ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, June 26, 2017

അഹം ബ്രഹ്മാസ്മി




ശുദ്ധാത്മാവും, മനസ്സിനേയും, ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കാന്‍ കഴിവുള്ളവനും, ഭക്തിയില്‍ പ്രവര്‍ത്തിക്കുന്നവനും, എല്ലാവര്‍ക്കും പ്രിയങ്കരനാണ്‌. അങ്ങനെയുള്ളവന്‌ എല്ലാവരും പ്രിയപ്പെട്ടവരുമാണ്‌.
സദാ പ്രവര്‍ത്തനനിരതനാണെങ്കിലും ഇത്തരത്തിലുള്ള വ്യക്തി കുടുക്കില്‍പ്പെടുകയില്ല. സദാ കര്‍മ്മയോഗത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാക്കളുടെ കര്‍മ്മങ്ങള്‍ക്ക്‌ വിപരീതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചിലരുണ്ട്‌. ഇത്തരം കര്‍മ്മികള്‍ക്ക്‌ ഭഗവാന്‍ കൃഷ്ണനുമായി ഒരു ബന്ധവുമില്ല.

അതിനാല്‍ അവരുടെ ഹൃദയം ഭൗതിക മാലിന്യങ്ങളില്‍ നിന്ന്‌ ഒരിക്കലും മുക്തിനേടുന്നില്ല. 

ഇന്ദ്രിയചോദനകള്‍ക്കടിമപ്പെട്ടവരാണവര്‍. തങ്ങള്‍ക്ക്‌ തോന്നിയപോലെ അവര്‍ സദാ ഇന്ദ്രിയചോദനകള്‍ക്കടിമപ്പെട്ടവരാണവര്‍. *തങ്ങള്‍ക്ക്‌ തോന്നിയപോലെ അവര്‍ സദാ ഇന്ദ്രിയതര്‍പ്പണത്തിനുവേണ്ടി സമയം ചെലവഴിക്കുന്നു*. എന്നിട്ടവര്‍ ലജ്ജയില്ലാതെ പറയും, തങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം ഭഗവാന്റെ പ്രേരണയനുസരിച്ചാണ്‌ എന്ന്‌. അവരുടെ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ സ്വീകാര്യമായി തോന്നാന്‍വേണ്ടിയാണ്‌ വഞ്ചകരും നിരീശ്വരരുമായ അവര്‍ ഇപ്രകാരം പറയുന്നത്‌. ഇങ്ങനെ അവര്‍ അവാച്യമായ ദൗര്‍ഭാഗ്യങ്ങളും ദുരിതങ്ങളും ലോകത്ത്‌ വരുത്തിവയ്ക്കുന്നു. ഇതിന്‌ വിപരീതമാണ്‌ ആത്മസാക്ഷാത്കാരം നേടിയ ശുദ്ധാത്മാക്കളുടെ പ്രവൃത്തി. 

അവര്‍ മനസാവാചാ കര്‍മണാ കൃഷ്ണന്റെ പാദാരവിന്ദങ്ങളെ സേവിക്കുന്നു. അവര്‍ നിരീശ്വരരുമായി ബന്ധപ്പെടുകയില്ല.


