ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, July 16, 2017

കോമരം

Image result for മുച്ചിലോട്ടു ഭഗവതി

കോമരത്തേ ദൈവങ്ങളുടെ പ്രതിനിധി എന്ന നിലയിലോ,ദൈവത്തിന്റെ ഉപകരണം എന്ന നിലയിലോ ആണ് കണ്ടിട്ടുള്ളത്.ദേവതയുടെ  ശക്തി മനുഷ്യശരീരത്തിലേക്ക് ആവേശിക്കാറുണ്ട്,ആവേശിച്ചുകഴിഞ്ഞാല്‍ ആ വ്യക്തിക്ക് വിറയല്‍ ഉണ്ടാകുന്നു.അവരുടെ വ്യക്തിത്വം നിലീനമായിത്തീരുകയും വ്യക്തിയുടെ ശരീരം ദേവതയുടെ ഉപകരണമായിത്തീരുകയും ചെയ്യുന്നു.

കോമരം ഉപകരണവും പ്രതിനിധിയുമാകുമ്പോള്‍ നേരത്തേ നിശ്ചയിക്കപ്പെട്ട കര്‍മങ്ങളില്‍ബന്ധിതരായ വിദേയാത്മാക്കളായി ചുരങ്ങിപ്പോകുന്നു.അനുഷ്ടാനത്തിലും സാമൂഹ്യതയിലും കോമരംഒരു തുറന്ന സാന്നിധ്യമായാണ് കാണുന്നത്.ഉപകരണമെന്നതിനും പ്രതിനിധീകരിക്കുന്നതിനുമപ്പുറം പുതിയ നിര്‍മിതിക്ക് ഇവര്‍ ഇന്ധനമായി മാറുന്നുണ്ടെന്നതാണ് കോമരത്തിന്റെ പ്രാധാന്യം.കോമരം ഒരേമുഖശക്തിയുടെ അടയാളമല്ല മറിച്ച് അനേകം കാര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ പ്രാപ്തമായ ശക്തികളാല്‍ നിഹിതമായതാണ്.ഇവയെല്ലാം ഒന്നിച്ച് അനുഭവവേദ്യമാകണമെങ്കില്‍ക്കൂടി ഈ സാധ്യതയാണ്,ശക്തിയാണ് കോമരത്തേ നിലനിര്‍ത്തുന്നതും,അല്ലാതെ നേരത്തേയുള്ള പ്രതിനിധീകരണമോ, അചഞ്ചലമായി, കാലാധിവര്‍ത്തിയായി നില്‍ക്കുമെന്ന സങ്കല്‍പിക്കപ്പെടുന്ന ആദിരൂപമോ അല്ല.


ഇതു വിശദീകരിക്കാന്‍ മുച്ചിലോടുകളും മുച്ചിലോടുകളിലേ കോമരങ്ങളും അവരുടെ പ്രവര്‍ത്തികളും ചിത്രീകരിക്കുന്ന ചില പുരാവൃത്തങ്ചള്‍ പരിശോധിച്ചാല്‍ മതി.പല മുച്ചിലോടുകളിലുമുണ്ടാകുന്നത് ഒരു തറവാട്ടുകാരന്റെ കോമരമാകാനുള്ള ആഗ്രഹത്തിന്റെ നിരാശയും തുടര്‍ന്നുണ്ടാകുന്ന സങ്കര്‍ഷവും അതിന്റെ അനന്തരഫലമായി പുതിയ  മുച്ചിലോട് പണിയലും,അവിടെ കോമരമാകലുമാണ്.ഉദാഃ തൃക്കരിപ്പൂര്‍ മുച്ചിലോടില്‍ കോമരമകാന്‍ ആഗ്രഹിച്ചു നടക്കാതെ നാടുവിട്ട വാലിയക്കാരനാണ് കോറമംഗലം മുച്ചിലോടിന്റെ ആദ്യ ഊരാളനായി മാറിയത്.തായിനേരി,മാതമംഗലം,ക്ളായിക്കോട്ട് ,കിണാനൂര്‍,ചെറുവത്തൂര്‍,ചന്തേര,കാറമേല്‍,കടന്നപ്പള്ളി,വെള്ളാവ്  തുടങ്ങിയ മുച്ചിലോടുകള്‍ ഉണ്ടാകുന്നതിന്റെ പുരാവൃത്തവും ഇതിനുദാഹരണം തന്നേ.ഈ അടര്‍ന്നു പോകലിന്റെ സാംഗത്യം മനസിലാക്കണമെങ്കില്‍ മുച്ചിലോടിന്റെ ഘടനകൂടി മനസിലാക്കണം.


