ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, September 16, 2017

പ്രചോദനകഥ



ഒരിക്കൽ  തിരുവള്ളുവർ  തൻ്റെ ശിഷ്യന്മാരോട്  ചോദിച്ചു .
ഒരു  താമരയുടെ  ഉയരം  എത്ര  ???

ശിഷ്യന്മാർ  പരസ്പരം  മുഖത്തോടു  മുഖം  നോക്കി  തല  കുനിച്ചിരുന്നു .

വീണ്ടും  ചോദ്യം  ആവർത്തിച്ചപ്പോൾ  ഒരു വിരുതൻ പറഞ്ഞു .
"രണ്ടരയടി"

അപ്പോൾ  തിരുവള്ളുവർ  വീണ്ടും  ചോദിച്ചു. എന്തേ , മൂന്നരടിയാകാൻ  പാടില്ലേ  എന്ന്  .

പെട്ടെന്ന്  ഒരു  മിടുക്കൻ ചാടിയെഴുന്നേറ്റു  പറഞ്ഞു.

"തണ്ണിയോളം  ഉയരം താമരയ്ക്ക്ക്‌ ". എന്ന്

അതായത്  , വെള്ളത്തോളം  ഉയരം ഉണ്ട്  താമരയ്ക്ക് എന്ന്  സാരം ,

ഒരു  പക്ഷേ , വെള്ളം  രണ്ടര അടിയായിരിക്കാം  , നാലടിയായിരിക്കാം  , ആറടിയായിരിക്കാം  , എട്ടടിയായിരിക്കാം  അങ്ങനെ പല  അടികൾ.
 വെള്ളത്തിന്റെ  ആഴത്തിനെ  ആശ്രയിച്ചിരിക്കും താമരയുടെ ഉയരം എന്നർത്ഥം .

 മിടുക്കനായ  ശിഷ്യന്റെ  ഉത്തരം  കേട്ട്  സംതൃപ്തനായെങ്കിലും  തിരുവള്ളുവർ  വീണ്ടും  ചോദിച്ചു  ഒരു  മനുഷ്യന്റെ ഉയരം  എത്രയാണ്  എന്ന്  ?

ശിഷ്യൻമാരുടെ  ഭാഗത്ത്‌ നിന്ന്  മറുപടി  ഉണ്ടാകാതിരുന്നപ്പോൾ  അദ്ദേഹം  പറഞ്ഞു.

 " ഓരോ  മനുഷ്യന്റേയും ഉയരം  അവന്റെ  പ്രതീക്ഷകൾക്കും
 ആഗ്രഹങ്ങൾക്കും  അനുസരിച്ചായിരിക്കും . ആഗ്രഹങ്ങളും , പ്രതീക്ഷകളും  കുറഞ്ഞാൽ  അവന്റെ  ഉയരവും കുറയും  " എന്ന്.

നിങ്ങളുടെ  പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും ഉയരം  കുറയരുത്‌ .
അതുകൊണ്ട്‌ ജീവിതത്തിൽ  ആവോളം  പ്രതീക്ഷിക്കുക , ആഗ്രഹിക്കുക, സ്വപ്നം  കാണുക. അവയാണ്  നിങ്ങളുടെ  ഉയരം തീരുമാനിക്കുന്നത്...

No comments:

Post a Comment