അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ സുന്ദരകാണ്ഡത്തില്‍ സീതാദേവിയെ ലങ്കയില്‍ കാണുന്ന ഹനുമാന്‍, തന്നെ സംശയത്തോടെ വീക്ഷിക്കുന്ന സീതാ ദേവിയോടു സംസാരിക്കുന്നതിങ്ങനെ. വാക്കും പ്രയോഗവും ആശയവുമെങ്ങനെയാണ് കേള്‍ക്കുന്നവര്‍ക്ക് ഏറ്റം ആശ്വാസം നല്‍കുന്നതെന്നതിന് ഉദാഹരണമാണിത്. എഴുത്തച്ഛന്‍ ഹനുമാനെക്കൊണ്ട് ഇങ്ങനെ പറയിച്ചു:
‘ശരണമിഹ ചരണസരസിജമഖിലനായികേ!
ശങ്കിക്കവേണ്ട കുറഞ്ഞൊന്നുമെന്നെ നീ
തവസചിവനഹമിഹ തഥാവിധനല്ലഹോ!
ദാസോസ്മി കോസലേന്ദ്രസ്യ രാമസ്യ ഞാന്‍
സുമുഖി! കപികുലതിലകനായ സൂര്യാത്മജന്‍
സുഗ്രീവഭൃത്യന്‍ ജഗല്പ്രാണ നന്ദനന്‍
കപടമൊരുവരൊടുമൊരു പൊഴുതു മറിയുന്നീല
കര്‍മ്മണാ വാചാ മനസാപി മാതാവേ!’
No comments:
Post a Comment