     അന്തിത്തിരിയന്‍ ,കോമരങ്ങള്‍,കാരണവന്മാര്‍,വാലിയക്കാര്‍ ഇവര്‍ ചേര്‍ന്നതാണ് മുച്ചിലോടിന്റെ അധികാര ആചാര ശൃംഗല.ഒരു മുച്ചിലോടിന് ഒന്നോ രണ്ടോ അതില്‍കൂടുതലോ  അവകാശിത്തറവാട്ടുകാരുണ്ടാവും. അന്തിത്തിരിയനും കോമരം സ്ഥാനവും തറവാട്ടുകാര്‍ പങ്കിട്ടെടുക്കുമ്പോള്‍ കോമരത്തിലൊന്ന് അവകാശിത്തറവാട്ടുകാര്‍ക്ക് പുറത്തുനിന്നുള്ള  വാല്യക്കാരുടെ തറവാടുകളിലൊന്നിലേക്ക് പോകും.ഈ കോമരത്തേ വാല്യക്കാരുടെ കോമരം എന്നാണ് പറയുക.അവകാശി തറവാടുകള്‍ക്ക് പുറത്തുള്ള വീടുകളിലെ വാല്ല്യക്കാര്‍ കോമരമായി ആചാരപ്പെടാന്‍  ശ്രമിക്കുമ്പോഴാണ് പലപ്പോഴും മാതൃമുച്ചിലോടുമായി സങ്കര്‍ഷമുണ്ടാകുന്നതും അവിടെ നിന്നും ഒഴിഞ്ഞ്  മറ്റൊരു സ്ഥലത്തെത്തിപ്പെടുകയും പുതിയ മുച്ചിലോട് സ്ഥാപിക്കുന്നതും.
കോമരങ്ങളുടെ നേരത്തേ കണ്ട അധികാരത്തിന്റെ ദശപ്രമാധ്വിത്വത്തേ  ചോദ്യം ചെയ്യല്‍  തന്റെ സമുദായത്തിനകത്തുമാത്രമല്ല കാണുന്നത് ,പുറത്തുമുണ്ട്. അതിന് രണ്ടുദാഹരണങ്ങളുണ്ട്..


ഒന്നാമത് ബ്രാഹ്മണാധികാരത്തിന്റെ മാറ്റുകുറക്കല്‍.രണ്ടാമത് രാജാധികാരത്തേ ചവിട്ടി ഒതുക്കല്‍,ബ്രാഹ്മണാധികാരത്തിന്റെ മാറ്റുകുറക്കല്‍ നടക്കു്ന്നത്പയ്യന്നൂരിലാണ്.പയ്യന്നൂര്‍ പരശുരാമപ്രതിഷ്ഠിതമായ 32 മലയാള ബ്രാഹ്മണങ്ങളില്‍ ഒന്നും.ഇതിന്റെ ഫലം മുച്ചിലോട്ട് ഭഗവതിക്ക് പയ്യന്നൂര്‍ ഗ്രാമത്തില്‍ സ്ഥാനം കീട്ടലുമാണ്.പയ്യന്നൂര്‍ പൂന്തഃരുത്തി മുച്ചിലോടൂണ്ടാകുന്നതിന്റെ  പുരാവൃത്തവും അതുതന്നേ..


  പണ്ട്പയ്യന്നൂര്‍ വാണിയസമുദായക്കാര്‍ക്ക് മുച്ചിലോട് ഉണ്ടായിരുന്നില്ല.പകരം പടോളി വാണിയന്റെ ഒരു കണ്ണങ്കാടാണുണ്ടായിരുന്നത്. ഒരുനാള്‍ പയ്യന്നൂര്‍ പെരുമാളുടെ തന്ത്രിയായ തരണലൂരിന്  വസൂരി പിടിക്കപ്പെട്ടു.ക്ഷേത്രത്തിലേ നിത്യകാര്യങ്ങള്‍ മുടങ്ങുമെന്ന ഘട്ടം വന്നു.നാട്ടിലെ പല വൈദ്യന്മാരും നാട്ടുപരദേവതമാരും വന്ന് ശ്രമിച്ചു നോക്കിയിട്ടും  തന്ത്രിയുടെ അസുഖം ഭേദമാക്കാന്‍ പറ്റിയില്ല. ഈ സന്ദര്‍ഭത്തില്‍ കണ്ണങ്ങാട്ടുഭഗവതിയാല്‍ ആവേശിതനായ പടോളിവാണിയന്‍ പ ഞ്ഞു കോതമംഗലത്തുനിന്നും മുച്ചിലോട് ഭഗവതിയെ വരുത്തിയാല്‍  ഉച്ചപാതിനേരം കൊണ്ട് രോഗം മാറും.എങ്കില്‍ അങ്ങനേയെന്നു പറഞ്ഞ് കുറുന്തില്‍,ചുവാട്ട പൊതുവാക്കന്മാരേ കോറമംഗലത്തേക്കയച്ചു.കോറമംഗലത്ത് ''ഈ സമയം അടിയന്തിരാദികള്‍ നടക്കുകയായിരുന്നു.ചടങ്ങുകളൊക്കെ തീര്‍ന്നെങ്കിലും ഭഗവതി അവേശിച്ച കോമരം തെക്ക് പടിഞ്ഞാറ് ദിശതിരിഞ്ഞ് ഒരേ നില്‍പ്പായിരുന്നു.എനിക്ക് പയ്യന്നൂര്‍ പെരുമാളുടെ കുറിമാനം വന്നിട്ടുണ്ടെന്ന് പറഞ്ഞ്.കുറുന്തിലു ചുവാട്ടയും അപ്പോള്‍ കോറമംഗലം മുച്ചിലോട്ടെത്തി ഭഗവതി  കോമരത്തോട് വിശദീകരിച്ചു.ഉടന്‍ ഭഗവതി കോമരം  അവരുടെ കൂടെ പയ്യന്നൂരിലെത്തി തന്റെ കനകപ്പൊടി വിതറി തന്ത്രിയുടെ വസൂരി മാറ്റി.മാത്രമല്ല  തന്ത്രിയുടേയും പൊതുവാക്കന്മാരുടേയും ആഗ്രഹപ്രകാരം  വീടുവീടാന്തരം കയറി ഗുണപ്പാടും വരുത്തി.നേരം വൈകിയതുകൊണ്ട് കോറമംഗലത്തേക്ഖ് തിരിച്ചുപോകാന്‍ കഴിയില്ലെന്നും എടുത്തായുധം  വെക്കാനിടം വേണമെന്നും ഭഗവതി കോമരം  പെരുമാളോടാവശ്യപ്പെട്ടു.അപ്രകാരം പടോളി വാണിയന്റെ  കണ്ണങ്ങാട്ട്,കണ്ണാട്ടുഭഗവതി ഒഴിഞ്ഞ് ഭഗവതിക്ക് ഇരിക്കാന്‍ സ്ഥാനം നല്‍കി.അങ്ങനെയാണ് മുച്ചിലോട് ഭഗവതി പയ്യന്നൂരിലെത്തിയത്.
 ഇവിടെ  മുച്ചിലോട്ട് ഭഗവതി തന്ത്രി വര്യന് സ്വന്തമായും നാട്ടിലെ വൈദ്യന്മാരും പരദേവതമാര്‍ക്കും അവരാലും മാറ്റാന്‍ കഴിയാത്ത വസൂരിയെ തന്റെ കനകപ്പൊടിയാല്‍ മാറ്റാന്‍ കഴിയാത്ത വസൂരിയെ തന്റെ കനകപ്പൊടിയാല്‍ മാറ്റുന്നതാണ് കാണുന്നത് .അനുഷ്ടാനശക്തിയുടെ പരമകോടിയായി കണക്കാക്കുന്ന ബ്രാഹ്മണ തന്ത്രിയേ ചികിത്സിച്ചു മാറ്റുകവഴി അവരുടെ അനുഷ്ടാനാധികാരത്തേ തന്നേ ഒന്നുലക്കുകയാണ് ഭഗവതി ചെയ്യുന്നു.അത് ഒരു തരം അട്ടിമറിക്കാനുള്ള സാധ്യത തന്നേ പക്ഷേ അതിനപ്പുറം അനുഷ്ടാനത്തിലൂടെ ഉണ്ടാക്കിയെടുക്കുന്നത് തന്ത്രിയുടെ നിലനില്‍പ്പുപോലും പൂര്‍ണ്ണമായും അവനവനില്‍ തന്നെ നിക്ഷിപ്തമല്ലെന്നും സമൂഹത്തിലെ മറ്റുള്ളവരെ അംഗീകരിക്കുന്നതിലൂടെയും കണക്കാക്കുന്നതിലൂടേയുമാണെന്നുകൂടിയുമണ്.ഇത് അധികാരത്തിന്റെ ദശപ്രമാധിത്വത്തേ ഉടയ്ക്കുന്നതാണ്.തന്റെ തന്നെ നിലനില്‍പ് മറ്റുള്ളവരുമായുള്ള ബന്ധത്താലും പാരസ്പര്യത്താലും നിര്‍മ്മിതമാണെന്ന ബോധം ഉണ്ടാക്കലാണ്.അതുവഴി മറ്റൂള്ളവരെ അംഗീകരിക്കലുമാണ്.അത് പ്രത്യക്ഷത്തില്‍ കാണിച്ചുകൊടുക്കു്നത് അമൂര്‍ത്തമായ ദൈവമോ മൂര്‍ത്തമായ തെയ്യമോ അല്ല.അവര്‍ക്കീടയിലുള്ള കോമരം തന്നെയാണ്.കോമരം ഇവിടുത്തെ ജീവിതത്തേയും ബന്ധങ്ങളേയും അടയാളപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്,അതിനെ ഉണ്ടാക്കിയെടുക്കുക കൂടിയാണ്.

വളപട്ടണം മുച്ചിലോടിന്റെ ആവിര്‍ഭാവത്തിന്റെ കഥകൂടി നോക്കാം,
     ചിറക്കല്‍ കോവിലകത്തേ(വാണവളത്ത് കോട്ട)അക്കാലം വാഴുന്ന കവിണിശ്‌ശേരി കോവിലകത്തു നിന്നായിരുന്നു വേളി കഴിച്ചത്.ഒരു  പൂരോത്സവത്തിന്റെ സമാപനദിവസം പൂരംകുളി കഴിഞ്ഞ് ഭഗവതിയും പരിവാരങ്ങളു കവിണിശ്ശേരി കോവിലകത്തെത്തി.ആ സമയം ചിറക്കല്‍ തമ്പുരാനും കവിണിശ്ശേരി കോവിലകത്തെത്തിയിരുന്നു.ഭഗവതിയെ ഒന്നു പരീക്ഷിക്കണം എന്ന നിലയില്‍ ചിറക്കല്‍ കോവിലകത്തേക്ക് നാളെ എഴുന്നെള്ളും  എന്നായി തമ്പുരാന്‍.ദേവി സമ്തം മൂളി പിറ്റേന്നാള്‍ മുച്ചിലോട്ട് ഭഗവതിയും പരിവാരങ്ങളും ചിറക്കല്‍ കോവിലകത്തേക്ക്  യാത്ര തിരിച്ചു.വഴിയാത്ര ചെയ്ത് അവര്‍ വളപട്ടണം പുഴക്കരികിലെത്തിയപ്പോള്‍  കടവില്‍ തോണിയോ ചങ്ങാടമോ കണ്ടില്ല.അവയെല്ലാം മറുകരയില്‍ ബന്ധിച്ചിട്ടുണ്ട് താനും.തമ്പുരാന്റെ ആഞ്ജനപ്രകാരം തന്നെയാണ് ഇപ്രകാരം ചെയ്തതെന്ന് തിരിച്ചറിഞ്ഞ തമ്പുരാട്ടി പിന്മടങ്ങാന്‍ തയ്യാറായില്ല.ഭഗവതി പ്രശ്നപരിഹാരത്തിനായി ആത്മസഖിയായ കണ്ണങ്ങാട്ട് ഭഗവതിയേ ഏല്‍പിച്ചു.കണ്ണങ്ങാട്ട് ഭഗവതി പുഴയിലിറങ്ങി,ഒപ്പം  മറ്റുള്ളവരും കാല്‍ നടയായി  പുഴകടന്ന് മറുകരയിലെത്തിയെങ്കിലും പുഴക്കടവ് മുതല്‍  ചിറക്കല്‍ കോട്ട വരെയുള്ള പാതയില്‍ അഗ്നിപാലിച്ചിരുന്നതായി കണ്ടു.അഗ്നിയില്‍ മുന്നോട്ടോടിയ കണ്ണങ്ങാട്ട് ഭഗവതി കോട്ടവാതില്‍ക്കല്‍ എത്തിയപ്പോള്‍ അതും ബന്ധിച്ചിരിക്കുന്നു.കോപാന്തയായ ഭഗവതി കോഠ്ടവാതില്‍ ചവിട്ടിത്തകര്‍ത്തു.ഭയാക്രാന്തം പരിക്ഷീണനായ ചിറക്കല്‍ തമ്പുരാന്‍ ഭഗവതിയോട് മാഫ്പുചോദിച്ചു.വത്സലയായ ദേവി ചിറക്കലില്‍ തനിക്ക് ഇരിപ്പിടം ആവശ്യപ്പടുകയും  ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുത്തു കൊള്ളുവാന്‍ തമ്പുരാന്‍ സമ്മതം നല്‍കുകയും ചെയ്തു.


