ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, October 21, 2017

സ്‌കന്ദഷഷ്ഠി ഇന്ന് വ്രതാരംഭം





2017 ഒക്ടോബർ 26  വ്യാഴം    സ്‌കന്ദഷഷ്ഠി, തുലാമാസത്തിലെ ഷഷ്ഠി, സ്കന്ദ ഷഷ്ഠിയായി ആഘോഷിക്കുന്നു. സ്കന്ദന്‍ എന്നാല്‍ സാക്ഷാല്‍ സുബ്രഹ്മണ്യന്‍. സുബ്രഹ്മണ്യ പ്രീതിക്കായ് അനുഷ്ഠിക്കുന്ന വ്രതമാണ് സ്കന്ദ ഷഷ്ഠി വ്രതം. തുലാം മാസത്തില്‍ ദീപാവലി കഴിഞ്ഞ് വരുന്ന പ്രഥമ (കറുത്ത വാവിന്‍റെ പിറ്റേന്ന്) മുതല്‍ വ്രതം തുടങ്ങണം . കുടുംബ സൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും അത്യുത്തമമാണ് ഷ്ഷ്ഠിവ്രതം. ഇതില്‍ സ്കന്ദഷഷ്ഠിയാണ് ഏറെ പ്രധാനം.


 സുബ്രഹ്മണ്യൻ ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിനമാണ് തുലാമാസത്തിലെ ഷഷ്ഠിനാള്‍. സുബ്രഹ്മണ്യനും ശൂരപദ്മാസുരനും തമ്മില്‍ യുദ്ധം നടക്കവേ അസുരന്‍ മായാശക്തിയാല്‍ സുബ്രഹ്മണ്യനെ ആര്‍ക്കും കാണാന്‍ കഴിയാതാക്കി.

ശ്രീപാര്‍വതിയും ദേവഗണങ്ങളും അന്നാപാനാദികള്‍ ഉപേക്ഷിച്ച് വ്രതമനുഷ്ഠിച്ചു. അസുരനിഗ്രഹം കഴിഞ്ഞതോടെ സുബ്രഹ്മണ്യനെ എലാവര്‍ക്കും കാണാൻ സാധിച്ചു. അവര്‍ ഉച്ച്യ്ക്ക് വ്രതം അവസാനിപ്പിച്ച് സന്തോഷ ചിത്തരായി ഭക്ഷണം കഴിച്ചു.



മറ്റൊരു ഐതിഹ്യ പ്രകാരം ഭഗവാൻ ശിവൻ പഞ്ചമുഖ രൂപം കൈക്കൊള്ളുകയും ഭഗവാന്റെ അഞ്ചു മുഖങ്ങളിൽനിന്ന് അഞ്ചു ദിവ്യ ജ്യോതിസ്സുകളും പർവതീ ദേവിയുടെ മുഖത്ത് നിന്നും ഒരു ദിവ്യ ജ്യോതിസ്സും വന്നു. ആ ദിവ്യജ്യോതിസ്സുകളെ അഗ്നിദേവനും, വായുദേവനും ചേർന്ന് ഗംഗയിൽ നിക്ഷേപിച്ചു. ഗംഗ ഒഴുകി ഒഴുകി ശരവണ പൊയ്കയിൽ എത്തിച്ച ആ ദിവ്യജ്യോതിസ്സുകളിൽ നിന്നും ആറു മുഖങ്ങളോടെ സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. (അങ്ങനെ ഷൻമുഖൻ, അറുമുഖൻ, ശരവണൻ എന്നൊക്കെ പേര് ലഭിച്ചു.)



സുബ്രഹ്മണ്യ ഭജനം നടത്താന്‍ ഓരോ നാളുകാര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടാകും. ജന്മനക്ഷത്രം, ഷഷ്ഠി, പൂയം എന്നീ ദിവസങ്ങളില്‍ ആണെങ്കില്‍ അയാള്‍ സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്തണം എന്നാണ് ആചാര്യന്മാര്‍ ചൂണ്ടികാട്ടുന്നത്. കൂവളം, മുല്ല, ചെമ്പകം, ചെമ്പരത്തി, അരളി, തെച്ചി എന്നീ ആറു പുഷ്പങ്ങള്‍ കൊണ്ട്‌ മുരുക ക്ഷേത്രങ്ങളില്‍ കുമാരസൂക്ത പുഷ്പാഞ്ജലി എന്ന വിശിഷ്ട വഴിപാട്‌ നടത്തുന്നത്‌ നല്ലതാണ്‌. മേടം, മിഥുനം, ചിങ്ങം, തുലാം, തുലാം, കുംഭം ഈ രാശികളില്‍ നില്‍ക്കുന്ന ചൊവ്വയുടെ ദശാകാലത്ത്‌ സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം ഷഷ്ഠിവ്രതം അനുഷ്ഠിക്കല്‍, കാവടിയെടുക്കല്‍ എന്നിവ ചെയ്യുന്നതും നല്ലതാണ്‌. ചൊവ്വയുടെ ദേവതയാണ്‌ സുബ്രഹ്മണ്യന്‍. മകയിരം, ചിത്തിര, അവിട്ടം ഈ നക്ഷത്തങ്ങളുടെ ആധിപത്യം ചൊവ്വയ്ക്ക്‌ ആയതിനാല്‍ ദശാകാല പരിഗണനയില്ലാതെ ഇക്കൂട്ടര്‍ സുബ്രഹ്മണ്യഭജനം നടത്തണം.




മൂലമന്ത്രം

ഓം വചത്ഭൂവേ നമഃ



ധ്യാനശ്ലോകം

സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം.
ദധാനമഥവാകടീകലിത വാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം.



അർത്ഥം:- 

ശോഭിച്ചിരിക്കുന്ന മകുടങ്ങളെകൊണ്ടും പത്രകുണ്ഡലങ്ങളെക്കൊണ്ടും ഭൂഷിതനും, ചമ്പക മാലകൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്ന കഴുത്തോടു കൂടിയവനും രണ്ടു കൈകളെക്കൊണ്ട് വേലും വജ്രവും ധരിക്കുന്നവനും സിന്ദൂരവർണം പോലെ ശോഭിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കുന്നു.

No comments:

Post a Comment