ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, July 7, 2017

ശ്രീകൃഷ്ണസ്തുതികൾ

 ഹരേ കൃഷ്ണ

Image result for sree krishna images

ഗുരുവായൂരപ്പനെ മനതാരിൽ ധ്യാനിച്ചു
മനഃശ്ശാന്തി നേടുന്നു ഭക്തരെല്ലാം ,

ഘനശ്യാമവർണ്ണന്റെ മുരളീരവം കേൾക്കാൻ,
മനമാകെ വെമ്പുന്നു ഭക്തർക്കെല്ലാം!!

ഗർവ്വും ഗമയുമൊട്ടില്ലാതെയേവേരും
ഗുരുവായൂർ നടതന്നിൽ വന്നിടുന്നു, 

ഒരു മാത്രയെങ്കിലും തിരുരൂപം ദർശിക്കാൻ,
തിക്കും തിരക്കിലും നിന്നിടുന്നു!!

ഇഷ്ടങ്ങളെല്ലാം പറഞ്ഞു തൊഴുതിടാൻ,
കഷ്ടങ്ങളെല്ലാമകറ്റീടുവാൻ,
ഇഷ്ടദേവൻ ശ്രീ ഗുരുവായൂർനാഥനെ സാഷ്ടാംഗമിന്നു നമിച്ചിടുന്നു !!

No comments:

Post a Comment