ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, August 16, 2017

പനയന്നാർക്കാവിലമ്മ

Image result for panayannarkavu devi temple

മഹാകാളിയായും ഭദ്രകാളിയായും വാഴുന്ന പനയന്നാർക്കാവിലമ്മ
കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍വെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ള മൂന്നുക്ഷേത്രങ്ങളില്‍ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ പരുമലയില്‍ സ്ഥിതി ചെയ്യുന്ന പനയന്നാര്‍കാവ് ക്ഷേത്രം.മലബാറില്‍ തിരുമാന്ധാംകുന്നും, കൊച്ചിയില്‍ കൊടുങ്ങല്ലൂരും, തിരുവിതാംകൂറില്‍ പനയന്നാര്‍കാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കരുതിപ്പോരുന്നു. ഈ ക്ഷേത്രങ്ങളില്‍ ശിവസാന്നിധ്യം വളരെ പ്രധാന്യത്തോടെ തന്നെയുണ്ട് താനും.കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍വെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ള മൂന്നുക്ഷേത്രങ്ങളില്‍ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ പരുമലയില്‍ സ്ഥിതി ചെയ്യുന്ന പനയന്നാര്‍കാവ് ക്ഷേത്രം.


ഐതിഹ്യം

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന പുസ്തകത്തില്‍ ഈ ക്ഷേത്രത്തെ പറ്റി പരാമര്‍ശമുണ്ട്. ചില പ്രധാന പരാമര്‍ശങ്ങള്‍ താഴെ കൊടുക്കുന്നു: ‘പരശുരാമന്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്പണ്ട് കടപ്ര ദേശത്ത് ശ്രായിക്കൂര്‍ (ചിറവായില്‍) എന്നൊരു കോവിലകം ഉണ്ടായിരുന്നു. അവിടേക്ക് ദേശാധിപത്യവും നാടുവാഴ്ചയും ഉണ്ടായിരുന്നു. ആ കോയിക്കലെ ഒരു തമ്പുരാന്‍ പരദേശത്തു (പനയൂര്‍) പോയി ഭഗവതിസേവ നടത്തി ദേവിപ്രീതി സമ്പാതിച്ചു. ദേവിയോട് അദ്ദേഹം ‘തന്റെ ദേശത്തു വന്നു കുടുംബപരദേവതയായി കുടിയിരിക്കാന്‍ അപേക്ഷിച്ചു’.

അങ്ങനെ ദേവി അദ്ദേഹത്തിനൊപ്പം പോരുകയും ചെയ്തു.അദ്ദേഹം പിന്നീട് കടപ്രദേശത്ത് പമ്പാനദിക്കരയില്‍ പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നായ പരുമല ശിവക്ഷേത്രത്തിനരികെ സപരിവാരസമേതം പ്രതിഷ്ഠിച്ചുപ. ശിവക്ഷേത്രത്തിന്റെ ശ്രീകോവിലിനു തെക്കുവശത്തു തിടപ്പള്ളി സ്ഥാനത്ത് മാതൃശാലയോട് ചേര്‍ന്ന് കിഴക്കോട്ട് ദര്‍ശനമായി ദേവിയെ ആദ്യം പ്രതിഷ്ഠിച്ചത്. ദാരികവധോദ്യുക്തയായി ഏറ്റവും കോപത്തോടുകൂടി യുദ്ധഭൂമിയില്‍ നിന്നിരുന്ന ആ ധ്യാനത്തോടുകൂടിയായിരുന്നു ദേവി പ്രതിഷ്ഠാ സങ്കലപം. ആ പ്രതിഷ്ഠ അവിടെ അത്യുഗ്ര മൂര്‍ത്തിയായിതീര്‍ന്നു. പിന്നീട് ദേവി പ്രതിഷ്ഠ വടക്കോട്ട് ദര്‍ശനമായി ഒന്നുകൂടി പ്രതിഷ്ഠിച്ചു. അതു ദാരികവധാനന്തരം ദേവി രക്താഭിഷിക്ത ശരീരയായി കോപവേപിതഗാത്രിയായി യുദ്ധഭൂമിയില്‍ നിന്നിരുന്ന ധ്യാനത്തോടുകൂടിയായിരുന്നു പ്രതിഷ്ഠാ സങ്കല്പം. അവിടെയും ദേവി ഏറ്റവും ഭയങ്കരിയായിതന്നെയാണ് പരിണമിച്ചത്. ഈ പ്രതിഷ്ഠ, പ്രതിഷ്ഠാമാതൃക്കളുടെ കൂട്ടത്തില്‍ വീരഭദ്രന്‍, ഗണപതി എന്നീ മൂര്‍ത്തികളോടുകൂടിയാണ് നടത്തിയിരുന്നത്. ഈ ബിംബത്തിലാണ് ഭഗവതിക്കു ചാന്താട്ടം മുതലായ പൂജകള്‍ നടത്തുന്നത്



