ഭാരതീയ ദര്‍ശനത്തിന്റെ ആധാരസ്തംഭങ്ങളിലൊന്നെന്ന് ഉദ്ഘോഷിക്കപ്പെടുന്ന ''തമസോമാ ജ്യോതിര്‍ഗമയ'' എന്ന ഉപനിഷന്മുദ്രയുടെ ദീപ്തോജ്ജ്വലമായ പ്രതീകമാണ് ഭാരതത്തിലങ്ങോളമിങ്ങോളമാഘോഷിക്കപ്പെടുന്ന ദീപാവലി. അജ്ഞാനത്തിന്റെ അന്ധകാരത്തില്‍നിന്ന് പ്രജ്ഞാനത്തിന്റെ പ്രകാശപ്രചുരിമയിലേക്ക് മനുഷ്യമനസ്സിനെ പരിവര്‍ത്തിപ്പിക്കുന്ന അര്‍ത്ഥസമ്പുഷ്ടമായ ആധ്യാത്മികദൗത്യം. അകത്തും പുറത്തുമുള്ള അദ്വൈതമായ ചൈതന്യത്തെ അകക്കണ്ണും പുറംകണ്ണുമുപയോഗിച്ച് സുവ്യക്തമായിക്കാണാന്‍ മനുഷ്യന് ഒരുക്കിയ മഹോത്സവമാണ് ദീപാവലി.
ഭാരതീയ ദര്‍ശനത്തിന്റെ ആധാരസ്തംഭങ്ങളിലൊന്നെന്ന് ഉദ്ഘോഷിക്കപ്പെടുന്ന ”തമസോമാ ജ്യോതിര്‍ഗമയ” എന്ന ഉപനിഷന്മുദ്രയുടെ ദീപ്തോജ്ജ്വലമായ പ്രതീകമാണ്
ഭാരതത്തിലങ്ങോളമിങ്ങോളമാഘോഷിക്കപ്പെടുന്ന ദീപാവലി. അജ്ഞാനത്തിന്റെ അന്ധകാരത്തില്‍നിന്ന് പ്രജ്ഞാനത്തിന്റെ പ്രകാശപ്രചുരിമയിലേക്ക് മനുഷ്യമനസ്സിനെ പരിവര്‍ത്തിപ്പിക്കുന്ന അര്‍ത്ഥസമ്പുഷ്ടമായ ആധ്യാത്മികദൗത്യം. അകത്തും പുറത്തുമുള്ള അദ്വൈതമായ ചൈതന്യത്തെ അകക്കണ്ണും പുറംകണ്ണുമുപയോഗിച്ച് സുവ്യക്തമായിക്കാണാന്‍ മനുഷ്യന് ഒരുക്കിയ മഹോത്സവമാണ് ദീപാവലി. ഭാരതീയ സംസ്കാരത്തിനു മാത്രം സ്വന്തമായ വിശ്വദര്‍ശനത്തിന്റെ ഗരിമ ലോകത്തിന് കാട്ടിക്കൊടുക്കുന്ന ദീപോത്സവം. അഖണ്ഡമായ ഒരേ പ്രപഞ്ചസത്തയെ ആശ്രയിച്ചാണ് സര്‍വതിന്റെയും അസ്തിത്വമെന്ന അനശ്വരസത്യത്തിലേക്ക് കണ്‍തുറപ്പിക്കുന്ന ആത്മദീപങ്ങളുടെ മേളനം.
ആശ്വിനത്തിലെ-തുലാമാസത്തിലെ (സെപ്തംബര്‍-ഒക്ടോബര്‍) ചതുര്‍ദശിയിലാണ് ഭാരതമെമ്പാടും ഇതാഘോഷിക്കുന്നത്. ദീപാവലി എന്നാല്‍ ദീപങ്ങളുടെ ആവലി (കൂട്ടം) എന്നര്‍ത്ഥം. ദീപാവലിയെച്ചുരുക്കി ദീവാളിയുമാക്കിയിട്ടുണ്ട് നമ്മള്. അതുപിന്നെ നാട്ടുഭാഷയില്‍ തീവാളിയുമായി. (അടിച്ചുപൊളിച്ചു ജീവിക്കാന്‍, പടക്കം പൊട്ടിച്ചുതീര്‍ക്കുംപോലെ പണമെല്ലാം തുലച്ചുകളയുന്നതിനെ പരിഹസിക്കാനൊരു ചൊല്ലും നാട്ടിലുണ്ടായി-ദീവാളി കുളിക്കുക).
