1. രാജാവായി അഭിഷേകം ചെയ്യണമെന്ന വസിഷ്ഠന്റെ ആഗ്രഹത്തെ എന്തു പറഞ്ഞാണ് ഭരതന്‍ നിഷേധിച്ചത്?
2. കാട്ടിലേക്ക് ഭരതനെ അനുഗമിച്ച സൈന്യത്തിന്റെ നായകന്‍ ആര്?
3. സൈന്യത്തോടുകൂടി ഗംഗാ തീരത്തെത്തിയെ ഭരതനെ ആദ്യം ഗുഹന്‍ സംശയിച്ചെങ്കിലും പിന്നീട് സല്‍ക്കരിച്ചതെന്തുകൊണ്ട്?
4. ശ്രീരാമാദികള്‍ ചിത്രകൂടത്തിലുണ്ടെന്ന് ഭരതനെ ധരിപ്പിച്ചതാര്?
5. സൈന്യത്തിലുളള സകല വകുപ്പികളിലേയും ആള്‍ക്കാരേയും സംതൃപ്തരാക്കത്തക്കവിധം സല്‍ക്കരിക്കുവാന്‍ ഭരദ്വാജ മഹര്‍ഷിക്ക് എങ്ങനെ സാധിച്ചു?
6. ഓടക്കുരുപ്പിണ്ണാക്ക് തേനില്‍ കുഴച്ച് ഉരുട്ടിയ പിണ്ഡങ്ങള്‍ സാധാരണ താപസന്മാരെ വിചാരിച്ചിട്ടുളളതാണ്. അല്ലാതെ രാജാവിനേ ഉദ്ദേശിച്ചിട്ടുളളതല്ല. പിന്നെ എന്തു കൊണ്ട് രാമലക്ഷ്മണന്മാര്‍ തേനില്‍ കുഴച്ച ഓടക്കുഴല്‍പ്പിണ്ണാക്ക് ദശരഥന് പിണ്ഡം വച്ചത് ?
7. ശ്രീരാമനെ കൂട്ടിക്കൊണ്ടു പോകുവാന്‍ ചിത്രകൂടത്തിലെത്തിയ ഭരതാദികള്‍ എന്തുവ്യവസ്ഥയിലാണ് മടങ്ങിപ്പോയത്?
8. എന്തു കൊണ്ടാണ് ചിത്രകൂടത്തില്‍ നിന്ന് മാറണമെന്ന് രാമന്‍ ആഗ്രഹിച്ചത്?
9. അനസുയാദേവി സീതക്ക് എന്തെല്ലാമാണ് കൊടുത്തത്?
10. ചിത്രകൂടത്തിലേക്കുളള വഴി ഭരത്ദ്വാജന്‍ ശ്രീരാമന് കാട്ടിക്കൊടുത്തു. ദണ്ഡകാരണ്യത്തിലേക്കുളള വഴി ശ്രീരാമന് ആരാണ് കാണിച്ചു കൊടുത്തത്.?
ഉത്തരങ്ങള്‍
1. രാമന്‍ അയോദ്ധ്യയിലെ രാജാധി രാജനാണ്, തങ്ങള്‍ സേവകന്മാര്‍ മാത്രമാണ്. നാളെ രാവിലെ തന്നെ രാമനെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വരുവാന്‍ എല്ലാവരും ചേര്‍ന്ന് കാട്ടിലേക്ക് പോകുന്നു.
2. ശത്രുഘ്‌നന്‍
3. ഭരതന്‍ ശുദ്ധഹൃദയനാണെന്ന് മനസ്സിലാക്കിയതു കൊണ്ട്.
4.ഗുഹന്‍
5. സര്‍വ്വാഭീഷ്ട ദായകിയായ കാമധേനുവിന്റെ സഹായത്തോടെ.
6. പിതൃക്രിയ നടത്തുന്നവന്‍ ഏതൊരന്നം കഴിക്കുന്നുവോ ആ അന്നംകൊണ്ട് പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യണമെന്നാണ് സ്മൃതിവാക്യം.
7. ശ്രീരാമന്റെ പ്രതിനിധിയായിട്ട് രാമന്റെ പാദുകങ്ങളും 14 വര്‍ഷം തികഞ്ഞ ഒന്നാമത്തെ ദിവസം രാമന്‍ മടങ്ങിവരാത്തപക്ഷം അഗ്നിയില്‍ പ്രവേശിക്കും എന്ന പ്രതിജ്ഞയുമായിട്ടാണ് ഭരതന്‍ മടങ്ങിയത്.
8. ചിത്രകൂടം നഗരത്തില്‍ നിന്നും ദൂരത്തല്ലാത്തതിനാല്‍ നഗരവാസികള്‍ അവിടെ വന്നു കൊണ്ടിരിക്കും. വനവാസമെന്ന പ്രതീതി ഇല്ലാതെ പോകും. തന്നെയുമല്ല രാവണവധക്കാര്യം സാധിക്കുകയും വേണം.
9 വിശ്വകര്‍മ്മാവു നിര്‍മ്മച്ച ദിവ്യ കുണ്ഡലങ്ങളും, രണ്ട് പട്ടുവസ്ത്രങ്ങളും കുറിക്കൂട്ടും.
10 അത്രിമഹര്‍ഷിയുടെ ശിഷ്യന്മാര്‍.
No comments:
Post a Comment