ഒരിക്കൽ തിരുവള്ളുവർ തൻ്റെ ശിഷ്യന്മാരോട് ചോദിച്ചു .
ഒരു താമരയുടെ ഉയരം എത്ര ???
ശിഷ്യന്മാർ പരസ്പരം മുഖത്തോടു മുഖം നോക്കി തല കുനിച്ചിരുന്നു .
വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഒരു വിരുതൻ പറഞ്ഞു .
"രണ്ടരയടി"
അപ്പോൾ തിരുവള്ളുവർ വീണ്ടും ചോദിച്ചു. എന്തേ , മൂന്നരടിയാകാൻ പാടില്ലേ എന്ന് .
പെട്ടെന്ന് ഒരു മിടുക്കൻ ചാടിയെഴുന്നേറ്റു പറഞ്ഞു.
"തണ്ണിയോളം ഉയരം താമരയ്ക്ക്ക് ". എന്ന്
അതായത് , വെള്ളത്തോളം ഉയരം ഉണ്ട് താമരയ്ക്ക് എന്ന് സാരം ,
ഒരു പക്ഷേ , വെള്ളം രണ്ടര അടിയായിരിക്കാം , നാലടിയായിരിക്കാം , ആറടിയായിരിക്കാം , എട്ടടിയായിരിക്കാം അങ്ങനെ പല അടികൾ.
വെള്ളത്തിന്റെ ആഴത്തിനെ ആശ്രയിച്ചിരിക്കും താമരയുടെ ഉയരം എന്നർത്ഥം .
മിടുക്കനായ ശിഷ്യന്റെ ഉത്തരം കേട്ട് സംതൃപ്തനായെങ്കിലും തിരുവള്ളുവർ വീണ്ടും ചോദിച്ചു ഒരു മനുഷ്യന്റെ ഉയരം എത്രയാണ് എന്ന് ?
ശിഷ്യൻമാരുടെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടാകാതിരുന്നപ്പോൾ അദ്ദേഹം പറഞ്ഞു.
" ഓരോ മനുഷ്യന്റേയും ഉയരം അവന്റെ പ്രതീക്ഷകൾക്കും
ആഗ്രഹങ്ങൾക്കും അനുസരിച്ചായിരിക്കും . ആഗ്രഹങ്ങളും , പ്രതീക്ഷകളും കുറഞ്ഞാൽ അവന്റെ ഉയരവും കുറയും " എന്ന്.
നിങ്ങളുടെ പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും ഉയരം കുറയരുത് .
അതുകൊണ്ട് ജീവിതത്തിൽ ആവോളം പ്രതീക്ഷിക്കുക , ആഗ്രഹിക്കുക, സ്വപ്നം കാണുക. അവയാണ് നിങ്ങളുടെ ഉയരം തീരുമാനിക്കുന്നത്...
No comments:
Post a Comment