ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, October 17, 2017

മനസിലും വേണം ദീപാവലി

deevaliവിളക്കും വെളിച്ചവും ഭാരതീയമായൊരു ആത്മീയപ്രഭയാണ്. ഇരുട്ടിനെപ്പോക്കുന്ന വെളിച്ചത്തിനുമുണ്ട് ഭാരതീയ ദര്‍ശനത്തിലൊരു വന്‍ പ്രസക്തി. അതിന്റെ പ്രത്യക്ഷ സാക്ഷാത്ക്കാരഭാവമാണ് ദീപാവലി. ഇന്നു ഭാരതം മുഴുവന്‍ ദീപങ്ങളാല്‍ വെളിച്ചം ആഘോഷിക്കുമ്പോള്‍ ഇരുട്ടെന്ന അജ്ഞാനം ഒരു സങ്കല്‍പം പോലുമായിത്തീരുന്നു.
തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയിലാണ് ദീപാവലി.

മഹാവിഷ്ണു പത്‌നി സമേതനായി ദേവലോകത്തിന്റെ കൊടും ശത്രുവായ നരകാസുരനെ വധിച്ചത് ഇൗ ദിനത്തിലായിരുന്നു. അസുര വധശേഷം തങ്ങളുടെ ആഹ്‌ളാദ സൂചകമായി ദേവന്മാര്‍ ദീപപ്രകാശത്താലും കരഘോഷത്താലും മധുര ഭക്ഷണത്താലും ദേവലോകം പ്രകാശമാനമാക്കി.ആ സ്മരണയുടെ ഓര്‍മ പുതുക്കലാണ് ഭൂമിയിലെ ദീപാവലി.

ദീപാവലിയെക്കുറിച്ച് വേറെയുമുണ്ട് ഐതിഹ്യങ്ങള്‍. രാവണ വധത്തിനുശേഷം അഗ്നിശുദ്ധി വരുത്തിയ സീതാദേവിക്കൊപ്പം ശ്രീരാമചന്ദ്രന്‍ അയോധ്യയിലേക്കു മടങ്ങിയതും തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയിലായിരുന്നു. അതു വലിയൊരാഘോഷമായിരുന്നു. ആ ഓര്‍മയും ദീപാവലിയിലൂടെ സാക്ഷാല്‍ക്കരിക്കുന്നവെന്നും സങ്കല്‍പ്പം. മഹാബലിയുമായും ബന്ധപ്പെടുത്തിയുമുണ്ട് പിന്നേയും ഐതിഹ്യം. ഒരു തിന്മയെ എതിര്‍ത്ത് നന്മയെ സ്വീകരിക്കുന്നതിന്റെ പ്രകാശപൂര്‍ണവും ആഹ്‌ളാദ ഭരിതവുമായ ആഘോഷങ്ങളുടേയും ആചാരങ്ങളുടേയും പൂര്‍ണതയാണ് ദീപാവലി.തിന്മ ഇരുട്ടും നന്മ പ്രകാശവുമാണ്.

ദീപങ്ങളുടെ വിവിധ മാനങ്ങളെല്ലാം തന്നെ ഒന്നുചേരുന്നതാണ് ദീപാവലിയാഘോഷം.പ്രകാശം വിതറുകയെന്ന ദീപ ധര്‍മം ശുദ്ധീകരണ പ്രക്രിയയും കൂടിയാണ്. ദീപാവലിനാളിലെ പ്രഭാത സ്‌നാനം ആ പുണ്യ ദിനത്തില്‍ മഹാലക്ഷ്മി എണ്ണയിലും ഗംഗാദേവി ജലത്തിലും സാന്നിധ്യപ്പെടുന്നതിന്റെ പ്രതീകമാണ്.

അതിലൂടെ സമ്പത്തും സമൃദ്ധിയും അപമൃത്യവും അകാലമരണവും അകന്ന് നരകലോകം അന്യമാക്കപ്പെടുന്നു. അവനവനെ ശുദ്ധീകരിക്കുന്നതിന്റെകൂടി നന്മദിനംകൂടിയാണ് ദീപാവലി. ഓരോരുത്തരും മനസില്‍ ദീപം തെളിയിച്ചുവെക്കാന്‍ ഈ ദിനം നമ്മോട് ആവശ്യപ്പെടുന്നു.

സേവ്യർ ജെ

No comments:

Post a Comment