ആത്മചൈതന്യം അത്യന്തം സൂക്ഷ്മമാണെങ്കിലും അതിന്‌ എക്കാലത്തും സ്വതന്ത്രമായ ഇച്ഛാശക്തിയുണ്ടെന്ന്‌ ഈ പുണ്യാത്മാക്കള്‍ക്ക്‌ അറിയാം.
പരമാത്മാവ്‌ തികച്ചും സ്വതന്ത്രനാണ്‌. അദ്ദേഹത്തിന്‌ തന്റെ ഇച്ഛാശക്തി മറ്റുള്ളവരില്‍ പ്രയോഗിക്കാന്‍ തികച്ചും സാധിക്കുകയും ചെയ്യും. ഗുണപരമായി ആത്മചൈതന്യവും ഭഗവാനും ഒന്നുതന്നെയാകയാല്‍ ഭഗവാന്‍ അവന്റെ പരിമിതമായ ഇച്ഛാശക്തിയെ ഇല്ലായ്മ ചെയ്യുന്നില്ല.
ഈശ്വരന്‍ നല്‍കിയ ഈ പരിമിതമായ ഇച്ഛാശക്തിയെ നിര്‍ഭാഗ്യവശാല്‍ ജീവാത്മാവ്‌ ദുരുപയോഗപ്പെടുത്തുകയും അതിന്റെ ഫലമായി മായയിലും അജ്ഞാനത്തിന്റെ അന്ധകൂപത്തിലും അകപ്പെട്ടുപോവുകയും ചെയ്യുന്നു. വിഭ്രമാത്മകമായ ഭൗതികശക്തിയെ അതായത്‌ മായയെ ആത്മാവ്‌ ഒരിക്കല്‍ അഭയം പ്രാപിച്ചു പോയാല്‍ ഭൗതികഗുണങ്ങളായി സത്വരജസ്തമോഗുണങ്ങള്‍ വികസിക്കാന്‍ തുടങ്ങും.


അങ്ങനെ ആത്മാവിന്റെ മൗലിക സ്വഭാവവിശേഷങ്ങള്‍ നഷ്ടപ്പെട്ട്‌ ഗുണങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു പുതിയ സ്വഭാവം വികസിക്കുന്നു. അവയെ ലംഘിക്കാന്‍ കഴിയുന്നതുവരെ ഇത്‌ തുടര്‍ന്നുകൊണ്ടേയിരിക്കും. അതിന്റെ പ്രേരണയനുസരിച്ചായിരിക്കും തുടര്‍ന്നുള്ള ഒരാളുടെ പ്രവര്‍ത്തനങ്ങളെല്ലാം.

മറ്റേതെങ്കിലും തരത്തില്‍ സംഭവിച്ചാല്‍ പ്രാതിഭാസികമായ ഈ ലോകത്തില്‍ ഭൗതികമായ വര്‍ണശബളിമ ഉണ്ടാവില്ല. അതിനാല്‍ പ്രകൃതിയുടെ അതിസൂക്ഷ്മമായ നിയമങ്ങളേയും പ്രവര്‍ത്തനങ്ങളേയുംകുറിച്ച്‌ സ്വയം ബോധവല്‍ക്കരിക്കാന്‍ ഒരാള്‍ തയ്യാറാവാതിരിക്കുകയും അതേസമയം തന്നെ എല്ലാ പ്രവര്‍ത്തനങ്ങളും ഭഗവദ്സമ്മതിയുള്ളതും ഭഗവദ്പ്രചോദിതവുമാണെന്ന്‌ വാദിക്കുകയും ചെയ്താല്‍, അയാള്‍ ഭഗവനെ നീതിരഹിതവും പക്ഷംപിടിക്കുന്നവനും എന്ന നിലയിലേക്ക്‌ താഴ്ത്തിക്കെട്ടുകയാണ്‌.


ഭഗവാന്‍ ഒരിക്കലും ഒരാളോട്‌ അനുഭാവം കാണിക്കുകയും മറ്റൊരാളോട്‌ വിവേചനം കാണിക്കുകയും ചെയ്യില്ല. വാസ്തവത്തില്‍, സ്വഭാവേനതന്നെ അസ്ഥിരവും താല്‍ക്കാലികവുമായ ഭൗതിക പ്രവര്‍ത്തനങ്ങളെല്ലാം ഉപേക്ഷിക്കാനാണ്‌ അദ്ദേഹം എല്ലാവരോടും ഉപദേശിക്കുന്നത്‌*. ഈശ്വരനെ മറക്കുന്നതിനാല്‍ മനുഷ്യര്‍ എക്കാലവും അജ്ഞാനത്തിനിരയായിത്തീരുന്നു.


കടപ്പാട് ഭക്തിവേദാന്തസ്വാമി

No comments:

Post a Comment