
ഭൂതനാഥോപാഖ്യാനം : ആറാം അദ്ധ്യായം മഹിഷീമര്‍ദ്ദകന്‍ (29)
പുലിവാഹനന്‍ (31)
ഭൂതനാഥ ഗീതാപ്രാരംഭം
ഭൂതനാഥഗീത സൃഷ്ടിപ്രകരണം (34)
ഭൂതനാഥോപാഖ്യാനം : ഒന്‍പതാം അദ്ധ്യായം ഭൂതനാഥഗീത: ഭക്തിലക്ഷണം (36)
ഭൂതനാഥോപാഖ്യാനം: അദ്ധ്യായം10; ശബരിമല യാത്രാവിധി (38)
ദശരഥസദ്ഗതിവര്‍ണ്ണനം
ഭൂതനാഥോപാഖ്യാനം : പന്ത്രണ്ടാം; അദ്ധ്യായം വിജയബ്രാഹ്മണ ചരിതം (42)
ദേവേന്ദ്രന്റെ ദുര്‍വ്വിചാരം ബ്രാഹ്മണര്‍ക്കുണ്ടായ ഗൗതമശാപം (44)
പമ്പാമാഹാത്മ്യം, ഭഗവദ്പൂജാക്രമം
ശബരിമല ക്ഷേത്രനിര്‍മ്മാണം
ശബരിമല ക്ഷേത്ര നിര്‍മ്മാണം
ശാസ്താവിന്റെ ധ്യാനശ്ലോകങ്ങളിലൂടെ
ശാസ്താവിന്റെ ധ്യാനശ്ലോകങ്ങളിലൂടെ (53)
പതിനെട്ട് പടികള്‍
കലിയുഗവരദന്റെ പതിനെട്ട് പടികള്‍ (55)
മകരസംക്രമം മകരവിളക്ക് മകരജേ്യാതി(57)
ശ്രീധര്‍മ്മശാസ്തൃസ്തുതിദശകം


സുകേഷ് പി. ഡി.
Email: sukeshpala@gmail.com Phone: 9847335299 Website: www.vaikhari.org Facebook: facebook.com/sukesh.pala

ശരണമന്ത്രത്തിന്റെ സ്വാധീനം

sabirimalaശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന സാധന ശരണം വിളിയാണ്. അത് ഭക്തി സാധനയിലെ പ്രധാന ശരണാഗതിയാണ്. ശരണം എന്നവാക്കിന് രക്ഷയെന്നും രക്ഷിതാവ് എന്നും അര്‍ത്ഥമുണ്ട്. ഈശ്വരനെ തന്റെ രക്ഷിതാവായി വെയ്ക്കുന്നതാണ്ശരണാഗതി. ശരണാഗതിയ്ക്ക് ആറ് അംഗങ്ങള്‍ ഉണ്ടെന്ന് വൈഷ്ണവ തന്ത്രത്തില്‍ പ്രതിപാദിയ്ക്കുന്നു.


1 ഉപാസ്യദേവതയായ ഈശ്വരന്‍ തനിക്കെപ്പോഴും അനുകൂലമാണെന്നു സങ്കല്‍പ്പിക്കുക.

2 ഈശ്വരസേവനത്തിന്പ്രതികൂലമായി നില്‍ക്കുന്നതെന്തും ഉപേക്ഷിയ്ക്കുക.

3എല്ലാ ആപത്തുകളില്‍നിന്നും സംസാര ദുഃഖങ്ങളില്‍നിന്നും ഈശ്വരന്‍ എന്നെ രക്ഷിയ്ക്കുമെന്ന് വിശ്വസിയ്ക്കുക.

4 മനസ്സുകൊണ്ട് ഈശ്വരനെ രക്ഷിതാവായിക്കരുതുക.

5 താന്‍ ദുഃഖിതനാണെന്ന് കരുതുക

6 ദുഃഖ പരിഹാരത്തിന് തന്നെയും തന്റെ സര്‍വ്വസ്വത്തേയും ഈശ്വരന് മനസ്സുകൊണ്ട് സമര്‍പ്പിയ്ക്കുക.

