ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, August 19, 2017

ശ്രീകൃഷ്ണസ്തുതികൾ



എന്റെ നാവേ നീ കേശവനെ പുകഴ്ത്തുക

മനസേ മുരരിപുവിനെ സ്മരിക്കുക

ഇരുകൈകളേ നിങ്ങൾ   ശ്രീധരനെ അർച്ചിക്കുക

ചെവികളേ അച്യുതന്റെ കഥകൾ കേൾക്കുക

കണ്ണിണകളേ നിങ്ങൾ കൃഷ്ണനെ  കാണുക

കാലുകളേ ഹരിയുടെ  അമ്പലം നോക്കി  നടക്കുക

മൂക്കുകളേ മുകുന്ദന്റ കാലടിയിൽ അർപ്പിച്ച തുളസിക്കതിരിന്റ സുഗന്ധം നുകരുക

ശിരസേ നീ അധോക്ഷജന്റ
 തിരുമുമ്പിൽ സ്വയം അർപ്പിച്ചു പ്രണമിക്കുക

അതെ...നമ്മുടെ  മനസും ഇന്ദ്രിയങ്ങളും ഭഗവാനിൽ മാത്രം  അർപ്പിതമാകണം. അവിടുത്തെ സേവനം മാത്രമാണ് അവയുടെ സാഫല്യം.

No comments:

Post a Comment