ചോദ്യം:
ശിവലിംഗം എന്നാല്‍ എന്താണ്? ശിവലിംഗ തത്ത്വം വിശദീകരിക്കാമോ? ലിംഗം എന്നാല്‍ ലൈംഗികാവയവം അല്ലേ? ഒരു ലൈംഗികാവയവത്തെ ആണോ ഹൈന്ദവര്‍ ആരാധിക്കുന്നത്?
ഉത്തരം:
ശിവം = മംഗളം, ലിംഗം = ബാഹ്യലക്ഷണം.
ശിവലിംഗം എന്ന് പറഞ്ഞാന്‍ ശിവം ലിംഗ്യതേ ഇതി ശിവലിംഗം. ശിവം എന്നാല്‍ മംഗളം എന്നര്‍ത്ഥം. മംഗളത്തെ സൂചിപ്പിക്കുന്നതെന്തോ അതിനെയാണ് ശിവലിംഗം എന്ന് പറയുന്നത്. ‘ലിംഗം’ എന്ന വാക്കിന്റെ അര്‍ത്ഥം ‘ലിംഗ്യതേ ഇതി ലിംഗം’ അതായത് സൂചിപ്പിക്കുന്നത് എന്തോ അത് ലിംഗം. സാധാരണ ഭാഷയില്‍ ലിംഗ ശബ്ദത്തിനു ബാഹ്യ ലക്ഷണം എന്നാണ് അര്‍ത്ഥം.
ഒരു സംന്യാസിയുടെ ലക്ഷണം എന്തെന്ന് ചോദിച്ചാല്‍ ജ്ഞാനവും വൈരാഗ്യവുമാണ്. എന്നാല്‍ ഒരു സംന്യാസിയുടെ ലിംഗം (ബാഹ്യലക്ഷണം) എന്തെന്നു ചോദിച്ചാല്‍ കാഷായം, മുണ്ഡനം തുടങ്ങിയവയൊക്കെ പറയാം. അതുപോലെ ഒരു ബ്രഹ്മചാരിയുടെ ലിംഗമെന്തെന്നു ചോദിച്ചാല്‍ ശിഖയാണ് (തലയുടെ പിന്‍ ഭാഗത്ത് നീട്ടി വളര്‍ത്തിയ മുടി) എന്നു പറയാം. അങ്ങിനെ എല്ലാവര്‍ക്കും ഓരോ ലിംഗം ഉണ്ട്. വാനപ്രസ്ഥന്റെ ലിംഗം എന്തെന്ന് ചോദിച്ചാല്‍ ജടയാണ് എന്ന് പറയാം. യഥാര്‍ത്ഥ ലക്ഷണം കുറെ കൂടി സൂക്ഷ്മമാണ്. ബാഹ്യ ലക്ഷണമാണ് ലിംഗം. അപ്പോള്‍ ശിവം ലിംഗ്യതേ ഇതി ശിവലിംഗം എന്ന് പറഞ്ഞാല്‍ ശിവത്തെ അഥവാ മംഗളത്തെ സൂചിപ്പിക്കുന്നത് എന്നര്‍ത്ഥം.
ഹരി ഓം
No comments:
Post a Comment