ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, February 10, 2018

പ്രചോദനം - അമൃതവാണി,

തങ്ങളെ സമീപിക്കുന്നവരുടെ എല്ലാം ഉള്ളിലെ ആഴമുള്ള മുറിവുകളില്‍ 
ശാന്തിയുടെ, സന്തോഷത്തിന്റെ സ്‌നേഹലേപനം പുരട്ടി സമാശ്വസിപ്പിക്കുന്നു. 

അവരുടെ ജീവിതം, ആ ജീവിതത്തിലുടനീളം നിറഞ്ഞു നില്ക്കുന്ന 
ത്യാഗം, സ്‌നേഹം, നിസ്വാര്‍ത്ഥത, കനിവ് എല്ലാം തന്നെ, മറ്റുള്ളവര്‍ക്കും
ആ അവസ്ഥ പ്രാപിക്കാനുള്ള നിരന്തര പ്രചോദനമായിത്തീരുന്നു.


ഈ ലോകത്തില്‍ വരാന്‍ നിശ്ചയിച്ചു കഴിഞ്ഞാല്‍ പിന്നെ ഏറ്റെടുക്കുന്ന ഭാഗം അവര്‍ ഭംഗിയായി അഭിനയിക്കുന്നു. അവര്‍ സമസ്ത മാനവരാശിക്കുംവേണ്ടി ജീവിക്കുന്നു, അഹോരാത്രം പ്രയത്‌നിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള എല്ലാ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അവര്‍ക്കും നേരിടേണ്ടിവരും. അവര്‍ക്കും, അപവാദങ്ങളും ആരോപണങ്ങളും കേള്‍ക്കേണ്ടിവരും. ബാഹ്യമായി മറ്റുള്ളവരുമായി ഒരു വ്യത്യാസവും അവര്‍ക്ക് ഇല്ലെങ്കില്‍ക്കൂടി, അവരുടെ ആന്തരികലോകം തികച്ചും വ്യത്യസ്തമാണ്. പരമാത്മാവുമായി ഐക്യം പ്രാപിച്ചതിനാല്‍ ലോകത്തിന്റെ ശബ്ദകോലാഹലങ്ങളൊന്നും അവരുടെ ഉള്ളില്‍ സ്പര്‍ശിക്കുന്നില്ല. പ്രപഞ്ചത്തിന്റെ അക്ഷയശക്തിസ്രോതസ്സുമായി ആന്തരിക ബന്ധം നിലര്‍ത്തുന്നതുകൊണ്ട് അക്ഷീണമായി പ്രയത്‌നിക്കാനും അവര്‍ക്ക് കഴിയുന്നു. തങ്ങളെ സമീപിക്കുന്നവരുടെ എല്ലാം ഉള്ളിലെ ആഴമുള്ള മുറിവുകളില്‍ ശാന്തിയുടെ, സന്തോഷത്തിന്റെ സ്‌നേഹലേപനം പുരട്ടി സമാശ്വസിപ്പിക്കുന്നു. അവരുടെ ജീവിതം, ആ ജീവിതത്തിലുടനീളം നിറഞ്ഞു നില്ക്കുന്ന ത്യാഗം, സ്‌നേഹം, നിസ്വാര്‍ത്ഥത, കനിവ് എല്ലാം തന്നെ, മറ്റുള്ളവര്‍ക്കും ആ അവസ്ഥ പ്രാപിക്കാനുള്ള നിരന്തര പ്രചോദനമായിത്തീരുന്നു.



– മാതാ അമൃതാനന്ദമയീദേവി



No comments:

Post a Comment