എന്തെങ്കിലും കാര്യസാധ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മള്‍ മനസ്സിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വഴങ്ങുകയാണ് ചെയ്യുന്നത്. എന്നുതന്നെയല്ല, അത് വാസനകള്‍ വര്‍ധിപ്പിക്കാനും ഇടയാക്കുന്നു. ഓരോ പുതിയ ആഗ്രഹവും ഇന്ദ്രിയാനുഭവങ്ങളുടെ പുതിയ പുതിയ ലോകങ്ങള്‍ തുറക്കാനുള്ള താക്കോലാണ്. നമ്മെ ബന്ധിക്കുന്ന കാമ-ക്രോധ-മദ-മത്സരാദികളാകുന്ന ചങ്ങലയ്ക്ക് പുതിയ കണ്ണികള്‍ ഉണ്ടാക്കുകയാണ് ഓരോ ആശയും ചെയ്യുന്നത്. ആഗ്രഹം ഉള്ളപ്പോള്‍ കാമം, അതു സാധിച്ചില്ലെങ്കില്‍ ക്രോധം, സാധിച്ചാല്‍ മദം, മറ്റൊരാള്‍ക്കു കിട്ടിയാല്‍ അസൂയ, കിട്ടിയത് നഷ്ടമായാല്‍ ശോകം, എന്നിങ്ങനെ ഓരോ അഭിലാഷത്തിന്റെയും കൂടെ എല്ലാ ദുര്‍വ്വാസനകളും ഒന്നൊന്നായി എത്തിച്ചേരുന്നു.
– മാതാ അമൃതാനന്ദമയീദേവി
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment