ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, August 21, 2017

ഭിക്ഷുഗീതം - ഭാഗവതം - ഏകാദശ സ്കന്ധം



(ഭാഗവതം - ഏകാദശ സ്കന്ധം, അദ്ധ്യായം - 23 )


ഭിക്ഷുഗീതത്തിന്റെ സന്ദർഭം

     ഭഗവാനെ ശത്രുക്കളുടെ ആയുധത്തിന്റെ മുറിവിനേക്കാൾ വലുതാണ് ദുർജനങ്ങളുടെ വാക്കുകൾ. അതു എങ്ങനെയാണ് സഹികേണ്ടത് എന്ന് ഉദ്ധവർ ഭഗവാനോട് ചോദിക്കുമ്പോൾ ഭഗവാൻ ഒരു കഥ പറയുകയാണ്.
       ഒരു ധനികനായ ബ്രാഹ്മണൻ അവന്തി ദേശത്തു വസിച്ചിരുന്നു. അയാൾ സ്വന്തക്കാരെപ്പോലും സഹായിച്ചിരുന്നില്ല.എന്നാൽ കൃഷിയും വ്യാപാരവും നടത്തി ധാരാളം ധനം സമ്പാദിച്ചു.
      കുറച്ചു കാലങ്ങൾക്കു ശേഷം അയാളുടെ ധനമെല്ലാം നശിച്ചു ദരിദ്രനായി. പൂർവ്വസുകൃതം കൊണ്ട് പശ്ചാത്തപിച്ച അയാൾ, ധർമ്മത്തിനുതകാത്ത സമ്പത്തിനു വേണ്ടി താൻ ജീവിതം നശിപ്പിച്ചു. എന്നെ സമ്പന്നനും നിർദ്ധനനുമാക്കിയ ഭഗവാന്റെ മായയാണെന്ന് മനസ്സിലാക്കി സംന്യസിച്ച് ഭിക്ഷുവായി തീർന്നു.
      എന്നാൽ ദുർജനങ്ങൾ ആ മഹാത്മാവിനെ ഒരു കള്ളസംന്യാസിയായി കണ്ടുള്ളു. അവർ പലവിധത്തിൽ ഉപദ്രവിച്ചു. അടിക്കുക തുപ്പുക ഭിക്ഷാന്നത്തിൽ മലമൂത്ര വിസർജ്ജനം ചെയ്യുക വരെ ചെയ്തു. പ്രതികാരബുദ്ധിയില്ലാതെ എല്ലാം അദ്ദേഹം സഹിച്ചു. എന്നിട്ട് വികാരാതീതനായി ആ മഹാത്മാവ് ഗാനം ചെയ്ത പാട്ടാണ് ഭിക്ഷു ഗീതം.




നായം ജനോ മേ സുഖദുഃഖഹേതുർ-
ന ദേവതാത്മാ ഗ്രഹ കർമകാലാഃ
മനഃ പരം കാരണമാമനന്തി
സംസാരചക്രം പരിവർത്തയേദ് യത്. (1)


മനോ ഗുണാൻ വൈ സൃജതേ ബലിയ-
സ്തതശ്ച കർമാണി വിലക്ഷണാനി
ശുക്ലാനി കൃഷ്ണാന്യഥ ലോഹിതാനി
തേഭ്യ: സവർണാഃ സൃതയോ ഭവന്തി (2)


അനീഹ ആത്മാ മനസാ സമീഹതാ
ഹിരണ്മയോ മത്സഖ ഉദ്വിചഷേട
മനസ്വലിങ്ഗം പരിഗൃഹ്യ കാമാൻ
ജുഷന്നിബദ്ധോ ഗുണസങ്ഗതോfസൗ(3)


ദാനം സ്വധർമോ നിയമോ യമശ്ച
ശ്രുതം ച കർമാണി ച സദ് വ്രതാനി
സർവേ മനോനിഗ്രഹലക്ഷണാന്താഃ
പരോ ഹി യോഗോ മനസഃ സമാധിഃ (4)


സമാഹിതം യസ്യ മനഃ പ്രശാന്തം
ദാനാദിഭിഃ കിം വദ തസ്യ കൃത്യം
അസംയതം യസ്യ മനോ വിനശ്യദ് -
ദാനാദിഭിശ്ചേദപരം കിമേഭിഃ  (5)


മനോവശേfന്യേ ഹ്യഭവൻ സ്മ ദേവാ
മനശ്ച നാന്യസ്യ വശം സമേതി
ഭീഷോമ ഹി ദേവഃ സഹസ: സഹീയാൻ
യുഞ്ജ്യാദ്വശേ തം സ ഹി ദേവദേവഃ (6)


തം ദുർജയം ശത്രുമസഹ്യവേഗ -
മരുന്തുദം തന്ന വിജിത്യ കേചിത്
കർവന്ത്യസദ്വിഗ്രഹമത്ര മർത്യൈർ -
മിത്രാണ്യുദാസീനരിപൂൻ വിമൂഢാഃ (7)


ദേഹം മനോമാത്രമിമം ഗൃഹീത്വാ
മമാഹമിത്യന്ധധിയോ മനുഷ്യാഃ
ഏഷോfഹമന്യോയമിതി ഭ്രമേണ
ദുരന്തപാരേ തമസി ഭ്രമന്തി (8)


