1. പുരാണോതിഹാസങ്ങളില്‍ നിന്നും ധാരാളം താപസന്മാരെക്കുറിച്ചും ഋഷിമാരെക്കുറിച്ചും നാം കേള്‍ക്കുന്നുണ്ട് ആരാണ് ആദ്യ താപസന്‍?
2. വ്യാസഭഗവാന്റെ ശോകമകറ്റാന്‍ ശ്രീമത് ഭാഗവതം രചിക്കാന്‍ നാരദ മഹര്‍ഷി പ്രചോദനം കൊടുത്തു. അതുപോലെ വാത്മീകി മഹര്‍ഷിയുടെ ശോകമകറ്റാന്‍ നാരദമഹര്‍ഷി തന്നെ രാമായണം ഉപദേശിച്ചു. എന്തായിരുന്നു വാത്മീകിയുടെ ശോക കാരണം?
3. വാത്മീകി മഹര്‍ഷി തന്റെ അടുത്ത ജന്മത്തില്‍ മറ്റൊരു ഭാഷയിലും രാമായണം രചിച്ചു. ആരായിട്ടാണ് പുനര്‍ജനിച്ചത്.
ആ രാമായണത്തിന്റെ പേരെന്താണ് ?.
4. ഭാഗവതത്തിലും മഹാഭാരതത്തിലും ഓരോ അദ്ധ്യായത്തിനും സ്‌കന്ദം എന്നും പര്‍വ്വം എന്നും പറയുന്നു.
രാമായണത്തിലെ ഓരോ അദ്ധ്യായത്തിനുമുള്ള പേരെന്താണ്?
5. ശ്രീമത് ഭാഗവതത്തില്‍ 12 സ്‌കന്ദങ്ങള്‍, മഹാഭാരതത്തില്‍ 18 പര്‍വ്വങ്ങള്‍. രാമായണത്തില്‍ എത്ര കാണ്ഡങ്ങള്‍?
6. ഒന്നാമത്തെ കാണ്ഡം ബാലകാണ്ഡം അഞ്ചാമത്തെ കാണ്ഡത്തിന്റെ പേരെന്ത്.?
7. ദശാവതാരം മൂന്നു രീതിയിലുള്ള ശരീരത്തെ സ്വീകരിച്ചു. അതായത് തിര്യയ്ക്ക് മനുഷ്യ ദേവ ശരീരങ്ങള്‍. ഇതില്‍ ദേവശരീരത്തെ സ്വീകരിച്ചുകൊണ്ടുള്ള ആദ്യ അവതാരം ഏത്?
8. സ്വര്‍ഗ്ഗത്തിലെ നദിയുടെ പേര് ഗംഗ. നരകത്തിലെ നദിയുടെ പേര്?
9. അദ്ധ്യാത്മ രാമായണം എന്ന നാമധേയം എങ്ങനെ അന്വര്‍ത്ഥമാകുന്നു?
10. ദശരഥന്‍ ഏതു രാജ്യത്തെ രാജാവാണ്. ?
ഉത്തരം
1. ബ്രഹ്മാവ്
2.വേടന്‍ കൊന്ന ഇണയുടെ മരണത്തില്‍ പെണ്‍പക്ഷിക്കുണ്ടായ ദുഃഖവും താന്‍ വേടനെ ശപിച്ചുപോയല്ലോ എന്ന ദുഃഖവും വാത്മീകിക്ക് ശോക കാരണമായി.
3. തുളസിദാസന്‍, രാമചരിതമാനസം (ഹിന്ദി)
4. കാണ്ഡം
.
5. ഉത്തര കാണ്ഡം (ഉത്തരരാമായണം എന്നും പറയും) ഉള്‍പ്പെടെ 7 കാണ്ഡങ്ങള്‍.
6. സുന്ദര കാണ്ഡം.
7. വാമനാവതാരം.
8. വൈതരണി.
9. സകലതും യാതൊന്നില്‍ രമിക്കുന്നോ അവന്‍ രാമന്‍. ആ പരമാത്മാവിനെ പ്രാപിക്കുവാനുള്ള അയനത്തെ-ഉപായത്തെ ഉപദേശിക്കുന്നതുകൊണ്ട് അദ്ധ്യാത്മ രാമായണം.
10. കോസലം
No comments:
Post a Comment