തമിഴ്നാട്ടിലെ വൈത്തീശ്വരന് കോവില് പ്രസിദ്ധമായത് നാഡിജ്യോതിഷത്തിന്റെ പേരിലാണ്, സ്വന്തം ജന്മരഹസ്യം അറിയുവാന് ലോകം മുഴുവന് ഉറ്റുനോക്കുന്നതും അവിടേക്ക്തന്നെ ....എന്താണ് നാഡി ജ്യോതിഷം?
ഏകദേശം അഞ്ചു നാഴിക ദൈർഘ്യം ഉള്ള ഒരു രാശിയെ 300 ആയി വിഭജിക്കുന്നതിലോന്നിനെയാണ് ഒരു നാഡി എന്നു പറയുന്നത്. ഒരു നാഡി ഏകദേശം 24 സെക്കന്റ് വരും. ഓരോ നാഡിക്കും പ്രത്യേകം പേരുകളുണ്ട്. അറുപതു നാഴികയുള്ള ഒരു ദിവസത്തെ ഓരോ നാഡിയിലും ജനിക്കുകയോ ജനിക്കാൻ ഇടയുള്ളതോ ആയ ആളുകളെ പറ്റി മുൻകൂടി തയാറാക്കിയ ജാതകങ്ങളും അനുഭവങ്ങളുമാണ് നാഡി ഗ്രന്ഥങ്ങളിൽ. ഏതു നാഡിയിലാണ് ഒരാൾ ജനിച്ചത് എന്ന് ജനന സമയം കൊണ്ട് കൃത്യമായി കണക്കാക്കാൻ പറ്റും. ഇങ്ങനെയുള്ള പ്രത്യേക നാഡിയിൽ ജനിച്ച വ്യക്തിയുടെ പൂർവജന്മ ഫലവും ഇഹ ജന്മഫലവും ഭാവിജന്മഫലവും പാപകർമങ്ങലും അവയുടെ ശാന്തികർമങ്ങളും നാഡിഗ്രന്ഥങ്ങളിൽ കുറിച്ച് വച്ചിട്ടുണ്ട്. ഇവ തമിഴ് - സംസ്കൃത പദ്യങ്ങളിലാണ് എഴുതി വച്ചിട്ടുള്ളത്. ഭാഷയുടെ ചില സാങ്കേതിക വശങ്ങൾ സ്വായത്തമാകിയെങ്കിൽ മാത്രമേ പ്രത്യേക രീതിയിൽ തയ്യാറാക്കിയ ഈ നാഡി ഗ്രന്ഥം വായിച്ചു അനുഭവപ്പെടുത്താൻ പറ്റു.
വസിഷ്ഠനാഡി , ശിവനാഡി , കാകുഭുസുണ്ടർനാഡി, ചന്ദ്രനാഡി , ഭ്രിഗുനാഡി, ശുകർനാഡി,ഗുരുനാഡി, സ്കന്ദർനാഡി, സപ്തർഷിനാഡി, തുടങ്ങിയവയാണ് പ്രമുഖനാഡി ഗ്രന്ഥങ്ങൾ.തമിഴ്നാടാണ് നാഡിജ്യോതിഷത്തിനു പ്രസിദ്ധിനേടിയ ദേശം
No comments:
Post a Comment