നമ്മുടെ വ്യക്തിബോധത്തിന് പരിധി കല്‍പ്പിക്കുന്നത് അഹന്തയാണ്. അതുപോയാല്‍ നാമറിയുന്ന വ്യക്തിത്വമല്ല അവിടെ അവശേഷിക്കുന്നത്. അവിടെ ശുദ്ധബോധം മാത്രമേ ഉള്ളൂ. അതിന് പ്രത്യേക വിശേഷണങ്ങള്‍ ഇല്ല. നാമരൂപങ്ങള്‍ അഹന്തയുടെ ശരീരമാണ്. അഹന്താനാശത്തിനര്‍ത്ഥം നാമരൂപങ്ങളുടെ വില നഷ്ടപ്പെടുകയെന്നാണ്. മുദ്ര മാഞ്ഞാല്‍പ്പിന്നെ നോട്ടിന് വല്ല വിലയുമുണ്ടോ? നമ്മുടെ ദൃഷ്ടിയില്‍ ജ്ഞാനിക്കും, പേരുണ്ട്, രൂപവുമുണ്ട്. എന്നാല്‍ താന്‍ ഇത് രണ്ടുമല്ലെന്ന് അദ്ദേഹത്തിന് അറിയാം. ജ്ഞാനി ആകാശംപോലെയാണ്, കാറ്റുപോലെയാണ്. ആകാശം എല്ലാറ്റിനും ആധാരമാണെന്നില്ല, ഒന്നിനെയും തിരസ്കരിക്കുന്നുമില്ല. എല്ലാറ്റിനും, പ്രപഞ്ചത്തിന് മുഴുവനും, ഇടം നല്‍കിയാലും വീണ്ടും വേണ്ടത്ര സ്ഥലം ആകാശത്തിനുണ്ട്. അത് പിന്നെയും അനന്തമായിത്തന്നെ അവശേഷിക്കുന്നു.
– മാതാ അമൃതാനന്ദമയീദേവി
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment