ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, July 4, 2017

ദേവി സ്തുതികൾ

Image result for bhadrakali images


ദാരികന്റെ ശിരസ്സ്‌ കൊയ്തൊരു ഘോരരൂപിണി അംബികേ.

 കരിരുൾസമമായ നിൻതിരു വാർമുടിചുരുൾ  കൈതൊഴാം

 തീക്കനൽ ജ്വലിച്ചു തള്ളിയ തീഷ്ണമാം നയനങ്ങളും

കൈതൊഴാം ഭയങ്കരീ തവ മൂർച്ചയേറിയ ദംഷ്ട്രവും

 കാരിരുമ്പ് കടുപ്പമേറിയ മേനിയംബോട് കൈതൊഴാം

ആകെയുള്ള വസൂരിയും തൊഴാം മേരുവൊത്തപയോദരെ

ഹാരമായ കപാലവും കടിസൂത്രമായ കരങ്ങളും

താണുകൈതോഴാനാകണം കൃപ കാലിലുള്ള ചിലങ്കയും

ഉഗ്രമായൊരു രൂപമേ വേതാളകണ്ഠ  നിവാസിതേ

 വലിയകുളങ്ങരയിലമർന്നിടും ശ്രീ ഭദ്രകാളി നമോസ്തുതേ

ദാരികന്റെ ശിരസ്സ്‌ കൊയ്തൊരു ഘോരരൂപിണി അംബികേ.

വലിയകുളങ്ങരയിലമർന്നിടും ശ്രീ ഭദ്രകാളി നമോസ്തുതേ ||


No comments:

Post a Comment