പഴയ കാലത്ത് ആലങ്ങാട് രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന, പെരിയാറിന്റെ തീരത്തെ ഒരു പ്രദേശത്തിനാണ് ആലുവയെന്നു പേരുണ്ടായത്. കേരളത്തിലെ പുണ്യ നദികളില് രണ്ടാമതു നില്ക്കുന്നതാണ് പെരിയാര്. രാവണന് സീതയെ അപഹരിച്ചുകൊണ്ടു പോകുമ്പോള് മാര്ഗ്ഗതടസമുണ്ടാക്കിയ ജടായുവിനെ രാവണന് ആക്രമിക്കുകയും അത്ചിറകറ്റ് നിലം പതിക്കുകയും താമസിയാതെ മരണം സംഭവിക്കുകയും ചെയ്തുവല്ലൊ.
ജടായുവിന്റെ അന്ത്യ കര്മ്മങ്ങള്, ശ്രീരാമന് ഒരു ശിവരാത്രിനാളില് ആലങ്ങാട്ട് പ്രദേശമായ പെരിയാറിന്റെ തീരത്ത് സ്വയംഭൂവായ ശിവലിംഗത്തിനു സമീപം ജടായുവിന്റെ അന്ത്യ കര്മ്മങ്ങള് ചെയ്തുവെന്നും, ജടായുവിന് മോക്ഷം ലഭിച്ചുവെന്നും പുരാണങ്ങളില് സൂചിപ്പിക്കുന്നു. ഇക്കാരണത്താലാണ് ഇവിടെ പിതൃകര്മ്മങ്ങള്ക്ക് വലിയ പ്രാധാന്യം സിദ്ധിച്ചത്.
വില്വമംഗലം സ്വാമിയാര് പരശുരാമപ്രതിഷ്ഠിതമായ 108 ശിവക്ഷേത്രങ്ങള് സന്ദര്ശിക്കുന്ന കൂട്ടത്തില് പെരിയാറില് കൂടി വഞ്ചിയില് പോകവേ നദിയുടെ തീരത്ത് തുറസ്സായ സ്ഥലത്ത് ഒരു ശിവലിംഗം ഇരിക്കുന്നതു ദൃഷ്ടിയില് പെട്ടു. ആ ശിവലിംഗത്തിന് അതിശയിപ്പിക്കുന്ന രീതിയിലുളള ചൈതന്യവും ശോഭയും വില്വമംഗലം കാണുകയുണ്ടായി.വില്വമംഗലം ആലങ്ങാട്ട് രാജാവിനെക്കണ്ട് കാര്യം ധരിപ്പിക്കുകയും ശിവലിംഗം ക്ഷേത്രം പണിത് മാറ്റി സ്ഥാപിക്കണമെന്ന് നിര്ദ്ദേശിക്കുകയുംചെയ്തു.ആലങ്ങാട്ട് രാജാവ് ക്ഷേത്ര നിര്മ്മാണത്തിനായി പോട്ടയില് ഇളയതിനേയും, മുല്ലപ്പള്ളി നമ്പൂതിരിയേയും തോട്ടത്തില് നമ്പ്യാരേയും ഏല്പിച്ചു. ഇവര് മൂവ്വരും ചേര്ന്ന് ക്ഷേത്ര നിര്മ്മാണം നടത്തുകയും വില്വമംഗലം സ്വാമിയാര് പ്രതിഷ്ഠ നടത്തുകയും ചെയ്തു വെന്നതാണ് പുരാണം. പ്രതിഷ്ഠക്കു ശേഷം വില്വമംഗലം നട്ടു വളര്ത്തിയ ആല്മരമാണ് ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഇന്നു പന്തലിച്ചു നില്ക്കുന്നത്. ഈ ആല്വൃക്ഷത്തെ ആധാരമാക്കിയാണ് ഈ സ്ഥത്തിന് ആലുവായ് എന്ന പേരുണ്ടായത്.
വെട്ടേറ്റു വീണ ജടായുവിന് രാമലക്ഷ്മണൻമാർ ബലിതർപ്പണം നടത്തിയത് ആലുവ മണപ്പുറത്തെന്നാണ് ഐതിഹ്യം. ശിവരാത്രി നാളിൽ പെരിയാറിൽ ഗംഗയുടെ സാന്നിദ്ധ്യമുണ്ടെനാണ് വിശ്വാസം.
മഹാശിവരാത്രി ആശംസകൾ
No comments:
Post a Comment