ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, August 19, 2019

പിബത ഭാഗവതം രസമാലയം # 03



ശ്രീ ശുകബ്രഹ്മർഷി


ഭാഗവതത്തിലെ ഗുരുപരമ്പരയിൽ ഭഗവാൻ നാരായണൻ ആണ് ആദിഗുരുഅദ്ദേഹത്തിന്റെ ശിഷ്യൻ ബ്രഹ്മാവ്, ബ്രഹ്മാവിന്റെ ശിഷ്യൻ നാരദമുനിനാരദന്റെ ശിഷ്യൻ വേദവ്യാസൻ, വേദവ്യാസന്റെ ശിഷ്യൻ അദ്ദേഹത്തിന്റെ പുത്രൻ ശ്രീശുകൻശുകദേവൻ വയസ്സ് കൊണ്ട് ഇളയവനാണ്. വെറും പതിനാറ് വയസ്സ്പക്ഷെ അസാധാരണ പ്രഭാവശാലിമുനിശ്രേഷ്ഠന്മാരുടെ സദസ്സിൽ പോലും അദ്ദേഹം ചെന്നുകയറുമ്പോൾ സർവ്വരും എഴുന്നേറ്റുനിൽക്കുംഎന്തിനേറെ പറയുന്നു, വ്യാസഭഗവാൻ പോലും.


സ്കന്ദപുരാണത്തിൽ ഒരു പരാമർശമുണ്ട്ശുകന് അമ്മയുടെ ഗർഭത്തിൽനിന്ന് പുറത്തുവരാൻ തീരെ താല്പര്യം ഇല്ലായിരുന്നുപത്തുമാസമായി, ഒരുകൊല്ലമായി, പന്ത്രണ്ട് വർഷമായിപക്ഷെ പുറത്തു വരുന്നില്ല. പരവശയായിത്തീർന്ന അമ്മ വ്യാസനോട് സങ്കടമുണർത്തിച്ചു. വ്യാസൻ പറഞ്ഞു  "മകനെ അമ്മയ്ക്ക് വളരെ വിഷമമുണ്ട്നീ പുറത്തേക്ക് ഇറങ്ങിവരൂ"


അപ്പോൾ ശുകൻ പറഞ്ഞു:  "ഇല്ല ഞാൻ പുറത്തിറങ്ങില്ലഭഗവാന്റെ മായ വളരെ പ്രബലമാണ്അത് എന്നെ ബന്ധിച്ചുകളയും. ഗർഭത്തിൽ നമുക്ക് നമ്മുടെ സ്വരൂപത്തെ കുറിച്ച് ബോധമുണ്ട്. വെളിയിൽ വന്നാൽ അത് മറന്നുപോകുംവ്യാസൻ പറഞ്ഞു: "ശരി, മായ നിന്നെ ബാധിക്കുകയില്ല ഞാനിതാ അനുഗ്രഹിക്കുന്നു" ശുകൻ പുറത്തുവന്നുപക്ഷെ മാതാപിതാക്കളെ തിരിഞ്ഞുനോക്കാതെ നടന്നു നീങ്ങുകയാണ്മായ ബാധിക്കുകയില്ല എന്നുപറഞ്ഞത് ഓർമ്മയുണ്ടല്ലോ.


ശുകൻ നടന്നു നീങ്ങുകയാണ്ഉപനയനം തുടങ്ങിയ വിശുദ്ധകർമ്മങ്ങൾ ഒന്നും കഴിഞ്ഞിട്ടില്ലനിത്യശുദ്ധനായ ആൾക്ക് വിശുദ്ധകർമ്മങ്ങളുടെ ആവശ്യമെന്താണ്? ശുകൻ സാക്ഷാൽ ബ്രഹ്മമാണ്അദ്ദേഹം പോകാൻ ഒരുങ്ങിയപ്പോൾ പുത്രദുഃഖത്താൽ വിരഹിതനായ വ്യാസനും ചാടിപ്പുറപ്പെട്ടുമകനേ  മകനേ എന്ന് നീട്ടിവിളിച്ചുകൊണ്ട് വ്യാസൻ പിന്നാലെ നടന്നുപക്ഷെ എന്തൊരാശ്ചര്യംവ്യാസന്റെ ഓരോ വിളിക്കും ശുകന് വേണ്ടി വിളികേട്ടത് കാട്ടിലുള്ള വൃക്ഷങ്ങൾ ആയിരുന്നുകാരണം ശ്രീശുകൻ സർവ്വ ഭൂതങ്ങളുടെയും ആത്മാവായി തീർന്നിരുന്നു. "തം സർവ്വഭൂതഹൃദയം"



തുടരും............

Temples of India


No comments:

Post a Comment