ദീപാവലിക്കുപിന്നില്‍ നിരവധി ഐതീഹ്യങ്ങളാണ് ഭാരതത്തിന്റെ വിവിധഭാഗങ്ങളിലുള്ളത്. ഉള്‍വെളിച്ചത്തിന്റെ ഉണര്‍വ്, സത്യത്തിന്റെ സമ്പൂര്‍ണത, തിന്മയ്ക്കുമേല് നന്മയുടെ വിജയം എന്നിവയാണ് എല്ലാ ഐതിഹ്യങ്ങളുടെയും ആത്മാവ്. പരിശുദ്ധമായ ഭൗതികൈശ്വര്യങ്ങള്‍ക്കും പ്രകൃതിയുടെ പ്രസാദാത്മകതയ്ക്കുംവേണ്ടിയുള്ള പ്രാര്‍ത്ഥന കൂടിയുണ്ട് ഈ ആഘോഷത്തിന് പിന്നില്‍.
ദീപാവലിക്കുപിന്നില്‍ നിരവധി ഐതീഹ്യങ്ങളാണ് ഭാരതത്തിന്റെ വിവിധഭാഗങ്ങളിലുള്ളത്. ഉള്‍വെളിച്ചത്തിന്റെ ഉണര്‍വ്, സത്യത്തിന്റെ സമ്പൂര്‍ണത, തിന്മയ്ക്കുമേല് നന്മയുടെ വിജയം എന്നിവയാണ് എല്ലാ ഐതിഹ്യങ്ങളുടെയും ആത്മാവ്. പരിശുദ്ധമായ ഭൗതികൈശ്വര്യങ്ങള്‍ക്കും പ്രകൃതിയുടെ പ്രസാദാത്മകതയ്ക്കുംവേണ്ടിയുള്ള പ്രാര്‍ത്ഥന കൂടിയുണ്ട് ഈ ആഘോഷത്തിന് പിന്നില്‍.
താമസരൂപിയായ രാവണനെ നിഗ്രഹിച്ച് ലോകരക്ഷ ചെയ്യുക എന്ന അവതാരദൗത്യം നിര്‍വഹിച്ചശേഷം വിജയശ്രീലാളിതനായി അയോധ്യയിലേക്ക് മടങ്ങുന്ന രാമന്. നീണ്ട പതിന്നാലു സംവത്സരങ്ങളിലെ വനവാസം കഴിഞ്ഞ്, അഗ്നിശുദ്ധി വരുത്തിയ സീതയോടും രാമോപദേശങ്ങളില്‍ പരിപാകം വന്ന ലക്ഷ്മണനോടുമൊപ്പം തിരികെയെത്തുന്ന പ്രാജ്ഞനായ ശ്രീരാമന്. രാമന്റെ മടങ്ങിവരവിനെ അയോധ്യയില്‍ മണ്‍ചെരാതുകള്‍ കൊളുത്തിവച്ചും വെടിപൊട്ടിച്ചും എതിരേറ്റ ഉത്സവത്തിന്റെ ഓര്‍മയാണ് ദീപാവലി ചിലേടങ്ങളില്‍.
ലോകമാതാവായ അദിതിയുടെ കര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചും, വിശ്വകര്‍മാവിന്റെ പുത്രിയെ ആനയുടെ രൂപത്തില്‍ വന്നപഹരിച്ച് മാനഭംഗപ്പെടുത്തിയും, ഗന്ധര്വന്മാര്, ദേവന്മാര്, മനുഷ്യര്‍ തുടങ്ങിയവരുടെ കൂട്ടത്തില്‍പ്പെട്ട 16000 സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി തന്റെ കോട്ടയില്‍ പാര്‍പ്പിച്ചും, ലോകത്തെ നരകമാക്കിമാറ്റിക്കൊണ്ടിരുന്ന നരകാസുരനെ ശക്തിസ്വരൂപനായ ഭഗവാന് കൃഷ്ണന് വധിച്ചതിന്റെ സ്മരണയ്ക്കായുള്ള ആഹ്ലാദപ്രകടനമാണ് ദീപാവലിയെന്നത് മറ്റൊരു വിശ്വാസം.