സ്വാമിയേ ശരണമയ്യപ്പാ എന്ന ശരണം വിളിയുടെ അര്‍ത്ഥം ഭഗവത് സമര്‍പ്പണമാണ്.ശരണാഗതിയെ കുറിച്ച് വേദങ്ങളില്‍ പരാമര്‍ശിയ്ക്കുന്നു. ശരണാഗതിയിലെ ആറ് അംഗങ്ങള്‍ ഈശ്വരനും ജീവനും തന്നിലുള്ള ബന്ധത്തെയാണ് ദൃഢമാക്കുകയാണ് ചെയ്യുന്നത്. ഭക്തന്‍ ഭഗവാന്റെ ദാസനാണെന്ന് ഉറപ്പിയ്ക്കണം. ഭഗവാന്റെ വിഗ്രഹം ദര്‍ശിക്കുമ്പോള്‍ എന്റെ ഭഗവാന്‍ എന്ന ഉല്‍ക്കട വികാരം ഉണ്ടാകണം. സകല ജീവജാലങ്ങളിലും ഈശ്വരനെ ദര്‍ശിക്കുകയും ആ ദിവ്യചൈതന്യം താനാണെന്ന് ഉറപ്പിക്കുകയും വേണം. ഇങ്ങനെ സര്‍വ്വ ചരാചരങ്ങളിലും ഈശ്വരനെക്കണ്ട് വിശ്വപ്രേമം ഊട്ടി ഉറപ്പിക്കുകയും അങ്ങനെ എല്ലാത്തിനേയും സ്വാമിയായിക്കണ്ട് വേണം ശരണമന്ത്രം ജപിക്കാന്‍.

സ്‌തോത്രങ്ങളും മന്ത്രങ്ങളും

ധ്യായേദുമാപതി, രമാപതി ഭാഗ്യപുത്രം
വേത്രോജ്വലത്കരതലം ഭസിതാഭിരാമം
വിശൈ്വക വശ്യവപുഷം മൃഗയാവിനോദം

ത്രിഗുണിത മണിപത്മം വജ്രമാണിക്യദണ്ഡം
സിത സുമ ശരപാശമിക്ഷുകോദണ്ഡകാണ്ഡം
ഘൃതഭൃതമധുപാത്രം ബിഭ്രതംഹസ്തപദ്‌മൈ..
ഹരിഹരസുതമീഡേ ചക്രമന്ത്രാത്മമൂര്‍ത്തീം

കാലേശ്വോപരി സംസ്ഥിതം
കലുഷവിധ്വംസ: കലാവല്ലഭ
ശൂലാരിക്ഷുരികേഷു ചാപമസി
ചര്‍മ്മം ശംഖമാഷ്ടായുധം

തേജോമണ്ഡല മദ്ധൃഗം ത്രിണനയനം ദിവ്യാംബരാലംകൃതം
ദേവം പുഷ്പശരേഷുകാര്‍മ്മുക കലാസ- ന്മാണി പാത്രഭയ
ബിഭ്രാണം കരപങ്കജൈര്‍മ്മദഗജ സ്‌കന്ധാധിരൂഢം വിഭും
ശാസ്താരം ശരണം ഭജാമിസതതം ത്രൈലോക്യ സമ്മോഹനം.

ശ്രീകൃഷ്ണനെ കണ്ട ഗോപികകളുടെ വാത്സല്യഭാവം – ഭാഗവതം (251)




ഇതി ഗോപ്യഃ പ്രഗായന്ത്യഃ പ്രലപന്ത്യശ്ച ചിത്രധാ
രുരുദുഃ സുസ്വരം രാജന്‍ കൃഷ്ണദര്‍ശന ലാലസാഃ (10-32-1)

താസാമാവിരഭൂച്ഛൗരിഃ സ്മയമാനമുഖാംബുജഃ
പീതാംബരധരഃ സ്രഗ്വീ സാക്ഷാന്മന്മഥമന്മഥഃ (10-32-2)

തം കാചിന്നേത്രരന്ധ്രേണ ഹൃദികൃത്യ നിമീല്യച
പുളകാംഗ്യുപ ഗുഹ്യാസ്തേ യോഗീവാനന്ദസംപ്ലുതാ (10-32-8)


നാഹം തു സഖ്യോ ഭജതോഽപി ജന്തൂന്‍ ഭജാമ്യമീഷാമനുവൃത്തിവൃത്തയേ
യഥാഽധനോ ലബ്ധധനേ വിനഷ്ടേ തച്ചിന്തയാന്യന്നിഭൃതോ ന വേദ (10-32-20)




ശുകമുനി തുടര്‍ന്നു:


