1. മധുവനത്തിന്റെ പാലകന്‍ സുഗ്രീവന്റെ അമ്മാവനായിരുന്നു. എന്തായരുന്നു അദ്ദേഹത്തിന്റെ പേര്?
2. കാര്യം സാധിച്ച് മടങ്ങിയെത്തിയ ഹനുമാനെ ശ്രീരാമന്‍ പ്രശംസിച്ചതില്‍ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്?
3. ഹുനുമാന്‍ സീതയെ കണ്ടു പിടിച്ചത് എങ്ങനെ ഒരു ഉത്തമ ധര്‍മ്മവും മഹത്കാര്യമായി തീര്‍ന്നു.?
4. ലങ്കയെക്കുറിച്ചുളള വിവരണം ശ്രീരാമന് ആദ്യമായി കൊടുത്തതാരാണ്.?
5. ലങ്കാപുരിയുടെ ഏതൊക്കെ രീതിയിലുളള സ്ഥിതി വിശേഷങ്ങളേയാണ് ഹനുമാന്‍ ശ്രീരാമനോട് പറഞ്ഞത്?
6. സൈന്യം പുറപ്പെട്ടപ്പോള്‍ ശ്രീരാമന്‍ ഹനുമാന്റെ തോളിലിരുന്ന് സഞ്ചരിച്ചു. ലക്ഷ്മണന്‍ സഞ്ചരിച്ചതെങ്ങനെയായിരുന്നു.?
7. മലയപര്‍വ്വതത്തിലൂടെയും സഹ്യപര്‍വ്വതത്തിലൂടെയും സഞ്ചരിച്ച വാനരപ്പട ഏതു സമുദ്രതീരത്തിലാണ് എത്തിചേര്‍ന്നത്?
8. ലങ്കയെ ആക്രമിക്കുവാന്‍ ആലോചിക്കുന്ന ശ്രീരാമനോട് ഒരു സൈനിക നടപടിക്കുവേണ്ട എല്ലാകര്യങ്ങളും ഹനുമാന്‍ ധരിപ്പിച്ചു.എന്നാല്‍ ശത്രുക്കള്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന പര്യാലോചനയില്‍
രാവണനെ പുകഴ്ത്തുക മാത്രമാണ് മന്ത്രിമാര്‍ ചെയ്ത്. രാവണമന്ത്രിമാരുടെ ഈ പ്രവൃത്തിയെ നാം എങ്ങനെ മനസ്സിലാക്കണം?
9. മംഗളവാക്കുകള്‍ പറഞ്ഞ വിഭീഷണനോട് രാവണന്‍ എങ്ങനെയാണ് പെരുമാറിയത്?
10. കുരുക്ഷേത്ര യുദ്ധത്തില്‍ ദുര്യോധനനെ ഉപേക്ഷിച്ച് യുയുസു പാണ്ഡവ പക്ഷത്തു ചേര്‍ന്നു. അതുപോലെരാവണനെ ഉപേക്ഷിച്ച് രാമപക്ഷത്തു ചേര്‍ന്നതാരൊക്കെയാണ്?
ഉത്തരങ്ങള്‍
1. ദധിമുഖന്‍
2. മഹദ്കര്‍മ്മങ്ങള്‍ ചെയ്യുന്ന ഭൃത്യനെ അഭിനന്ദിക്കണമെന്ന രാജനീതി അഥവാ മാനേജ്‌മെന്റ് തിയറി.
3. സ്വധര്‍മ്മ പാലനം :- ഭൃത്യന്‍ എന്നുളളനിലയില്‍ തന്റെ സ്വാമിയുടെ കാര്യം തന്റെ സ്വന്തം കാര്യംഎന്ന പോലെ വിജയകരമായി നിര്‍വ്വഹിച്ച് ഉത്തമ കര്‍മ്മം ചെയ്തു. (കര്‍മ്മ രഹസ്യം).
മഹത്കാര്യം;- സീതാമാതാവിനെ കടല്‍ കടന്ന് കണ്ടു പിടിച്ചത് ദേവന്മാര്‍ക്കുകൂടി അസാദ്ധ്യമായിരുന്നു. സീതാമാതാവിനെ കണ്ടെത്തിയതിലൂടെ രഘുവംശത്തേയും വാനര വംശത്തേയും മാത്രമല്ല മറ്റു ജീവനേയും രക്ഷിച്ചു. സുഗ്രാവാജ്ഞ നിറവേറ്റാതെ തിരിച്ചുചെന്നാല്‍ വാനരന്മാര്‍ക്ക് മരണശിക്ഷ. പ്രതിജ്ഞ നിറവേറ്റാഞ്ഞാല്‍ സുഗ്രീവന്‍ പ്രാണന്‍ ത്യജിക്കും. സീതാദേവിയോ കാണാഞ്ഞാല്‍ ശ്രീരാന്റെ ജീവന്‍ അധികകാലം നിലനില്‍ക്കില്ല. ശ്രീരാമന്‍ ജീവിച്ചില്ലങ്കില്‍ ‘രത ലക്ഷ്മണ ശത്രുഘ്‌നന്മാര്‍ ജീവന്‍ത്യജിക്കും. അങ്ങനെ പുത്രന്മാര്‍ ഇല്ലാതെ വന്നാല്‍ രഘുവംശം നിലനില്‍ക്കില്ല.
4. ഹനുമാന്‍
5. ധന സ്ഥിതി, രക്ഷാപരിപാടി, ദുര്‍ഗ്ഗം, സൈന്യ ബലം, കിടങ്ങുകള്‍,
പ്രകൃതി ഭംഗി, ഒരു സൈനിക നടപടിക്കു വേണ്ടുന്ന സര്‍വ്വകാര്യങ്ങളും.
6. അംഗദന്റെ തോളിലിരുന്ന്.
7. ലവണ സമുദ്രക്കരയില്‍
8. ഇതാണ് ദുര്‍മന്ത്രികളുടെ ശരിയായ ലക്ഷണം.
9. തന്റെ മുന്നില്‍ നിന്ന് ആട്ടിപ്പായിച്ച്, വധിക്കാന്‍ ഒരുങ്ങുകയും ചെയ്തു.
10. വിഭീഷണനും നാല് മന്ത്രിമാരും.
No comments:
Post a Comment