ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, October 30, 2017

എങ്ങണ്ടിയൂർ തിരുമംഗലം മഹാദേവക്ഷേത്രം തിരുമംഗലത്തപ്പൻ - 108 ശിവ ക്ഷേത്രങ്ങൾ




108 ശിവക്ഷേത്രങ്ങളില് 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള് കര്ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്



എങ്ങണ്ടിയൂർ തിരുമംഗലം മഹാദേവക്ഷേത്രം തിരുമംഗലത്തപ്പൻ മഹാവിഷ്ണു - തിരുമംഗലം എങ്ങണ്ടിയൂർ തൃശ്ശൂർ ജില്ല
Image result for എങ്ങണ്ടിയൂർ തിരുമംഗലം മഹാദേവക്ഷേത്രം


തൃശൂർ ജില്ലയിൽ എങ്ങണ്ടിയൂരിനടുത്തായി തിരുമംഗലം ദേശത്തു സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുമംഗലം മഹാദേവക്ഷേത്രം അഥവാതിരുമംഗലംക്ഷേത്രം. ഈ ക്ഷേത്രം പരശുരാമ പ്രതിഷ്ഠിതമാണെന്നും. ഇവിടത്തെ ശിവലിംഗം സ്വയംഭൂവാണ് എന്നും വിശ്വസിക്കപ്പെടുന്നു. പുരാതനകേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ. മഹാദേവനൊപ്പംതന്നെ മഹാവിഷ്ണുവിനും പ്രധാനമൂർത്തിയായി പ്രതിഷ്ഠയുണ്ട്.



പൂജാവിധികളും, വിശേഷങ്ങളും


ക്ഷേത്രതന്ത്രം പഴങ്ങാപറമ്പ് മനയ്ക്ക് നിക്ഷിപ്തമാണ്. ഇവിടെ ശിവരാത്രിക്കുള്ള പ്രാധാന്യം പോലെതന്നെ അഷ്ടമിരോഹിണിക്കും വിശേഷ ആഘോഷങ്ങൾ പതിവുണ്ട്. ദേവന് പ്രധാന നിവേദ്യം ത്രിമധുരമാണ്. തിരുമംഗലത്തപ്പന് ത്രിമധുരം നിവേദിച്ചാൽ ജീവിതം മധുരിക്കുമെന്നാണ് വിശാസം.


തിരുമംഗലത്തപ്പൻ ബാധകൾ ഒഴിവാക്കി രക്ഷനൽകുന്നൂവെന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിൽ എന്നും ബാധാപീഢിതരുടെ തിരക്ക് കാണും. കൂടാതെ ധാരാളം അപസ്മാരരോഗികളും ആശ്വാസം തേടി എത്താറുണ്ട്.


ഉപദേവതകൾ

ശാസ്താവ്, ഗണപതി, ഭഗവതി, നാഗരാജാവ്, നാഗയക്ഷി എന്നിവരാണ് ഉപദേവതകൾ. ഇതിൽ ശാസ്താവ് പത്നീസമേതനായി ശോഭിക്കുന്നു. പദ്മാസനടിലിരിക്കുന്ന ദേവൻ പൂർണ്ണ – പുഷ്കല എന്നീ ദേവിമാരാൽ സേവിതനും ഹരിഹരപുത്രനുമാണെന്നാണ് സങ്കല്പം.

No comments:

Post a Comment