ഒരിക്കല്‍ വിക്രമാദിത്യന്‍ തന്റെ സദസ്സിലുള്ളവരോടായി ചോദിച്ചു.” രാമായണത്തിലെ ഏറ്റവും മഹത്തായ ശ്ലോകമേതാണ്?. പറയുന്നവര്‍ക്ക് 1000 സ്വര്‍ണ്ണനാണയം സമ്മാനമായി നല്കുന്നതാണ്.” വിക്രമാദിത്യസദസ്സിലെ പണ്ഡിതനായ വരരുചി ഈ ഉത്തരമന്വേഷിച്ച് കുറേനാള്‍ അലഞ്ഞു നടന്നു…വിക്രമാദിത്യൻ വരരുചിക്ക് ഉത്തരം കണ്ടെത്താനായി 41 ദിവസത്തെ അവധി നൽകി.
നാൽപ്പതാം ദിവസം വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ,
അദ്ദേഹം ഒരു ആൽമരച്ചുവട്ടിലിരിക്കേ ഉറങ്ങിപ്പോയി. ഉറങ്ങുന്നതിനു മുന്ന് വനദേവതമാരോട് പ്രാർത്ഥിച്ചാണ് കിടന്നത്. വരരുചിയുടെ ഭാഗ്യത്തിന് ആ ആൽമരം വനദേവതമാരുടെ വീടായിരുന്നു. അവർ കൂട്ടുകാർ അടുത്തുള്ള പറയി വീട്ടിൽ പ്രസവത്തിനു പോകാനായി കൂട്ടുകാരായ ദേവതമാർ വിളിച്ചിട്ടും പോവാതെ വരരുചിക്ക് കൂട്ട് ഇരുന്നു. വരരുചി ഉണർന്നപ്പോഴേക്കും പ്രസവത്തിനു പോയിരുന്നവർ
വന്നിരുന്നു വനദേവതമാരോട് സംസാരിക്കുന്നത് കേൾക്കാനിടയായി. ആ പറയിക്കുണ്ടായ പെൺകുഞ്ഞിന്റെ ഭാവി ഭർത്താവാരായിരിക്കും എന്ന കൂട്ടുകാരുടെ ചോദ്യത്തിന് “മാം വിദ്ധി” എന്നത് പോലും അറിയാത്ത ഈ വരരുചിയായിരിക്കും എന്നായിരുന്നു വനദേവതമഅർ പറഞ്ഞത്. രാമായണം, അയോദ്ധ്യാകാണ്ഡത്തിലെ
“ രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം ”
എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാർ പറഞ്ഞത്. ഇതു കേട്ട് സന്തോഷിച്ച വരരുചി വിക്രമാദിത്യ സദസ്സിൽ എത്തുകയും ഈ ശ്ലോകം എട്ടു വിധത്തിൽ വ്യാഖ്യനിക്കുകയും ചെയ്തു.
വാല്മീകി രാമായണത്തില്‍ നിന്ന്
“രാമം ദശരഥം വിദ്ധി മാം വിദ്ധി ജനക ആത്മജാം
അയോദ്ധ്യാം അടവീം വിദ്ധി ഗച്ഛാ താത് യഥാ സുഖം”
അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ നിന്ന്.
“രാമനെ നിത്യം ദശരഥനെന്നുള്ളിലാ-
മോദമോടു നിരൂപിച്ചു കൊള്ളണം
എന്നെജ്ജനകാത്മജയെന്നുറച്ചുകൊള്‍
പിന്നെയയോദ്ധ്യയെന്നോര്‍ത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെന്കില്‍ സുഖമായ് വരിക തേ.”
രാമായണത്തിലെ ഏറ്റവും വികാരപരമായ സന്ദര്‍ഭമായ രാമന്റെ വനവാസ സമയത്ത് തന്നെ കണ്ട് യാത്രാനുമതി വാങ്ങാനെത്തിയ
ലക്ഷമണനോട് മാതാവായ സുമിത്ര പറയുന്നതാണ് ഈ ശ്ലോകം.
“രാമനെ നീ ദശരഥനായ് കാണുക. സീതയെ ഞാനായി കാണുക വനത്തെ അയോദ്ധ്യയായ് കണ്ട് സുഖമായ് ജീവിക്കുക.”
രണ്ട് അമ്മമാരുടെ വ്യത്യസ്തഭാവങ്ങള്‍ രാമായണത്തില്‍ നമുക്കു കാണാം . ഒരമ്മ തന്റെ മകനുവേണ്ടി രാമന്റെ രാജ്യാഭിഷേകം മുടക്കി വനത്തിലേക്ക് അയയ്ക്കുന്നു. അടുത്തതാകട്ടെ തന്റെ മകനെ അതേ രാമന്റെ തൂണയ്ക്ക് ആശീര്‍വദിച്ച് അയയ്ക്കുന്നു. എന്തൊരു വൈരുദ്ധ്യം അല്ലേ?
ഒരേ അമ്മയുടെ വയറ്റില്‍ നിന്നും വരുന്ന സഹോദരങ്ങള്‍ തമ്മില്‍ത്തല്ലുന്ന ഇന്നത്തെ ലോകത്ത് സുമിത്രയുടെ ഈ വാക്കുകള്‍ക്ക് വളരെയധികം പ്രസക്തിയുണ്ട്……
No comments:
Post a Comment