‘‘നാഹം ജാനാമി കേയൂരേ
നാഹം ജാനാമി കുണ്ഡലേ
നൂപുരേ ത്വഭിജാനാമി
നിത്യം പാദാഭിവന്ദനാത്’’
നാഹം ജാനാമി കുണ്ഡലേ
നൂപുരേ ത്വഭിജാനാമി
നിത്യം പാദാഭിവന്ദനാത്’’
വാല്മീകിയെന്ന മാമുനി പണ്ട് ലോകത്തിന്ആദികാവ്യം തന്നു. രാമന്റെയും സീതയുടെയും കഥപറയുന്ന വെറും കാവ്യപുസ്തകമല്ല രാമായണം. അതിലെ ഓരോ സന്ദർഭവും സദാചാരത്തിന്റെ അമൃതബിന്ദുക്കളാണു ലോകത്തിനു നൽകുന്നത്. ഒരു സന്ദർഭം ഇങ്ങനെ:
രാവണൻ സീതയെ അപഹരിച്ചതിനു ശേഷം രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ചു കാട്ടിലാകെ നടക്കുകയാണ്. അതിനിടെ സുഗ്രീവൻ,ഹനുമാൻ തുടങ്ങിയ വാനരനേതാക്കളെ കണ്ടുമുട്ടി.ഒരു സ്ത്രീയെ ഒരു രാക്ഷസൻ വിമാനത്തിൽ തട്ടിക്കൊണ്ടുപോകുന്നതു താൻ കണ്ടെന്നു സുഗ്രീവൻ രാമനോടു പറഞ്ഞു. ഈ മലയുടെ മുകളിൽ തങ്ങളെ കണ്ടപ്പോൾ ആ സ്ത്രീ അവരുടെ ആഭരണങ്ങൾ ഊരിതാഴെയിട്ടു എന്നു പറഞ്ഞ് സുഗ്രീവൻ ആ ആഭരണങ്ങൾരാമനു മുന്നിൽ വച്ചു. ആഭരണങ്ങൾ കണ്ടപാടേ സീതാവിരഹം കൊണ്ടുള്ള ദുഃഖം മൂലം രാമൻ ആകെവിവശനായി. എന്നിട്ടു ലക്ഷ്മണനോടു പറഞ്ഞു:
‘ലക്ഷ്മണാ, ഈ ആഭരണങ്ങൾ സീതയുടേതു തന്നെയാണോ
എന്നു പരിശോധിക്ക്’ എന്ന്.
എന്നു പരിശോധിക്ക്’ എന്ന്.
അപ്പോൾ ലക്ഷ്മണൻ രാമനോടു പറയുകയാണ്:
‘‘നാഹംജാനാമി കേയൂരേ
നാഹം ജാനാമി കുണ്ഡലേ
നൂപുരേത്വഭിജാനാമി
നിത്യം പാദാഭിവന്ദനാത്’ ’
നാഹം ജാനാമി കുണ്ഡലേ
നൂപുരേത്വഭിജാനാമി
നിത്യം പാദാഭിവന്ദനാത്’ ’
‘ജ്യേഷ്ഠ, ജ്യേഷ്ഠത്തിയമ്മ മാറിലണിയുന്ന ആഭരണ-ങ്ങളും തോൾവളകളും കമ്മലുമൊന്നും എനിക്കു കണ്ടാൽ തിരിച്ചറിയില്ല. പക്ഷേ, ഈ പാദസരം എനിക്കു നന്നായി അറിയാം. എന്നും ആ കാൽക്കൽ നമസ്കരിക്കുമ്പോൾ ഞാൻ കാണുന്നവയാണല്ലോ അവ’ എന്നാണു ലക്ഷ്മണൻ രാമനോടു പറയുന്നത്. ആ പാദാരവിന്ദങ്ങൾ മാത്രമാണ് ഞാൻ സൂക്ഷ്മമായി കണ്ടിട്ടുള്ളത് എന്നാണു ലക്ഷ്മണൻ പറഞ്ഞത്.
സനാതന ധർമ്മത്തെ , സദാചാരസംസ്കാരത്തെ ഇത്രയും സുന്ദരമായി അവതരിപ്പിച്ച മാമുനിയുടെ കാവ്യഭാവന ഇന്നും ഏറെ പ്രസക്തമാണ്.
ഭാരതത്തിൽ ഭാര്യ ഒഴികെയുള്ളവർ അമ്മമാരാണെന്ന സ്വാമിജിയുടെ വാക്കുകളും ഇവിടെ സ്മരണീയം തന്നെ .. സ്ത്രീകളോടുള്ള ആദരവ് ,അന്യ സ്ത്രീകളെ എങ്ങിനെ നോക്കിക്കാണണം എന്നൊക്കെ ഇവിടെ ചൂണ്ടിക്കാണിക്കുന്നു.
ഇത് നമ്മുടെ ധർമ്മം - ഭാരതത്തിന്റേയും ,നാമോരുരുത്തരുടേയും സമ്പത്തായ സനാതന ധർമ്മം ..
ചരിക്കാം സനാതന ധർമ്മത്തിൽ ,ആചരിക്കാം സനാതന ധർമ്മത്തെ....
ജയതു ഭാരതം
ജയതു ഭാരതസംസ്കൃതി
ഹരി ഓം
സുദിനമസ്തു .
No comments:
Post a Comment