ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, February 16, 2018

കാട്ടകാമ്പൽ ശിവക്ഷേത്രം


108 ശിവക്ഷേത്രങ്ങളിൽ പറയുന്ന കാട്ടകാമ്പൽ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു.

കാട്ടകാമ്പൽ ശിവക്ഷേത്രം എന്നതിനുള്ള ചിത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത് കാട്ടകാമ്പലിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് കാട്ടകാമ്പൽ ശിവക്ഷേത്രം.
ക്ഷേത്രം സ്ഥിതിചെയുന്ന സ്ഥലം പണ്ടുക്കാലത്ത് നിബിഡവനമായിരുന്നു. വനമദ്ധ്യത്തിൽ ഒരു പാറക്കല്ലിൽ പശു തനിയെ പാൽ ചുരത്തുന്നത് ഒരു കാട്ടാളൻ കാണുവാനിടയായി. കാട്ടാളൻ ഈ വിവരം അന്നത്തെ നാടുവാഴിയെ ധരിപ്പിച്ചു. പശു പാൽ ചുരത്തിയ ശിലയിൽ ദേവ ചൈതന്യം ഉണ്ടെന്നറിഞ്ഞ ഭരണാധികാരി അവിടെ ക്ഷേത്രം പണിതു. കാട്ടകത്ത് പാല് ചുരത്തിയതിനാൽ "കാട്ടകം-പാൽ" എന്ന് സ്ഥലത്തിന്ന് പേരു വന്നു എന്നാണ് സ്ഥലപ്പെരുമ.


കാട്ടാകാമ്പാൽ ഗ്രാമം പഴയ കൊച്ചിനാട്ടുരാജ്യത്തിന്റെ വടക്കു-പടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്തിരുന്നതും മൂന്നു ഭാഗവും ജലാശയങ്ങളാൽ ബന്ധിക്കപ്പെട്ട (പെനിസുല)തുമായ ഒരു പ്രദേശമായിരുന്നു.


തൃശ്ശൂർ ജില്ലയിലെ അതിപുരാതനക്ഷേത്രങ്ങളിൽ ഒന്നായ ഈക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമേറിയതാണ്. പ്രധാനക്ഷേത്രം ശിവ ക്ഷേത്രമാണെങ്കിലും ഇവിടെയും ഭഗവതിക്ക് പ്രധാന്യമർഹിക്കുന്ന തരത്തിൽ പണ്ടു കാലം മുതൽക്കേ പല പടിത്തരങ്ങളും നടത്തിപോന്നിരുന്നു. ക്ഷേത്രത്തിന്റെ തെക്കു-പടിഞ്ഞാറേ മൂലയിലാണ് ദേവിക്ഷേത്രം പണിതീർത്തിരിക്കുന്നത്.



കൊടുങ്ങല്ലൂരിലും, തിരുമാന്ധാംകുന്നിലും, പനയന്നാർകാവിലേതും പോലെ കാട്ടകാമ്പാല ഭഗവതിയും പരമശിവനേക്കാളും പ്രസിദ്ധിനേടിയിട്ടുണ്ട്. ശിവക്ഷേത്ര നിർമ്മാണത്തിനും വളരെ ശേഷമാണ് ദേവീക്ഷേത്രം പണിതീർത്തിയിരിക്കുന്നത്.


കേരളാശൈലിയിൽ നാലമ്പലവും, ചതുര ശ്രീകോവിലും തിടപ്പള്ളിയും നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്. കിഴക്കു ദർശനമായി പരമശിവനും, ശിവക്ഷേത്രത്തിന്റെ നാലമ്പലത്തിൽ തന്നെ കിഴക്കോട്ട് അഭിമുഖമായി തെക്കേമൂലയിൽ ഭഗവതിയും ദർശനം നൽകുന്നു.



ക്ഷേത്ര നിർമ്മാണശൈലി പരിശോധിക്കുമ്പോൾ  ശിവക്ഷേത്രത്തിന് വളരെ പ്രാധാന്യം നൽകിയിട്ടുള്ളതായി കാണുന്നു. ശിവൻറെ പ്രതിഷ്ഠയോട് ബന്ധപ്പെട്ടതാണ് മണ്ഡപത്തിൻറെ നിർമ്മാണരീതി. നാലമ്പലം, മുഖമണ്ഡപം, തിടപ്പള്ളി, വലിയ ബലിക്കല്ല്, ബലിക്കൽപ്പുര, എല്ലാം തന്നെ ശിവക്ഷേത്രത്തിൻറെ ശിൽപ്പശാസ്ത്രവിധിപ്രകാരമാണ്. ശിവൻറെ ശ്രീകോവിലിനു നേർക്കാണ് മുഖമണ്ഡപം സ്ഥിതി ചെയ്യുന്നത്. ശിവക്ഷേത്ര നിർമ്മാണത്തിനും വളരെ ശേഷമാണ് ദേവീക്ഷേത്രം പണിതീർത്തിയിരിക്കുന്നത്.


ഭഗവതിക്ഷേത്രം

പ്രധാന ക്ഷേത്രം ശിവക്ഷേത്രമാണങ്കിലും ഭഗവതിക്കാണ് കാട്ടകാമ്പലിൽ പ്രാധാന്യം. പ്രധാനക്ഷേത്രത്തിന്റെ തെക്കു-പടിഞ്ഞാറേമൂലയിൽ ഭഗവതിയെ കുറ്റിയിരുത്തിയിരിക്കുന്നു. കിഴക്കോട്ട് ദർശനം നൽകിയാണ് ഭഗവതി പ്രതിഷ്ഠ.


ഗണപതിക്ഷേത്രം 


തെക്കു-പടിഞ്ഞാറെ മൂലയിൽ (കന്നിമൂലയിൽ) നാലമ്പത്തിനു പുറത്തായി ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു.


വിശേഷങ്ങളും, പൂജാവിധികളും


കാട്ടകാമ്പൽ പൂരം
ശിവരാത്രി
നവരാത്രി
മണ്ഡലപൂജ

കുന്നംകുളം റൂട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

No comments:

Post a Comment