സദാനന്ദ സ്വാമിയുടെ സമാധിദിനം ഇന്ന്
ജാതീയതക്കെതിരെ സമൂഹത്തെ ഒന്നിപ്പിക്കാന്‍ ഭാരതമാസകലം സഞ്ചരിച്ച് ജനങ്ങളെ അണിനിരത്തുകയും സമൂഹനന്‍മക്കായി കേരളത്തില്‍ ആദ്യമായി സോപ്പ് നിര്‍മ്മാണയൂണിറ്റും, ബസ് സര്‍വ്വിസും വരെ ആരംഭിക്കുകയും ചെയ്ത സന്ന്യാസി വര്യന്റെ, സദാനന്ദസ്വാമികളുടെ, 94 ാം സമാധി വാര്‍ഷിക ദിനമാണിന്ന്.
1099 ലെ തൈപ്പൂയദിനത്തിലാണ് ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിന് ദീപം തെളിയിച്ച കര്‍മ്മവര്യന്‍ സമാധിയാകുന്നത്. ജാതിമതങ്ങള്‍ക്കതീതമായ ആത്മീയതയിലൂടെ മാത്രമെ ഹിന്ദുസമൂഹത്തിന് നിലനില്‍പ്പുള്ളൂവെന്നായിരുന്നു സ്വാമിയുടെ നിലപാട്. ഇത് സ്വാമിയിലേക്ക് ധാരാളം ഭക്തരെ ആകര്‍ഷിച്ചു. ഭക്തരുടെ താല്‍പര്യം കണക്കിലെടുത്തും തന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് ആത്മീയ അടിത്തറ കെട്ടിപ്പടുക്കാനും ആശ്രമം സ്ഥാപിക്കാന്‍ പല സ്ഥലങ്ങളിലും ചുറ്റി സഞ്ചരിച്ച് അവസാനം സദാനന്ദപുരത്ത് എത്തി. അവിടത്തെ പ്രശാന്ത സുന്ദരമായ 300 ഏക്കറോളം വരുന്ന സ്ഥലം ശ്രീമൂലം തിരുനാള്‍ 1076 ല്‍ സ്വാമിക്ക് സമ്മാനിച്ചു. അവിടെ തന്റെ ആശ്രമം, സദാനന്ദപുരം അവധൂതാശ്രമം, സ്ഥാപിച്ചു.
19-ാം നൂറ്റാണ്ടില്‍ നമ്മുടെ നാട്ടിലുയര്‍ന്നുവന്ന നവോത്ഥാന കാഹളത്തില്‍ ചട്ടമ്പിസ്വാമികള്‍ക്കും, ശ്രീനാരയണഗുരുവിനൊപ്പമായിരുന്നു സദാനന്ദസ്വാമികളുടെ സ്ഥാനം. കൊല്ലവര്‍ഷം 1052 കുംഭം 13ന് പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ തത്തമംഗലം ഗ്രാമത്തില്‍ പിറന്ന രാമനാഥന്‍ ആണ് വര്‍ഷങ്ങള്‍ നീണ്ട തപസ്സിനു ശേഷം സദാനന്ദസ്വാമികളായത്. കുട്ടിക്കാലത്ത് തന്നെ ശാന്തഭാവം, ചിന്താശീലം, നിര്‍ഭയത്വം, സമചിത്തത എന്നിവയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയിരുന്നു. വീട്ടില്‍ സംഭവിച്ച ഒരു മരണത്തെ തുടര്‍ന്ന് വീട് വിട്ടിറങ്ങി ഭാരതത്തിലെ പുണ്യസ്ഥലങ്ങള്‍ ചുറ്റി സഞ്ചരിച്ച് സന്യാസിവര്യന്‍മാരെ ഗുരുക്കന്‍മാരാക്കി ആത്മീയജീവിത്തിലേക്ക് പ്രവേശിച്ചു. മറ്റ് സന്യാസിമാരില്‍ നിന്നും വ്യത്യസ്തനായി അവധൂതനായി സഞ്ചരിക്കാനായിരുന്നു താല്‍പര്യം. ഈ യാത്രയില്‍ ഒട്ടനവധിപേരുടെ മാറാരോഗങ്ങള്‍ മാറ്റികൊടുക്കുകയും ജാതീയതക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തു.
ഭക്തരുടേയും സമീപവാസികളുടേയും ഉന്നമത്തിനായി ആശ്രമം കേന്ദ്രീകരിച്ച് വിവിധ തൊഴില്‍ ശാലകളും ആരംഭിച്ചു. കേരളത്തില്‍ ആദ്യമായി സോപ്പ് നിര്‍മ്മാണ യൂണിറ്റിന് തുടക്കമിടുന്നതും മാരുതി, ഭാരതി എന്നീപേരുകളില്‍ ബസ് സര്‍വ്വീസ് ആരംഭിച്ചതും സ്വാമിയായിരുന്നു. തുന്നല്‍, വിവിധയിനം മരുന്നുകള്‍ എന്നിവയുടെ നിര്‍മ്മാണവും ആരംഭിച്ചു. ഒരു കാലത്ത് കോട്ടക്കല്‍ ആര്യവൈദ്യശാലയേക്കാള്‍ പേരുകേട്ടതായിരുന്നു സദാനന്ദ ആയുര്‍വേദ വൈദ്യശാല. കാന്‍സറിനുള്ള മരുന്നുകളും നല്ലൊരു വൈദ്യന്‍ കൂടിയായ സ്വാമി നല്‍കിയിരുന്നു, കൂടാതെ പച്ചില ഉപയോഗിച്ച് ചെമ്പിനെ സ്വര്‍ണ്ണമാക്കാനുള്ള വിദ്യയും സ്വാമിക്ക് അറിയാമായിരുന്നു.
ഇപ്പോഴും അപൂര്‍വ്വ പച്ചില മരുന്നുകളുടെ കേന്ദ്രമാണ് ഇവിടം. വിഭിന്ന സമ്പ്രദായത്തിലെ സന്യാസിമാരെ ഒരുമിച്ച് കൂട്ടി ചട്ടമ്പിസ്വാമിയുടേയും വിദ്യാനന്ദതീര്‍ത്ഥപാദരുടേയും സഹകരണത്തോടെ സന്യാസിമാരുടെ ഐക്യനിര കെട്ടിപ്പടുക്കാനും ശ്രമംനടത്തി. അപൂര്‍വ്വമായി മാത്രം ദര്‍ശിക്കാന്‍ കഴിയുന്ന അഗസ്ത്യമുനിയുടേയും ലോപമുദ്രയുടേയും ക്ഷേത്രമുണ്ടാക്കി പ്രതിഷ്ഠ നടത്തിയതും സ്വാമിജി നേരിട്ടാണ്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും സ്വാമിയുടെ അത്ഭുത സിദ്ധികള്‍ കേട്ടറിഞ്ഞ് രോഗനിവാരണത്തിനും സംശയനിവാരണത്തിനും ധാരാളം ആളുകള്‍ ആശ്രമത്തിലെത്തുമായിരുന്നു. തൈപ്പൂയ ദിനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും ഇപ്പോഴും കൂടത്തോടെ ഭക്തര്‍ എത്താറുണ്ട്. സമാധിയിലും ക്ഷേത്രത്തിലും പ്രത്യേകപൂജകള്‍ ഇന്ന് നടക്കും
No comments:
Post a Comment