പനയന്നാര്‍കാവ് ശ്രീമഹാദേവന്‍

പനയന്നാര്‍കാവില്‍ പടിഞ്ഞാറ് ദര്‍ശനം നല്‍കിയാണ് പ്രധാന ക്ഷേത്രമായ ശിവക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.തിരുമാന്ധാംകുന്നിലും, കൊടുങ്ങല്ലൂരിലും കിഴക്കോട്ടാണ് ശിവക്ഷേത്ര ദര്‍ശനം. ഇവിടെ അഘോരമൂര്‍ത്തിയാണ് പ്രതിഷ്ഠാ സങ്കല്പം. ഈ മൂന്നുക്ഷേത്രങ്ങളിലേയും ശിവപ്രതിഷ്ഠ നടത്തിയത് പരശുരാമനാണ് എന്നാണ് ഐതിഹ്യം പനയന്നാര്‍കാവില്‍ പടിഞ്ഞാറുവശത്തുകൂടി പുണ്യനദിയായ പമ്പാനദി ഒഴുകുന്നു. നദിക്കഭിമുഖമായാണ് ശിവക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശിവന്റെ ശ്രീകോവിലിനു നേരെ പടിഞ്ഞാറുവശത്ത് ഒരു ബലിക്കല്‍ പുര നിര്‍മ്മിച്ചിട്ടുണ്ട്. അതുകൂടാതെ ഭഗവതിനടക്കു നേരെ വടക്കു വശത്തും ഒരു ബലിക്കല്‍പ്പുര പണിതീര്‍ത്തിട്ടുണ്ട്. ക്ഷേത്ര നിര്‍മ്മിതി ശ്രീ മഹാദേവനു പ്രാധാന്യം നല്‍കിയാണ് കാണുന്നത്.

ശിവക്ഷേത്രനിര്‍മ്മാണത്തിനുശേഷമാണ് ഭദ്രകാളിയെ പനയന്നാര്‍കാവില്‍ കുടിയിരുത്തിയത്



പനയന്നാര്‍കാവിലമ്മ

പനയന്നാര്‍കാവില്‍ മഹാകാളി, ഭദ്രകാളി പ്രതിഷ്ഠകള്‍ ഉണ്ട്. കിഴക്ക് ദര്‍ശനമായുള്ള മഹാകാളി പ്രതിഷ്ഠ ഭകതര്‍ക്ക് ദര്‍ശനയോഗ്യമല്ല. കിഴക്കെനട അടച്ചിട്ടിരിക്കുകയാണ്. കിഴക്കെനട അടച്ചതിനുശേഷം വടക്കു ദര്‍ശനമായി ചാമുണ്ഡേശ്വരിയെ പ്രതിഷ്ഠിച്ചു. സപ്തമാതൃക്കളിലെ ഏഴാമത്തെ ദേവിയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഭദ്രകാളി സങ്കല്പത്തില്‍ ചാമുണ്ഡേശ്വരിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.


പൂജകള്‍

ശിവക്ഷേത്രത്തില്‍ മൂന്നുപൂജയും (ഉഷ, ഉച്ച, അത്താഴപൂജകള്‍) ദീപാരാധനയും നിത്യേന പതിവുണ്ട്. ദേവിയിവിടെ ശക്തിസ്വരൂപിണിയായതിനാലാവാം പനയന്നാര്‍കാവിലെ ശിവന്‍ വളരെ ശാന്തസ്വരൂപനാണ് എന്നാണ് ഭക്തരുടെ വിശ്വാസം.


പ്രധാന വഴിപാടുകള്‍

കുത്തിയോട്ടം ,കുരുതി ,വലിയ കുരുതി,ഉദയാസ്തമയ പൂജ ,മഹാ ചാന്താട്ടം ,കലശം ,അന്നദാനം ,കുംഭ കലശം ,നൂറും പാലും ,ഹോമം


പ്രധാന ഉത്സവങ്ങള്‍

സപ്താഹ യജ്ഞം വിഷു ആഘോഷം മേടം
ശിവരാത്രി കുംഭം
മന്ധലപൂജ നവംബര്‍ ,ഡിസംബര്‍
ആയില്യ പൂജ ,കലശം ഒക്ടോബര്‍ ,നവംബര്‍
നവക യജ്ഞം ,വിദ്യാരംഭം . കന്നിമാസം

No comments:

Post a Comment