ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, September 25, 2017

വിജയദശമിക്കു പിന്നിലെ ഐതിഹ്യം



അസുരചക്രവര്ത്തിനയായിരുന്ന മഹിഷാസുരന് ഈരേഴുപതിനാല് ലോകങ്ങളുടെയും ചക്രവര്ത്തി യായി വാഴണമെന്ന മോഹമുദിച്ചു. അതിനായുള്ള ശ്രമങ്ങളും ആരംഭിച്ചു. മഹിഷാസുരന്റെ ഈ മോഹവും ശ്രമങ്ങളും സകല ലോകര്ക്കും കണ്ണീരും ദുരിതങ്ങളും സമ്മാനിച്ചുതുടങ്ങി.


ദുഷ്ടനും കരുത്തനുമായ മഹിഷാസുരന്റെയും അസുരപ്പടയുടെയും അപ്രതീക്ഷിതമായ ആക്രമണങ്ങള്ക്കു് മുമ്പില്‍ ജീവിതം ഹോമിക്കാന്‍ വിധിക്കപ്പെട്ടവരായി മാറിക്കഴിഞ്ഞിരുന്നു. ദേവഗണങ്ങള്പോതലും അസുരചക്രവര്ത്തിരയെയും അനുയായികളെയും ചെറുത്തുതോല്പിക്കാനാവില്ലെന്ന് പൂര്ണയ ബോധ്യമായ വേളയില്‍ ദേവന്മാര്‍ ആദിപരാശക്തിക്കു മുമ്പില്‍ സങ്കടമുണര്ത്തിബച്ചു. സര്വദലോക രക്ഷാര്ഥംി ദേവി, അഹങ്കാരിയും ക്രൂരനുമായ മഹിഷാസുരനെ തെറ്റുകളില്നിുന്ന് പിന്തിരിപ്പിക്കാന്ത്ന്നെ തീരുമാനിച്ചു. എന്നാല്‍ തീര്ത്തും അത്യാഗ്രഹിയായി മാറിക്കഴിഞ്ഞിരുന്ന മഹിഷാസുരന്‍ ദേവിയുടെ ഉപദേശങ്ങള്‍ ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, ദേവിയെ വെല്ലുവിളിക്കുകയും ചെയ്തു. കോപിഷ്ഠയായ ദേവി മഹിഷാസുരനിഗ്രഹത്തിനു തുനിഞ്ഞു. പിന്നീട് യുദ്ധത്തില്‍ ഏറ്റവും വലിയ കരുത്തനെന്ന് അഹങ്കരിച്ചിരുന്ന മഹിഷാസുരന്‍ നിഗ്രഹിക്കപ്പെട്ടു. സകലലോകങ്ങളും ദേവിക്കു മുമ്പില്‍ സാഷ്ടാംഗം നമിച്ചു. ഈ വിജയമുഹൂര്ത്ത്ത്തിന്റെ സ്മരണയായാണ് വിജയദശമി (നവരാത്രിദിനങ്ങള്‍) ആഘോഷിക്കപ്പെടുന്നത്. തിന്മയ്ക്കു മേല്‍ നന്മയുടെയും അജ്ഞതയ്ക്കുമേല്‍ ജ്ഞാനത്തിന്റെയും ഇരുളിനു മേല്‍ വെളിച്ചത്തിന്റെയും ദുരിതങ്ങള്ക്കു്മേല്‍ ഐശ്വര്യത്തിന്റെയും വിജയം.
നവരാത്രിവ്രതം ഓരോ മനുഷ്യനും സമ്മാനിക്കുന്നതും മേല്പ്പമറഞ്ഞ വിജയങ്ങളാണ്.




പൂജവെപ്പ്


പൂജിക്കുന്നതിനായി പുസ്തകങ്ങളും മറ്റും ഭൂരിപക്ഷം പേരും ക്ഷേത്രങ്ങളില്‍ ഏല്പിക്കാറാണ് പതിവ്. പണിയായുധങ്ങള്‍ പണിശാലയില്ത്ന്നെ വെച്ച് യഥാവിധി പൂജാവിധികള്‍ അനുഷ്ഠിക്കുന്ന കാഴ്ചകള്‍ വര്ണത-നാദ സംയുക്തമായ ഒരാചാരക്രമത്തിന്റെ വിശ്വാസഗോപുരംതന്നെ നമ്മുടെയുള്ളില്‍ കെട്ടിപ്പൊക്കാറുണ്ട്.


അഷ്ടമിസന്ധ്യാവേളയില്‍ വരുന്ന നാളിലാണ് പൂജയ്ക്കു വെക്കേണ്ടത്. അതിനു യോജിച്ച സ്ഥലം നല്ല രീതിയില്‍ വൃത്തിയാക്കി ചാണകം കലക്കി തളിക്കുന്നത് ഉത്തമമാണ്. തുടര്ന്ന് ഒരരികില്‍ പലകയോ മറ്റോ വെച്ച് അതിന്മേല്‍ പട്ടുതുണി വിരിക്കാം. ഇങ്ങനെയുണ്ടാക്കുന്ന പീഠത്തിന്മേലാണ് പൂജാചിത്രം (ദേവീദേവന്മാരുടെ) വെക്കേണ്ടത്. പൂജാചിത്രങ്ങള്ക്കുജ തൊട്ട് മറ്റൊരു പട്ടുതുണി വിരിച്ച് അതിലാണ് പുസ്തങ്ങള്‍ വെക്കേണ്ടത്. യഥാവിധി നിലവിളക്ക്, ചന്ദനത്തിരികള്‍ തുടങ്ങിയവകത്തിച്ചുവെച്ചതിനുശേഷം പൂജയും പ്രാര്ഥ നകളും ആരംഭിക്കുന്നു. ഏവര്ക്കും അനുഷ്ഠിക്കാവുന്നതും വളരെ ഫലം നല്കു്ന്നതുമായ പ്രാര്ഥകനകള്‍ നിലവിലുണ്ട്. അവ ഉപദേശപ്രകാരം അനുഷ്ഠിക്കാവുന്നതാണ്.


വിജയദശമി ദിവസം രാവിലെ യഥാവിധിയുള്ള പ്രാര്ഥിനാകര്മഥങ്ങള്ക്കുങശേഷമാണ് ഗ്രന്ഥം സ്വീകരിക്കല്ച്ടങ്ങ്. തുടര്ന്ന് അക്ഷരമാല എഴുതിക്കുന്നു. ഹരിശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു എന്ന് ആദ്യവും പിന്നെ അക്ഷരമാലയും.

No comments:

Post a Comment