അങ്ങനെ ഗോപികമാര്‍ ഭഗവാനെ കാണാനുളള അത്യാകാംക്ഷകൊണ്ട്‌ പരവശരായി ഭ്രാന്തുപിടിച്ചതുപോലെ പാടുകയും കരയുകയും ചെയ്തു. അവരുടെ ഇടയില്‍ പെട്ടെന്നു കൃഷ്ണന്‍ പ്രത്യക്ഷനായി. മഞ്ഞപ്പട്ടുടുത്ത്‌ മുഖതാവില്‍ പുഞ്ചിരിതൂകി സാക്ഷാല്‍ മന്മഥനെപ്പോലെ കൃഷ്ണന്‍ കാണപ്പെട്ടു. ഗോപികമാര്‍ സന്തോഷാധിക്യം കൊണ്ട്‌ സ്വയം മറന്ന് യാതൊരു സങ്കോചവുമില്ലാതെ അതു പ്രകടിപ്പിക്കുകയും ചെയ്തു. ഒരുവള്‍ കൃഷ്ണന്റെ പാദങ്ങള്‍ അമര്‍ത്തി. മറ്റൊരുവള്‍ കൃഷ്ണന്റെ കയ്യെടുത്ത്‌ തന്റെ തോളില്‍ വച്ചു. ഇനിയുമൊരു ഗോപിക കൃഷ്ണന്റെ കാലടി തന്റെ മാറിടത്തില്‍ വച്ചു. ഒരുവള്‍ കൃഷ്ണന്റെ മുഖത്തെ ഇമവെട്ടാതെ നോക്കി നിന്നു. മറ്റൊരുവള്‍ കൃഷ്ണന്റെ പാദങ്ങളെയും. ഒരു ഗോപിക കൃഷ്ണനെ തന്റെ കണ്ണുകളിലൂടെ അകത്തു കയറ്റി ഉടനെ കണ്ണടച്ചു. അത്യാഹ്ലാദമൂര്‍ച്ഛയില്‍ രോമാഞ്ചത്തോടെ അവള്‍ ഹൃദയത്തില്‍ കൃഷ്ണനെ ആലിംഗനം ചെയ്തു. അവള്‍ ഒരു യോഗിവര്യനേപ്പോലെ ആസനസ്ഥയായി. അവരുടെയെല്ലാം പ്രാണസങ്കടം പൊയ്പ്പോയി.


കൃഷ്ണനവരെ യമുനാതീരത്തെ പഞ്ചാരമണല്‍തിട്ടയിലേക്ക്‌ നയിച്ചു. അവിടം പൂര്‍ണ്ണചന്ദ്രനാല്‍ പ്രശോഭിതമായിരുന്നു. അവരവിടെ തങ്ങളുടെ ഉത്തരീയങ്ങള്‍കൊണ്ട്‌ കൃഷ്ണനിരിക്കാനിടമൊരുക്കി. നിലാവില്‍ ഗോപികമാരാല്‍ ചുറ്റപ്പെട്ടിരിക്കുന്ന കൃഷ്ണന്‍ അലൗകികമായൊരു കാഴ്ച തന്നെ ആയിരുന്നു. കൃഷ്ണനു സമീപത്തിരുന്ന സുന്ദരിയായ ഒരു ഗോപിക ചോദിച്ചു: ‘ചിലര്‍ തങ്ങളെ സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കുന്നു. മറ്റുചിലരാകട്ടെ സ്നേഹിക്കാത്തവരെക്കൂടി സ്നേഹിക്കുന്നു. ഇനിയും ചിലര്‍ തങ്ങളെ സ്നേഹിക്കുന്നുവരെക്കൂടി സ്നേഹിക്കുന്നില്ല. എന്താണിതിനു കാരണമെന്ന് പറയാമോ?’


കൃഷ്ണന്‍ പറഞ്ഞു:


സുഹൃത്തുക്കള്‍ പരസ്പരം സ്നേഹിക്കുന്നത്‌ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ കൊണ്ടത്രേ. മറ്റു ചിലര്‍ തിരിച്ചു കിട്ടുമോ എന്ന്‌ നോക്കാതെ സ്നേഹിക്കുന്നത്‌ കര്‍ത്തവ്യബോധം കൊണ്ടും സൗഹൃദബോധം കൊണ്ടുമത്രേ. അഛനമ്മമാരുടെ സ്നേഹം അങ്ങനെയാണ്‌. അത്‌ കുറ്റമറ്റതത്രേ. തന്നെ സ്നേഹിക്കുന്നുവരെപ്പോലും സ്നേഹിക്കാത്തവര്‍ ഒന്നുകില്‍ ആത്മാരാമന്മാരായ മഹര്‍ഷിമാരോ നന്ദിയില്ലാത്തവരോ മുതിര്‍ന്നവരേയും നന്മചെയ്യുന്നുവരേയും വെറുക്കുന്നുവരോ ആണ്‌. ഞാനാകട്ടെ എന്നെ സ്നേഹിക്കുന്നുവരെപ്പോലും സ്നേഹിക്കുന്നില്ല. കാരണം അവര്‍ അങ്ങനെ എന്നെ മറക്കാനിടവരികയോ എന്നെ കിട്ടുക ക്ഷിപ്രസാദ്ധ്യമെന്നു നിനയ്ക്കുകയോ ചെയ്യുകയില്ല. അവര്‍ എന്നിലേയ്ക്കു വരാനുളള ശ്രമത്തില്‍ മുഴുകിയിരിക്കുമല്ലോ. പാവപ്പെട്ട ഒരുവന്‌ വിലപിടിച്ചൊരു മുത്തു കിട്ടി അത്‌ നഷ്ടമായാല്‍ പിന്നീടതു തേടി നടക്കുംപോലെ എന്നെത്തേടി അവരെപ്പോഴും നടക്കുന്നു. ഈ കാരണത്താലാണ്‌ ഞാന്‍ നിങ്ങള്‍ക്കിടയില്‍ നിന്നും അപ്രത്യക്ഷനായത്‌. പക്ഷേ ഞാനിപ്പോള്‍ പറയുന്നു. ഞാന്‍ പലേ യുഗങ്ങളിലും എത്രമാത്രം ജന്മമെടുത്താലും നിങ്ങളുടെ നിര്‍മ്മലസ്നേഹത്തിനു പകരം നല്‍കാന്‍ എനിക്കു കഴിയുകയില്ല. നിങ്ങളോടുളള കടം വീട്ടുക അസാദ്ധ്യമത്രെ.


കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

ഈയവും നാറാണത്ത്‌ ഭ്രാന്തനും




ഒരുദിവസം നാറാണത്തുഭ്രാന്തന്‍ നടന്നുപോകുന്ന വഴി കള്ളുചെത്തി ജീവിക്കുന്ന ഒരാളുടെ കുടിലിന്റെ മുമ്പിലെത്തി. മറ്റൊന്നും നല്‍കാനില്ലാതെ അയാള്‍ ഭക്ത്യാദരപൂര്‍വ്വം അന്നുശേഖരിച്ച ഇളംകള്ള്‌ നാറാണത്ത്‌ ഭ്രാന്തന്‌ സമര്‍പ്പിച്ചു. അദ്ദേഹം അതില്‍ കുറച്ചെടുത്ത്‌ കുടിച്ചിട്ട്‌ നടന്നു. പിന്നാലെ വന്ന ശിഷ്യനും കുടിലിന്റെ മുമ്പിലെത്തി പറഞ്ഞു, “
ഞാന്‍ അദ്ദേഹത്തിന്റെ ശിഷ്യനാണ്‌. ഗുരു കഴിച്ചതിന്റെ ബാക്കി പ്രസാദം എനിക്ക്‌ അവകാശപ്പെട്ടത്‌.” അതും പറഞ്ഞ്‌ അയാള്‍ ബാക്കിയുണ്ടായിരുന്ന കള്ളുമുഴുവന്‍ കുടിച്ചിട്ട്‌ നാറാണത്ത്‌ ഭ്രാന്തനെ പിന്തുടര്‍ന്നു. കുറേ ദൂരമെത്തിയപ്പോള്‍ ഒരു കൊല്ലന്റെ ആല കണ്ടു. അവിടെ ഈയം ഉരുക്കിക്കൊണ്ടിരിക്കുകയായിരുന്നു.



നാറാണത്ത്‌ ഭ്രാന്തന്‍ നേരെ കടന്നുചെന്ന്‌ ഉരുകിയ ഈയത്തില്‍ നിന്ന്‌ ഒരു കൈക്കുമ്പിള്‍ കോരിക്കുടിച്ചു. എന്നിട്ടു പറഞ്ഞു, “എന്റെ ശിഷ്യന്‍ പിന്നാലെ വരുന്നുണ്ട്‌. ഈ ഇരിക്കുന്ന ബാക്കി അവന്‌ ഉള്ളതാണ്‌. അത്‌ മുഴുവന്‍ കുടിപ്പിച്ചേക്കണം.” ഇതും പറഞ്ഞ്‌ അദ്ദേഹം നടത്തം തുടര്‍ന്നു. ശിഷ്യന്‍ ആലയിലെത്തി. കൊല്ലന്‍ ഗുരുവിന്റെ നിര്‍ദ്ദേശം അറിയിച്ചു. ഉരുകിയ ഈയമെടുത്ത്‌ നീട്ടി. “മുഴുവന്‍ കുടിപ്പിക്കണമെന്നാണ്‌ അദ്ദേഹത്തിന്റെ കല്‍പ്പന” ശിഷ്യനെ പിടിച്ചുനിര്‍ത്തിക്കൊണ്ട്‌ കൊല്ലന്‍ പറഞ്ഞു. ആ കൊല്ലന്റെ ഉരുക്കുമുഷ്ടിയില്‍ നിന്ന്‌ എങ്ങനെയോ രക്ഷപ്പെട്ട്‌ അയാള്‍ ഓടിയ വഴിയില്‍ ഇനിയും പുല്ലുകിളിര്‍ത്തിട്ടില്ല.



– മാതാ അമൃതാനന്ദമയീദേവി