ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, May 6, 2019

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൈശാഖ പുണ്യമാസാചരണത്തിന് തുടക്കം



മേട മാസത്തിലെ പ്രഥമ മുതല്‍ ഇടവ മാസത്തിലെ അമാവാസി വരെയുള്ള ഒരു ചാന്ദ്രമാസക്കാലമാണ് വൈശാഖ പുണ്യമാസമായി ആചരിക്കുന്നത്. ദാനധര്‍മ്മാദികള്‍ക്കും ക്ഷേത്രദര്‍ശനത്തിനും വിശേഷപ്പെട്ടതായാണ് ഈ പുണ്യമാസത്തെ കണക്കാക്കുന്നത്. 

ക്ഷേത്രത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ ദേവസ്വം പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കി. നാലും അഞ്ചും വരികളായാണ് തിരക്ക് നിയന്ത്രിക്കുന്നത്. വൈശാഖ മാസത്തില്‍ ക്ഷേത്രം ആദ്ധ്യാത്മിക ഹാളില്‍ നാല് സപ്താഹങ്ങള്‍ നടക്കും. ആഞ്ഞം മധുസൂദനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മാഹാത്മ്യ പാരായണത്തോടെ ആദ്യ സപ്താഹം തുടങ്ങി. പൊന്നടുക്കം മണികണ്ഠന്‍ നമ്പൂതിരി, താമരക്കുളം നാരായണന്‍ നമ്പൂതിരി എന്നിവര്‍ മാഹാത്മ്യം വര്‍ണിച്ചു. പ്രൊഫ. മാധവപ്പള്ളി കേശവന്‍ നമ്പൂതിരി, തട്ടയൂര്‍ കൃഷ്ണന്‍ നമ്പൂതിരി, വെണ്മണി കൃഷ്ണന്‍ നമ്പൂതിരി, തോട്ടം ശ്യാമന്‍ നമ്പൂതിരി എന്നിവരാണ് മറ്റു ആചാര്യന്മാര്‍. 

ബലരാമ ജയന്തിയായ അക്ഷയ തൃതീയ, ശ്രീ ശങ്കരജയന്തി, ബുദ്ധ പൗര്‍ണമി, നരസിംഹ ജയന്തി, ദത്താത്രേയ ജയന്തി എന്നിവ വൈശാഖ മാസത്തിലെ വിശേഷ ദിവസങ്ങളാണ്. 

ബലരാമ ജയന്തിയായ അക്ഷയ തൃതീയ ഏഴിനാണ്. ശ്രീ ശങ്കര ജയന്തി ഒമ്പതിന്. ദിവസവും വൈകിട്ട് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഭക്തി പ്രഭാഷണവും ഉണ്ടാകും. ജൂണ്‍ മൂന്നിനാണ് വൈശാഖമാസ സമാപനം.

No comments:

Post a Comment