ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, October 17, 2017

ദീ­പാ­വ­ലി

പേ­രു­പോ­ലെ തന്നെ ദീ­പ­ങ്ങൾ­ക്ക്‌ പ്രാ­ധാ­ന്യം കൊ­ടു­­ക്കു­ന്നൊ­രു വി­ശേ­ഷ­ദി­വ­സ­മാ­ണ്‌ ദീ­പാ­വ­ലി. ദീ­പാ­വ­ലി­ക്ക്‌ ദീ­പ­ങ്ങ­ളു­ടെ കൂ­ട്ടം എ­ന്നാ­ണർ­ഥം. തു­ലാ­മാ­സ­ത്തി­ലെ ഈ പു­ണ­​‍്യ­ദി­വ­സ­ത്തെ ന­ര­ക­ച­തുർ­ദ­ശി എ­ന്നു­മ­റി­യ­പ്പെ­ടു­ന്നു. ഇ­ന്ത­​‍്യൻ ശ­ക­വർ­ഷ­പ്ര­കാ­രം അ­ശ­​‍്വി­ന­മാ­സ­ത്തി­ലെ (ഒ­ക്‌­ടോ­ബർ­-­ന­വം­ബർ) അ­മാ­വാ­സി­നാ­ളു­ക­ളി­ലാ­ണ്‌ ദീ­പാ­വ­ലി ആ­ഘോ­ഷി­ച്ചു­വ­രു­ന്ന­ത്‌. അ­ന്ന്‌ പു­ലർ­ച്ചെ എ­ല്ലാ­വ­രും എ­ണ്ണ­തേ­ച്ച്‌ കു­ളി­ക്ക­ണ­മെ­ന്നാ­യി­രു­ന്നു വി­ശ­​‍്വാ­സം.

ദീ­പാ­വ­ലി ആ­ഘോ­ഷ­ത്തെ­ക്കു­റി­ച്ച്‌ ഐ­ത­​‍ി­ഹ­​‍്യ­ങ്ങൾ നി­ര­വ­ധി­യു­ണ്ടെ­ങ്കി­ലും അ­വ­യിൽ പ്ര­ധാ­ന­മാ­യ­ത്‌ വി­ഷ്‌­ണു ന­ര­കാ­സു­ര­നെ വ­ധി­ച്ച­തി­ന്റെ സ്മ­ര­ണ നി­ല­നിർ­ത്തു­ന്ന­തി­ന്‌ വേ­ണ്ടി­യാ­ണ്‌ ഈ ആ­ഘോ­ഷം എ­ന്ന­താ­ണ്‌. അ­ത്ര­ത­ന്നെ പ്രാ­ധാ­ന­​‍്യ­ത്തോ­ടെ മ­റ്റൊ­രു ഐ­തി­ഹ­​‍്യ­വും നി­ല­നിൽ­ക്കു­ന്നു.

അ­സു­ര­രാ­ജാ­വാ­യ രാ­വ­ണ­നെ നി­ഗ്ര­ഹി­ച്ച­ശേ­ഷം കാ­ന­ന­വാ­സ­മ­വ­സാ­നി­പ്പി­ച്ച്‌ തി­രി­ച്ചെ­ത്തു­ന്ന ശ്രീ­രാ­മ­ല­ക്ഷ്‌­മ­ണൻ­മാ­രെ­യും സീ­ത­യെ­യും അ­യോ­ധ­​‍്യാ­നി­വാ­സി­കൾ വി­ള­ക്കു­കൾ ക­ത്തി­ച്ച്‌ സ്വീ­ക­രി­ച്ച്‌ ആ­ന­യി­ച്ച­തി­ന്റെ ഓർ­മ്മ നി­ല­നിർ­ത്താ­നാ­ണ്‌ ദീ­പാ­വ­ലി ആ­ഘോ­ഷി­ക്കു­ന്ന­തെ­ന്നാ­ണ്‌ ആ ഐ­തി­ഹ്യം. ദാ­ന­വ ച­ക്ര­വർ­ത്തി­യാ­യി­രു­ന്ന ന­ര­കാ­സു­രൻ പ്രാ­ഗ്‌­ജ്യോ­തി­ഷം എ­ന്ന ന­ഗ­രം ത­ല­സ്ഥാ­ന­മാ­ക്കി വ­ള­രെ­ക്കാ­ലം ച­ക്ര­വർ­ത്തി­യാ­യി വാ­ണി­രു­ന്നു. സീ­താ­നേ­​‍്വ­ഷ­ണ­ത്തി­ന­യ­യ്‌­ക്ക­പ്പെ­ട്ട വാ­ന­രൻ­മാ­രോ­ട്‌ സു­ഗ്രീ­വൻ മാർ­ഗ­നിർ­ദേ­ശം ചെ­യ്യു­ന്ന­ഘ­ട്ട­ത്തിൽ പ്രാ­ഗ്‌­ജേ­​‍്യാ­തി­ഷ­ത്തെ പ­രാ­മർ­ശി­ക്കു­ന്നു­ണ്ട്‌. പ്രാ­ഗ്‌­ജ്യോ­തി­ഷ­ത്തിൽ­ക്ക­യ­റി സീ­ത­യെ അ­നേ­​‍്വ­ഷി­ക്ക­ണ­മെ­ന്ന്‌ സു­ഗ്രീ­വൻ പ്ര­തേ­​‍്യ­കം നിർ­ദേ­ശം കൊ­ടു­ക്കു­ന്ന­താ­യി വാൽ­മീ­കി­രാ­മാ­യ­ണം കി­ഷ്‌­കി­ന്ധാ കാ­ണ്‌­ഡം 42-​‍ാം സർ­ഗ­ത്തിൽ പ്ര­സ്‌­താ­വി­ക്കു­ന്നു. സ്‌­ക­ന്ദ­പു­രാ­ണ­ത്തി­ലും പ­ത്മ­പു­രാ­ണ­ത്തി­ലും ദീ­പാ­വ­ലി­യെ­ക്കു­റി­ച്ച്‌ പ­രാ­മർ­ശ­മു­ണ്ട്‌.
ദീ­പാ­വ­ലി­ക്ക്‌ ദീ­പാ­ളി എ­ന്നും­പേ­രു­ണ്ട്‌. ദീ­പാ­ളി എ­ന്നാൽ നിർ­ദ്ധ­ന­ത്വം എ­ന്നാ­ണർ­ഥം. ദീ­പാ­ളി കു­ളി­ക്കു­ക എ­ന്നൊ­രു പ്ര­യോ­ഗം­ത­ന്നെ നാ­ട്ടിൻ­പു­റ­ങ്ങ­ളിൽ പ്ര­ചാ­ര­ത്തി­ലു­ണ്ട്‌. ആർ­ഭാ­ട­ജീ­വി­തം കാ­ണി­ച്ച്‌ പാ­പ്പ­രാ­വു­ക, ദുർ­വ­​‍്യ­യം ചെ­യ്‌­ത്‌ ദ­രി­ദ്ര­നാ­വു­ക എ­ന്നൊ­ക്കെ­യാ­ണ്‌ ഈ ചൊ­ല്ലു­കൊ­ണ്ട്‌ അർ­ഥ­മാ­ക്കു­ന്ന­ത്‌.

മൺ­ചി­രാ­തു­ക­ളിൽ ദീ­പ­ങ്ങൾ ക­ത്തി­ച്ചു­വ­യ്‌­ക്കു­ന്ന­ത്‌ വി­വി­ധ വർ­ണ­ങ്ങ­ളി­ലു­ള­ള പൂ­ത്തി­രി­ക­ളും പൂ­ക്കു­റ്റി­ക­ളും പ­ട­ക്ക­ങ്ങ­ളും പൊ­ട്ടി­ക്കു­ന്ന­ത്‌ തു­ട­ങ്ങി­യ­വ ദീ­പാ­വ­ലി ആ­ഘോ­ഷ­ത്തി­ന്റെ പ്ര­തേ­​‍്യ­ക­ത­യാ­ണ്‌. ത­മി­ഴ്‌­നാ­ടി­ന്റെ ഏ­റ്റ­വും പ്ര­ധാ­ന­പ്പെ­ട്ട ഉ­ത്സ­വ­മാ­ണ്‌ ദീ­പാ­വ­ലി. ഇ­ന്ത­​‍്യ­യെ­ക്കൂ­ടാ­തെ നേ­പ്പാൾ, ശ്രീ­ല­ങ്ക, സി­ങ്ക­പ്പൂർ, മ­ലേ­ഷ­​‍്യ, മൗ­റീ­ഷ­​‍്യ­സ്‌, ഫി­ജി, മ്യാൻ­മാർ തു­ട­ങ്ങി­യ രാ­ജ­​‍്യ­ങ്ങ­ളി­ലും ദീ­പാ­വ­ലി ആ­ഘോ­ഷി­ച്ചു­വ­രു­ന്നു.

തിൻ­മ­യു­ടെ­മേൽ നൻ­മ­യു­ടെ വി­ജ­യ­മാ­യും അ­ന്ധ­കാ­ര­ത്തി­നു­മേൽ പ്ര­കാ­ശ­ത്തി­ന്റെ വി­ജ­യ­മാ­യു­മൊ­ക്കെ ഈ ആ­ഘോ­ഷം കൂ­ട്ടു­കാ­രു­ടെ മ­ന­സി­ലും നി­റ­ഞ്ഞു­നിൽ­ക്ക­ട്ടെ.

No comments:

Post a Comment