ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, July 10, 2017

കുലശേഖര ആഴ്‌വാർ


വൈഷ്ണവഭക്തന്മാരായ 12 ആഴ്‌വാർ മാരിൽ  ഒരാളായ കുലശേഖര ആഴ്‌വാർ തന്നെയാണ്, കുലശേഖരസാമ്രാജ്യത്തിന്റെ സ്ഥാപകൻ എന്ന് വിശ്വസിക്കപ്പെടുന്നു. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം ഇദ്ദേഹം നിർമ്മിച്ചതോ പുതുക്കി പണിതതോ ആണത്രെ. തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ സോപാനത്തിലേക്കുള്ള പടി ഇദ്ദേഹത്തിന്റെ പേരിൽ കുലശേഖരപ്പടി ആയി അറിയപ്പെടുന്നു.വിഷ്ണുസ്തുതിയായ മുകുന്ദമാല ഇദ്ദേഹത്തിന്റെ കൃതിയാണത്രെ. ആഴ്വാർ എന്നാൽ ഭക്തിയിൽ ആഴുന്ന(മുങ്ങുന്ന)വൻ എന്നും ആളുന്നവൻ (രക്ഷിക്കുന്നവൻ) എന്നും അർത്ഥം പറഞ്ഞുവരുന്നു.
വേദപുസ്തകത്തിൽ തെളിവുകൾ പ്രകാരം കുലശേഖര ആഴ്വാർ കാളി കാലഘട്ടത്തിൻറെ(3102 ബി.സി) 27 - ആം വർഷം ഭൂമിയിൽ അവതരിച്ചതായി കണക്കാക്കപ്പെടുന്നു.കേരളത്തിലെ പെരിയാറിൽ ദർധവ്രതന്റെ മകനായാണ്‌ കുലശേഖര ആഴ്വാർ ജനിച്ചത്.


കുലശേഖര ആഴ്വാർ കേരളത്തിൽ നിന്നുള്ള ഒരു രാജാവാണെന്ന് വിശ്വസിക്കപ്പെടുന്നു.കൊള്ളി (ഇന്നത്തെ ഉറയൂർ), കൂടാൾ (ആധുനിക മധുര), കൊങ്ങു എന്നീ പ്രദേശങ്ങൾ അദ്ദേഹത്തിൻറെ ഭരണപരിധിയിലായിരുന്നുവെന്നും അദ്ദേഹം തിരുവിതാംകൂറിൽനിന്നുമായിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.നായർ രാജവംശത്തിലെ ഏറ്റവും വലിയ രാജവംശമായ ചേരവംശ രാജാവായിരുന്നു അദ്ദേഹം. 800-820 എ.ഡി അദ്ദേഹത്തിൻറെ ഭരണകാലഘട്ടമായി കണക്കാക്കപ്പെടുന്നു. പന്ത്രണ്ട് ആഴ്(ൾ)വാർമാരുടെ കൂട്ടത്തിൽ കുലശേഖരൻ ഏഴാമത്തെ ആളായിരുന്നു.


9-ആം നൂറ്റാണ്ടിനുശേഷം അദ്ദേഹത്തിൻറെ ഭരണം വിജയിച്ചില്ലെന്നും,പല്ലവ രാജാവ് അദ്ദേഹത്തെ കീഴ്പ്പെടുത്തിയെന്നും കരുതപ്പെടുന്നു.
12 ആഴ്വാർ സന്ന്യാസിമാരിൽ 9-ആമനായി കുലശേഖര ആഴ്വാർ ആദരിക്കപ്പെടുന്നു.തൻറെ തത്ത്വജ്ഞാനവും അദ്ധ്യാത്മകജ്ഞാനവും ഉപയോഗിച്ച് അദ്ദേഹം വൈഷ്ണവഭക്തി പ്രചരിപ്പിച്ചു. തെക്കേ ഇന്ത്യയിലെ ഭക്തി പ്രസ്ഥാനത്തിലെ മഹാനായ ഒരു വൈഷ്ണവ ആഴ്വാർ കവിയായി കുലശേഖര ആഴ്വാർ ആദരിക്കപ്പെടുന്നു.


സംസ്കൃതകൃതിയായ മുകുന്ദമാല (വിഷ്ണുസ്തുതി ) ഇദ്ദേഹത്തിന്റെ രചനയാണ്. കൂടാതെ ദിവ്യ പ്രബന്ധത്തിലെ ഒരു പ്രധാന കൃതിയായ പെരുമാൾ തിരുമൊഴിയും ഇദ്ദേഹത്തിന്റെ രചനയാണ്. ആഴ്വാർ സന്ന്യാസികൾ രചിച്ച ഈ കൃതികൾ 105 കവിതകളും 4000 സ്തോത്രങ്ങളും അടങ്ങുന്നതാണ്.[11] അദ്ദേഹത്തിൻറെ കവിതകൾ ഭക്തിഗാനപ്രകൃതിയുള്ളവയാണ്, പ്രധാനമായും മഹാവിഷ്ണുവിൻറെ പ്രമുഖ അവതാരങ്ങളെപ്പറ്റിയാണ് (രാമനും കൃഷ്ണനും )ഇവ. അദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതവായ ശങ്കരാചാര്യർ ഇദ്ദേഹത്തിന്റെ സമകാലികനാണ് .[16]രാമഭക്തനായ ഇദ്ദേഹം, രാമൻറെ ജീവിതത്തിലെ വേദനകൾ തന്റേതായി കണക്കാക്കിയിരുന്നു. അതിനാൽ അദ്ദേഹം പെരുമാൾ(മഹാൻ എന്നർത്ഥം)എന്നറിയപ്പെടുന്നു. രാമന്റെയും കൃഷ്ണന്റെയും ഇതിഹാസങ്ങളില്ലുള്ള ഇദ്ദേഹത്തിന്റെ ഇടപെടൽ മഹത്തായ പല ഭക്തി കവിതകൾക്ക് ജനനം നൽകി. ഇദ്ദേഹം രചിച്ച സംസ്കൃത നാടകങ്ങളാണ് തപതീസംവരണവും സുഭദ്രാധനഞ്ജയവും. വിച്ഛിന്നാഭിഷേകം എന്ന നാടകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഈ കൃതി ഇപ്പോൾ ലഭ്യമല്ല. ആശ്ചര്യമഞ്ജരി എന്ന ഗദ്യാഖ്യായികയുടെ കർതൃത്വവും കുലശേഖര ആഴ്വാറിൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. ഈ കൃതിയും കണ്ടുകിട്ടിയിട്ടില്ല.


പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സംരക്ഷകരായ തിരുവിതാംകൂർ രാജകുടുംബം കുലശേഖര ആഴ്വാരുടെ വംശജരാണ്‌. തിരുവിതാംകൂർ മഹാരാജാവിൻറെ ഒരു സ്ഥാനനാമം 'കുലശേഖര പെരുമാൾ' എന്നാണ്.മാത്രമല്ല കുലശേഖര ആഴ്വാരുടെ കിരീടമായ 'ചേരമുടി' ഇപ്പോഴും തിരുവിതാംകൂർ രാജകുടുംബത്തിൻറെ കൈവശമുണ്ട്.

No comments:

Post a Comment