ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, August 14, 2017

ആത്മവിശ്വാസം


ഒരു പക്ഷി പറന്നുവന്ന് വളരെ ദുർബലമായ ഒരു മരച്ചില്ലയിൽ വിശ്രമിക്കുവാൻ തുടങ്ങുകയായിരുന്നു. അപ്പോൾ ഒരു ശബ്ദം കേട്ടു . ആ മരം അതിനോട് സംസാരിച്ചു. " എന്ത് ധൈര്യത്തിലാണ് നീ ഈ ദുർബലമായ ഉണങ്ങിയ ചില്ലയിൽ വന്നിരിക്കാനൊരുങ്ങുന്നത്? ബലിഷ്ഠമായ ഉണങ്ങാത്ത ഏതെങ്കിലും കൊമ്പിൽ വന്നിരുന്നു വിശ്രമിച്ചു കൊള്ളൂ. നിന്നെ ഞാൻ വഹിച്ചു കൊള്ളാം. എന്നാൽ ആ ഉണങ്ങിയ ചില്ലയെ കുറിച്ച് എന്നിക്കൊരുറപ്പും തരാൻ കഴിയില്ല.


"വൃക്ഷമേ " പക്ഷി പറഞ്ഞു "നിന്റെ ആതിഥ്യത്തിന് നന്ദി. എന്നാൽ ഉണങ്ങിയ ചില്ലയിൽ ഇരിക്കുന്നതിന് എനിക്ക് പേടിയില്ല. എന്തുകൊണ്ടെന്നാൽ ഞാൻ വിശ്വസിക്കുന്നത് എന്റെ ചിറകുകളിൽ ആണ്. ചില്ല ഒടിഞ്ഞു വീണാലും എനിക്കൊന്നും സംഭവിക്കുകയില്ല. ഞാൻ പറന്നുപോകും. " ആത്മവിശ്വാസം നിറഞ്ഞു നിന്ന വാക്കുകൾ കേട്ട് വൃക്ഷം പുഞ്ചിരിച്ചു.

നമ്മളിൽ എത്രപേർക്ക് ഇതുപോലെ പറയാൻ കഴിയും ? നമുക്ക് അഭയം തരുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ , പ്രസ്ഥാനങ്ങൾ , ഗുരു , ഈശ്വരൻ, സമൂഹം.... മുതലായ ആയിരക്കണക്കിന് ഘടകങ്ങളിൽ ഏതെങ്കിലുമൊന്നിൽ വിശ്വാസമർപ്പിച്ചുകൊണ്ടാണ് മിക്കവാറും പേർ സമാധാനമായി ജീവിക്കുന്നത്. കിട്ടിയ ജോലി പോയാൽ , പരീക്ഷയിൽ തോറ്റാൽ , ഭർത്താവ് ഉപേക്ഷിച്ചാൽ , സ്നേഹമുള്ളവർ തള്ളിപറഞ്ഞാൽ , രോഗം വന്നാൽ .... നാമൊക്കെ എന്തുചെയ്യും ? ആ പക്ഷിയുടെ വിശ്വാസത്തിന്റെ ഒരു അംശമെങ്കിലും നമ്മിൽ ഉണ്ടായിരുന്നുവെങ്കിൽ നമുക്ക് എപ്പോഴും എവിടേയും ആത്മവിശ്വാസത്തോടു കൂടി തലയുയർത്തിതന്നെ നടക്കാമായിരുന്നു.


"ഞാൻ വിശ്വസിക്കുന്നത് എന്റെ ചിറകുകളിൽ ആണ് . ഈ ചില്ലയുടെ ബലത്തിലല്ല." എത്ര ഗഹനമായ , അർത്ഥവത്തായ , ധീരമായ വാക്കുകൾ

No comments:

Post a Comment