ലോകമാതാവായ അദിതിയുടെ കര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചും, വിശ്വകര്‍മാവിന്റെ പുത്രിയെ ആനയുടെ രൂപത്തില്‍ വന്നപഹരിച്ച് മാനഭംഗപ്പെടുത്തിയും, ഗന്ധര്വന്മാര്, ദേവന്മാര്, മനുഷ്യര്‍ തുടങ്ങിയവരുടെ കൂട്ടത്തില്‍പ്പെട്ട 16000 സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി തന്റെ കോട്ടയില്‍ പാര്‍പ്പിച്ചും, ലോകത്തെ നരകമാക്കിമാറ്റിക്കൊണ്ടിരുന്ന നരകാസുരനെ ശക്തിസ്വരൂപനായ ഭഗവാന് കൃഷ്ണന് വധിച്ചതിന്റെ സ്മരണയ്ക്കായുള്ള ആഹ്ലാദപ്രകടനമാണ് ദീപാവലിയെന്നത് മറ്റൊരു വിശ്വാസം.
(കൃഷ്ണന്റെ പ്രിയപത്നി സത്യഭാമയാണ് നരകാസുരനെ വധിച്ചതെന്നും അത് ദ്വാപരയുഗത്തിലായിരുന്നുവെന്നും വിശ്വാസമുണ്ട്.) നീചത്വത്തിനുമേല്‍ ഈശ്വരീയത നേടുന്ന ആധിപത്യത്തിന്റെ കാഹളം മുഴങ്ങുന്ന നരകാസുരകഥയ്ക്കാണ് ദക്ഷിണേന്ത്യയില്‍ പ്രാമുഖ്യം. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ജനങ്ങള്‍ ഉറക്കമുണരുന്നു. ആദ്യം ഗസ്നാനം (എണ്ണതേച്ചുകുളി) നടത്തുന്നു. പുതുവസ്ത്രം ധരിക്കുന്നു. വീട്ടുമുറ്റത്ത് വലിയ കോലങ്ങള്‍ വരയ്ക്കുന്നു. വീടിനു ചുറ്റും ചെറിയ വിളക്കുകള്‍ കത്തിച്ചവയ്ക്കുന്നു. കൃഷ്ണന് വിശേഷാല്‍ പൂജകള്‍ നടത്തുന്നു. പൂജയ്ക്കുശേഷം, കുട്ടികള്‍, പൈശാചികതയുടെ പരാജയത്തെ പടക്കം പൊട്ടിച്ചാഘോഷിക്കുന്നു. അനന്തരം, കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന് സമൃദ്ധമായൊരു പ്രാതല്‍.
ഉത്തരേന്ത്യയില്‍ ദീപോത്സവത്തിന്റെ മുഖ്യഘടകമായി ലക്ഷ്മീപൂജ നടത്തുന്നു. കൊയ്ത്തുകാലം കഴിഞ്ഞുള്ള സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നിറദീപങ്ങളാല്‍ വീടും പരിസരവും തെരുവുകളും ലക്ഷ്മീദേവിയുടെ കളിയാട്ടക്കളങ്ങളായി മാറുന്നു. വരുംവര്‍ഷവും, കളപ്പുരയും മനസ്സും നിറയ്ക്കുന്ന വിളവെടുപ്പിന് അനുഗ്രഹിക്കേണമേ എന്ന് പ്രകൃത്യംബയോടുള്ള പ്രാര്‍ത്ഥന. പാലാഴിമഥനസമയത്ത് ക്ഷീരസാഗരത്തില്‍നിന്ന് ലക്ഷ്മീദേവി പ്രത്യക്ഷപ്പെട്ട ദിവസമാണിതെന്നും ഒരൈതിഹ്യം.
പശ്ചിമഭാരതത്തില്‍ പറഞ്ഞുവരുന്ന കഥ മറ്റൊന്നാണ്. മലയാളക്കരയ്ക്ക് സ്വന്തമെന്നഭിമാനിക്കുന്ന വാമന-മഹാബലിചരിതം. ത്രിലോകങ്ങളെയും കീഴടക്കിയതിന്റെ അഹങ്കാരത്തില്‍നിന്നും ലോകത്തെയും മഹാബലിയെത്തന്നെയും രക്ഷിക്കുന്നതിനുവേണ്ടി മഹാവിഷ്ണു വാമനാവതാരമെടുത്ത് മൂന്നടി സ്ഥലം യാചിച്ചുചെന്ന് ബലിയുടെ ശിരസ്സില്‍ പദമൂന്നി പാതാളത്തിലേക്കയച്ചതിന്റെ സ്മരണയ്ക്കായാണ് ഇവിടങ്ങളില്‍ ദീപാവലി കൊണ്ടാടുന്നത്. ബലിയുടെ തിരോധാനത്തോടെ മോചിതരായ ലക്ഷ്മിയും ഗണേശനും ഭൂമിക്ക് ഐശ്വര്യം പ്രദാനം ചെയ്തതിനെ ആദരിക്കാനാണ് ദീപാവലിയെന്ന് പശ്ചിമേന്ത്യയില് ചിലേടങ്ങളില്‍ വിശ്വാസമുണ്ട്.
മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും തമിഴ്നാട്ടിലും ദീപാവലിക്ക് വാമനകഥയുടെ പിന്‍ബലമുണ്ട്. ആശ്വിനമാസം കാര്‍ത്തികയിലേക്ക് കടക്കുന്ന അമാവാസി നാളിലാണ് ദീപാവലി. മഹാരാഷ്ട്രയില്‍ ഈ ദിവസം ഭാര്യമാര്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി നല്കുന്ന പതിവുണ്ട്. മറാത്തയില്‍ സ്ത്രീകള്‍ പുരുഷന്മാര്ക്ക് ആരതിപൂജ നടത്തുന്നു.
ദീപാവലിനാളില്‍ വീടും വാഹനവും വാങ്ങുന്നത് ശുഭകരമാണെന്ന് ആന്ധ്രാപ്രദേശുകാര്‍ കരുതുന്നു. മറ്റുദിവസങ്ങളില്‍ കിട്ടാത്ത അപൂര്‍വയിനം മധുരപലഹാരങ്ങള്‍ ഹൈദരാബാദില്‍ ഈ ദിവസങ്ങളില്‍ ലഭിക്കുന്നു. അവ പരസ്പരം കൈമാറുന്നു. മാംസവും മദ്യവും ആന്ധ്രാപ്രദേശില്‍ പൊതുവേ ഈ നാളുകളില്‍ വര്‍ജിക്കുന്നു. ആന്ധ്രയില്‍ ചില പ്രദേശങ്ങളില്‍ പടക്കങ്ങള്‍കൊണ്ട് നരകാസുരന്റെ ‘ഡമ്മി’ ഉണ്ടാക്കി, കൃഷ്ണവേഷം ധരിച്ചയാള്‍ അതിന് തീകൊടുക്കുന്നു. കൃഷ്ണപത്നിയായ സത്യഭാമയാണ് ശരിക്കും നരകാസുരനെക്കൊന്നതെന്ന വിശ്വാസത്തില്‍ സത്യഭാമയുടെ വേഷമണിഞ്ഞുകൊണ്ട് നരകാസുരരൂപത്തിന് തീവയ്ക്കുന്ന സമ്പ്രദായവും ചിലേടങ്ങളിലുണ്ട്.
ദീപാവലിക്ക് പോത്തുകളെക്കുളിപ്പിച്ച് ശുദ്ധമാക്കുക എന്നത് ആന്ധ്രക്കാരുടെയൊരാചാരമാണ്. ഐശ്വര്യത്തിന്റെ അധിദേവതയായ ലക്ഷ്മീദേവിയെ വരവേല്‍ക്കാന്‍ വീട് ശുദ്ധമാക്കി അലങ്കരിക്കുന്ന രീതിയും ആന്ധ്രയിലുണ്ട്. തെരുവുകളില്‍ നിരനിരയായി ദീപങ്ങള്‍കൊളുത്തിവച്ച് അന്തരീക്ഷം പ്രഭാപൂരിതമാക്കുന്നു. കുടുംബാംഗങ്ങളൊത്തിരുന്ന് ലക്ഷ്മീ പൂജ നടത്തുന്നു. വിശേഷവസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ ദീപാവലിക്ക് ദിവസങ്ങള്‍ക്ക് മുന്‍പേ വാങ്ങിക്കൂട്ടുന്നതില്‍ ആന്ധ്രാപ്രദേശുകാര്‍ മുന്നിലാണ്. ആന്ധ്രയിലെ ഏതുത്സവത്തിന്റെയും അവിഭാജ്യഘടകമായ മധുരപലഹാരങ്ങളുണ്ടാക്കലും കൊടുക്കലും വാങ്ങലുമെല്ലാം ഈ നാളുകളില്‍ നിര്‍ലോഭം നടക്കുന്നു.
No comments:
Post a Comment