പരമമായ അര്‍ത്ഥത്തില്‍ കര്‍ത്താവെന്ന ഭാവമില്ല. അതുകൊണ്ട് കര്‍മവും ഇല്ല. പ്രതിക്രിയയ്ക്കും ഇടമില്ല. ഉള്ളത് കേവലസാക്ഷി ഭാവം മാത്രമാണ്. നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും അതാതിന്റെ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് നമ്മള്‍ ദൃക്‌സാക്ഷിയായി നിലകൊള്ളുന്നു എന്നതേയുള്ളൂ. അവയെ എല്ലാം വെറുതെ നിരീക്ഷിക്കുന്നതല്ലാതെ മനസ്സ് ഒന്നിനെയും പറ്റി വിധിക്കുന്നില്ല. വിലയിരുത്തുന്നില്ല. അഹങ്കാരത്തിന്റെ പിടിയില്‍നിന്നും പൂര്‍ണമായും മുക്തനാകുമ്പോഴാണ് ജീവിതത്തില്‍ യഥാര്‍ത്ഥമായ പ്രതികരണം സാധ്യമാകുന്നത്. അതുവരെ പ്രതികരണസ്വഭാവം നമ്മള്‍ വളര്‍ത്തിയെടുക്കാന്‍ ഉള്ള ശ്രമത്തിലാണ് എന്നുപറയണം. കുറഞ്ഞപക്ഷം, ബാഹ്യമായി എങ്കിലും സമൂഹത്തോട് പ്രതികരിക്കാന്‍ അറിഞ്ഞിരിക്കേണ്ടത് ആരെ സംബന്ധിച്ചും അത്യാവശ്യമുള്ള കാര്യമാണ്.
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment