ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, June 7, 2017

വ്രതം ശരീരശുദ്ധിക്കുവേണ്ടിയല്ല



ശബരി പഴങ്ങൾ സ്വയം രുചിച്ചു നോക്കി  ശ്രീ രാമന് നൽകികോണ്ടു പറഞ്ഞു...

Image result for ശബരി


ഹേ ദേവന്മാ൪ക്കും ദേവനായ രാമ !

അങ്ങയെ പൂജിക്കേണ്ടതും,ഭജിക്കേണ്ടതും എങ്ങിനെയെന്ന് എനിക്കറിയില്ല,
ഭഗവാനെ അങ്ങ് എന്നിൽ പ്രസാദിക്കണേ ! 

മറുപടിയായി രാമ൯ പറഞ്ഞു;

പുരുഷ൯, സ്തീ, എന്നുള്ള വിശേഷമോ ബ്രാഹ്മണ൯,ക്ഷത്രിയ൯,വൈശ്യ൯,ശൂദ്ര൯, തുടങ്ങിയ ജാതിഭേദമോ, ബ്രഹ്മചാരി,ഗൃഹസ്ഥ൯,വാനപ്രസ്ഥ൯,സന്യാസി മുതലായ ആശ്രമ ഭേദങ്ങളോ എന്നെ ഭജിക്കുന്നതിനു കാരണമല്ല, അല്ലയോ ശബരീ ഭക്തി മാത്രമാകുന്നു കാരണം...

പ്രേമമാകുന്ന ലക്ഷണത്തോടു കൂടിയ ഭക്തി 

പുരുഷനോ,സ്തീക്കോ,പക്ഷിമൃഗാദികൾക്കു തന്നയോ ഉണ്ടാകുന്നുവെങ്കിൽ അവരെല്ലാം എന്നെ ഭജിക്കാ൯ യോഗ്യ൪..

ഈശ്വര ഭജനം ശരീരം കൊണ്ടല്ല മനസ്സുകൊണ്ടാകുന്നു,

ഒരു ശരീരവും ഒരിക്കലും ശുദ്ധമാക്കാ൯ സാദ്ധ്യമല്ല, എന്തുകൊണ്ടെന്നാൽ മലമൂത്രത്തോടു കൂടിയതാണ് എല്ലാ ശരീങ്ങളും,
വ്രതഭംഗം ശരീരമല്ല , മനസ്സാണുണ്ടാകുന്നത്,

വ്രതം ശരീരശുദ്ധിക്കുവേണ്ടിയല്ല, മനശുദ്ധിക്കുവേണ്ടിയാകുന്നു.

ശരീരശുചിത്വത്തേക്കാൾ മുഖ്യമാണ് മനശുദ്ധിയും,വാക് ശുദ്ധിയും,ക൪മ്മശുദ്ധിയുമെന്ന് ധ൪മ്മശാസ്ത്രങ്ങൾ പറയുന്നു.

പുംസ്ത്വേ സ്തീത്വേ വിശേഷോ വാ ജാതിനാമാശ്രമാദയ:
ന കാരണം മദ് ഭജനേ ഭക്തിരേവ ഹി കാരണം.
സ്ത്രിയാ വാ പുരുഷസ്യാപി തിര്യഗ്യോനിഗതസ്യ വാ
ഭക്തി: സംജായതേ പ്രേമലക്ഷണാ ശുഭലക്ഷണേ!

(രാമായണം)

No comments:

Post a Comment