ഈ പുരാവൃത്തലിലും കോമരങ്ങള്‍ക്ക് തന്നെയാണ് നെടുനായകത്വം. അവരുടെ സഞ്ചാരം തന്നെയാണ് പുതിയ പൊരുളുകള്‍ ഉണ്ടാക്കുന്നതും ചിറക്കല്‍ തമ്പുരാന്റെ വെല്ലുവിളി കോമരങ്ങളേയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തേയും,സമാനം തന്നെ . കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍  അവരെ നിരാകരിക്കല്‍,കടവുമുടക്കലും,തീച്ചാല്‍ തീര്‍ക്കലും,കോട്ടവാതിലടക്കലും അവരെ പുറന്തള്ളലിനു സമാനം തന്നെ .ഇത് സമുദായത്തിന്റെ നിലനില്‍പു തന്നെ  ചോദ്യം ചെയ്യുന്നു.അതിനെ എതിര്‍ത്ഥുതോല്‍പിക്കുന്നതും  സഞ്ചാരികളുടെ  കോമരങ്ങള്‍ തന്നെ .ഈ സഞ്ചാരങ്ങളാണ് പ്രധാനം,ഈ സഞ്ചാരത്തിന്റെ ശക്തി അവരുടെ ഭഗവതിമായുള്ള ചര്‍ച്ച തന്നെ .ഈ ചര്‍ച്ചയാണ് പ്രതിനിധാനമായി സാധാരണഗതിയില്‍ മാറുന്നത്.അതേ സമയം അവരുടെ വിശേഷമായ ബലമാണ് അവരെ  സാമൂഹ്യതയിലെ കോമരങ്ങള്‍ക്ക് സാധ്യമാകുന്നത്.അവരും അവര്‍ ചേര്‍ന്നു നീല്‍ക്കുന്ന ദേവതമാരേ പോലെയുള്ള സ്വാഭാവികങ്ങളായതുകൊണ്ടാണ് തെയ്യാട്ത്തിലെ അഷ്ടദ്രവ്യങ്ങളുപയോഗിച്ച്  ബന്ധപ്പെട്ടവരല്ല ഓരോയിടത്തും സമരത്തും തോറ്റിയെടുക്കപ്പെട്ടവരാണ്.അവര്‍ വരികയും തിരിച്ചു പോകുകയും ചെയ്യും.ഈ വരവിനും തിരിച്ചു പോക്കിനുമിടയില്‍ പ്രത്യക്ഷപ്പെടുന്ന ഓരോയിടത്തും നിലവിലുള്ള ബന്ധങ്ങളേ വിളക്കിച്ചേര്‍ക്കാനോ പുതിയവ സൃഷ്ടിക്കാനോ കാരണഭൂതമാകും. ദേവതകളുടെ ഈ സഞ്ചാരം തന്നെയാണ്  കോമരത്തിന്റെയും സഞ്ചാരം .കോമരങ്ങളുടെ ഈ സഞ്ചാരങ്ങളിലൂടെയാണ് പുതിയ ബന്ധങ്ങള്‍ ഉണ്ടായി വരുന്നതും.ഇങ്ങനെ നവനവങ്ങളായ സാമൂഹ്യതയേ ഉണ്ടാക്കാന്‍ കഴിയുന്നതുകൊണ്ടാണ്  കോമരങ്ങള്‍ പ്രാധാന്യമുള്ളവരായിത്തീരുന്നത്.ഈ നിര്‍മ്മാണബലമാണ് അവരുടെ പ്രതീകാത്മകതയേക്കാളും ആദിരൂപത്തേക്കാളും മൂലാധാരിയെ അനുഷ്ടാന ഇടങ്ങളില്‍  അവരെ പ്രാധാന്യമുള്ളവരാക്കിത്തീര്‍ക്കുന്നത്....


വരികൾക്ക് കടപ്പാട്
കടന്നപള്ളി മുച്ചിലോട്ട് കാവ് കളിയാട്ടം കൂടിയാട്ടം

No comments:

Post a Comment