ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, August 15, 2017

കണ്ണന്റെ ബാലലീലകൾ



കണ്ണന് യശോദാമ്മയെപ്പോലെ തന്നെ പ്രിയപ്പെട്ടവളായിരുന്നു ദേവകീദേവിയും

കണ്ണൻ സ്വയംവരമൊക്കെ, കഴിഞ്ഞ്, രുഗ്മിണീദേവിയേയും കൊണ്ട് ദേവകീദേവിയെ കണ്ട് അനുഗ്രഹം വാങ്ങാനായി ചെന്നു.
അപ്പോൾ ഏതൊരമ്മയെയും പോലെ ദേവകീദേവിയും തന്റെ പരിഭവമറിയിച്ചു
പെറ്റമ്മയായിട്ടും കണ്ണന്റെ ബാലലീലകൾ ഒന്നുംതന്നെ കാണാനോ ആസ്വദിക്കാനോ കഴിഞ്ഞിട്ടില്ലല്ലോ
കണ്ണാ നീയാടിയ ലീലകൾ ഒന്നൂടി ആടൂല്ലേ ദേവകീദേവിക്കും പരിഭവമായി ...


ഭക്തരുടെ പരിഭവം കേട്ടാൽ തന്നെ കാരുണ്യം ചൊരിയുന്ന ആ ഭക്തവത്സലന് അത് കേട്ടു നില്ക്കാന് കഴിയുമെന്ന് തോന്നുന്നുണ്ടോ??


കണ്ണൻ ഉടനെ തന്റെ പെറ്റമ്മക്കുവേണ്ടി ആ ബാലലീലകളെല്ലാം ഒന്നൊഴിയാതെ വീണ്ടും ആടി
പൂതനാമോക്ഷം,യശോദക്ക് വായില് വിശ്വരൂപദർശനം, ഉല്ലൂഖലബന്ധനം,
കാളിയമര്ദനം,രാസലീലകള്….ഒന്നും ബാക്കിവക്കാതെ അതെല്ലാം വീണ്ടും ആടി.
അപ്പോള് ഇതെല്ലാം കണ്ടു നിന്ന രുഗ്മിണീദേവിക്കും വന്നു പരിഭവം…അമ്മക്ക് മാത്രം ഇതെല്ലാം കാട്ടിക്കൊടുത്തില്ല്യെ??
അപ്പോൾ രുഗ്മിണീദേവിയുടെ പരിഭവം കണ്ണൻ തീര്‍ത്തത് എങ്ങനെയാണെന്നോ?


താൻ ആടിയ ലീലകളിൽ ഏറ്റവും ഹൃദ്യമായ ഒരു ലീലയുടെ ബിംബം സമ്മാനിച്ച് കൊണ്ട്!!!
തൈരിന്റെ കലം ഉടച്ച ശേഷം ആ കടകോല് പിടിച്ചു നില്ക്കുന്ന ഉണ്ണിക്കണ്ണന്റെ മനോഹരമായ ഒരു വിഗ്രഹമായിരുന്നു അത്, ഇടതു കയ്യില് തൈര്കടഞ്ഞിരുന്ന ആ കയറുമുണ്ട്!!
അങ്ങനെ രുഗ്മിണീദേവിക്ക് ആ വിഗ്രഹം ഏറെ പ്രിയപ്പെട്ടതായി…


രുഗ്മിണീദേവി ഈ വിഗ്രഹം എന്നും പൂജിക്കാൻ തുടങ്ങി. ആ ചൈതന്യവത്തായ വിഗ്രഹം ഇന്ന് നമുക്ക്കാണാം –  ഉടുപ്പി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ


No comments:

Post a Comment