ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, August 10, 2019

ശ്രീലളിതാത്രിശതീ - 16



ശ്രീലളിതാത്രിശതീ വ്യാഖ്യാനം



16. കഞ് ജലോചനാ


'കഞ് ജം' എന്ന പദത്തിന് ജലത്തിൽ ഉണ്ടാകുന്നത് എന്നു വാച്യാർത്ഥം. ദേവിയുടെ നയനങ്ങളെ വിശേഷിപ്പിക്കുമ്പോൾ താമരയിതൾ എന്ന് അർത്ഥം. താമരയിതൾപോലെ മനോഹരമായ നയനങ്ങളുള്ളവൾ, സുന്ദരി.
'കഞ് ജം' എന്നതിന് അമൃതം എന്നും അർത്ഥം ഈ പക്ഷത്തിൽ കാരുണ്യാമൃതം വർഷിച്ച് ഭക്തരെ സന്തോഷിപ്പിക്കുന്നവൾ.

'കഞ് ജ' എന്നു പുല്ലിംഗമായി സ്വീകരിച്ചാൽ ബ്രഹ്മാവ്' എന്നർത്ഥം. ഈ അർത്ഥം സ്വീകരിച്ചാൽ ബ്രഹ്മാവും ബ്രഹ്മ സൃഷ്ടമായ പ്രപഞ്ചവും ദേവിയുടെ കണ്ണുകളിൽ നിന്നുണ്ടായി എന്നു വ്യാഖ്യാനം .



ഓം കഞ് ജലോചനായൈ നമഃ




17. കമ്രവിഗ്രഹാ


ആകർഷകമായ രൂപമുള്ളവൾ. അതിമനോജ്ഞമായ ആകാര സുഷമയുള്ളവൾ. ദേവിയുടെ സ്ഥൂലരൂപ വർണ്ണനയുടെ ഭാഗമായി ഈ നാമത്തെ കണക്കാക്കണം. ആനന്ദമയമായ ലളിതാ രൂപത്തിൽ സ്ഥിതി ചെയ്യുന്നവൾ എന്നും.


ഓം കമ്രവിഗ്രഹായൈ നമഃ




18. കർമാദിസാക്ഷിണീ


എല്ലാ കർമ്മങ്ങൾക്കും സാക്ഷിയായുള്ളവൾ. അഖിലഭുവനവ്യാപ്തയായ  പരാശക്തിയാണു ദേവി. ലോകമാകെ ദേവിയുടെ നയനങ്ങൾ വ്യാപിച്ചിരിക്കുന്നു. വ്യക്തിയുടെ എല്ലാ പ്രവർത്തനങ്ങളും ദേവി അറിയുന്നു. കർമ്മങ്ങൾക്ക് അനുയോജ്യമായ ഫലങ്ങൾ നൽകുന്നവളും ദേവിതന്നെ. ലളിതാസഹസ്രനാമത്തിൽ ''വിശ്വസാക്ഷിണീ, സാക്ഷിവർജിതാ " എന്ന നാമങ്ങൾ ഈ ആശയം അവതരിപ്പിക്കുന്നു.


ഓം കർമാദിസാക്ഷിണ്യൈ നമഃ


കടപ്പാട്  ശ്രീവത്സം 

No comments:

Post a Comment