ശ്രീ ശുകബ്രഹ്മർഷി
ഭാഗവതത്തിലെ ഗുരുപരമ്പരയിൽ ഭഗവാൻ നാരായണൻ ആണ് ആദിഗുരു. അദ്ദേഹത്തിന്റെ ശിഷ്യൻ ബ്രഹ്മാവ്, ബ്രഹ്മാവിന്റെ ശിഷ്യൻ നാരദമുനി. നാരദന്റെ ശിഷ്യൻ വേദവ്യാസൻ, വേദവ്യാസന്റെ ശിഷ്യൻ അദ്ദേഹത്തിന്റെ പുത്രൻ ശ്രീശുകൻ. ശുകദേവൻ വയസ്സ് കൊണ്ട് ഇളയവനാണ്. വെറും പതിനാറ് വയസ്സ്. പക്ഷെ അസാധാരണ പ്രഭാവശാലി. മുനിശ്രേഷ്ഠന്മാരുടെ സദസ്സിൽ പോലും അദ്ദേഹം ചെന്നുകയറുമ്പോൾ സർവ്വരും എഴുന്നേറ്റുനിൽക്കും. എന്തിനേറെ പറയുന്നു, വ്യാസഭഗവാൻ പോലും.
സ്കന്ദപുരാണത്തിൽ ഒരു പരാമർശമുണ്ട്.
ശുകന് അമ്മയുടെ ഗർഭത്തിൽനിന്ന് പുറത്തുവരാൻ തീരെ താല്പര്യം ഇല്ലായിരുന്നു. പത്തുമാസമായി, ഒരുകൊല്ലമായി, പന്ത്രണ്ട് വർഷമായി. പക്ഷെ പുറത്തു വരുന്നില്ല. പരവശയായിത്തീർന്ന അമ്മ വ്യാസനോട് സങ്കടമുണർത്തിച്ചു. വ്യാസൻ പറഞ്ഞു
"മകനെ അമ്മയ്ക്ക് വളരെ വിഷമമുണ്ട്.
നീ പുറത്തേക്ക് ഇറങ്ങിവരൂ"
അപ്പോൾ ശുകൻ പറഞ്ഞു: "ഇല്ല ഞാൻ പുറത്തിറങ്ങില്ല.
ഭഗവാന്റെ മായ വളരെ പ്രബലമാണ്. അത് എന്നെ ബന്ധിച്ചുകളയും. ഗർഭത്തിൽ നമുക്ക് നമ്മുടെ സ്വരൂപത്തെ കുറിച്ച് ബോധമുണ്ട്. വെളിയിൽ വന്നാൽ അത് മറന്നുപോകും. വ്യാസൻ പറഞ്ഞു: "ശരി, മായ നിന്നെ ബാധിക്കുകയില്ല ഞാനിതാ അനുഗ്രഹിക്കുന്നു"
ശുകൻ പുറത്തുവന്നു. പക്ഷെ മാതാപിതാക്കളെ തിരിഞ്ഞുനോക്കാതെ നടന്നു നീങ്ങുകയാണ്.
മായ ബാധിക്കുകയില്ല എന്നുപറഞ്ഞത് ഓർമ്മയുണ്ടല്ലോ.
ശുകൻ നടന്നു നീങ്ങുകയാണ്.
ഉപനയനം തുടങ്ങിയ വിശുദ്ധകർമ്മങ്ങൾ ഒന്നും കഴിഞ്ഞിട്ടില്ല.
നിത്യശുദ്ധനായ ആൾക്ക് വിശുദ്ധകർമ്മങ്ങളുടെ ആവശ്യമെന്താണ്? ശുകൻ സാക്ഷാൽ ബ്രഹ്മമാണ്. അദ്ദേഹം പോകാൻ ഒരുങ്ങിയപ്പോൾ പുത്രദുഃഖത്താൽ വിരഹിതനായ വ്യാസനും ചാടിപ്പുറപ്പെട്ടു. മകനേ മകനേ എന്ന് നീട്ടിവിളിച്ചുകൊണ്ട് വ്യാസൻ പിന്നാലെ നടന്നു. പക്ഷെ എന്തൊരാശ്ചര്യം. വ്യാസന്റെ ഓരോ വിളിക്കും ശുകന് വേണ്ടി വിളികേട്ടത് കാട്ടിലുള്ള വൃക്ഷങ്ങൾ ആയിരുന്നു. കാരണം ശ്രീശുകൻ സർവ്വ ഭൂതങ്ങളുടെയും ആത്മാവായി തീർന്നിരുന്നു. "തം സർവ്വഭൂതഹൃദയം"
തുടരും............
Temples of India
No comments:
Post a Comment