ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, June 6, 2017

രാമായണം - ദശരഥൻ

Image result for ദശരഥൻ

ദശരഥൻ എന്നാൽ പത്ത് ഇന്ദ്രിയങ്ങളെയും നിയമനം ചെയ്‌തവൻ എന്നർത്ഥം. കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി ( ജ്ഞാനേന്ദ്രിയങ്ങൾ ). വാക്ക്, പാണി, പാദം, പായു, ഉപസ്ഥം ( കർമ്മേന്ദ്രിയങ്ങൾ ) ഇവയാണ് പത്ത് ഇന്ദ്രിയങ്ങളും അവയെ നിയന്ത്രിക്കുന്ന മനസ്സും. ഈ പതിനൊന്ന് ഇന്ദ്രിയങ്ങളും നിയമനം ചെയ്ത ഒരുവനിൽ ജനിക്കുന്നതാണ് രാമൻ എന്ന ബോധം. ഉള്ളിൽ രാമൻ ജനിക്കണമെങ്കിൽ വിഷയങ്ങളിൽ പെട്ട് കിടക്കുന്ന ഇന്ദ്രിയങ്ങളെ ഉൾവലിക്കണം. കൗസല്യ എന്നത് കൗശലമാണ്, ഇതു വെറും കുറുക്കന്റെ കൗശലമല്ല Skill ആണ്. 10 ഇന്ദിയങ്ങൾ പത്ത് രഥങ്ങളാണ് കൗശല ബുദ്ധിയോടെ രഥത്തെ നിയന്ത്രിക്കണം. അപ്പോഴാണ് രാമൻ ജന്മംകൊള്ളുക.

ഹരി ഓം

No comments:

Post a Comment