ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, September 20, 2017

പൂജ വെയ്പ്പ്, വിദ്യാരംഭം-2017: ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:



ഉത്തരാ ജ്യോതിഷ ഗവേഷണ കേന്ദ്രം Uthara Astro Research Center]



ഈ വര്‍ഷത്തെ വിദ്യാരംഭം ക്ഷേത്രത്തില്‍ മാത്രമേ നടത്താന്‍ പാടുള്ളൂ. എന്തെന്നാല്‍ ഈ വര്‍ഷത്തെ നവരാത്രി ആരംഭിക്കുന്ന ദിവസം 21-9-2017 വ്യാഴാഴ്ച വൈകിട്ട് 05.20 മുതല്‍ ബുധഗ്രഹത്തിന് മൗഢ്യം ആരംഭിക്കും. ആ മൗഢ്യസ്ഥിതി 31-10-2017 രാത്രി 10.16.31 സെക്കന്‍റ് വരെയുണ്ടായിരിക്കും. ബുധമൗഢ്യകാലം വിദ്യാരംഭത്തിന് ശുഭമല്ല. മാത്രവുമല്ല വിദ്യാരംഭദിവസം ശനിയാഴ്ച ആകയാലും അന്ന് 'മൃത്യുയോഗം' ഉള്ളതിനാലും ഈ വര്‍ഷത്തെ വിദ്യാരംഭം നടത്തുന്നത് ദക്ഷിണാമൂര്‍ത്തിപൂജയും സരസ്വതീപൂജയും നടത്തുന്ന ക്ഷേത്രത്തില്‍ ആയിരിക്കണമെന്ന് നിര്‍ബ്ബന്ധമാകുന്നു. യാതൊരു കാരണവശാലും ഈ വര്‍ഷത്തെ വിദ്യാരംഭം ക്ഷേത്രത്തില്‍ അല്ലാതെ മറ്റൊരു സ്ഥലത്തും ചെയ്യിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം ഉപദേശിച്ചുകൊള്ളുന്നു.


കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് വിജയദശമി. ഈ ദിവസം മുഹൂര്‍ത്തഗണനം നടത്താതെ ക്ഷേത്രങ്ങളിലും മറ്റ് ദിവസങ്ങളില്‍ മുഹൂര്‍ത്തഗണനം നടത്തിയും വിദ്യാരംഭം നടത്താവുന്നതാകുന്നു.
ദേവീപൂജയ്ക്ക് ശേഷം മുന്നിലെ താമ്പാളത്തില്‍ നിറച്ച അരിയില്‍ കുഞ്ഞിന്‍റെ വിരല്‍പിടിച്ച് "ഹരിശ്രീഗണപതയെനമ:" എന്നും സ്വര്‍ണ്ണമോതിരം കൊണ്ട് നാവില്‍ "ഓം ഹരിശ്രീഗണപതയെനമ: അവിഘ്നമസ്തു" എന്നും എഴുതുന്നതാണ് വിദ്യാരംഭം.
മദ്യപന്മാരെക്കൊണ്ടും, അടുത്തറിയാത്തവരെക്കൊണ്ടും, മോശം സ്വഭാവക്കാരെക്കൊണ്ടും, കുഞ്ഞിന്‍റെ നക്ഷത്രക്കൂറിന്‍റെ ആറിലോ എട്ടിലോ കൂറ് വരുന്ന നക്ഷത്രക്കാരെക്കൊണ്ടും  വിദ്യാരംഭം കുറിപ്പിക്കരുത് (എഴുതിക്കാനിരിക്കുന്ന ഗുരുവിന്‍റെ നക്ഷത്രം ചോദിക്കുകയെന്നത് അപ്രായോഗികവും മര്യാദയില്ലാത്തതും ആകയാല്‍ ഇത് അവഗണിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു)



തീയതികള്‍:

2017 സെപ്റ്റംബര്‍ 21 (1193 കന്നി 05)  നവരാത്രി വ്രതാരംഭം
2017 സെപ്റ്റംബര്‍ 28 (1193 കന്നി 12) വ്യാഴാഴ്ച: ദുർഗ്ഗാഷ്ടമി (പൂജവെയ്പ്പ്)
2017 സെപ്റ്റംബര്‍ 29 (1193 കന്നി 13) വെള്ളിയാഴ്ച: മഹാനവമി, ആയുധപൂജ (വൈകിട്ട്)
2017 സെപ്റ്റംബര്‍ 30 ശനിയാഴ്ച: വിജയദശമി, പൂജയെടുപ്പ് (രാവിലെ)


പൂർണ്ണരൂപം വായിക്കുവാൻ ഉത്തരാ ജോതിഷ ഗവേഷണ കേന്ദ്രത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.

ലിങ്ക് ചുവടെ.

 http://www.utharaastrology.com/news/12.html

No comments:

Post a Comment