1. ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണനായി അവതരിച്ചപ്പോഴും ആദ്യം വധിച്ചത് പൂതനയെന്ന രാക്ഷസ സ്ത്രീയെ ആയിരുന്നു. ത്രേതായുഗത്തില്‍ ശ്രീരാമനായ് അവതരിച്ചപ്പോഴും ആദ്യം വധിച്ചത് ഒരു രാക്ഷസസ്ത്രീയെ ആയിരുന്നു. ആ സ്ത്രീയുടെ പേര് ?
2. താടകയുടെ പിതാവ് ?
3. താടകയുടെ ഭര്‍ത്താവ് ?
4. താടകയുടെ പുത്രന്‍മാര്‍ ?
5. താടക വനത്തില്‍ മുനിമാരെല്ലാം ഒത്തു ചേര്‍ന്ന് താമസിക്കുന്ന കാമാശ്രമം എന്ന പേരായ മനോഹരമായ സ്ഥാനമുണ്ട്. ആ പേരുകിട്ടിയതെങ്ങനെ?
6. താടകാവനത്തില്‍ താടക പ്രവേശിക്കാത്തസ്ഥലം ?
7. വിശ്വാമിത്രന്റെ ആശ്രമം?
8. വിശ്വാമിത്രന്‍ വസിച്ചിരുന്ന വാമനാശ്രമത്തിന് സിദ്ധാശ്രമം എന്നുകൂടി പേരുണ്ട്. എങ്ങനെ ആ പേരുണ്ടായി ?
9. വിശ്വാമിത്രന്റെ യാഗവിഘ്‌നം ചെയ്ത രാക്ഷസ മുഖ്യന്മാര്‍?
10. എത്രദിവസം സിദ്ധാശ്രമത്തില്‍ രാമലക്ഷ്മണന്‍മാര്‍ താമസിച്ചു ?
ഉത്തരം
1. താടക.
2. സുകേതു.
3. ഝര്‍ഝരന്റെ പുത്രന്‍ സുന്ദന്‍.
4. മാരീചന്‍, സുബാഹു.
5. പണ്ട് പരമശിവന്‍ മന്മഥനെ (കാമദേവനെ) നേത്രാഗ്നിയില്‍ ദഹിപ്പിച്ച സ്ഥാനമായതുകൊണ്ട്.
6. കാമാശ്രമം. (പരമേശ്വരന്റെ പ്രഭാവം കൊണ്ട്.)
7. വാമനാശ്രമം.
8. വാമനാവതാരം നടന്ന ആ സ്ഥലത്തുവെച്ചു നടത്തുന്ന ഈശ്വരസേവയുടെ ഫലം സ്ഥല മാഹാത്മ്യം നിമിത്തം വേഗം സിദ്ധിക്കുന്നതിനാല്‍.
9. മാരീചനും സുബാഹുവും.
10. മൂന്ന്. നാലാംദിവസം മിഥിലയിലേക്കു തിരിച്ചു.
No comments:
Post a Comment