പേരുപോലെ തന്നെ ദീപങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നൊരു വിശേഷദിവസമാണ് ദീപാവലി. ദീപാവലിക്ക് ദീപങ്ങളുടെ കൂട്ടം എന്നാണർഥം. തുലാമാസത്തിലെ ഈ പുണ്യദിവസത്തെ നരകചതുർദശി എന്നുമറിയപ്പെടുന്നു. ഇന്ത്യൻ ശകവർഷപ്രകാരം അശ്വിനമാസത്തിലെ (ഒക്ടോബർ-നവംബർ) അമാവാസിനാളുകളിലാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. അന്ന് പുലർച്ചെ എല്ലാവരും എണ്ണതേച്ച് കുളിക്കണമെന്നായിരുന്നു വിശ്വാസം.
ദീപാവലി ആഘോഷത്തെക്കുറിച്ച് ഐതിഹ്യങ്ങൾ നിരവധിയുണ്ടെങ്കിലും അവയിൽ പ്രധാനമായത് വിഷ്ണു നരകാസുരനെ വധിച്ചതിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടിയാണ് ഈ ആഘോഷം എന്നതാണ്. അത്രതന്നെ പ്രാധാന്യത്തോടെ മറ്റൊരു ഐതിഹ്യവും നിലനിൽക്കുന്നു.
അസുരരാജാവായ രാവണനെ നിഗ്രഹിച്ചശേഷം കാനനവാസമവസാനിപ്പിച്ച് തിരിച്ചെത്തുന്ന ശ്രീരാമലക്ഷ്മണൻമാരെയും സീതയെയും അയോധ്യാനിവാസികൾ വിളക്കുകൾ കത്തിച്ച് സ്വീകരിച്ച് ആനയിച്ചതിന്റെ ഓർമ്മ നിലനിർത്താനാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് ആ ഐതിഹ്യം. ദാനവ ചക്രവർത്തിയായിരുന്ന നരകാസുരൻ പ്രാഗ്ജ്യോതിഷം എന്ന നഗരം തലസ്ഥാനമാക്കി വളരെക്കാലം ചക്രവർത്തിയായി വാണിരുന്നു. സീതാനേ്വഷണത്തിനയയ്ക്കപ്പെട്ട വാനരൻമാരോട് സുഗ്രീവൻ മാർഗനിർദേശം ചെയ്യുന്നഘട്ടത്തിൽ പ്രാഗ്ജേ്യാതിഷത്തെ പരാമർശിക്കുന്നുണ്ട്. പ്രാഗ്ജ്യോതിഷത്തിൽക്കയറി സീതയെ അനേ്വഷിക്കണമെന്ന് സുഗ്രീവൻ പ്രതേ്യകം നിർദേശം കൊടുക്കുന്നതായി വാൽമീകിരാമായണം കിഷ്കിന്ധാ കാണ്ഡം 42-ാം സർഗത്തിൽ പ്രസ്താവിക്കുന്നു. സ്കന്ദപുരാണത്തിലും പത്മപുരാണത്തിലും ദീപാവലിയെക്കുറിച്ച് പരാമർശമുണ്ട്.
ദീപാവലിക്ക് ദീപാളി എന്നുംപേരുണ്ട്. ദീപാളി എന്നാൽ നിർദ്ധനത്വം എന്നാണർഥം. ദീപാളി കുളിക്കുക എന്നൊരു പ്രയോഗംതന്നെ നാട്ടിൻപുറങ്ങളിൽ പ്രചാരത്തിലുണ്ട്. ആർഭാടജീവിതം കാണിച്ച് പാപ്പരാവുക, ദുർവ്യയം ചെയ്ത് ദരിദ്രനാവുക എന്നൊക്കെയാണ് ഈ ചൊല്ലുകൊണ്ട് അർഥമാക്കുന്നത്.
ദീപാവലിക്ക് ദീപാളി എന്നുംപേരുണ്ട്. ദീപാളി എന്നാൽ നിർദ്ധനത്വം എന്നാണർഥം. ദീപാളി കുളിക്കുക എന്നൊരു പ്രയോഗംതന്നെ നാട്ടിൻപുറങ്ങളിൽ പ്രചാരത്തിലുണ്ട്. ആർഭാടജീവിതം കാണിച്ച് പാപ്പരാവുക, ദുർവ്യയം ചെയ്ത് ദരിദ്രനാവുക എന്നൊക്കെയാണ് ഈ ചൊല്ലുകൊണ്ട് അർഥമാക്കുന്നത്.
മൺചിരാതുകളിൽ ദീപങ്ങൾ കത്തിച്ചുവയ്ക്കുന്നത് വിവിധ വർണങ്ങളിലുളള പൂത്തിരികളും പൂക്കുറ്റികളും പടക്കങ്ങളും പൊട്ടിക്കുന്നത് തുടങ്ങിയവ ദീപാവലി ആഘോഷത്തിന്റെ പ്രതേ്യകതയാണ്. തമിഴ്നാടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് ദീപാവലി. ഇന്ത്യയെക്കൂടാതെ നേപ്പാൾ, ശ്രീലങ്ക, സിങ്കപ്പൂർ, മലേഷ്യ, മൗറീഷ്യസ്, ഫിജി, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിലും ദീപാവലി ആഘോഷിച്ചുവരുന്നു.
തിൻമയുടെമേൽ നൻമയുടെ വിജയമായും അന്ധകാരത്തിനുമേൽ പ്രകാശത്തിന്റെ വിജയമായുമൊക്കെ ഈ ആഘോഷം കൂട്ടുകാരുടെ മനസിലും നിറഞ്ഞുനിൽക്കട്ടെ.
No comments:
Post a Comment