1 വസിഷ്ഠന് ബ്രഹ്മാവ് നല്‍കിയ ശാപമോക്ഷം എന്തായിരുന്നു ?.
2 മിത്രാവരുണബീജത്തെ ഉര്‍വ്വശി എന്തു ചെയ്തു ?
3 കുടത്തില്‍ നിന്ന് ആരൊക്കെ ജനിച്ചു ?.
4 മിത്രാവരുണന്‍മാര്‍ ഉര്‍വ്വശിക്കുകൊടുത്ത ശാപം ?
5 ഉര്‍വ്വശി ഏതുമനുഷ്യന്റെ ‘ഭാര്യയായി ത്തീര്‍ന്നു.?
6 ദേവന്‍മാരും ഋഷിമാരും ശരീരം കൊടുക്കാ മെന്നു പറഞ്ഞപ്പോള്‍ വസിഷ്ഠ ശാപത്താല്‍ ശരീരം ലഭിച്ച നിമി ചക്രവര്‍ത്തി എന്താണ് പറഞ്ഞത് ?
7 നിമിയുടെ ശരീരം മുനിമാര്‍ കടഞ്ഞപ്പോള്‍ ഉണ്ടായ രാജാവ് ?
8 യയാതിയുടെ ‘ഭാര്യമാര്‍ ?
9 ശര്‍മ്മിഷ്ഠയുടെ മക്കള്‍ ?
10 ദേവയാനിയുടെ മക്കള്‍?
ഉത്തരങ്ങള്‍
1. ഉര്‍വ്വശിയില്‍ മിത്രാവരുണബീജംകൊണ്ട് ദിവ്യശരീരം ഉണ്ടാക്കിക്കൊള്ളുവാന്‍.
2. ഒരു കുടത്തിലാക്കി.
3. അഗസ്ത്യനും വസിഷ്ഠനും.
4. മനുഷ്യന്റെ ‘ഭാര്യയായി ‘ജീവിക്കുക.
5. പുരൂരവസ്സിന്റെ
6. ശരീരം ദു:ഖ കാരണമാണ്. സര്‍വ്വ പ്രാണികളി ലേയും കണ്ണിന് ഇമ മിഴിക്കുന്ന “സമീരാത്മ കന്‍” ആയിരുന്നാല്‍ മതി.
7. “ മിഥി” എന്ന രാജാവ്. മിഥിയില്‍ നിന്നും മൈഥ ലന്മാര്‍ ഉണ്ടായി.
8. ശുക്രന്റെ മകള്‍ ദേവയാനിയും വൃഷപര്‍വ്വാവിന്റെ മകള്‍ ശര്‍മ്മിഷ്ഠയും.
9. ദ്രുഹ, അനു, പുരു.
10. യദു, തുര്‍വസു.
ജന്മഭൂമി: http://www.janmabhumidaily.com/news619469#ixzz4jVcGl2WB
No comments:
Post a Comment