കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൈതൊഴുന്നേൻ
കൃഷ്ണ ഹരേ ജയ കൈതൊഴുന്നേൻ
അഞ്ജനശ്രീധരചാരുമൂർത്തേ കൃഷ്ണ
അഞ്ജലി കൂപ്പി സ്തുതിച്ചിടുന്നേൻ
ആനന്ദലകര വാസുദേവ കൃഷ്ണ
ആനന്ദമൊക്കെ അകറ്റിടുന്നേൻ കഷ്ണ
ഇന്ദിര നാഥ ജഗന്നിവാസ കഷ്ണ
ഇന്നെന്റെ മുൻപിൽ വിളങ്ങിടുന്നേൻ കൃഷ്ണ
ഈരേഴുലകിനും ഏകനാഥാ കൃഷ്ണ
ഈ രഞ്ചുകൂപ്പി സ്തുതിച്ചിടുന്നേൻ കൃഷ്ണ
ഉണ്ണി ഗോപാല കാ കമ ലനേത്രാകൃഷ്ണ
ഉള്ളത്തിൽ വന്നു വിളങ്ങിടണേ കൃഷ്ണ
ഊഴിയിൽ വന്നു പിറന്ന ബാലകൃഷ്ണ
ഊനം കൂടാതെ ന്നെപാലിക്കണം കൃഷ്ണ
എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണ
എന്നുണ്ണി ഗോപാലതീർത്തിടണേ
ഏടലർ സായക തുല്യമൂർത്തേ കൃഷ്ണ
ഏറിയ മോദാലനുഗ്രഹിക്ക കൃഷ്ണ
ഐകികമായ സുഖത്തിങ്കലാഗ്രഹം
അൽപ്പവും തോന്നല്ലേ ഗോപബാല കൃഷ്ണ
ഒട്ടല്ല കൗതുകം അന്തരഗേ കൃഷ്ണ
ഓമൽ തിരുമേനി ഭംഗി കാൺമാൻ കൃഷ്ണ
ഓടകുഴൽ വിളി മേള മോടെ കൃഷ്ണ
ഓടി വരികെന്റെ ഗോപബാലകൃഷ്ണ
ഔദാര്യ കോമള കേളി ശീല കൃഷ്ണ
സൗഭാഗ്യ സമ്പൽ സമൃ ത്ഥി താനോ
അംബുജാലോചന നിൻ പാദപങ്കജം
അൻപോടു ഞാനിതാ കുമ്പിടുന്നേൻ കൃഷ്ണ
കൃഷ്ണ മുകിൽ വർണ്ണ വൃഷ്ണികുലേശ്വര
കൃഷ്ണാംബുജാക്ഷണ കൈതൊഴുന്നേൻ കൃഷ്ണ
No comments:
Post a Comment