ബ്രാഹ്മജ്ഞാന മുഹൂര്‍ത്തമാണ് ബ്രാഹ്മമുഹൂര്‍ത്തം. 'ബ്രാഹ്മം' എന്നാല്‍ ബ്രഹ്മത്തെ അല്ലെങ്കില്‍ പ്രപഞ്ചത്തെ കുറിക്കുന്നതും 'മുഹൂര്‍ത്തം' എന്നാല്‍ ശുഭസമയത്തെ കുറിക്കുന്നതുമാണ്.
സൂര്യോദയത്തിന് ഏഴര നാഴിക മുമ്പുള്ള ശുഭ മുഹൂര്‍ത്തത്തെയാണ് 'ബ്രാഹ്മമുഹൂര്‍ത്തം' എന്ന് പറയുന്നത്.
രണ്ടര നാഴിക കൂടിയതാണ് ഒരു മണിക്കൂര്‍.ബ്രഹ്മ്മവിന്റെ നാമത്തില്‍ അറിയപ്പെടുന്ന ഈ മുഹൂര്തത്തിനു അദ്ധേഹത്തിന്റെ ധര്‍മ്മ പത്നിയായ സരസ്വതീ ദേവി ഉണര്‍ന്നു പ്രവര്ത്തിയ്ക്കുമെന്നാണ് വിശ്വാസം .അതുകൊണ്ട് ഈ സമയത്തെ സരസ്വതീയാമം എന്നും പറയുന്നു.ഈ സമയത്ത് ശിരസ്സിന്റെ ഇടതു ഭാഗത്തുള്ള വിദ്യാ ഗ്രന്ഥി ഉണര്‍ന്നു പ്രവര്‍ത്തിയ്ക്കും.അത് കൊണ്ട് ഈ മുഹൂര്‍ത്തത്തില്‍ വിദ്യ അഭ്യസിയ്ക്കാന്‍ ഉത്തമം.. ബ്രാഹ്മമുഹൂര്‍ത്തം ശുഭവേളയായതിനാല്‍ സദ്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനും സദ്തീരുമാനങ്ങള്‍ എടുക്കുന്നതിനും ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ അവസരത്തില്‍ ശബ്ദമലിനീകരണമോ, വായുമലിനീകരണമോ ഇല്ലാതെ പ്രകൃതി ശാന്തസുന്ദരവും നിര്‍മ്മലവുമായിരിക്കും. ഈ പുലര്‍കാലവേളയില്‍ നടത്തപ്പെടുന്ന ക്ഷേത്രദര്‍ശനത്തെയാണ് നിര്‍മ്മാല്യദര്‍ശനം എന്ന് പറയുന്നത്.
No comments:
Post a Comment