ജനസ്തു ഹേതുഃ സുഖദുഃഖയോശ്ചേത്
കിമാത്മനശ്ചാത്ര ഹ ഭൗമയോസ്തത്
ജിഹ്വാം ക്വചിത് സംദശതി സ്വദദ്ഭി -
സ്തദ്വേദനായാം കതമായ കുപ്യേത് (9)


ദുഃഖസ്യ ഹേതുർയദി ദേവതാസ്തു
കിമാത്മനസ്തത്ര വികാരയോസ്തത്
യദങ്ഗമങ്ഗേന നിഹന്യതേ ക്വചിത്
ക്രുധ്യേത കസൈ്മ പുരുഷഃ സ്വദേഹേ (10)


ആത്മാ യദി സ്യാത് സുഖദുഃഖഹേതുഃ
കിമന്യതസ്തത്ര നിജസ്വഭാവഃ
ന ഹ്യാത്മനോfന്യദ് യദി തന്മൃഷാ സ്യാത്
ക്രുദ്ധ്യേത കസ്മാന്ന സുഖം ന ദുഃഖം (11)


ഗ്രഹാ നിമിത്തം സുഖദുഃഖയോശ്ചേത്
കിമാത്മനോfജസ്യ ജനസ്യ തേ വൈ
ഗ്രഹൈർഗ്രഹസ്യൈവ വദന്തി പീഡാം
ക്രുദ്ധ്യേത കസൈ്മ പുരുഷസ്തതോfന്യ: (12)


കർമാസ്തു ഹേതുഃ സുഖദുഃഖയോശ്ചേത്
കിമാത്മനസ്തദ്ധി ജഡാജഡത്വേ
ദേഹസ്ത്വചിത് പുരുഷോfയം സുപർണഃ
ക്രുദ്ധ്യേത കസൈ്മ ന ഹി കർമ മൂലം(13 )


കാലസ്തു ഹേതുഃ സുഖദുഃഖയോശ്ചേത്
കിമാത്മനസ്തത്ര തദാത്മകോfസൗ
നാഗ്നേർഹി താപോ ന ഹിമസ്യ തത്സ്യാത്
ക്രുദ്ധ്യേത കസൈ്മ ന പരസ്യ ദ്വന്ദ്വം (14)


ന കേനചിത് ക്വാപി കഥഞ്ചനാസ്യ
ദ്വന്ദോപരാഗഃ പരതഃ പരസ്യ
യഥാഹമഃ സംസൃതിരൂപിണഃ സ്യാ -
ദേവം പ്രബുദ്ധോ ന ബിഭേതി ഭൂതൈഃ (15)


ഏതാം സ ആസ്ഥായ പരാത്മനിഷ്ഠാ -
മധ്യാസിതാം പൂർവതമൈർമഹർഷിഭിഃ
അഹം തരിഷ്യാമി ദുരന്തപാരം
തമോ മുകുന്ദാങ്ഘ്രിനിഷേവയൈവ (16)




ശ്രീ ഭഗവാൻ ഉവാച

നിർവിദ്യ നഷ്ടദ്രവിണോ ഗതക്ലമഃ
പ്രവ്രജ്യ ഗാം പര്യടമാന ഇത്ഥം
നിരാകൃതോfസദ്ഭിരപി സ്വധർമാ-
ദകമ്പിതോfമും മുനിരാഹ ഗാഥാം (17)


സുഖദുഃഖപ്രദോ നാന്യഃ പുരുഷസ്യാത്മവിഭ്രമഃ
മിത്രോദാസീനരിപവഃ സംസാരസ്തമസഃ കൃതഃ  (18)


തസ്മാത്സർവാത്മനാ താത
നിഗൃഹാണ മനോ ധിയാ
മയ്യാവേശിതയാ യുക്ത
ഏതാവാൻ യോഗസംഗ്രഹഃ  (19)


യ ഏതാം ഭിക്ഷുണാ ഗീതം
ബ്രഹ്മനിഷ്ഠാം സമാഹിതഃ
ധാരയൻ ശ്രാവയൻ ശൃണ്വൻ
ദ്വന്ദ്വൈർന്നൈവാഭിഭൂയതേ (20)


ശുഭം

1 comment:

  1. പ്രാണനാണ് ഓരോ ശരീരത്തിലും ജീവശക്തിയായി പ്രവര്‍ത്തിക്കുന്നത്. അതിന്റെ സ്ഫുടിതമമായ അഭിവ്യക്തിയാണു ശ്വാസകോശചലനം. പ്രാണന്‍ ശ്വാസത്തെ ആകര്‍ഷിക്കുന്നതുകൊണ്ടാണു കോശങ്ങള്‍ക്ക് ഈ ചലനമുണ്ടാകുന്നത്. ആ പ്രാണനെ സ്വാധീനമാക്കുക എന്നതാണു പ്രാണായാമത്താല്‍ സാധിക്കേണ്ടതും. ശ്വാസനിയമനത്തോടുകൂടി ഇതാരംഭിക്കുന്നു. എന്തുകൊണ്ടെന്നാല്‍ പ്രാണനെ സ്വാധീനമാക്കാനുള്ള സുഗമോപായം അതാണ്.

    ReplyDelete